DEPARTMENT OF TOURISM STUDIES PONDICHERRY UNIVERSITY presents GAMAYA'22 in association with Of desires, plans, photographs, & memories; to be fr amed!
GAMAYAVolume 14 | 2022 CHIEF EDITOR ADVISORY ASSOCIATE COMMITTEE EDITORS ASSISTANT EDITORS Anu Chandran sir Navya.D.S.R Sampad kumar swan DIVYA.K Himakshi Phukan Shamal.A.S Sherry Abraham Sibi George COVER PAGE Afeefa Firoz Ahamad Himakshi DESIGNER AKANSHA AKANSHA DEPUTY Navya.D.S.R COORDINATORS COORDINATORS DIVYA K. Gijo George SANDEEP SINGH keerthana DEPARTMENT OF TOURISM STUDIES SCHOOL OF MANAGEMENT, PONDICHERRY UNIVERSITY R.V NAGAR, KALAPET PUDUCHERRY - 605014 PHONE - 0413 2654729 www.pondiuni.in/department-tourism-studies
GAMAYA VOL 14 | 2022 EPIPHANY Nous sommes tous des voyageurs itinérants, Marchant péniblement sur nos routes séparées, Espérant, souhaitant, priant, Quelqu'un viendra partager notre charge, Il y a des coups de soleil sur nos épaules, Et il y a des cloques sur nos pieds, Nous bravons les blizzards les plus sauvages, Et la chaleur torride de l'été, Parfois nous trouvons quelqu'un, Qui va notre chemin aussi, Et tandis qu'ils marchent à nos côtés, Le ciel semble un peu plus bleu, Mais toutes les routes se tordent et tournent, Et quand vous arrivez à une intersection, Il est probable que la vie les emportera, Dans la direction opposée, Mais ne renonce pas à espérer, Quand ta route est une impasse, Il est probable que vous trouviez, Ce n'est vraiment qu'un virage, Et bien que les routes des autres soient différentes, Cela ne signifie pas que le vôtre est faux, Alors reprenez-vous, Et continuez à marcher péniblement. DIVYA.K 2ND YEAR MBA
GAMAYA VOL 14 | 2022 KL 15 ദൂരയാത്രികരുടെ ഇന്റർസിറ്റി പോലെയാണ് ചില ബസ്സുകൾ. സ്കൂളിലേക്കും, ഓഫിസിലേക്കും, ആശുപത്രിയിലേക്കും മറ്റ് ജോലികൾക്കായും, വിവിധയിടങ്ങളിലേക്ക് ഒരേ സമയം പോകുന്ന ആളുകൾ. പല സംസാര വിഷയങ്ങൾ, സൗഹൃദങ്ങൾ, സ്ഥിരം ബസ്സുകൾ, സ്പെഷ്യൽ ബസ്സുകൾ. അങ്ങനെ പ്രധാന നഗരങ്ങളിൽ ഏത് സമയവും ആളുകൾക്കായ്, അവരുടെ ആവശ്യങ്ങൾക്കായ് ഓട്ടപാച്ചിൽ നടത്തുന്ന സർവ്വീസുകൾ. ബസ് സ്റ്റാൻഡുകൾ ഒരിക്കലും ഉറങ്ങാറില്ല. ആളനക്കം ഇല്ലാതാവാറില്ല. ഇന്നും പതിവ് പോലെ സ്റ്റാൻഡിന്റെ മുമ്പിൽ സ്ഥിരം യാത്രികർ നിൽപ്പുണ്ട്. എല്ലാവരും പരസ്പരം സംസാരിക്കുന്നു. ചിരിക്കുന്നു. കൈ കൊണ്ടും കണ്ണ് കൊണ്ടും വരെ എന്തെക്കെയോ സംവദിക്കുന്നു. സ്ഥിരമായ് ലോട്ടറി എടുക്കുന്നവർ. ചായ കുടിക്കുന്നവർ. അങ്ങനെ എത്രയോ ചിത്രങ്ങൾ. രാവിലെ പരസ്പരം കാണുമ്പോൾ അവർക്കിടയിൽ വല്ലാത്തൊരു സന്തോഷമാണ്. അഞ്ച് മാസമായ്, സോജന് ഇതെല്ലാം പതിവാണ്. സ്ഥിരം അല്ലെങ്കിലും ചില മാസങ്ങളിൽ ഒന്നോ രണ്ടോ തവണ വീതം. രോഗാവസ്ഥ ഗുരുതരമായാൽ അതിൽ കൂടുതൽ തവണയും. അത്യാവശ്യ ഘട്ടങ്ങളിൽ ഓട്ടോയിലോ ടാക്സിയിലോ ആവും പോകുന്നത്. എങ്കിലും തിരിച്ച് ഇതേ ബസ്സിൽ തന്നെയാണ് യാത്ര ചെയുക. നല്ല തിരക്കുള്ള സമയമാണെങ്കിലും ആ ബസ്സിൽ യാത്ര ചെയ്യുന്നവർക്ക് ഒരു മുൻഗണനാ ക്രമമുണ്ട്. അത് ദിവസമോ ആഴ്ചയോ മാസമോ മാറുന്നതല്ല. ആളുകൾക്ക് അനുസരിച്ചാവും എപ്പോഴും. അതും മറ്റു ബസ്സുകളിലെ പോലെയുമല്ല. ചില സീറ്റുകൾ ചിലയാളുകൾക്ക് വേണ്ടിയുള്ളതാണ്. അത് എപ്പോഴും അങ്ങനെ തന്നെയാവും. മറ്റ് യാത്രക്കാർക്ക് അതൊരു അസൗകര്യം ആയിരുന്നില്ല.
GAMAYA VOL 14 | 2022 സ്ഥിരം നിന്ന് യാത്ര ചെയ്യുന്ന ആളുകളും ഇതേ ബസ്സിലുണ്ട്. ഇടക്ക് വരുന്ന പുതിയ ആളുകൾ പ്രശ്നം ഉണ്ടാക്കാതിരിക്കാൻ, കണ്ടക്ടർ ആളുകൾ കയറുന്നതിന് മുമ്പേ 'റിസർവേഷൻ സീറ്റാണ്' എന്ന് പറയാറുമുണ്ട്. ആ സീറ്റുകളൊക്കെയും സർവീസ് തുടങ്ങിയ കാലം മുതൽ, പലയാളുകളും റിസർവ് ചെയ്ത സീറ്റുകളായിട്ടാണ് കണ്ടക്ടറും ഡ്രൈവറും ഡിപ്പോ ജീവനക്കാരും കണ്ടിരിക്കുന്നതും. ചിലർ യാത്രകളുടെ ദിക്കുകൾ മാറ്റി പുതിയ ഇടങ്ങളിലേക്ക് പോകും. ചിലർ ഒന്നും മിണ്ടാതെ യാത്ര പറയാതെ പോവും. ഗോപകുമാർ ഡോക്ടർ റഫർ ചെയ്തിട്ടാണ് മെഡിക്കൽ കോളേജിലേക്ക് സോജൻ ആദ്യമായ് പോകുന്നത്. വീടിനടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിലെ ബില്ലുകൾ, അവർക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്താണെന്ന് മനസ്സിലാക്കിയാണ്, ഡോക്ടർ തന്നെ അങ്ങനെ പറഞ്ഞത്. പലപ്പോഴും ഡോക്ടർ ഫ്രീ ആയിട്ടിയിരുന്നു മരുന്നുകൾ കൊടുത്തിരുന്നത്. ഇപ്പോൾ ഡോക്ടർ സ്ഥലം മാറുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് ഡോ. ആരിഫ് നാസർ, മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കാണിച്ചാൽ മതിയെന്നും പറഞ്ഞു. സോജന്റെ അപ്പൻ ശിവദാസന്, മെഡിക്കൽ കോളേജിനോട് അത്ര താൽപര്യമില്ലായിരുന്നു. മുമ്പ് ഒരിക്കൽ അദ്ദേഹത്തിന്റെ പെങ്ങൾ മരണപ്പെടാൻ കാരണം, മികച്ച ചികിത്സ കിട്ടാത്തത് കൊണ്ടാണ് എന്നതായിരുന്നു കാരണം. ഇന്ത്യയിലെ തന്നെ മികച്ച ഡോക്ടറാണ് ആരിഫ് എന്നും, ഗവ. ആശുപത്രികളാണ് ഇന്ന് ഏറ്റവും മെച്ചപ്പെട്ടതെന്നും ശിവദാസനെ ഗോപകുമാർ ഡോക്ടർ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു
GAMAYA VOL 14 | 2022 പിന്നെ ആദ്യമായ് അവിടെ ചെന്നപ്പോൾ തന്നെ ആരിഫ് ഡോക്ടർ വിശദമായ് എല്ലാം അറിയാമെന്ന് പറഞ്ഞ് കേട്ടതും, സോജന്റെ അസുഖത്തിന് പതിയെ മാറ്റം സംഭവിച്ചതും, അവിടെ അധികം പണച്ചിലവ് ഇല്ലാത്തതും, മികച്ച സൗകര്യം കൃത്യമായി ബോധ്യം വന്നതിനാലും ശിവദാസൻ അതിനോട് പൊരുത്തപ്പെട്ടു പതിവ് പോലെ രാവിലെ എട്ടേ മുപ്പതിന് ബസ് വന്നു. ബോർഡിൽ \"മെഡിക്കൽ കോളേജ് / ആശുപത്രി\" എന്ന് എഴുതിയിരിക്കുന്നു. ആളുകൾ കേറി തുടങ്ങി. പലരും അവരുടെ സ്ഥിരം ഇടങ്ങളിലോ, ഒഴിഞ്ഞ ഇടങ്ങളിലോ ഒക്കെ ഇരിപ്പിടം ഉറപ്പിച്ചു. കുറേ സീറ്റുകൾ ബാക്കിയുണ്ടെങ്കിലും വണ്ടി എടുക്കുന്നതിന് മുമ്പ് വരെ കുറച്ച് പേർ നിൽക്കാറാണ് പതിവ് കണ്ടക്ടറും, ഡ്രൈവറും വന്നു. ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് പുറകിലേക്ക് ഒന്ന് നോക്കി. കണ്ടക്ടർ ബസ് മുഴുവനുമൊന്ന് വീക്ഷിച്ച ശേഷം എല്ലാവരും എത്തിയിട്ടില്ല എന്നതിന്റെ സൂചകമായി അഞ്ച് മിനിറ്റ് എന്ന് കൈകൊണ്ട് കാണിച്ചു. ബസ്സിലെ സീറ്റുകളിലിരിക്കുന്ന പല ആളുകളുടെയും കൈയ്യിൽ ഒരോ പേപ്പർ കിറ്റ് ഉണ്ടാവും. ശങ്കേഴ്സ് ലാബ്, മെട്രോ ലാബ്, മുത്തൂറ്റ് അങ്ങനെ പല പല ലബോറട്ടറിയുടെയും പിന്നെ ചില മിഷൻ കമ്പനികളുടെയും. ചിലരുടെ കയ്യിൽ ഒരു ഗുളികയുടെ കവറും, ഒരു ഡയറിയുമൊക്കെ കാണും. സീറ്റിലിരിക്കുന്നവരിൽ കൂടുതൽ ആളുകളും ആശുപത്രിയിലേക്കാണ് പോകുന്നത്. കുറച്ച് മെഡിക്കൽ, നേഴ്‌സിങ് വിദ്യാർത്ഥികളും, നേഴ്സ്മാരും ഒക്കെയുണ്ടാവും. ഡ്രൈവറിന്റെ സൈഡിലെ ഒറ്റയാൾ സീറ്റ് എപ്പോഴും കബീറിക്കയുടെതാണ്. കൈയ്ക്ക് സ്വാധീനമില്ലാത്ത കബീറിക്ക, ബസ് പോകുന്ന വഴിയിലെ താലുക്ക് ഓഫിസിലെ ക്ലർക്കാണ്. .
