Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore BB Sharjah East - Kids Magazine 2020

BB Sharjah East - Kids Magazine 2020

Published by rajeshraaj, 2020-08-13 07:21:29

Description: അപ്പൂപ്പൻ താടി - കുട്ടികളുടെ പ്രസിദ്ധീകരണം

Search

Read the Text Version

അവതാരിക \"നചികേതസ്സിനെപ്പോലെ വിശ്വാസതീഷ്ണതയുള്ള പത്തു പന്ത്രണ്ടു കുട്ടികളെ കിട്ടിയി രുന്നെങ്കിൽ ഈ രാഷ്ട്രത്തിന്റെ ചിന്തകളെയും ലക്ഷ്യങ്ങളെയും ഞാൻ ഒരു വേറിട്ട മാർഗ്ഗത്തിലൂടെ സഞ്ചരിപ്പിച്ചേനെ\" - സ്വാമി വിവേകാനന്ദൻ. ഭാവനാബലവും, ധിഷണാശക്തിയുമുള്ള ഒരു യുവതലമുറയിലല്ലാതെ മറ്റെവിടെയാണ് ഒരു രാഷ്ട്രത്തിന് അതിന്റെ സ്വപ്നങ്ങളെ നിക്ഷേപിക്കാനാവുക! കുസൃതിയും, സംസ്‌കൃ തിയും കലർന്ന ഒരു ബാല്യത്തിലൂടെയല്ലാതെ എങ്ങിനെയാണ് യുവതയിൽ ഭാവന സമ്പന്നമാവുക! ബാല്യ-കിശ�ോരങ്ങളുടെ സർഗ്ഗശേഷി നഷ്ടമാകാവുന്ന വിപരീത സമാജ പരിതസ്ഥിതിയിൽ സംസ്കാരത്തിന്റെ ചെപ്പ് തുറന്ന് ചുറ്റും സക്രിയത നിറയ്ക്കാനുള്ള ബാലഭാരതിയുടെ നിസ്വാർത്ഥതയെ ആർക്കാണ് കാണാതിരിക്കാ നാവുക! ബാലഭാരതിയുടെ ധർമ്മാധിഷ്ഠിതമായ പ്രവർത്തനശുദ്ധി കുഞ്ഞുങ്ങളിലൂടെ നാടെങ്ങും പുത്തൻ പൂങ്കാവനങ്ങൾ സൃഷ്ടിക്കുമ്പോൾ ആർക്കാണ് ആ ആരാമസ ഞ്ചാരിയായ ഇളങ്കാറ്റേൽക്കാൻ ക�ൊതിയില്ലാതിരിക്കുക. ബാലഭാരതിയിലെ ക�ൊച്ചുകൂട്ടുകാർ ഇവിടെ ഒരുക്കിയിരിക്കുന്ന ഈ സർഗ്ഗസദ്യ അനുഭവിച്ച് ആനന്ദിക്കുന്നതിനിടയിലാണ് ഞാൻ മേൽപ്പറഞ്ഞതുപ�ോല�ൊക്കെ ചിന്തിച്ചു പ�ോയത്. ധർമ്മരാജന�ോട് പ�ോലും ച�ോദ്യം ഉയർത്താൻ ശേഷിയുള്ള നചികേതസ്സിന്റെ പിൻതലമുറ, അതിന്റെ ഇടക്കാലത്തെ ആലസ്യം വിട്ട് ധർമ്മ ത്തിലൂടെ ഉണരുന്നതിന്റെ ശുഭ�ോദർക്കമായ പല കാഴ്ചകളിൽ ഒന്നായാണ് ഞാനീ പ്രസിദ്ധീകരണത്തെ കാണുന്നത്. ഭാവന പടർന്നുല്ലസിക്കുന്ന ഈ അക്ഷരക്കൂട്ടം; സംസ്കാരം തുടങ്ങി തത്കാലീനമായ സമാജവിഷയങ്ങളിൽ കൂടി പാറിപ്പറക്കുന്നത് ആരെയും രസിപ്പിക്കുന്ന അനുഭവമാണ്. ഈ ക�ൊച്ചു കൂട്ടുകാർ കൈവച്ചിട്ടില്ലാത്ത വിഷയമില്ലെന്നു ത�ോന്നും, ഇത് വായിക്കുമ്പോൾ. കുഞ്ഞുങ്ങൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സാംസ്കാരികമൂല്യങ്ങളെ തിരികെ പിടിക്കാനുള്ള ബാലഭാരതിയുടെ ശ്രമത്തിന്റെ പലേ ഫലങ്ങളിൽ ഒന്നായി ഇതിനെ എണ്ണുക. ഇവിടെ വിരിഞ്ഞുനിൽക്കുന്ന ഓര�ോ ബാല്യത്തിലും, മഹത്തായ ഒരു രാഷ്ട്രത്തിന്റെ സ്വപ്നങ്ങളുടെ സ്പന്ദനങ്ങളെ കാണുക. ഈ കുസൃതിക്കുടങ്ങളിൽ ഒരു നചികേതസ്സുണ്ടെന്നറിയുക, ഒരു വിവേകാനന്ദൻ ഉണ്ടെന്നറിയുക, ഒരു ജീജാബായി ഉണ്ടെന്നറിയുക, ഒരു അബ്ദുൽ കലാം ഉണ്ടെന്നറിയുക. ഈ \"അപ്പൂപ്പൻതാടിയിൽ\" അവർ ഒളിപ്പിച്ചിരിക്കുന്നത് വൈഖരിയുടെ അനന്തവിഹായസ്സ് തന്നെയാണ് എന്നറിയുക. ആ വികാസത്തിലേക്കുള്ള അവരുടെ സാധ്യതകളെ കണ്ടെത്താനുള്ള മന�ോവൈഭവത്തിനായി പ്രാർത്ഥിക്കുക. ബാലഭാരതിയ്ക്കും എല്ലാ ക�ൊച്ചുകൂട്ടുകാർക്കും ആശംസകൾ...! രാമനാഥൻ അണ്ണാവി





















