Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

1

Published by torajithnarayanan, 2020-11-12 15:32:48

Description: 1

Search

Read the Text Version

കീഴരിയൂര്‍ എം എല്‍ പി സ്കൂള്‍ നടുവത്തൂര്‍ അക്ഷരപ്പൂന്തോപ്പ.് . ഓണ്‍ലൈന്‍ മാഗസിന്‍

കുട്ടനാനയും ചിന്നൻ മുയലും പഞ്ചവർണ്ണക്കാട് എന്നു പേരുള്ള ഒരു കാടുണ്ടായിരുന്നു. അവിടെ കുട്ടൻ എന്നു പേരുള്ള ഒരാന കുട്ടിയും ചിന്നൻ എന്നു പേരുള്ള ഒരു മുയലും ഉണ്ടായിരുന്നു. അവർ രണ്ടു പേരും ഉറ്റ ചങ്ങാതിമാരായിരുന്നു. അവർ അങ്ങനെ കാട്ടിൽ ഓടിച്ചാടി നടന്നു. ചിന്നൻ ക്ഷീണിച്ച് തളരുമ്പോൾ അവനെ കുട്ടൻ തന്റെ പുറത്ത് കയറ്റും. ചിന്നൻ കുറച്ച് വികൃതിയായിരുന്നു. അവൻ കുട്ടന്റെ പുറത്ത് കയറി തുള്ളിച്ചാടി കളിക്കും. അപ്പോൾ കുട്ടൻ പറയും നീ വികൃതി കാണിച്ചാൽ എന്റെ പുറത്ത് നിന്ന് ഇറക്കും. ആ ദേഷ്യത്തിൽ ചിന്നൻ മുയൽ, വേട്ടക്കാർ വഴിയിൽ കഴിയുണ്ടാക്കിയിട്ടുണ്ടെന്ന് കള്ളം പറഞ്ഞ് കുട്ടനാനയുടെ വഴിതെറ്റിക്കും. കാട്ടിൽ ആനകളെ കടുക്കാൻ വേട്ടക്കാർ കുഴിയുണ്ടാക്കിയത് ചിന്നന് അറിയാമായിരുന്നു. അത് അവൻ കുട്ടനോട് പറഞ്ഞിരുന്നു. പക്ഷെ അത് കുട്ടൻ അത് അത്രത്തോളം വിശ്വസിച്ചിരുന്നില്ല. കാരണം ചിലപ്പോഴൊക്കെ ചിന്നൻ കുഴിയുണ്ടെന്ന് പറഞ്ഞ് പറ്റിക്കുമായിരുന്നു. അതു കൊണ്ട് തന്നെ ചിന്നൻ കഴിയുണ്ടെന്ന് പറഞ്ഞപ്പോൾ കുട്ടനത് വിശ്വസിച്ചില്ല. അവർ നടന്നു നീങ്ങി,

പെട്ടെന്ന് അവർ രണ്ടു പേർക്കും എവിടെയോ താഴ്ന്നു പോകുന്നത് പോലെ തോന്നി. അവർക്ക് മനസ്സിലായി അവർ കുഴിയിൽ പെട്ടു പോയെന്ന്. അവർ രണ്ടു പേരും അവിടെ കിടന്ന് രക്ഷിക്കണേ രക്ഷിക്കണേ എന്ന് വിളിച്ച് പറഞ്ഞ് ഉച്ചത്തിൽ കരഞ്ഞു. ശബ്ദം കേട്ട് മറ്റ് ആനകൾ ഓടിയെത്തി കുട്ടനെയും ചിന്നനെയും രക്ഷിച്ചു. കുട്ടൻ ചിന്ന നോട് പറഞ്ഞു നീ ഇനി മുതൽ എന്റെ കുടെ കൂട്ട് കൂടണ്ട. കുട്ടൻ മറ്റാനകളോട് നന്ദി പറഞ്ഞ് നടന്നു നീങ്ങി. പിന്നീട് ചിന്നൻ മുയൽ കുട്ടനാനയെ കണ്ടതേയില്ല. ചിന്നൻ മുയലിന് വളരെ വിഷമമായി. അന്നങ്ങനെ പറയാണ്ടായിരുന്നെന്ന് ചിന്നൻ ഓർത്തു. പിന്നീട് ചിന്നനെ ആരും കളിക്ക് കൂട്ടിയില്ല. അവൻ അന്നത്തെ കാര്യം ഓർത്തു വളരെ ദു:ഖിച്ചു. ചിന്നന് അവന്റെ തെറ്റ് മനസ്സിലായി. അവൻ കുട്ടനോട് മാപ്പ് പറഞ്ഞു. മറ്റൊരാൾക്ക് ദ്രോഹമാകുന്ന തരത്തിൽ ഇനി ഒരിക്കലും താൻ കള്ളം പറയില്ലെന്ന് ചിന്നൻ തീരുമാനിച്ചു. കുട്ടനും ചിന്നനും വീണ്ടും ചങ്ങാത്തം കൂടി. അവർ വീണ്ടും നല്ല ചങ്ങാതിമാരായി കാട്ടിൽ കളിച്ചു നടന്നു. സജൽ ഷിജു നാലാംതരം

