Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore EVS demo Teaching manual

EVS demo Teaching manual

Published by paul.jasmine659, 2021-08-20 04:48:15

Description: EVS demo Teaching manual

Search

Read the Text Version

ദൈനംദിനാസൂത്രണം പാർട്ട് :എ പ്രാഥമികവിവരങ്ങൾ ● അധ്യാപികയുടെ പേര് :ജാസ്മിൻ പി. പി. ● സ്ഥാപനത്തിന്റെ പേര് :St.ജോസഫ് T.T.I ● ക്ലാസ്സ് :IV ● തീയതി :29/12/2020 ● പ്രതീക്ഷിതസമയം :45 മിനിറ്റ്സ് പാർട്ട് :ബി 1. വിഷയം : പരിസര പഠനം 2. യൂണിറ്റ് : 5, കലകളുടെ നാട് 3.പഠനനേട്ടങ്ങൾ ● കലയും ആഘോഷങ്ങളും കേരളീയ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് വിശദീകരിക്കുന്നു ● കേരളത്തിലെ ആഘോഷങ്ങളെ കുറിച്ച് കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുന്നു 4. ആശയങ്ങൾ/ ധാരണകൾ ● കേരളീയ ആഘോഷങ്ങൾ ● ഓണം -ദേശീയ ആഘോഷം ● ഒത്തുചേരലിന്റെ ആഘോഷം ● വിവിധതരം ഓണക്കളികൾ ● ഓണപ്പദങ്ങൾ ● ഓണം : സാംസ്കാരിക പ്രാധാന്യം 5. ശേഷികൾ /നൈപുണികൾ ● ആഘോഷങ്ങൾ ഒത്തൊരുമ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആശയവിനിമയം നടത്തൽ ● കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് ചർച്ച ചെയ്ത് നിഗമനങ്ങൾ രൂപീകരിക്കൽ ● വിവിധതരം ഓണക്കളികൾ നിരീക്ഷിച്ച് പട്ടിക പെടുത്തൽ ● ജീവിതാനുഭവങ്ങൾ ഡയറിക്കുറിപ്പ് രചനയിലൂടെ പങ്കുവയ്ക്കൽ 6. മുന്നറിവുകൾ ● ഓണാഘോഷത്തെക്കുറിച്ച് കുട്ടിക്കുള്ള മുന്നറിവ് 7. മൂല്യങ്ങൾ / മനോഭാവങ്ങൾ ● കേരളത്തിന്റെ സാംസ്കാരിക പൈതൃകം തിരിച്ചറിഞ്ഞ് അതിൽ അഭിമാനിക്കുന്നു ● ആഘോഷങ്ങൾ നന്മയുടെയും ഒത്തുചേരലിന്റെയും സ്നേഹതവ്േതദിിന്റെയും ആക്കുന്നതിനുള്ള മനോഭാവം 8. പഠനസാമഗ്രികൾ

● ക്വിസ് ഗെയിം ആപ്പ്: ഉണർത്തുപ്രവർത്തനം ● പി. പി. റ്റി :-പദസൂര്യൻ ● വീഡിയോ :ഓണക്കളികൾ, ഓലപ്പീപ്പി നിർമാണം ● ചിത്രം : ഓണം ● ഓല, കത്രിക 9. പ്രതീക്ഷ ഉൽപ്പന്നം ● പദസൂര്യൻ : ഓണപ്പദങ്ങൾ ● ഓലപ്പീപ്പി ● ചർച്ച കുറിപ്പ് : ഓണം ഒരുമയുടെ ആഘോഷം ● ഡയറിക്കുറിപ്പ്: എന്റെ ക്രിസ്തുമസ് ദിനം ● പട്ടിക : ഓണക്കളികൾ ● ചിത്രശേഖരണം : ഓണക്കളികൾ പാർട്ട്‌:സി പഠനപ്രവർത്തനങ്ങൾ വിലയിരുത്തൽ ● പ്രവേശകപ്രവർത്തനം :(5മിനിറ്റ്സ് ) കേരളത്തിലെ ദേശീയ ഉത്സവം? കേരളത്തിന്റെ തനിമയും പാരമ്പര്യം സംബന്ധിച്ച് കുട്ടിയുടെ മുന്നറിവ് പരിശോധിക്കുന്നതിനും വിഷയാവതരണം നടത്തുന്നതിനും ആയി Kahoot ആപ്പ് വഴി ഓൺലൈൻഗെയിം സംഘടിപ്പിക്കുന്നു. ഗെയിമിലൂടെ കുട്ടികൾ പഠനസന്നദ്ധരാക്കുന്നു ഗെയിം ● കേരളത്തിലെ ദേശീയ ഉത്സവം? ● ഓണം ആഘോഷിക്കുന്ന മാസം? ● ആരാണ് തിരുവോണനാളിൽ കേരളം സന്ദർശിക്കുന്നത്? ഓണവുമായി ബന്ധപ്പെട്ട കുട്ടികളുടെ മുന്നറിവ് പരിശോധിക്കുന്നു. ആവശ്യമായ കണ്ടെത്തൽ പങ്കുവയ്ക്കുന്നു. ● പ്രവർത്തനം :1: പദസൂര്യൻ നിർമാണം8( ഓണപ്പദങ്ങൾ മിനിറ്റ്സ് ) കേരളത്തിലെ ദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട വിവിധ കലകൾ കളികൾ എന്നിവ ചർച്ച ചെയ്ത് പദസൂര്യൻ നിർമ്മിക്കുന്നു.