GAMAYA VOL 14 | 2022 ഒന്ന് രണ്ട് പേർ കൂടെ വന്നപ്പോൾ ബസ്സ് സ്റ്റാർട്ട് ചെയ്തു. കണ്ടക്ടർ സാബു ചേട്ടൻ പുറകിൽ നിന്നും ടിക്കറ്റ് എടുത്തു തുടങ്ങി. സോജന്റെ സീറ്റ് സ്ഥിരം പുറകിലാണ്. ശിവദാസൻ ടിക്കറ്റ് എടുക്കുന്നതിനോടൊപ്പം, 'അമ്മിണിയമ്മേടെ ചെക്കപ്പ് ഡേറ്റും ഇന്നാണല്ലോ, ഇത്തവണയും വെപ്രാളം കാരണം നേരത്തെ പോയോ?' എന്ന് തമാശ പോലെ കണ്ടക്ടറോട് തിരക്കി. കണ്ടക്ടർ ഒരു നിമിഷം നിശബ്ദനായ്. 'കഴിഞ്ഞ ആഴ്ച‌്ച രാത്രി നെഞ്ച് വേദന വന്ന് ആശുപത്രിയിൽ എത്തും മുമ്പ് തന്നെ അമ്മിണിയമ്മ പോയി. ഡിപ്പോയിൽ വിളിച്ചു പറഞ്ഞിരുന്നു. അമ്മിണിയമ്മക്ക് അങ്ങനെ പ്രത്യേകിച്ച് ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ ഒരു അയൽവാസി കൂടെ പോകുമായിരുന്നു. പിന്നെ ആള് ബസ്സ് കയറ്റി വിടും. ബസ്സിൽ വരുന്ന ഹൗസർജൻസി ചെയ്യുന്ന പിള്ളേർ കൂട്ടികൊണ്ട് പോയി, വൈകിട്ട് തിരികെ ബസ്സ് കയറ്റി വിട്ട് കൊടുക്കുമായിരുന്നു.' ആ വാർത്ത കണ്ടക്ടർ വളരെ പതുക്കെയാണ് പറഞ്ഞതെങ്കിലും ബസ്സിന്റെ അങ്ങേ മൂലയിൽ ഇരുന്ന കബീർ ഇക്കയുടെ കണ്ണുകൾ വരെ നിറഞ്ഞു. ചില ദിവസങ്ങളിൽ ബസ്സിലെ നിശബ്ദതയെ അത്ര പെട്ടെന്ന് ആർക്കും മറികടക്കാൻ കഴിയില്ലായിരുന്നു. രണ്ട് മൂന്ന് സ്റ്റോപ്പുകൾ. ആ വണ്ടിയുടെ എഞ്ചിൻ ശബ്ദം ആളുകളുടെ മനസിനെ ഉഴുതു മറിച്ചുകൊണ്ടിരുന്നു. അതിന് തൊട്ട് അടുത്ത സ്റ്റോപ്പിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പോകുന്ന സ്ഥിരം വിദ്യാർത്ഥികൾ കയറി. ബസ്സിലെ പല ഭാഗങ്ങളിലായ് അവർ നിന്നു.
GAMAYA VOL 14 | 2022 പതിവ് പോലെ ബസ്സിലെ ചില യാത്രക്കാർ അവരുടെ മെഡിക്കൽ റിപ്പോർട്ടുകളൊക്കെ ഹൗസർജൻസി ചെയ്യുന്ന ചിലരെ കാണിച്ചു. എല്ലാരും വീണ്ടും സംസാരവും കാര്യങ്ങളുമൊക്കെ തുടങ്ങി. കുട്ടി ഡോക്ടർമാർ അവർക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുത്തു. 'സാബു ചേട്ടാ, റഷീദ്‌ഇക്കാനെ ഒരു പാലിയേറ്റീവ് കെയറിലെ ആളുകൾ കൂട്ടി കൊണ്ട് പോയി.' ഹൗസർജൻസി ചെയ്യുന്ന മരിയ ഡോക്ടർ പറഞ്ഞു. 'അതെന്താണേലും നന്നായ്, രണ്ടാഴ്ച്ച മുമ്പ് ഡിപ്പോയിൽ കുഴഞ്ഞ് വീണ് കിടന്നപ്പോൾ അവിടെ കൂടിയവരാ ആബുലെൻസിൽ എത്തിച്ചത്. പെട്ടെന്ന് എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടൂലേ.' സാബു പറഞ്ഞു നിർത്തി. റഷീദ് ഞങ്ങടെ അയൽവാസി ആയിരുന്നു. ആൾക്ക് രണ്ട് മക്കളുണ്ടെന്നേ. അവർ രണ്ടും ഇപ്പോൾ എവിടാണെന്ന് ആർക്കും അറിയില്ല. പണ്ട് ഭയങ്കര കുടിയനായിരുന്നു റഷീദ്. എങ്കിലും അത്യാവശ്യം വീട്ടുകാര്യങ്ങളൊക്കെ നോക്കിരുന്നതാ. ഭാര്യ മരിച്ചതിൽ പിന്നെ ആകെ പ്രശ്നമായി. മക്കൾ വീട് വിറ്റ് ഓഹരിയും വാങ്ങി കുറച്ച് പൈസ അയാളുടെ അക്കൗണ്ടിലുമിട്ട് എങ്ങോട്ടാ പോയതെന്ന് ഒരു പിടിയുമില്ല. പക്ഷെ അയാൾ ഇതുവരെ വേറൊരാൾക്കും ഉപദ്രവം ഉണ്ടാക്കിയിട്ടില്ല.' അടുത്ത സീറ്റിലിരുന്ന ജോളി എന്ന സ്ത്രീ പറഞ്ഞു.