തവളയും മീനുകളും ഒരു കുളത്തിൽ കുറേ മീനുകളും ഒരു തവളയും താമസിച്ചിരുന്നു. ബുദ്ധിമാനായ തവള മീനുകളെ കഥ പറഞ്ഞു രസിപ്പിക്കും. അവർ അങ്ങനെ സന്തോഷത്തോടെ കഴിയുബോൾ ഒരു ദിവസം കുറേ മീൻ പിടുത്തക്കാർ കുളക്കരയിൽ താമസമാക്കി.\"ഇവരുടെ വലയിൽ കുടുങ്ങും മുൻപ് നമുക്ക് എവിടേയ്ക്കെങ്കിലും പോയി രക്ഷപെടാം. തവള മീനുകളോട് പറഞ്ഞു.ഹേയ് ഞങ്ങൾ എവിടേക്കും ഇല്ല. വലയിൽ പെടാതെ രക്ഷപ്പെടാനുള്ള വിദ്യ ഞങ്ങൾ അറിയാം. മീനുകൾ പറഞ്ഞു. തവള കുളം വിട്ടുപോയി. എന്നാൽ മീനുകൾ അവിടെ തന്നെ കഴിഞ്ഞു. അധികം വൈകാതെ മീൻ പിടുത്തക്കാരുടെ വലയിൽ കുടുങ്ങുകയും ചെയ്തു. ബുദ്ധിയുള്ളവർ പറയുന്നത് അനുസരിക്കുന്നതാണ് നല്ലതെന്ന് അവർക്ക് മനസ്സിലായി. ശ്രീവാണി വി നാലാംതരം My Garden Garden my Garden My beautiful Garden I have lots of flowers In my garden Butterflies are flying In my garden I love my garden My beautiful garden SShhaaiimmaa.. PP 44tthh ssttaannddaarrdd

കുഞ്ഞുമഴ മഴ മഴ മഴ കുഞ്ഞുമഴ മുറ്റത്തെങ്ങും നല്ല മഴ എന്തൊരുഭംഗി നല്ല മഴ എനിക്കിഷ്ടം ചാറ്റൽമഴ ഫാത്തിമ ഫാദിയ ഒന്നാം ക്ലാസ്സ്‌ മയിലെ പോരാമോ മയിലെ മയിലെ പോരാമോ എന്റെ കൂടെ പോരാമോ പീലി വിടർത്തി പോരാമോ എന്റെ കൂടെ പോരാമോ നൃത്തമാടി പോരാമോ എന്നുടെ കൂടെ പോരാമോ മുഹമ്മദ്‌സഫ്‌വാൻ ഒന്നാം ക്ലാസ്സ്‌