ഗ�ോവ ട്രിപ്പ് ഗീതിക വിനു മേന�ോൻ 2019 ലെ വേനൽ അവധിക്കു ഞാൻ അമ്മയുടെയും അച്ഛന്റെയും കൂടെ ഗ�ോവ കാണാൻ പ�ോയി. ഞങ്ങൾ 20th ഓഗസ്റ്റ്നു ഉച്ചക്ക് ഗ�ോവ - മഡ്ഗാവ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും പ്രീ-പെയ്ഡ് ടാക്സിയിൽ ഹ�ോട്ടലിലേക്ക് പ�ോയി. ഞങ്ങളുടെ ഹ�ോട്ടൽ ബെത്ലബാത്തിം എന്ന സ്ഥലത്തായിരുന്നു, അവിടെ ഏകദേശം 3 മണിക്ക് എത്തി. ഉച്ച ഭക്ഷണം കഴിച് കുറച്ചു വിശ്രമിച്ച ശേഷം വൈകീട്ട് 5.30 നു അടുത്തുള്ള ബീച്ചിൽ പ�ോയി. നല്ല വൃത്തിയുള്ള ബീച്ചായിരു ന്നു അത്, തിരക്കും നന്നേ കുറവായിരുന്നു, അതിനാൽ കുറച്ചു നേരം നന്നായി ആസ്വദിക്കാൻ സാധിച്ചു. അടുത്ത ദിവസം (21st ഓഗസ്റ്റ്) ഞങ്ങൾ ദക്ഷിണ ഗ�ോവ കാണാൻ പ�ോയി. St ഫ്രാൻസിസ് സേവ്യർ ചർച്, സഹകാരി സ്പൈസ് ഗാർഡൻ, ശാന്ത ദുര്ഗ അമ്പലം എന്നീ സ്ഥലങ്ങളും പിന്നെ കുറെ ബീച്ചുകളിലും പ�ോയി. ചർച്ചിലെ തിരുശേഷിപ്പും മറ്റും കണ്ട് 1 മണിക്കൂറിലധികം സമയം ചിലവായി. പിന്നെ പ�ോയ സ്പൈസ് ഗാർഡനിലായിരുന്നു ഉച്ച ഭക്ഷണം, അവിടെ നിന്നും കുറച്ചു സ്പൈസസും വാങ്ങി. മൂന്നാമത്തെ ദിവസം (22nd ഓഗസ്റ്റ്) ഞങ്ങൾ ഉത്തര ഗ�ോവ കാണാൻ പ�ോയി. അവിടെ ഉള്ള പ്രധാന സന്ദര്ശന കേന്ദ്രങ്ങളായ ഡ�ോണ പ�ോള�ോയും, കലാന�്ഗോട്ട് ബീച്ചും, ബാഗ ബീച്ചും, സെക്യുരിയം ബീച്ചും ക�ോട്ടയും എല്ലാം കറങ്ങി. സ്വീറ്റ്സും, ഡ്രൈ ഫ്രൂട്സും, തുണികളും ആയി കുറച്ചു സാധനങ്ങൾ വാങ്ങി. സൂര്യാസ്തമയത്തിനു മുൻപായി ഹ�ോട്ടലിൽ തിരിച്ചെത്തി. നാലാമത്തെ ദിവസം (23rd ഓഗസ്റ്റ്) പുറത്തെവിടെയും പ�ോയില്ല. അന്ന് കുറച്ചു മഴയും പെയ്യുന്നുണ്ടായിരുന്നു. ഉച്ച വരെ ഹ�ോട്ടലിൽ തന്നെ സമയം ചിലവാക്കി. ഉച്ച ഭക്ഷണം ഹ�ോട്ടലിൽ തന്നെ കഴിച്ചതിനു ശേഷം റൂം ഒഴിഞ്ഞു ക�ൊടുത്തു നേരെ വിമാനത്താവളത്തിലേക്ക് പ�ോയി. രാത്രി വിമാനത്തിൽ ഗ�ോവയിൽ നിന്നും ദുബൈയിലേക്ക് വന്നു. എല്ലാവര്ക്കും നന്നായി ആസ്വദിക്കാൻ സാധിച്ചതിനാൽ ഞങ്ങൾക്ക് മറക്കാനാവാത്ത 4 ദിവസങ്ങളായിരുന്നു അത്.