GAMAYA VOL 14 | 2022 ആള് അങ്ങനെയിപ്പോ കുടിക്കാറൊന്നുമില്ല. ഡിപ്പോയിൽ ഇടക്ക് ലോട്ടറി വിൽക്കും. വെള്ളവും മിഠായിമൊക്കെ വിറ്റ്, കാന്റിനിൽ നിന്നൊക്കെ ആഹാരം കഴിച്ച്‌വൈകുന്നേരം അവിടെ എവിടെയെങ്കിലും ഒതുങ്ങി കൂടും. ചേച്ചി പറഞ്ഞ ആള് ആർക്കും ഒരു ഉപദ്രവുമില്ല.' സാബു ചേട്ടൻ പറഞ്ഞു. 'ഇന്നലെ ഡിസ്ചാർജ് ചെയ്ത്, ഒരു പാലിയേറ്റീവ് ആളുകൾ റഷീദിക്കാനേ കൊണ്ട് പോയി. മൈനർ അറ്റാക്കായിരുന്നു. പ്രായത്തിന്റെ പ്രശ്നങ്ങളൊക്കെയെ ഉള്ളു. പിന്നെ നല്ല ക്ഷീണവും. ആഹാരമൊന്നും കൃത്യമായി കഴിക്കാത്തതിന്റെ ആവും. ഇനിയിപ്പോൾ പ്രശ്നം ഉണ്ടാവില്ല.' ഏബിൾ ഡോക്ടർ പറഞ്ഞു. ചില വിവരങ്ങൾ പറയുമ്പോൾ ബസ്സിന്റെ എഞ്ചിൻ സൗണ്ട് നിശബ്ദമാകും. വണ്ടി കുറച്ച് കൂടെ പതുക്കെ പോകാൻ തുടങ്ങി. കുറേ നാൾകൾക്ക്‌ശേഷം ഉണ്ണിയേട്ടൻ ബസ്സിന് കൈ കാണിച്ചു. ഉണ്ണിയേട്ടന് ഏതാണ്ട് എഴുപതിനടുത്ത് പ്രായമുണ്ട്. ഒരു പഴയ നേതാവാണ്. അതുകൊണ്ട് തന്നെ വെള്ള ഷർട്ടും മുണ്ടുമാണ് വേഷം. അവിടെ ശരിക്കും ബസ്സുകൾക്ക് സ്റ്റോപ്പില്ല. പക്ഷേ ഉണ്ണിയേട്ടൻ കൈ കാണിച്ചാൽ നിർത്താതെ പോകുന്ന ബസ്സുകൾ വിരളമാണ്. ഒരു പഴയ നക്സലേറ്റിന്റെ തലയെടുപ്പ് ഇപ്പോഴും അദ്ദേഹത്തിനുണ്ട്. കബീറിക്ക ഉണ്ണിയേട്ടനെ കണ്ടപാടെ ബസ്സിലിരുന്നു തന്നെ ചോദിച്ചു, ''കുറേ നാളായല്ലോ ഉണ്ണിയേട്ടാ കണ്ടിട്ട്'. ഉണ്ണിയേട്ടൻ ചെറുതായ് ഒരു പുഞ്ചിരി മാത്രം നൽകി. കബീറിക്ക പേര് പറയുന്നത് കേട്ടപ്പോൾ തന്നെ, പിന്നിൽ നിന്നും രണ്ടു പേർ എഴുന്നേറ്റ് മാറി, സീറ്റ് കാലിയാക്കിയിട്ടു
GAMAYA VOL 14 | 2022 പക്ഷേ അന്ന് ഉണ്ണിയേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്നാണ് ആദ്യമായ് ചേച്ചിയില്ലാതെ ഉണ്ണിയേട്ടനെ ഒറ്റയ്ക്ക് ബസ്സിലെ ആളുകൾ കാണുന്നത്. ആരും ഒന്നും തിരക്കിയില്ല. വീണ്ടും ഒരു നിശബ്ദത. ഉണ്ണിയേട്ടന്റെ സൈഡ് സീറ്റ് ചേച്ചിക്കായ് ഒഴിഞ്ഞ് കിടന്നു. ആ ഒഴിഞ്ഞിടം അയാൾ അവഗണിച്ചു. ആ ശൂന്യത എല്ലാവർക്കും മനസ്സിലാകുന്ന ഒന്ന് തന്നെയായിരുന്നു. ആളുകൾ കയറുന്നതിന് അനുസരിച്ചും, ഉള്ളിലുള്ള ആളുകളെ അനുസരിച്ചും ബസ്സിന്റെ സ്പീഡും നിയന്ത്രിതമായിരുന്നു. ബസിൽ കയറുന്നവരൊക്കെയും ശാരീരിക അസ്വസ്ഥത ഉള്ളവരാവും. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ മാത്രമേ പോകുകയുള്ളു. ചിലപ്പോൾ മറ്റു ബസ്സുകളും, പ്രൈവറ്റ് ബസ്സുകളും മിന്നൽ വേഗത്തിൽ മിന്നി മറയുന്നതൊക്കെ കാണാം. തൊട്ടടുത്ത സ്റ്റോപ്പിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനായ് വീൽചെയറിൽ എൽസയും അമ്മച്ചിയും നിന്നിരുന്നു. സ്റ്റോപ് എത്തുന്നതിന് മുമ്പ് തന്നെ മുൻവശത്തെ വാതിലിന്റെ സൈഡിൽ ഇരുന്ന രണ്ടുപേർ യാന്ത്രികമായി എഴുന്നേറ്റ് പിന്നിലേക്ക് പോയി നിന്നു. അകലെ നിന്നേ ബസ് കണ്ടപാടെ അമ്മച്ചി ഇരുകൈകൾ കൊണ്ടും എൽസയെ കോരി എടുത്തു. അതേ ബസ്സിൽ പോകുന്നവരോ ചിലപ്പോൾ അടുത്ത പരിചയക്കാരോ അവിടെ ഉണ്ടാകും. അമ്മച്ചി അകത്തേക്ക് കയറുമ്പോൾ അവരാരെങ്കിലും, കുട്ടി ഡോക്ടറുടെ വീൽചെയർ എടുത്ത് പിന്നാലെ കയറും. ഇനിയിപ്പോൾ അവിടെ ആരുമില്ലെങ്കിൽ, ബസ്സിൽ നിന്ന് എൽസയുടെ കൂട്ടുകാരോ കണ്ടക്ടർ സാബു ചേട്ടനോ ഉറപ്പായും സഹായിക്കാൻ ചെല്ലും. ആര് ചെന്നാലും എൽസ ചിരിക്കും. എൽസ ഇതുവരെ ചിരിക്കാതെയിരുന്നിട്ടില്ല.
GAMAYA VOL 14 | 2022 ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഒരു കാലഘട്ടം വരുമെന്നും, വിദേശത്തെ പോലെ വീൽചെയർ ഫ്രണ്ട്ലിയും, സ്പെഷലി ഏബിൽഡ് ആയവർകയും ഇവിടെ കേരളത്തിൽ പൊതു സർവ്വീസുകൾ ഉണ്ടാവുമെന്ന് എൽസ മനസ്സിൽ ഉറച്ചു വിശ്വസിക്കുന്നുണ്ട്. അവിടെ നിന്ന് ബസ്സ് നേരെ പോകുന്നത് മെഡിക്കൽ കോളേജിനുള്ളിലേക്കാണ്. അവിടെ എൽസയെയും ഡോക്ടർ കുട്ടികളെയും ഇറക്കി. എൽസയുടെ അമ്മ മകളെ അവിടെ ഇറക്കിയ ശേഷം തിരികെ ബസ്സിൽ കയറി. ആദ്യമൊക്കെ അവളോടൊപ്പം ക്യാമ്പസിലും മറ്റും സമയം ചിലവഴിച്ചിരുന്നെങ്കിലും പിന്നീട് അവൾ കൂട്ടുകാർക്ക് ഒപ്പം കോളേജ് ജീവിതം ആസ്വദിക്കട്ടെ എന്ന് തീരുമാനിച്ച് അവർ മാറികൊടുത്തു. എങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അവർ ഓടി വരും. ബസ്സ് ഇനി നേരെ ചെല്ലുന്നത് ആശുപത്രിയിലേക്കാണ്. മെഡിക്കൽ കോളേജിലെ കുട്ടികളെ കാണുമ്പോൾ ബസ്സിലുള്ളവരുടെ മുഖത്തൊക്കെ ഒരു പ്രതീക്ഷയാണ്. പഞ്ചാര മരത്തിന്റെയും, വാകയുടെയും, തല്ലിയുടെയും ഒക്കെ ചുവട്ടിൽ വട്ടം കൂടിയിരുന്ന് പഠിക്കുന്നവർ, ബസ്സിലേക്ക് നോക്കി ചിരിച്ച് കാണിക്കും. ആശുപത്രിക്ക് മുമ്പ്, അവിടെ നിർത്തുന്ന അഞ്ച് മിനുറ്റ് ശരിക്കും ബസ്സിലുള്ളവർക്ക് ഒന്ന് സമാധാനിക്കാനുള്ളതാണ്. അവിടെ നിന്ന് വീണ്ടും സ്റ്റാർട്ട് ചെയ്ത് എടുക്കുന്ന ബസ്സിന്റെ എഞ്ചിൻ ശബ്ദം അവരുടെ മനസ്സിനെ മറ്റൊരു ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകും.
GAMAYA VOL 14 | 2022 ഡെറ്റോളിന്റെയും, പുൽ തൈലത്തിന്റെയും, ഫിനോളിന്റെയും മണം മൂക്കിൽ ഇരച്ച് കയറി തുടങ്ങിയപ്പോളേക്കും, ബസ്സ് ആശുപത്രിക്കുള്ളിലെ സ്റ്റോപ്പിനോട് ചേർന്ന് തണലത്ത് നിർത്തി. കുറേ ആളുകൾ അവിടെ ബസ്സ് കാത്ത് ക്ഷമയോടെ ഇരിപ്പുണ്ടായിരുന്നു. ആ കൂട്ടത്തിൽ രണ്ടുപേർ ഒരു ബോക്‌സ് മിഠായിയുമായി എല്ലാവർക്കും നൽകി നടപ്പുണ്ടായിരുന്നു. ആളുകൾ ബസ്സിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പാടെ അവർ അവിടേക്ക് ചെന്നു. കണ്ടക്ടർ സാബു ചേട്ടൻ അവരെ കണ്ടപാടെ ചോദിച്ചു. 'എന്താണ്, കാമുകി കാമുകന്മരുടെ പുതിയ വിശേഷം. രാവിലേ ഡിസ്ചാർജ് ആയോ.?' ചെറുക്കാൻ വല്ലാത്ത ചിരിയോടെ ഉത്തരം കൊടുത്തു. 'ഇന്നലെ ഇവളുടെ കീമോ കഴിഞ്ഞു സാബു ചേട്ടാ. ഇനിപ്പോ കുഴപ്പമൊന്നുമില്ലാന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നെ, ആള് പ്രഗ്നെന്റാണ്. ഡോക്ടർ എന്താ പറയുന്നതെന്ന് നോക്കാൻ വെയിറ്റ് ചെയ്തതാണ്.' പെൺകുട്ടി അവിടെ കൂടിയവർക്ക് ഒക്കെ മിഠായി കൊടുക്കുന്നു. അവർ ചിരിക്കുന്നു. തിരക്ക് പിടിച്ച് ഓപ്പിയിലേക്ക് പോകുന്നു. പോകുന്ന വഴിയിൽ രണ്ട് പേർ പരസ്പരം പറഞ്ഞു. 'ആ ചെക്കനും പെണ്ണും കുറേ കാലം പ്രണയിച്ച്, വീട്ടിലൊക്കെ സമ്മതിച്ച് വെച്ച കല്ല്യാണമാണ്. പക്ഷെ ഇടക്ക് ആ കൊച്ചിന് ക്യാൻസറാണെന്ന് അറിഞ്ഞപ്പോൾ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമൊക്കെ ഓരോന്ന് പറഞ്ഞ് പറഞ്ഞ് ആ രണ്ട് വീട്ടുകാരും തമ്മിൽ പ്രശ്നമായ്. പിന്നെ ഇവർ അതൊന്നും നോക്കാതെ വീട്ടിൽ നിന്ന് ഇറങ്ങി ഇപ്പോൾ ഒന്നിച്ച് ജീവിക്കുകയാണ്.'