ദാഹിച്ചു വലഞ്ഞ കാക്ക ഒരിക്കൽ വലിയ ഒരു കാട്ടിൽ ഒരു കാക്ക താമസിച്ചിരുന്നു ആക്കാക്ക ഒരു പാട് ദൂരം പറന്നു വന്നപ്പോൾ വല്ലാതെ ദാഹിക്കുവാൻ തുടങ്ങി അങ്ങനെ ഒരു ചില്ലയിൽ വന്നിരുന്നു അവൻ ചുറ്റുപാടും വെള്ളത്തിനുവേണ്ടി നോക്കിയെങ്കിലും എങ്ങും തന്നെ കണ്ടില്ല താഹം കാരണം അവൻ വല്ലാതെ ക്ഷീണിച്ചൊരുന്നു അവൻവല്ലാതെ ക്ഷീണിച്ചിരുന്നു അവൻ കാട്ടിൽ മുഴുവൻ പരതി എന്നിട്ട് അടുത്തുള്ള പട്ടണത്തിലേക്ക് പറന്നു.. പറന്നു വന്നപ്പോൽ ഒരു വീട് കാണുവാനുണ്ടായി അവൻ വിചാരിച്ചു ഇവിടെ ഉറപ്പായും വെള്ളം കാണുമെന്നു. അവൻ പറന്നു ആ വീടിന്റെ മുകളിൽ ഇരുന്നു എന്നിട്ട് ച്ചിട്ടുപാടുംനോക്കി പെട്ടന്ന് അവൻ ഒരു കുടംകണ്ടു അവൻ ആ കുടത്തിന്റെ അകത്തോട്ടുനോക്കി അവനു ഒരുപാട് സന്ദൂഷമായി പക്ഷെ വെള്ളത്തിന്റെ അളവ് കുറവ് ആയത്തിനാൾ അവനു ചുണ്ട്കൊണ്ട് വെള്ളം കുടിക്കാൻ കഴിന്നില്ല കാക്ക കുറച്ചു നേരം ആലൂഓചിച്ചു അപ്പോൽ അവനു ഒരു ബുദ്ധി തോന്നി അവൻ ചിന്തിച്ചു ഞാനികുടത്തിൽ കുറച്ചു കല്ല് പെറുക്കി ഇട്ടാൽ വെള്ളത്തിന്റെ അളവ്കൂടും അപ്പോൾ എനിക്ക് വെള്ളം കുടിക്കാൻ സാധിക്കും അപ്പോൾ അവൻ ചുറ്റുപാടും നോക്കി തായെ കുറേകല്ലുകൾ കിടക്കുന്നദ് അവൻ കണ്ടുഅവൻ വേഗം കല്ലുകൾ പെറുക്കികുടത്തിലേക്ക് ഇട്ടു അപ്പോൾ വെള്ളത്തിന്റെ അളവ് കൂടിവന്നു അവനു സന്തോഷമായി എന്നിട്ട് ദാഹം തീരുന്നദ് വേരെ കാക്ക വെള്ളം കുടിച്ചു ദാഹിച്ചു വന്ന ഒരു പാട് കിളികൾക്ക് വെള്ളം കൊടുക്കുകയും ചെയ്തു അവർ കാക്കയോട് നന്ദി പറഞ്ഞു എന്നിട്ട് അവിടെനിന്നും പറന്നു പോയി ഷെദ ഫാത്തിമ നാലാംതരം