ശരാശരി ഒരു ആനയുടെ ഒരു ദിവസം ആന ഭാരം 4,989 kg ആണ്. 136Kg കൂടുതൽ ഏതാണ്ട് 3 വലിയ SUV ഭക്ഷണം കഴിക്കും! കളുടെ ഭാരം! ഒരു ദിവസം ആനയ്ക്ക എല്ലാ വർഷവും 200 ലിറ്റർ വെള്ളം ഓഗസ്റ്റ്-12 ല�ോക ആന കുടിക്കാൻ കഴിയും ദിനമായി ആഘ�ോഷി ക്കുന്നു ചാടാൻ കഴിയാത്ത ഒരേയ�ൊരു സസ്തനിയാണ് ആന കൂട്ടുകാരേ, ആനകൾ പ്രതിദിനം ഭൂമിയിൽ ഏറ്റവും കൗതുകമുള്ള ജീവിയാണ് ശരാശരി 3–4 മണിക്കൂർ ആന... എത്ര കണ്ടു നിന്നാലും മതിവരില്ല ഉറങ്ങും. അവർക്ക് കൂടുതൽ അല്ലേ.... ആനകളെക്കുറിച്ചുള്ള രസകര ഉറക്കം ആവശ്യമില്ല മായ ചില വസ്തുതകൾ പങ്കുവെക്കാം... നിരഞ്ജന രാജേഷ് ആനകൾക്ക് നീന്താൻ കഴിയും. അവർ എളുപ്പത്തിൽ തളരില്ല, ഒരേ സമയം 6 മണിക്കൂറിൽ കൂടുതൽ നീന്താൻ കഴിയും. ആനയുടെ തുമ്പിക്കൈയ്ക്ക 11 ലിറ്റർ വെള്ളം ഉൾ ക�ൊള്ളാൻ സാധിക്കും.





















Ashiq Krishna, Grade 1 Vishak Krishna, Grade 3 Krishnendu, Grade 1 Mauryan Gireesh, Grade 4 Anugraha, Grade 3 Devanand, Grade 1