കേരളത്തിന്റെ വിവിധതരം ദേശീയോത്സവമായ ഓണത്തെ കുറിച്ച് ധാരണനേടുന്നു. ഓണക്കളികൾ ഏവ? ● പ്രവർത്തനം : 2: വീഡിയോ പ്രദർശനം(7 മിനിറ്റ്സ് ) ഓണാഘോഷവുമായി ബന്ധപ്പെട്ട വിവിധ തരം കളികൾ, കലാരൂപങ്ങൾ എന്നിവ വീഡിയോയിലൂടെ പ്രദർശിപ്പിക്കുന്നു. നിരീക്ഷിച്ച കളികൾ നിങ്ങൾ വ്യക്തിഗതമായി പട്ടികപ്പെടുത്തുന്നു ● വള്ളംകളി ● തിരുവാതിരകളി ● ഓണത്തല്ല് ● കുമ്മാട്ടിക്കളി ഓണവുമായി ബന്ധപ്പെട്ട വിവിധ കളികൾ നിരീക്ഷിച്ചു മനസിലാക്കുന്നു. നമ്മുടെ സാംസ്കാരിക പൈതൃകം തിരിച്ചറിഞ്ഞ് അതിൽ അഭിമാനിക്കുന്നു ● പ്രവർത്തനം 3 :ഓലപ്പീപ്പി നിർമ്മാണം (10മിനിറ്റ്സ് ) കേരളതനിമ ഉണർത്തുന്ന പഴയകാല കളികൾ ചിത്രപ്രദർശനം നടത്തുന്നു. ലളിതമായ ഓലപ്പീപ്പി നിർമ്മാണം വീഡിയോ പ്രദർശനത്തിലൂടെ മനസിലാക്കി ഓരോരുത്തരും നിർമ്മിക്കുന്നു. മികച്ചവ നിർമ്മിച്ചവരെ അഭിനന്ദിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക പൈതൃകം തിരിച്ചറിഞ്ഞ് അത് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

● ഉപസംഹാര പ്രവർത്തനം: ബ്രെയിൻ ഓണം കൂട്ടായ്മയുടെ സ്റ്റോർമിങ് (15 മിനിറ്റ്സ് ഉത്സവം ആണെന്ന് ഓണം കൂട്ടായ്മയുടെ ഉത്സവം ആണെന്ന് പറയുന്നത് പറയുന്നത് എന്തുകൊണ്ട്? എന്ന ചോദ്യം എന്തുകൊണ്ട്? ബ്രെയിൻ സ്റ്റോർമിങിനായി നൽകുന്നു. മോഡറേറ്റർ പ്രവർത്തനം ക്രോഡീകരിക്കുന്നു. ● ഓണസദ്യയും ഓണക്കളികളും എല്ലാവരെയും ഒരുമിപ്പിക്കുന്നു. ● ഓണാഘോഷങ്ങൾ എല്ലാവരെയും ഒത്തു ചേർക്കുന്നു. ● പ്രായഭേദമന്യേ എല്ലാവരും ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നു. ആഘോഷങ്ങൾ കൂട്ടായ്മ വളർത്തുന്നു എന്ന നിഗമനത്തിൽ എത്തി ചേരുന്നു. വിവിധ ആശയങ്ങളി സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും മറ്റുള്ളവരുടെ ആശയങ്ങൾ കേൾക്കാനും ഉള്ള മനോഭാവം വളർത്തുന്നു. ● തുടർ പ്രവർത്തനം: ● ഓണക്കളികൾ :ചിത്ര ശേഖരണം ● എന്റെ ക്രിസ്തുമസ് ദിനം :ഡയറി കുറിപ്പ്


Like this book? You can publish your book online for free in a few minutes!
Create your own flipbook