പൂച്ച അമ്മുക്കുട്ടിയുടെ അമ്മ മീൻ മുറിക്കുന്ന സമയത്ത് സ്ഥിരമായി ഒരു പൂച്ച വരാറുണ്ട്. അമ്മുക്കുട്ടിയ്ക്ക് ആ പൂച്ചയെ വളരെ ഇഷ്ടമാണ്. അവൾ അതിനെ കളിപ്പിക്കാറുമുണ്ട്. അങ്ങനെ ഒരു ദിവസം മീൻ മുറിക്കുന്ന സമയത്ത് പൂച്ചയെ കണ്ടില്ല അമ്മുക്കുട്ടിയ്ക്ക് സങ്കടമായി അവൾ അമ്മയോട് ചോദിച്ചു\" എന്താ അമ്മേ ഇന്ന് പൂച്ച വരാത്തത് ? പൂച്ചകൾ അങ്ങനെയാണ് മോളേ അത് പല വീടുകളിലേക്കും പോകും ചിലപ്പോൾ ആ വീട്ടിൽ താമസിക്കുകയും ചെയ്യും അമ്മ അവളെ സമാധാനിപ്പിച്ചു. അങ്ങനെയിരിക്കെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വേറെ ഒരു പൂച്ച വന്നു അതിനെ കണ്ടപ്പോൾ അവൾക്ക് സന്തേഷമായി അവൾ പൂച്ചയോട് ചോദിച്ചു \" ഈ പുതിയ കുപ്പായം വാങ്ങാൻ പോയത് കൊണ്ടാണോ ഇത്രയും ദിവസം നിന്നെ കാണാതിരുന്നത്\"? ഈ ചോദ്യം കേട്ട് അവളുടെ അമ്മയ്ക്ക് ചിരി അടക്കാനായില്ല. അമ്മ പറഞ്ഞു \" മോളേ അത് നീ ഇതുവരെ കണ്ട പൂച്ചയല്ല. അത് മറ്റൊരു പൂചയാണ് . പൂച്ചക്കൾ ഇങ്ങനെ പല പല നിറത്തിലുണ്ട്”. അവൾ പുതിയ പൂച്ചയെയും കളിപ്പിച്ചു കൊണ്ട് അമ്മ പറയുന്നതും കേട്ടിരുന്നു.. ശിഖ രണ്ടാം ക്ലാസ്സ്‌

സ്വർണ്ണ മീനിന്റെ അഹങ്കാരം ഒരു കുളത്തിൽ ഒരു സ്വർണ്ണ മീനുണ്ടായിരിന്നു. വലിയ അഹങ്കാരിയായിരുന്നു അവൻ. \"അയ്യയ്യേ നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല . എന്നാൽ എന്നെ നോക്ക്, എന്ത് ഭംഗിയാ\" . സ്വർണ്ണമീൻ എപ്പോഴും മറ്റു മീനുകളെ കളിയാക്കും. അങ്ങനെയിരിക്കെ ഒരു കാക്ക അതുവഴി വന്നു. കുളത്തിൽ എന്തോ തിളങ്ങുന്നത് കാക്ക കണ്ടു.\"ഹയ്യട അതൊരു സ്വർണ്ണ മീനാണല്ലോ \". കാക്കയുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. കാക്ക വേഗം സ്വർണ്ണ മീനിനെ ഒറ്റ കൊത്ത് .ഭാഗ്യത്തിന് സ്വർണ്ണ മീനിന്റെ കുഞ്ഞിചിറകിന് മാത്രമേ കൊത്തെറ്റുള്ളു. തന്റെ സ്വർണ്ണ നിറം കാരണമാണ് കാക്ക തന്നെ കൊത്തിയതെന്ന് സ്വർണ്ണ മീനിന് മനസ്സിലായി. അതിന് ശേഷം സ്വർണ്ണ മീൻ അഹങ്കാരമൊന്നുമില്ലാതെ ഒരു പാവം കുഞ്ഞി മീനായി ജീവിച്ചു. ഗുണപാഠം :അഹങ്കാരം നല്ലതല്ല. ഫരീദ കെ. ടി നാലാംതരം തത്തമ്മ തത്തേ തത്തേ തത്തമ്മേ പച്ചതത്തേ തത്തമ്മേ പാറി നടക്കും തത്തമ്മേ പാട്ടുകൾ പാടും തത്തമ്മേ വിത്തുകൾ കൊത്തും തത്തമ്മേ ചുണ്ട് ചുവന്നൊരു തത്തമ്മേ എന്തൊരു ചന്തം തത്തമ്മേ തത്തേ തത്തേ തത്തമ്മേ അഷ്മിക, കെ. സി ഒന്നാം തരം