GAMAYA VOL 14 | 2022 മിഠായി കവറുകൾക്കൊപ്പം ബസ്സിൽ നിന്നും ആളുകളും ഇറങ്ങി തീർന്നു. അവിടെ കാത്തിരുന്ന കുറേ ആളുകൾ, പതുക്കെ ബസ്സിന്റെ അടുത്തേക്ക് നടന്നു തുടങ്ങി, നേരത്തെ പറഞ്ഞ് വെച്ചിരുന്ന സീറ്റ് എന്നപോലെ ഓരോ സീറ്റുകളിലേക്കും ആളുകൾകയറി ശാന്തമായി മറ്റൊരു യാത്രക്കായി കാത്തിരുന്നു… Aadhil Navaz 2nd Year MSc. Electronics Media
GAMAYA VOL 14 | 2022 വേനൽ മരം എന്നോ പെയ്തൊഴിഞ്ഞ മഴതൻ കുളിരിൽ തളിർത്തൊരെൻ ജീവൻ ഇന്നീ വേനലിൻ അഗ്നിയിൽ നീറിയെരിയുന്നു വീശുന്ന ചുടുകാറ്റിൻ സ്പർശങ്ങളേറ്റിടാൻ മൗനമായി വിതുമ്പി നിന്നിടും തളിരാർന്ന ശിഖരങ്ങളും തളിരിടാൻ കൊതിക്കുന്ന ശിഖരങ്ങളോ ഒരു തുള്ളി തൻ കനിവിനായി കേണിടുന്നു ഇരുളിന്റെ കുളിരിനായി കാത്തിരുന്നു അടിയുറച്ച വേരുകൾ പോലും തോറ്റിടുന്നു നടുവുറച്ച ശിഖരങ്ങൾ പോലുമറ്റു വീണിടുന്നു ഇന്നിതാ വേനലിൽ കൊഴിഞ്ഞിടുന്നു അടിയറ്റുവീഴുന്ന ശിഖരങ്ങളേറ്റുവാൻ എരിയുന്ന ചുടലകൾ മാത്രമായി തണുവൊത്ത കുളിരിൽ തളിർത്തൊരെൻ ജീവൻ ഇന്നിതാ എരിഞ്ഞിടും അഗ്നിയിൽ പൊലിഞ്ഞിടുന്നു.. By Binitha.A.V 1st year MBA
GAMAYA VOL 14 | 2022 വടക്കുകിഴക്കൻ അതിർത്തികളിലേക്ക്.... വടക്കുകിഴക്കൻ ഇന്ത്യയുടെ രണ്ട് രാജ്യാതിർത്തികൾ സന്ദർശിച്ച ഈ യാത്രക്ക് എൻ്റെ മറ്റു യാത്രകളിൽ നിന്ന് വ്യത്യാസമുണ്ടായിരുന്നു.കോഴിക്കോട് നിന്ന് ചെന്നൈയിലേക്കും ചെന്നൈയിൽനിന്ന് ഹൗറയിലേക്കും ഹൗറയിൽ നിന്ന് ഗുവാഹത്തിലേക്കും ട്രെയിൻ കയറിയ ഞങ്ങൾ ആസാമിലെ മിർസയിൽ നടക്കുന്ന നാഷണൽ യൂത്ത് പ്രോജക്റ്റിൻ്റെ Integration ക്യാമ്പ് പങ്കെടുക്കാനായിരുന്നു പോയിരുന്നത്. ചെന്നൈയിലെ മറീന ബീച്ചും,ഹൗറ പാലവും ഇ ന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന ഏക Tram way ആയ കൊൽക്കത്ത ട്രാമും ഇന്ത്യയിലെ ഏറ്റവും പഴയതും വലുതുമായ ഇന്ത്യൻ മ്യൂസിയവും കൊൽക്കത്ത മെട്രോയും ന്യൂ മാർക്കറ്റുമെല്ലാം കയറിയിറങ്ങാൻ ഞങ്ങൾ മറന്നില്ല. കൊൽക്കത്തയിലെ വ്യത്യസ്ത രുചിവൈഭവങ്ങൾ രുചിച്ചും ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാൻ പറ്റാത്ത ഇന്ത്യൻ മ്യൂസിയത്തിലെ വിസ്മയങ്ങൾ കണ്ടമ്പരന്നും Northeast Frontier Railwayയുടെ തലസ്ഥാനമായ ആസാമിലെ ഗുവാഹത്തിയിലേക്ക് വണ്ടി കയറി. കേരളത്തെ അനുസ്മരിക്കും വിധം വയലുകളും വെള്ളക്കെട്ടുകളും തെങ്ങ്, കവുങ്ങ്,വാഴ,മുള,പപ്പായ എന്തിനേറെ റബ്ബർ തോട്ടങ്ങൾ വരെ കാണാം ആസാമിൽ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തിതിലി ചുയലിക്കാറ്റു കൊണ്ടായിരിക്കാം പൊതുവേ മൂടിക്കിടക്കുന്ന കാലാവസ്ഥയായിരുന്നു അവിടെ. നിരപ്പായ സ്ഥലത്തെ ചായത്തോട്ടങ്ങൾ ആസാമിനെ വ്യത്യസ്തമാക്കുന്നു. ബ്രഹ്മപുത്രയുടെ ഫലപൂഷ്ടി കൊണ്ടായിരിക്കാം ആസാം ചായ വളരെ രുചികരവും പ്രശസ്തവുമാണ്. 1897ലെ ആസാം ഭൂകമ്പത്തിൽ രൂപപ്പെട്ട ആസാമിലെ പിക്നിക് സ്പോടായ Chandubi lake ക്യാമ്പിന്റെ ഭാഗമായി കാണാനിടയായി. വൈവിധ്യ സംസ്കാരങ്ങളും മതങ്ങളും വ്യത്യസ്തമായ ഭാഷകളും മുഖങ്ങളും പലതരം രുചിഭേദങ്ങളും വർണ്ണശബളമായ വസ്ത്രധാരണങ്ങളുമെല്ലാമായി .
GAMAYA VOL 14 | 2022 ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സംഭവബഹുലമായ അഞ്ചു ദിവസത്തെ ക്യാമ്പിനു ശേഷമാണ് അതിർത്തി തേടിയുള്ള ഞങ്ങളുടെ ഈ യാത്ര ആരംഭിക്കുന്നത് ഇന്ത്യ-ബംഗ്ലാദേശ് ബോർഡർ,Dawki മേഘാലയ ഗുവാഹത്തിയിലെ Paltan Bazar റെയിൽവേ സ്റ്റേഷനു മുമ്പിലെ ടാക്സിസ്റ്റാൻഡ്,ആസാം മേഘാലയ അതിർത്തി പട്ടണമായ Khanapara, LGB അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ഷില്ലോങ്ങിലേക്ക് ടാക്സിയോ ബസ്സോ ലഭിക്കും. ഷെയർ ടാക്സികളും ലഭ്യമാണ്. Astcയുടെയോ MTCയുടേയൊ ബസ്സാണെങ്കിൽ കുറഞ്ഞ ചിലവിൽ അവിടെയെത്താം. ഞങ്ങൾ കേരള പോണ്ടിച്ചേരി ഡൽഹിക്കാരടക്കം 35 പേരുണ്ടായിരുന്നതിനാൽ ഷില്ലോങ്ങിലേക്ക് ഒരു ബസ് വിളിക്കാൻ തീരുമാനിച്ചു. ഒരാൾക്ക് 180 രൂപ നിരക്കിൽ ഷില്ലോങ്ങിൽ എത്തിക്കാമെന്ന ധാരണപ്രകാരം ഗുവാഹത്തിയിൽ നിന്ന് ടാറ്റാ മാർക്കോപോളോ ബസ്സിൽ 100 km അകെലെയുള്ള ഷില്ലോങ്ങിലേക്ക് യാത്രയാരംഭിച്ചു. ബ്രഹ്മപുത്രയെ തൊട്ടുതലോടി നിൽക്കുന്ന ഗുവാഹത്തി നഗരത്തിലൂടെ ഞങ്ങളുടെ ബസ് ചീറിപ്പായുകയാണ്. ഇന്ത്യയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഗുവാഹാത്തി. ആസാം സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ ദിസ്‌പൂർ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. വടക്ക് കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമാണിത്. വരാൻപോകുന്ന വിസ്മയകാഴ്ചകൾ സ്വപ്നം കണ്ട് ഗുവാഹത്തിയുടെ നഗരത്തിരക്കുകളിൽ കണ്ണോടിച്ചു കൊണ്ടിരുന്ന ഞങ്ങൾ ചെന്ന് നിന്നത് Khanaparaയിലായിരുന്നു. ഈ ബസ്സിന് മേഘാലയയിലേക്ക് പെർമിറ്റില്ലെന്നും വേറെ വാഹനം റെഡിയാക്കി തരാമെന്നറിയിച്ച ബസ് ഡ്രൈവറുമായിള്ള വാക്കുതർക്കങ്ങൾക്കു ശേഷം ഒരു വണ്ടിക്ക് 10,000 രൂപ നിരക്കിൽ രണ്ടുദിവസം മേഖലയിലെ പ്രധാന സ്ഥലങ്ങളെല്ലാം കാണിക്കാമെന്ന ഉടമ്പടി വച്ച് ഞങ്ങൾ 35 പേർ നാലു ടാറ്റാ സുമോയിൽ മേഘാലയയിലിലേക്ക് യാത്രയാരംഭിച്ചു.