എന്‍റെ ഗ്രാമം സഹ്യപർവ്വതത്തിന്‍റെ മടിത്തട്ടിലേ ഒരു മലയ�ോര ജില്ലയിലാണ് പത്ത നംതിട്ട. ഒരുപാട് ചരിത്രങ്ങൾ ഉറങ്ങുന്ന അയിരൂർ എന്ന എന്‍റെ ഗ്രാമം പത്തനംതിട്ടയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്‍റെ തെക്കു ഭാഗത്തു കൂടെ ഒഴുകുന്ന പമ്പാനദി അയിരൂരിന്‍റെ മണ്ണിനേയും സംസ്കാരത്തെയും സമ്പുഷ്ടമാക്കുന്നു. കേരളത്തിന്റെ കഥകളി ഗ്രാമം എന്നു അയിരൂർ അറിയ പ്പെടുന്നു. കഥകളി പഠനകേന്ദ്രവും കഥകളിമേളവും ഒക്കെ പത്തനംത്തിട്ട ജില്ലാ കഥകളി ക്ലെബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഇവിടെ നടത്തപ്പെടുന്നു. അയിരൂരി നെ പറ്റി പറയുമ്പോൾ ആദ്യം എന്‍റെ വീടിന്‍റെ അടുത്തുള്ള അയിരൂർ മഠത്തെ പറ്റിതന്നെ പറഞ്ഞുതുടങ്ങാം, സുബ്രമുണ്യന്‍റെ ക്ഷേത്രം ആണെങ്കിലും താഴെത്തെ മഠത്തിൽ തിരുവാറന്മുളയപ്പന്‍റെ സാനിധ്യം ഉള്ളതായി വിശ്വസി ക്കപ്പെടുന്നു. അയിരൂർ മഠവും തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രവുമായി വളരെ അടുത്തബന്ധമാണുള്ളത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തെ പറ്റി പറയുമ്പോൾ, അയിരൂർ മഠത്തിൽ നിന്നും ഏകദേശം 5 കി.മി അകല ത്തിലായി പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തി ലേ വിഗ്രഹം ആറരയടിയിലേറെ ഉയരമുള്ളതും, തന്‍റെ ഭക്തനായ അർജുന നെ ഭഗവാൻ തന്‍റെ വിശ്വരൂപം കാണിച്ചുക�ൊടുക്കുന്ന സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. തിരുവ�ോണദിവസം ക്ഷേത്രത്തിൽ നടക്കുന്ന തിരുവ�ോണ സദ്യക്കുവേണ്ടിയുള്ള വിഭവങ്ങൾ ക്ഷേത്രത്തിലും, കൂടാതെ അയിരൂർമഠത്തിലും ശേഖരിക്കുകയും തിരുവ�ോണത്തോണിയിൽ അത് ആറന്മുളയിൽ എത്തിച്ചു

ക�ൊടുക്കുകയും ആണ് പതിവ്. അതു പ�ോലെ കഴിഞ്ഞ 108 വർഷമായി നടന്നു വരുന്ന ഹിന്ദു മതപരിഷത് എന്‍റെ ഗ്രാമത്തിൽ പമ്പയുടെ തീരത്താണ് നട ത്തപെടുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയിൽ നടത്തപെടുന്ന പരിഷത് ഒരാ ഴ്ചക്കാലം ഈ ഗ്രാമത്തെ ആധ്യാത്മിക പ്രഭാഷണങ്ങളും സാംസ്കാരികസമ്മേ ളനങ്ങളും ക�ൊണ്ടും പ്രബുദ്ധമാക്കുന്നു. അയിരൂർ പുതിയകാവ് ദേവിക്ഷേത്രം ഈ ഗ്രാമത്തിന്‍റെ മറ്റൊരു പ്രത്യകതയാണ്. പടയണിയും കെട്ടുകാഴ്ചകളും, കഥകളിയും ഒക്കെയായി പത്തുദിവസത്തെ ഉത്സവം വളരെ കെങ്കേമമായി നടത്തപെടുന്നു. ഓണത്തിന�ോട് അനുബന്ധിച്ചു ചതയം നാളിൽ അമ്പലക്ക ടവിൽ ജനമൈത്രി ജല�ോത്സവവും നടത്തപെടാറുണ്ട്. കേരളത്തിലെ ഏക പുലയ ക്ഷേത്രം അയിരൂരിന്‍റെ മറ്റൊരു പ്രേത്യേകതയാണ്. ശ്രീപാലൻ പുലയനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വെറ്റിലയും അടക്കയും വെച്ചു പ്രാർത്ഥിച്ചാൽ കളവു പ�ോയ മുതൽ തിരിച്ചു കിട്ടും എന്നാണ് ഇവിടുത്തെ ഗ്രാമവാസികളുടെ വിശ്വാസം. ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ തീരാത്തത്ര വിശേഷങ്ങൾ ഉള്ള നാടാണ് എന്‍റെ ഗ്രാമം പമ്പയാറും വള്ളംകളിയും ഉത്സവ ങ്ങളും ക്ഷേത്രദർശനവും ക്ഷേത്രത്തിലെപായസവും….....ആവൂ നാട്ടിലെത്താൻ ക�ൊതിയാവുന്നു. കീർത്തന സതീഷ്


















Like this book? You can publish your book online for free in a few minutes!
Create your own flipbook