ജീവൻ രക്ഷിച്ച ബുദ്ധി ഒരിടത്ത് ശിക്കാർ എന്നു പേരുള്ള ഒരാൾ ഉണ്ടായിരുന്നു. അയാൾ ദിവസവും കടലിൽ പോയി മീൻ പിടിക്കുമായിരുന്നു. ഒരു ദിവസം അയാൾ പതിവ് പോലെ മീൻ പിടിക്കാൻ പോയി. അപ്പോൾ അയാളുടെ വലയിൽ ഒരു കുപ്പി കിട്ടി. ആ കുപ്പി അയാൾ തുറന്ന് നോക്കി. അപ്പോൾ അതിലുണ്ടായിരുന്ന ഒരു ഭൂതം കുപ്പിയുടെ ഉള്ളിൽ നിന്ന് അട്ടഹാസിച്ചു പുറത്തേക്ക് വന്നു. അപ്പോൾ ശിക്കാർ ചോദിച്ചു. നിങ്ങൾ ആരാണ്. ഹ ഹ ഹ ഹ ഞാൻ ഒരു ഭൂതമാണ്. ഒരു കുട്ടിച്ചാത്തൻ എന്നെ ഇതിനുള്ളിൽ അടച്ചിട്ടതാണ്. ഭൂതം ചോദിച്ചു. നിനക്കിപ്പോൾ എന്താണ് വേണ്ടത്. അപ്പോൾ ശിക്കാർ അലോചിച്ചു പറഞ്ഞു. 'പ്രേഭോ അങ്ങ് പറയുന്നത് ഈ ചെറിയ കുടത്തിൽനിന്നാണ് തങ്ങൾ പുറത്ത് വന്നത് എന്നാണ്. ഇത്രയും വലുപ്പമുള്ള അങ്ങ് എങ്ങനെയാണ് ഈ ചെറിയ പാത്രത്തിൽ കയറുക. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,ഹ ഹ ഹ, ഞങ്ങള്ക്ക് ഇങ്ങനെ പല കഴിവുകളുമുണ്ട്. സംശയമുണ്ടെങ്കിൽ ഇതാ കണ്ടോളു \". ഇങ്ങനെ പറഞ് ഭൂതം വീണ്ടും പുകയായി മാറി കുപ്പിക്കുള്ളിലേക്ക് പ്രേവേശിച്ചു. പെട്ടന്ന് തന്നെ കുപ്പിയുടെ അടപ്പ് മുറുകെ അടച്ചു കടലിലേക്ക് തന്നെ വലിച്ചെറിഞ്ഞു. അപകട ഘട്ടത്തിൽ തളന്നു പോകാതെ ബുദ്ധി പൂർവ്വം പ്രവർത്തിച്ച ശിക്കാരിന് ജീവൻ തിരിച്ചു കിട്ടി. റെന ഖദീജ പി.കെ നാലാംതരം

തള്ള ക്കോഴി കുഞ്ഞി കോഴി... തള്ളക്കോഴി കൊ ക്ക ക്കോ കുഞ്ഞി ക്കോഴി കീ കീ കീ ചപ്പുചവറുകൾ ചിക്കി നടകും തള്ളക്കോഴി കൊ ക്ക ക്കോ തെങ്ങിൻ ഇടയിൽ പാറിനടക്കും പരുന്ത് അമ്മാവനെ സൂക്ഷിച്ചോ തള്ളക്കോഴി ക്കോ ക്ക ക്കോ ചിറകിനടിയിൽ ഒളിച്ചോളൂ കുഞ്ഞി കോഴി കീ കീ കീ വേഗം പോയി ഒളിച്ചോ ളു ഫാത്തിമ നബ രണ്ടാം ക്ലാസ്സ്‌ വീട് വീട് നല്ല വീട് വൃത്തി യുള്ള വീട് ഞാൻ വരച്ച വീട് എന്തു നല്ല വീട് എന്റെ സ്വന്തം വീട് റെന ഖദീജ രണ്ടാം ക്ലാസ്സ്‌