GAMAYA VOL 14 | 2022 ലോകത്തെ ഏറ്റവും മഴ ലഭിക്കുന്ന ചിറാപുഞ്ചി,വിസ്മയക്കാഴ്ചയായ Dawkiയിലെ Umngot നദിയും ബംഗ്ലാദേശ് ബോർഡറും ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്നറിയപ്പെടുന്ന Mawlynnong വില്ലേജും അതിനടുത്തുള്ള എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ലിവിങ് റൂട്ട് ബ്രിഡ്ജുമായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യമെങ്കിലും സമയം ഏറെ വൈകിയതിനാൽ ഈയിടങ്ങളെല്ലാം ചുറ്റിക്കറങ്ങാൻ സാധിക്കുമോയെന്ന ആശങ്ക ഞങ്ങളിൽ എല്ലാവരിലുമുണ്ടായിരുന്നു. 3000 പടികൾ താഴോട്ടിറങ്ങി ഒരു ദിവസം മുഴുവനും വേണ്ടിവരുന്ന Nongriat double decker living root bridge കാണാനുള്ള മോഹം സമയപരിമിതി മൂലം വരുന്ന വഴിയിൽ തന്നെ ഉപേക്ഷിച്ചിട്ടാണ് ഞങ്ങൾ വണ്ടി കയറിയത്. നഗരങ്ങൾ വിട്ട് മേഘാലയയുടെ മലനിരകൾ കയറാൻ തുടങ്ങി. വിവിധതരം സസ്യലതാദികൾ വളരുന്ന ഹരിതവർണ്ണമുള്ള കുന്നുകളും ഇടുങ്ങിയ മലയിടുക്കുകളും ഹിമാലയൻ മലനിരകളിൽ നിന്ന് മേഘാലയയെ വ്യത്യസ്തമാക്കുന്നു. മേഘങ്ങളുടെ ആലയമായ മേഘാലയയിലേക്ക് ഞങ്ങൾ പതിയെ പതിയെ കയറുകയാണ്. റോഡുകളിൽ നല്ല ബ്ലോക്ക് അനുഭവപ്പെട്ടതിനാൽ സമയം ഏറെ വൈകിയിരുന്നു. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ് ഒരു ചെറിയ നഗരമാണ്. ഈസ്റ്റേൺ എയർഫോഴ്സ് കമാൻ്റിൻ്റെ ഹെഡ് കോട്ടേഴ്സ് സ്ഥിതിചെയ്യുന്നത് ഇവിടെയാണ് . സമയം നാലുമണിയോടടുത്തിരുന്നു. ദുർഗ്ഗാപൂജ ആഘോഷമായതിനാൽ റോഡും നഗരവുമെല്ലാം നല്ല തിരക്കാണ്. അഞ്ചു മണിയാകുമ്പോഴേക്കും രാത്രിയാകുന്നതിനാൽ ഷില്ലോങ്ങിൽ ഇറങ്ങാതെ നേരെ ചിറാപുഞ്ചിയിലേക്ക് വിട്ടു. ചിറാപ്പുഞ്ചിയെത്തിയിട്ട് വേണം റൂം തിരയാൻ അവധി ദിനമായതിനാൽ സഞ്ചാരികളുടെ തിരക്കാണ്. ഓൺലൈനിൽ ബുക്കിങ്ങെല്ലാം പൂർണമായിരുന്നു.Duwan Sing Syiem bridge ലെത്തിയപ്പോൾ ഞങ്ങൾ വണ്ടി നിർത്തി പുറത്തിറങ്ങി. നല്ല കോടമഞ്ഞ് അടിച്ചു കയറുന്നുണ്ട്. സമയം അഞ്ചുമണിയായിട്ടുള്ളൂവെങ്കിലും ഇരുട്ടു വീഴാൻ തുടങ്ങിയിരുന്നു. ഇതൊരു ടൂറിസ്റ്റ് ഹബ്ബാണ്. നിരനിരയായി കിടക്കുന്ന ചെറിയ ചെറിയ കടകളും റോഡരികിൽ ചോളം ചൂടാക്കി വിൽക്കുന്ന സ്ത്രീകളെയും കാണാം. പുറത്തെ കോടമഞ്ഞിൻ്റെ തണുപ്പിനെ പ്രതിരോധിക്കാനായി ഒരു ചൂട് ചായ ഓർഡർ ചെയ്തു. എന്നാൽ ഈ ഉയരത്തിലുള്ള ചായക്ക് മധുരം കുറവാണ് കേട്ടോ
GAMAYA VOL 14 | 2022 പുറത്തെ കോടമഞ്ഞിൻ്റെ തണുപ്പിനെ പ്രതിരോധിക്കാനായി ഒരു ചൂട് ചായ ഓർഡർ ചെയ്തു. എന്നാൽ ഈ ഉയരത്തിലുള്ള ചായക്ക് മധുരം കുറവാണ് കേട്ടോ പൊതുവേ മേഖലയിൽനിന്ന് കുടിച്ച ചായക്കെല്ലാം മധുരം കുറവായിരുന്നു. അടിച്ചുവീശുന്ന കോടമഞ്ഞിൽ മധുരം കൂട്ടിയിട്ടൊരു ചായയും കുടിച്ച് Sohra എന്നറിയപ്പെടുന്ന ചിറാപുഞ്ചിയിൽ എത്തിയപ്പോഴേക്കും സമയം ആറര മണി. ഏറെ നേരത്തെ അലച്ചിലിനുശേഷം റൂമൊന്നിന് 2000 വെച്ച് മൂന്ന് റൂമെടുത്ത് ഞങ്ങൾ 35 പേർ അട്ടിക്ക് കിടന്ന് ഒത്തൊരുമ കാട്ടി. നേരം പുലർന്നപ്പോഴാണ് ചിറാപുഞ്ചിയിലെ പ്രശസ്തമായ Seven Sister Fall വെള്ളച്ചാട്ടത്തിനടുത്താണ് ഞങ്ങൾ റൂമെടുത്തിരുന്നതെന്ന് മനസ്സിലായത്. രാവിലെ ആറുമണിക്കുതന്നെ ചിറാപുഞ്ചിയുടെ കാഴ്ചകൾ കാണാനായി ഞങ്ങളിറങ്ങി. Seven sister falls വെള്ളച്ചാട്ടവും Mawsmai ഗുഹകളും എക്കോ പാർക്കും കണ്ടു നേരേ വിട്ടു Tamabil ബോർഡർ ഗേറ്റിലേക്ക്. തുടർച്ചയായുള്ള കനത്ത മഴയെ തുടർന്നുള്ള മണ്ണൊലിപ്പിന് വിധേയമായ മൊട്ടക്കുന്നുകളും പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ക്വാറികളും കൽക്കരി ഖനനവും പലയിടങ്ങളിലും കാണാം. ഉയരം കുറഞ്ഞ ചെറിയ മരങ്ങൾ വളരുന്ന ഉറച്ച പ്രതലമായതിനാൽ മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പോലെ ഇവിടെ നിരന്തരമുള്ള മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഒന്നുമില്ല. SweetFalls, Nohkalikai Falls, Elephant Falls, Spread Eagle Falls തുടങ്ങിയ ധാരാളം വെള്ളച്ചാട്ടങ്ങൾ കൊണ്ടും Jinjiram,Someswari,Myntdu,Umngot തുടങ്ങിയ താഴെ ആസാമിലേക്കും ബംഗ്ലാദേശിലേക്കുമൊഴുകുന്ന നദികളെ കൊണ്ടും സമൃദ്ധമാണ് ഷില്ലോങ്ങും താഴ്വാരങ്ങളും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മികച്ച റോഡുകളിലൊന്നിലൂടെയാണ് ഞങ്ങളിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. താഴ്വാരങ്ങളിൽ പഞ്ഞിക്കെട്ടുപോലെ പൊങ്ങിക്കിടക്കുന്ന മേഘവ്യൂഹങ്ങളെ പിന്നിലാക്കി ഒരു വൈമാനിക പോലെ ഞങ്ങൾ Dawkiയിലേക്ക് കുതിച്ചിറങ്ങുകയാണ്. .
GAMAYA VOL 14 | 2022 . താഴേക്കു പോകുന്തോറും കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. വലിയ വലിയ മരങ്ങളും കുറ്റിച്ചെടികളും മറ്റും നിറഞ്ഞ തനി കേരളാപകർപ്പ് തന്നെയാണിവിടെ. മാവും കവുങ്ങും കമ്മ്യൂണിസ്റ്റ് പച്ചയും ചെമ്പരത്തിയുമെല്ലാം യഥേഷ്ടം വളരുന്നു. ചെറിയ ഒരു ഓഫ് റോഡ് യാത്ര കഴിഞ്ഞ് 11 മണിയോടുകൂടി Dawkiയിൽ എത്തിച്ചേർന്നു. താഴെ പളുങ്ക്ചില്ലുപോലെ Umngot നദി ബംഗ്ലാദേശിലേക്ക് മന്ദംമന്ദം ഒഴുകുന്നുണ്ട്. നദിക്കു കുറുകെയുള്ള തൂക്കുപാലം കടന്ന് ബംഗ്ലാദേശ് ബോർഡറിൽ എത്തിച്ചേർന്നു. പാസ്പോർട്ടും വിസയുമായി ഇരുവശത്തുമുള്ള ഓഫീസുകളിൽ കാണിച്ചു Tamabilലേക്ക് അന്തർദേശീയ പര്യടനം ചെയ്യുന്നവരെ കാണാം. ഇതു രണ്ടുമില്ലാത്ത ഞങ്ങൾ ബോർഡറിൽ കുറച്ചു നേരം നോക്കുകുത്തിയായി നിന്നശേഷം അടുത്തുള്ള ഒരു ഗ്രാമത്തിൽനിന്ന് ഭക്ഷണവും കഴിച്ചു ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദി എന്നറിയപ്പെടുന്ന Umngot നദിയിലേക്ക് തിരിച്ചു. സ്ഫടികസങ്കാശമായ പ്രവാഹത്തിന് പേരുകേട്ട Umngot നദിയിലെ ഈ കാഴ്ച ആസ്വദിക്കണമെങ്കിൽ നവംബർ- ഡിസംബർ മാസങ്ങളിൽ വരണം. എന്നാൽ ഞങ്ങൾക്ക് ആശ്വാസിക്കാനുള്ള വകയുണ്ടായിരുന്നു. തെളിഞ്ഞ ജലാശയത്തിനു മുകളിൽ ഒഴുകികൊണ്ടിരിക്കുന്ന ചെറുവഞ്ചികളുടെ കാഴ്ച മനോഹരം തന്നെയാണ്. വഞ്ചി യാത്ര പുതുമയല്ലെങ്കിലും Umngotൽ ഒരു വഞ്ചി യാത്രയാകാമെന്ന് വെച്ചു ഒരാൾക്ക് 100 രൂപക്ക് നടത്തിയ തോണി സവാരി ത്രസിപ്പിക്കുന്നതായിരുന്നു. തെളിഞ്ഞ ജലാശയത്തിലെ വെയിലേറ്റ് തിളങ്ങുന്ന കല്ലുകൾ കൺകുളിർമയേകി. പുഴയിൽ നാട്ടുകാരായ ഒരുപാടുപേർ വഞ്ചിയിലിരുന്ന് ചൂണ്ടയിടുന്നുണ്ട്. മേഘാലയക്കാർക്ക് മീൻപിടുത്തം ഒരു മത്സരം കൂടിയാണ്. ഏറ്റവും വലിയ മീൻപിടിക്കുന്നയാൾക്ക് ലക്ഷങ്ങൾ വരെ സമ്മാനം കൊടുക്കുന്ന ഈ മത്സരം ഇടക്കിടക്കുണ്ടാകാറുണ്ടത്രെ. ഒരു കുളത്തിനു ചുറ്റുമിരുന്ന് പത്തിരുന്നൂറ് പേരൊക്കെ ചൂണ്ടയിടുന്നുണ്ടാവും. Khasi ജില്ലയേയും Jaintia hill ജില്ലയേയും വിഭജിച്ചുകൊണ്ടൊഴുകുന്ന Umngot നദിയിൽ തുടിക്കുന്ന മീനുകൾക്കൊപ്പം നീന്തിയും ഉരുളൻ കല്ലുകൾ മുങ്ങിയെടുത്തും ഉല്ലസിച്ചതിനുശേഷമാണ് ഞങ്ങൾ കരകയറിയത്.