അത്യാഗ്രഹം ആ പത്ത് ഒരിക്കൽ ഒരു ചുണ്ടെലി ആഹാരം തേടി നടക്കുകയായിരുന്നു. ഒടുവിൽ അവൻ നിറയെ നെല്ലുള്ള ഒരു കുട്ടയുടെ അടുത്തെത്തി. ,ഹൊ; രക്ഷപ്പെട്ടു ;. കുട്ടയുടെ അടപ്പിലെ ചെറിയ ദ്വാരത്തിലൂടെ ഞെങ്ങി ഞെരുങ്ങി അവൻ അകത്തു കടന്നു; ആർത്തിയോടെ നെല്ലു തിന്നാൻ തുടങ്ങി' തിന്നു തിന്ന് വയറ് നിറഞ്ഞ് വീർത്തു വന്നു ;\" ഇനി മതി പോകാം.\" ചുണ്ടെലി പുറത്തു കടക്കാൻ നോക്കി ഇങ്ങോട്ട് വന്ന വഴിയേ അങ്ങോട്ട് പോകാൻ കഴിയുന്നില്ല.. വയറാണ് തടസ്സം. എത്ര ശ്രമിച്ചിട്ടും ഒരു രക്ഷയുമില്ല,,, ഒടുവിൽ ക്ഷീണിച്ച് അവൻ ആ കുട്ടയ്ക്കകത്തു തന്നെ കിടന്നുറങ്ങി. അടുത്ത ദിവസം ഉറക്കം ഉണർന്നെഴുന്നേറ്റ് അവൻ തൻ്റെ വയറിലേക്ക് നോക്കി. നിറഞ്ഞ് വീർത്തിരുന്ന വയർ കുറെ താഴ്ന്നിട്ടുണ്ട്. ഇനി പുറത്തു കടക്കാം . പുറത്തു കടക്കാൻ തുടങ്ങുമ്പോഴേക്കും ഒരാഗ്രഹം. :എന്തായാലും പോകുകയല്ലെ ,,,,? കുറച്ചു കൂടി നെല്ലു തിന്നാം'',,, എലി വിചാരിച്ചു അവൻ വീണ്ടും നെല്ല് തിന്നാൻ തുടങ്ങി. വയറ് വീർത്തു വീർത്തു വന്നു. ഒടുവിൽ വീണ്ടും പുറത്തു കടക്കാൻ വയ്യാതായി. കിടന്നുറങ്ങാൻ തീരുമാനിച്ചു: അപ്പോഴാണ് വിശന്നുവലഞ്ഞ ഒരു പൂച്ച അതുവഴി വന്നത്. എലിയുടെ മണം കിട്ടിയ പൂച്ച പതുക്കെ കുട്ട തുറന്നു നോക്കി' 'ഹായ്',,,,, കൊഴുത്തുരുണ്ട ഒരെലി,,,; സമയം കളയാതെ പൂച്ച അവനെ പിടിച്ച് അകത്താക്കി. അങ്ങനെ അവൻ്റെ കഥ കഴിഞ്ഞു.' മുഹമ്മദ് രിഫാഹ് പി.എം നാലാംതരം

പൂച്ചമ്മ മ്യാവൂ മ്യാവൂ പൂച്ചമ്മ പാവം പൂച്ചമ്മ പാലുകുടിക്കും പൂച്ചമ്മ കറുകറുത്ത പൂച്ചമ്മ പാമ്മിനടക്കും പൂച്ചമ്മ മ്യാവൂ മ്യാവൂ പൂച്ചമ്മ. ഐസ നസ്റ‌ ിൻ ഒന്നാം ക്ലാസ്സ്‌ പൂമ്പാറ്റ പൂമ്പാറ്റേ പൂമ്പാറ്റേ എങ്ങോട്ടാ എങ്ങോട്ടാ പൂന്തേനുണ്ണാൻ പോവുന്നോ എന്നെയും കൂടെ കൂട്ടാമോ നീ പൂമ്പാറ്റേ പൂമ്പാറ്റേ എങ്ങോട്ടാ എങ്ങോട്ടാ ലാമിയ ഒന്നാം ക്ലാസ്സ്‌