GAMAYA VOL 14 | 2022 ഉച്ചയ്ക്കുശേഷം Dawkiയിൽനിന്ന് തിരിച്ച് നേരെ ചെന്നുകയറിയത് റോഡിൽ ബ്ലോക്കിൽപെട്ടു കിടക്കുന്ന നീണ്ട വാഹന നിരയിലേക്കാണ്. Mawlynnong വില്ലേജും അതിനടുത്തുള്ള റൂട്ട് ബ്രിഡ്ജും കാണാനുള്ള മോഹം നഷ്ടമായി കൊണ്ടിരിക്കുകയാണെന്ന് ഞങ്ങൾക്ക് തോന്നി. നാളെ കാലത്ത് ആറരക്ക് ഗുവാഹത്തിയിൽ നിന്നാണ് നാട്ടിലേക്കുള്ള ട്രെയിൻ. ഇനിയും സമയം ഏറെയുള്ളതിനാൽ ഇവിടങ്ങളിൽ പോയിട്ട് തിരിച്ചാൽ മതി എന്ന ഞങ്ങളുടെ വാദത്തെ ഡ്രൈവർമാർ അംഗീകരിച്ചില്ല. പൂജാ ആഘോഷങ്ങൾ കാരണം ഷില്ലോങ് മുഴുവൻ ബ്ലോക്കാണെന്നും ഷില്ലോങ്നടുത്തുള്ള Elephant Falls കണ്ടിട്ട് നേരെ തിരിക്കാമെന്ന ഡ്രൈവറുടെ ഉറച്ച നിലപാട് ഞങ്ങൾക്ക് അംഗീകരിക്കേണ്ടിവന്നു. നിർഭാഗ്യമെന്നുപറയട്ടെ തീരെ സഹകരണമില്ലായിരുന്നു ഞങ്ങളുടെ ഈ ആസാമി ഡ്രൈവർമാർക്ക്. ഒരു മണിക്കൂർ ഇഴഞ്ഞുനീങ്ങിയ ഞങ്ങൾക്ക് അല്പം കഴിഞ്ഞ് ആശ്വസിക്കാൻ വകയുണ്ടായെങ്കിലും Elephant Falls എത്തിയപ്പോഴേക്കും നാലര മണിയായിരുന്നു. അടുത്തടുത്തെ മൂന്നിടങ്ങളിലായി കറുത്ത പാറകൾക്കു മുകളിലൂടെ തട്ടു തട്ടുകളായി ഒഴുകുന്ന അതിമനോഹരമായ ഈ വെള്ളച്ചാട്ടത്തിൽ ആനയെപോലെയുള്ള ഒരു കല്ലുണ്ടായിരുന്നെന്നും അങ്ങനെയാണ് ഈ വെള്ളച്ചാട്ടത്തിന് ഈ പേര് വന്നതെന്നും 1897ലെ ഭൂകമ്പത്തിൽ ഈ കല്ല് തകർന്നെന്നും അവിടെയുള്ള സൂചന ബോർഡിൽനിന്ന് അറിയാൻ പറ്റി. മേഘാലയയുടെ സംസ്കാരമോതുന്ന കരകൗശല വസ്തുക്കളും മറ്റും വിൽക്കുന്ന മുകളിലെ ചെറുകവലയിലേക്ക് തിരിച്ചു കയറിയപ്പോഴേക്കും നേരം ഇരുട്ടായിരുന്നു. ചെറിയ പർച്ചേസിന് ശേഷം അവിടെ നിന്ന് തിരിച്ച ഞങ്ങളെ വരവേറ്റത് ഷില്ലോങ് നഗരത്തിലെ ദുർഗ്ഗാപൂജ ആഘോഷങ്ങളായിരുന്നു. പറഞ്ഞതുപോലെ തന്നെ ആകെ തിക്കും തിരക്കും. ആരോടു പറയാൻ ഞങ്ങളുടെ സമയം ഇതായിരുന്നു എന്നു തന്നെ പറയാം. വർണ്ണശബളമായ വിസ്മയക്കാഴ്ചകളൊരുക്കി നഗരവും അമ്പലവും പൂരപ്പറമ്പ്മെല്ലാം അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ഘോഷയാത്രകളിൽ പെട്ട് നഗരത്തിലെ നാഷണൽ ഹൈവേയിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളിൽനിന്ന് പുറത്തിറങ്ങി ചായയും മധുരപലഹാരങ്ങളും മറ്റും നുണയുന്നവരെ കാണാം. നഗരങ്ങളിലെ തിരക്കുകൾ വിട്ട് മലയിറങ്ങാൻ തുടങ്ങിയപ്പോൾ യഥാർത്ഥത്തിൽ ഞങ്ങൾ മേഘാലയയോട് യാത്ര പറയുകയായിരുന്നു. ഇന്ന് കാണാൻ കഴിയാതിരുന്ന സ്ഥലങ്ങൾ കാണാൻ ഇനിയും വരണമെന്ന ആഗ്രഹം മനസ്സിലൊളിപ്പിച്ച് മേഘാലയയോട് വിടപറഞ്ഞു. പോകണം ഇനിയും പോകണം.
GAMAYA VOL 14 | 2022 ചിറാപുഞ്ചിയിലെ മഴയത്ത് ഒരുനാൾ നനയണം. Mawlynnong ഗ്രാമത്തിൽ ഒരു ദിവസം രാപ്പാർക്കണം. 3000 പടികൾ ഇറങ്ങിച്ചെന്ന് അപൂർവമായ വേരുപാലം കടക്കണം. ചില്ലു വെള്ളത്തിൽ നാണയത്തുട്ടുകളെറിഞ്ഞ് മുങ്ങിയെടുക്കണം. രാത്രി പത്തോടെ റെയിൽവേ സ്റ്റേഷനിലെത്തിയ ഞങ്ങൾ മറ്റെല്ലാവരോടും യാത്ര പറഞ്ഞ് ഗുവാഹത്തിയുടെ രാത്രി കാഴ്ചകളിലേക്കിറങ്ങി .ഇനി ഞങ്ങൾ നാലുപേർ തവാങ്ങിലേക്ക്.... ഗുവാഹത്തിയുടെ രാത്രി സൗന്ദര്യവുമാസ്വദിച്ച് പൂജാ ആഘോഷങ്ങളും കണ്ടു പുലർച്ചെ അഞ്ചരക്ക് Tezpurലേക്ക് വണ്ടി കയറി. 200 രൂപയാണ് ടെമ്പോ ട്രാവലറിൽ ഒരാൾക്ക് നിരക്ക്. ഇന്ത്യ-ചൈന ബോർഡർ,Bum La, അരുണാചൽപ്രദേശ് അരുണാചലിൽ പ്രവേശിക്കണമെങ്കിൽ ILP എടുക്കണം. arunachalilp.com എന്ന സൈറ്റിലൂടെ ഓൺലൈനായും നേരിട്ട് വിവിധ ഡിസി ഓഫീസുകളിൽ ചെന്നിട്ടും ചെയ്യാവുന്നതാണ്. ഓൺലൈനായി രണ്ടു മൂന്നു ദിവസങ്ങൾക്കു മുമ്പേ അപേക്ഷിക്കുന്നതാണ് അഭികാമ്യം. Tezpurൽ നിന്ന് രാവിലെ പതിനൊന്നരയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ തവാങ്ങിലേക്ക് ഗവൺമെന്റ് ബസ് സർവീസ് ഉണ്ട്. ഇതേ ദിവസങ്ങളിൽ ഇതേ സമയത്തുതന്നെ തിരിച്ചും ബസ്സുണ്ട്. 710 രൂപയാണ് തവാങ്ങിലേക്കുള്ള ടിക്കറ്റ് നിരക്ക്. തലേദിവസം മുതൽ ബുക്കിംഗ് തുടങ്ങും. ബുക്കിംഗ് സെൻട്രലിലെ കോൺടാക്ട് നമ്പർ:8486813611 രാവിലെ ഒമ്പതരക്ക് Tezpurൽ എത്തിയ ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു നേരേ വിട്ടു APTCയുടെ ബസ് ടെർമിനലിനടുത്തുള്ള ബുക്കിംഗ് സെൻട്രലിലേക്ക്. അതൊരു ഭാഗ്യ പരീക്ഷണമായിരുന്നു. ഭാഗ്യമെന്ന് പറയട്ടെ നാലുപേരിൽ മൂന്നുപേർക്കും സീറ്റ് കിട്ടി ഒരാൾ Adjust എന്ന 'വെയ്റ്റിംഗ് ലിസ്റ്റിലും'.
GAMAYA VOL 14 | 2022 ഒരു തകർപ്പൻ ബസ്സ് പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ ബസ് കണ്ടപ്പോൾ ഞെട്ടി. മുകളിലുള്ള ലഗേജിന് പുറമേ ബസ്സിനുള്ളിൽ നടുക്കുള്ള ഒഴിഞ്ഞ ഭാഗത്ത് വരെ ചാക്കുകളും പെട്ടികളും ഇട്ടിട്ടുണ്ട്. തവാങ്ങിലേക്കുള്ള മൈദ,ഉരുളക്കിഴങ്ങ് സവാള,മിനറൽ വാട്ടർ തുടങ്ങിയ സാധനങ്ങളാണ്. പുറത്തേക്കിറങ്ങണമെന്നുണ്ടെങ്കിൽ സീറ്റിനു പൊക്കത്തിലിട്ടിരിക്കുന്ന ചാക്കിനു മുകളിലൂടെ നടന്നിട്ട് വേണം മുന്നിലെത്താൻ. കൃത്യം പതിനൊന്നരയ്ക്ക് തന്നെ ബസ് Tezpur വിട്ടു. അങ്ങനെ തവാങ്ങിലോട്ട് ജോലിക്കുപോകുന്നവരും തവാങ് ലോക്കൽസുമെല്ലാമായി ഒരു പക്കാ ലോക്കൽ ബസ് യാത്ര. ഇരുവശവും അർദ്ധനിത്യഹരിത വനങ്ങൾ കണ്ടുതുടങ്ങി. വനത്തിന് ഇടയ്ക്കെവിടെയോ വെച്ച് അരുണാചൽപ്രദേശ് ചെക്ക്പോസ്റ്റിൽ വെച്ച് ഒരു പട്ടാളക്കാരൻ ബസ്സിൽ ഉള്ളവരുടെയെല്ലാം ILP പരിശോധിച്ച് കടത്തിവിട്ടു. ഉദയ സൂര്യൻ എന്നർഥമുള്ള അരുണാചൽ എന്ന വാക്കിൽ നിന്നാണ് അരുണാചൽ പ്രദേശിന്‌ആ പേരു ലഭിക്കുന്നത്. റോഡുകൾ അത്ര മോശമല്ലെങ്കിലും റോഡിൻ്റെ പലയിടങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്. ഇടക്കിടക്കുണ്ടാകുന്ന മലയിടിച്ചിൽ ഇവിടത്തെ പ്രത്യേകതയാണ്. ചിലയിടങ്ങളിലൂടെ ബസ് കടന്നുപോകുമ്പോൾ മനസ്സിൽ ഭീതി തോന്നും ഒരുവശം ഭീമമായ കൊക്കകളും മറുവശം ഇപ്പോ ഇടിഞ്ഞു വീഴുമെന്ന് തോന്നിക്കുന്ന ചെങ്കുത്തായ കുന്നുകളും. സമയം രണ്ടുമണി അടുത്തപ്പോഴേക്കും ഒരു ചെറിയ ഗ്രാമത്തിലെത്തി. ഗ്രാമം എന്നു പറഞ്ഞാൽ രണ്ടു മൂന്നു കടകളും നാലഞ്ചു വീടുകളും മാത്രമുള്ള ഒരു വനത്തിനു നടുവിലുള്ള കൊച്ചു ഗ്രാമം. എല്ലാവരും ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി. ഭക്ഷണം കിട്ടുന്ന സ്ഥലമെന്ന് തോന്നിക്കുന്ന ഒരു കടയിലേക്ക് ഞങ്ങൾ കയറി ചെന്നപ്പോൾ ഞങ്ങളുടെ ഡ്രൈവറും കൂട്ടരുമതാ കൂടിയിരുന്ന് ബ്രാണ്ടി അകത്താക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ കാണാമായിരുന്നു പുകില്. ഇരുപതുവർഷത്തെ എക്സ്പീരിയൻസുള്ള ഈ ഡ്രൈവർക്ക് നാളെ രാവിലെ ബസ് തവാങ്ങിലെത്തിക്കണമെങ്കിൽ രണ്ടെണ്ണം അകത്താക്കണം. ചില യാത്രക്കാരും അവിടെയിരുന്ന് കുടിക്കുന്നുണ്ട്. മറ്റുചിലർ വാങ്ങിക്കൊണ്ടു പോകുന്നുമുണ്ട്. രാവിലെ ചെറു ചായ മാത്രം കുടിച്ച ഞങ്ങൾ വിശപ്പിന്റെ കാഠിന്യം മൂലം 4 തുക്പ്പ വാങ്ങി കഴിച്ചു. ന്യൂഡിൽസിന്റെ കൂടെ ഒരുപാട് പച്ചക്കറികൾ ചേർത്തുണ്ടാക്കിയ ഈ നോർത്തീസ്റ്റ് സ്പെഷ്യൽ നല്ല രുചികരമായിരുന്നു.
GAMAYA VOL 14 | 2022 കുണ്ടും കുഴിയും ഇടുങ്ങിയ പാലവുമെല്ലാം കടന്ന് ഞങ്ങളുടെ ശകടം കാടകത്തിലൂടെ മുകളിലോട്ട് കുതിക്കുകയാണ്. റോഡിന്റെ അവസ്ഥ മാറിമാറി വരുന്നുണ്ട്. ഇപ്പോൾ വണ്ടിയിൽനിന്ന് ഓട്ടൻ തുള്ളൽ കളിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സംസ്ഥാനമായ അരുണാചൽ പ്രദേശിന്റെ 82 ശതമാനവും വനപ്രദേശമാണ് എന്നുള്ളതിൽ നിന്ന് ഈ നാടിൻ്റെ അവസ്ഥയെ പറ്റി നമുക്ക് മനസ്സിലാക്കാം. അതിൽ ഒരു ഭാഗം മഞ്ഞുവീഴുന്ന മൊട്ടക്കുന്നുകളും.രാത്രി എവിടെയോ ഒരിടത്ത് നിർത്തി ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടങ്ങി. അരിയും ഉരുളക്കിഴങ്ങുമെല്ലാം ധാരാളം കൃഷി ചെയ്യുന്നുണ്ടെങ്കിലും 80 രൂപയിൽ കുറഞ്ഞ പൈസക്ക് ഞങ്ങൾ പോയ എവിടെ നിന്നും ചോറ് കിട്ടിയിട്ടില്ല. രാത്രി എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയ ഞാൻ രാവിലെ നിരനിരയായി കടന്നു പോകുന്ന സൈനിക ട്രക്കുകളുടെ കാഴ്ച കണ്ടാണ് ഉണർന്നത്. അതിനിടക്ക് ഈ വഴിയിലുള്ള തവാങ്ങിനേറ്റവുമടുത്തുള്ള ചെറിയൊരു നഗരമായ Bomdila കഴിഞ്ഞു പോയിരുന്നു. ഞങ്ങളുടെ ബസ് തണുത്ത വീശുന്ന കാറ്റിനെയെല്ലാം വകഞ്ഞുമാറ്റി ഇപ്പോഴും മുകളിലോട്ട് കയറിക്കൊണ്ടിരിക്കുകയാണ്. രാവിലെ ഏഴോടെ മലക്കയറ്റം അവസാനിപ്പിച്ച് 325km സഞ്ചരിച്ച് ബസ് തവാങ് എന്ന ചെറു പട്ടണത്തിലെത്തി. യാത്രയിലുടനീളം സൗഹൃദത്തിലായ ഡ്രൈവർ റൂം കണ്ടുപിടിക്കാൻ സഹായിക്കുക മാത്രമല്ല രാവിലത്തെ ചായയും അദ്ദേഹത്തിൻറെ വകയായിരുന്നു. ചെറിയ ഒരു അലച്ചിലിനു ശേഷം 1000 രൂപക്ക് റൂം കിട്ടി. തവാങ് ചുറ്റിക്കറങ്ങലും നാളെ Bum La Passലോട്ട് പോകാനുള്ള പെർമിറ്റും വാഹനവും റെഡിയാക്കലുമാണ് ഇന്നത്തെ ലക്ഷ്യം. BumLa സന്ദർശിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. തവാങ് ജില്ലാ DC ഓഫീസിൽ അനുമതി ലഭിക്കാൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.തവാങിലെ ഇന്ത്യൻ ആർമി കന്റോൺമെന്റിൽ സീൽ ചെയ്യുകയും വേണം. പെർമിറ്റ് ടാക്സി ഡ്രൈവർമാർ റെഡിയാക്കി തരും. അതിനുവേണ്ടി നമ്മൾ ഓടേണ്ടതില്ല.
GAMAYA VOL 14 | 2022 Bum La പാസ്, Madhuri Lake തുടങ്ങിയ പല പോയിൻ്റുകളും എണ്ണിപ്പറഞ്ഞ് ടാക്സികാർ 5000 രൂപ മുതലാണ് ചാർജ് ഈടാക്കുന്നത്. പറഞ്ഞിട്ട് കാര്യമില്ല ഓഫ് റോഡ് ആണ്. 3800 രൂപക്ക് രണ്ട് പുത്തൻ ബുള്ളറ്റുകൾക്ക് ഡീൽ പറഞ്ഞു. നാളെ രാവിലെ ആറുമണിക്കെത്താനും പെർമിറ്റും വണ്ടിയും കൊണ്ടു പോകാംമെന്നും ബൈക്ക് റെൻ്റിൻ്റെ ഉടമ പറഞ്ഞു. നാളത്തെ കാര്യങ്ങളെല്ലാം ശരിയായതിനാൽ ഇനി തവാങ് കറങ്ങാമെന്നു തീരുമാനിച്ചു. നേരെ ചെന്നത് അടുത്തു തന്നെയുള്ള തവാങ് വാർ മെമ്മോറിയലിലേക്കാണ്. 1962-ലെ ഇന്ത്യ ചൈന യുദ്ധത്തിൽ ജീവൻ നഷ്ടമായ ഇന്ത്യൻ സൈനികരുടെ സ്മരണാർത്ഥം നിർമ്മിച്ച യുദ്ധസ്മാരകമാണിത്. അന്ന് യുദ്ധത്തിൽ ഉപയോഗിച്ച തോക്കുകളും മറ്റു സാമഗ്രികളുമെല്ലാം നമുക്കവിടെ കാണാം. മെമ്മോറിയലിനടുത്തുള്ള ഹെലിപാഡിലെ മലയാളി വ്യാമസേനാ ഉദ്യോഗസ്ഥനെ പരിചയപ്പെടുകയും അദ്ദേഹം അകത്തുള്ള ഹെലികോപ്റ്ററിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും യന്ത്ര സാമഗ്രികൾ പരിചയപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തോട് നന്ദി പറഞ്ഞിറങ്ങിയ ഞങ്ങൾ മോമോയെല്ലാം കഴിച്ച് തിരിച്ചെത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ഇവിടെ പകൽസമയം നാലേമുക്കാൽ മുതൽ അഞ്ച് വരെയാണ്. രാത്രി ഏഴുമണിയോടെ കടകളെല്ലാം അടച്ചു തുടങ്ങും രാവിലെ ആറുമണിക്ക് പെർമിറ്റുമായി രണ്ടു ബുള്ളറ്റിൽ പ്രയാണമാരംഭിച്ചു. പുകമഞ്ഞുകൾക്കുള്ളിലൂടെ ഘോര ശബ്ദമുണ്ടാക്കി എണ്ണയിട്ട യന്ത്രം കുതിച്ചു പായുകയാണ്.ശരീരത്തിലേക്ക് തണുപ്പടിച്ച് കയറുന്നുണ്ട്. ഇരുവശത്തുമുള്ള കാടുകളിൽ ശരീരമൊട്ടാകെ നീളൻ രോമങ്ങളുള്ള യാക്കുകൾ മേയുന്നുണ്ട്.റോഡുകൾ കട്ട ഓഫ് റോഡ് ആയിട്ടൂണ്ട്.മൊട്ടക്കുന്നുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.റോഡിൽ സൈനികസാന്നിധ്യം കൂടിക്കൂടി വരുന്നുണ്ട് പലയിടങ്ങളിലും ആർമി ക്യാമ്പുകളും അവരുടെ പരിശീലന മൈതാനങ്ങളും കാണാം. സൈനികരുടെ കൈവശമുള്ള അതിർത്തിവരെയുള്ള ഈ മലനിരകളിലെല്ലാം വീടോ കൃഷിയോ ഒന്നും കാണാൻ സാധിക്കില്ല.