മിന്നുവും മിട്ടു മുയലും മിന്നു ഓണത്തിന് പൂ പറിക്കാൻ വീടിന് അടുത്തുള്ള കാട്ടിൽ പോയപ്പോൾ ഒരു മുയൽക്കുട്ടിയെ കണ്ടു. മിന്നു മുയൽക്കുട്ടിയേയും കൊണ്ട് വീട്ടിലേക്ക് പോയി. മിന്നു മുയൽക്കുട്ടിക്ക് മിട്ടു എന്ന് പേരിട്ടു. മിന്നു എവിടെപ്പോയാലും മിട്ടു കൂടെ ഉണ്ടാകും. മിട്ടുവിന് നല്ല വെളുപ്പു നിറമാണ്. മിന്നു മിട്ടുവിനു കാരറ്റും കറുകപ്പുല്ലും പറിച്ചു കൊടുക്കും. അവർ രണ്ടുപേരും ഒരുമിച്ച് ഓടിച്ചാടി കളിക്കും. അങ്ങനെ ഒരു ദിവസം അവർ വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ മിട്ടു മുറ്റത്തുള്ള ബക്കറ്റിൽ വീണു. മിന്നുവിന്റെ അമ്മ തുണി നീലം മുക്കാൻ ആയി കലക്കിവെച്ച വെള്ള മായിരുന്നു ബക്കറ്റിൽ. വെളുത്തു സുന്ദരിയായ മിട്ടുവിന്റെ നിറം നീലയായി. മിന്നുവിനും മിട്ടുവിനും വല്ലാത്ത സങ്കടമായി. അവരുടെ സങ്കടം കണ്ടിട്ട് കാർമേഘത്തിന് ദയ തോന്നി. അപ്പോൾ തന്നെ കാർമേഘം മഴയായി പെയ്തു. മഴയിൽ തുള്ളി ചാടിയ മിട്ടുവിന്റെ നിറം പഴയതുപോലെയായി. മിന്നുവും മിട്ടുവും സന്തോഷം കൊണ്ട് തുള്ളിച്ചാടി. ശിവദേവ് നാലാംതരം

തത്തമ്മ തത്തേ തത്തേ തത്തമ്മേ ഇത്തിരി നേരമിരുന്നോട്ടെ ഒത്തിരി പാട്ടുകൾ പാടീടാം ഇത്തിരി നേരം കളിച്ചീടാം ഒത്തിരി കഥകൾ പറഞ്ഞീടാം കൊത്തിത്തിനാൻ തന്നീടാം വിത്തിൻമണികൾ നെൻമണികൾ ഫിദ ഫാത്തിമ ഒന്നാം ക്ലാസ്സ്‌ TREE Tree Tree Tree I am a tree I have lot of branches I give fruits for you Tree Tree Tree I am a tree I give shelter for birds You can use my wood Tree Tree Tree Tree Tree Tree I am a Tree I am your best friend Muhammad Zayan 2nd standard

ഉണ്ണീ വായോ കിങ്ങിണിിവാാവേ കകൊൊമമ്്പപതത്്തതിിരരുുനന്്നനുു ഊഊഞഞ്്ഞഞാാലലാാടട്്ടടംം കകാാണണാാനനായ് ഉണ്ണീ വായയോ... ഉഉണ്ണീ വാായയോ ഉഉണണ്്ണണീീ വവാായയോോ ഊഞ്ഞാ ലാാടാംം ആആടടിി കകളളിികക്്കകാാംം പപാാടടിി കളിക്കാംം കകൊൊമമ്്പപതത്്തതിിരരുുനന്്നനുു ഊഞ്ഞാലാടാാം.. ആത്മിിക ടിി.. കകെെ UUKKGG പൂമ്പാറ്റ ചിറകുകളുള്ളൊരു പൂമ്പാറ്റെ പാറിനടക്കും പൂമ്പാറ്റേ പൂന്തേനുണാൻ വന്നോളൂ പൂവിലുറങ്ങാൻ വന്നോളൂ സിയ. എന് UKG‍


Like this book? You can publish your book online for free in a few minutes!
Create your own flipbook