GAMAYA VOL 14 | 2022 വലിയ ചെങ്കുത്തായ കയറ്റവും ഇറക്കവും ചളിയും വെള്ളമൊഴുകികൊണ്ടിരിക്കുന്ന വഴുക്കലുള്ള പാറക്കഷണങ്ങളും. വലിയ വലിയ കല്ലുകളിലും കുഴികളിലും കുടുങ്ങി ബൈക്കുകളുടെ ടയര്‍ കറങ്ങി. 37 km വളെരെ ദുർഘടം പിടിച്ച പാതയാണ്. ചിലയിടങ്ങളിൽ ഒരുവശത്ത് അഗാധമായ കൊക്ക.ഇടക്കിടക്ക് വരുന്ന വിണ്ണിലെ പ്രതിച്ഛായ പ്രതിഫലിക്കുന്ന മനോഹരമായ തടാകങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതാണ്. മനോഹരമായ കുറ്റിച്ചെടികൾ വളരുന്ന താഴ്വാരങ്ങൾക്കിടയിലൂടെയുള്ള മനസ്സിൽ ഭയാനകത സൃഷ്ടിക്കുന്ന ഈ റോഡിലൂടെ ഞങ്ങളുടെ 'പടക്കുതിരകള്‍' സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടെ കുതിച്ചു പാഞ്ഞു. Bum La യിലേക്കുള്ള പോക്കുവരവിനിടയിലുള്ള ഭക്ഷണം കഴിക്കൽ ആർമിയുടെ CSD കാൻ്റീനുകളിൽ നിന്നായിരുന്നു. മോമോ,പക്വട,ന്യൂഡിൽസ്,സമൂസ തുടങ്ങിയവയായിരുന്നു ഭക്ഷണം.Bum La പാസിൽ മഞ്ഞുവീണ് തുടങ്ങുന്നതേയുള്ളൂ. മഞ്ഞു വീണുകിടക്കുന്ന ഇന്ത്യ-ചൈന ബോർഡർ വളരെ മനോഹരമാണ്. മൈനസ് രണ്ടാണ് ഇപ്പോഴത്തെ താപനില. മലയിടുക്കിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം ഐസായിരിക്കുന്നത് കൗതുകക്കാഴ്ചയായി. അങ്ങനെ 3 ചെക്പോസ്റ്റുകളിൽ നിന്നുള്ള പെർമിറ്റ് വെരിഫിക്കേഷനും കഴിഞ്ഞ് 15200 അടി മുകളിലുള്ള Bum Laയിലെ ഇന്ത്യ-ചൈന ബോർഡറിലെത്തി. അവിടെയുള്ള ചെക്പോസ്റ്റിലെ വെരിഫിക്കേഷൻ കഴിഞ്ഞു ബോർഡറിലേക്ക് കടത്തിവിട്ടു. നിശ്ചിത എണ്ണം ആളുകളെ ഒരുമിച്ചാണ് കടത്തിവിടുന്നത്. ബോർഡറിൽ നിന്ന് ഒരു സൈനികൻ കാര്യങ്ങൾ വിവരിക്കുന്നുണ്ട്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയെ ആക്രമിച്ചു. 1962 ലെ യുദ്ധത്തിൽ Bum La പാസിൻ്റെ പേരിൽ ഏറ്റവും ശക്തമായ യുദ്ധമായിരുന്നു നടന്നത്.അരുണാചൽ പ്രദേശിന്റെ ഭൂരിഭാഗവും 'ടിബറ്റ്‌സ്വയം ഭരണാധികാര മേഖലയ്ക്കു' കീഴിലാണെന്നാണ്‌ചൈന അവകാശപ്പെടുന്നത്. അക്സായ്‌ചൈനക്കു പുറമേ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന രണ്ടാമത്തെ പ്രദേശമാണിത്. സൈനികരുടെ വിശദീകരണത്തിനിടയിൽ ഞങ്ങൾ ഒന്ന് രണ്ടു പേര് സൈനികൻ്റെ കണ്ണുവെട്ടിച്ച് ചൈനയിൽ കടന്നുകയറി നൈസായിട്ട് ഒന്ന് രണ്ട് ഫോട്ടോയും കാച്ചി. .
GAMAYA VOL 14 | 2022 ബോർഡറിലെ സൈനികരുടെ സൗജന്യ ചായയും ബിസ്കറ്റും കഴിച്ചു സൈനികരോട് കുശലം പറഞ്ഞു Bum Laയോട് സലാം ചൊല്ലി. മൂന്ന് മണിയോടുകൂടി തിരിച്ച് തവാങ്ങിലെത്തിയ ഞങ്ങൾ പ്രശസ്ത ബുദ്ധ മൊണാസ്റ്ററി സന്ദർശിച്ചു. അഞ്ചാം ദലൈലാമയുടെ ആഗ്രഹപ്രകാരം സ്ഥാപിച്ച ഈ മൊണാസ്റ്ററി ലോകത്ത് രണ്ടാമതും ഇന്ത്യയിൽ ഏറ്റവും വലുതുമാണ്. പിറ്റേന്ന് രാവിലെ ആറുമണിക്ക് ടാറ്റാ സുമോയിൽ Tezpurലേക്ക് തിരിച്ചു.1000 രൂപയാണ് ചാർജ്. വരുന്ന വഴിയിൽ രണ്ടിടങ്ങളിൽ മലയിടിച്ചിൽ മൂലം ബ്ലോക്കിൽ പെട്ടെങ്കിലും രാത്രി എട്ടോടെ Tezpurലെത്തി.Tezpurൽ നിന്ന് ട്രെയിൻ മാർഗ്ഗം ഗുവാഹത്തിയിലേക്കും. വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള ഒരു ചവിട്ടുപടിയായി മാത്രം കണ്ട ഈ യാത്രക്ക് ഒരാൾക്ക് ചിലവായത് 9000 രൂപ. ഗുവാഹത്തിയിൽ നിന്ന് നാലു മണിക്കൂർ ലേറ്റായി രാവിലെ പതിനൊന്നരയ്ക്ക് പുറപ്പെട്ട ബാംഗ്ലൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ 3 ദിവസങ്ങൾക്കുശേഷം ജോലാർപേട്ടയിലെത്തുകയും അവിടെനിന്ന് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിൽ കയറിയ ഞങ്ങൾ കോഴിക്കോട് എത്തിയപ്പോഴേക്കും 8,170 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. Abrar Cheruvadi 2nd Year MBA DTS .
GAMAYA VOL 14 | 2022 Finally it's Me Finally it's me Moving all around, it seems like rain drops brushes all the pains that turns life into Sparkling memories there's no going back to those days it buffers the life of Humans, the lights are Turning down dark rounded around with flawless blood and Frozen body. Then suddenly a smooth lights springs around life's, it sparks who i am to my life its all around me,it seems like going back to my home often a vintage break The flawless blood and frozen body are no more a dark side of words, just mudding up with colorful wallpapers that flaws around my Empty A journey that create who am i it's finally me. Just gripping old photograph The gray memories are always sweet and painful gold! Haidya.Me M.Com(AT)
GAMAYA VOL 14 | 2022 Travel: The Path Changer For how long shall I live the life of a wildflower? For how long shall I go unnoticed in the crowd? Struggling and Surviving with a single ray of hope. Shall I turn off? Shall I press the pause button? Or shall I move forward with a strong sense of self? A string of thoughts Triggered an array of emotions, Made a rush through the body and mind. Silence prevailed! Looking at the mirror, I questioned myself:\"What's my identity? What's the reason behind my existence?\" It was the pinnacle time, Mind and soul reunited once again. I found the answer to my question: \"Life is to travel & Travel is life.\" Himakshi Phukan MBA Tourism (2021-23) Department of Tourism Studies
GAMAYA VOL 14 | 2022 Title: Return Life’s warmest hug is pain. We are born out of it, We endure with it, And we are taken out in the end by it. Life’s warmest kiss is kindness, We grow by learning about it from others, We make sure it continues to be taught and spread. And it’s the only warmest kiss that even strangers accept. Life’s coldest look is despair, We are gazed upon by it on our worst days, We are tormented by it on our lowest points, And we end up often gazing back at it with our own coldest looks. Life’s bitter touch is death, We wake up in cold sweat at the thought of falling to our demise, We tremble to our bones when we crash and wake up in shock, And one day we all are embraced by the coldest touch of all, which finally soothe our scorching souls. Life’s best kept promise is that Life goes on, You and I, mere strangers are just paying a small visit to keep the promise alive, Once we are done, we return back, leaving the door open for others to visit, Life gives back for everything, A return is a must in its book, In the end we begin again with nothing; So that Life can begin anew. Sw etha R MA English & Co mparative Literature
GAMAYA VOL 14 | 2022 Tourism in India Facts 2022 The Ministry of Tourism, Government of India is observing National Tourism Day on the 25th of January 2022, under the aegis of ‘Azadi Ka Amrit Mahotsav’, the 75-week grand celebration launched by Prime Minister Narendra Modi to mark 75 years of India’s independence. Worldwide, India has a remarkable position because of magnificent places that are famous as tourist destinations. India has a culturally rich heritage which attracts a lot of foreign tourists. Number of UNESCO World Heritage sites The country is home to 40 UNESCO heritage sites. The last site to be added to the World Heritage Site list is Dholavira, a Harappan city that is located in the city of Gujarat. The country currently has 32 cultural sites, 7 natural sites, and one mixed property. India’s most organic state The Himalayan state of Sikkim has come out as the most organic state in present day India. The state reportedly has some 47.3% under forest cover. Moreover, the state has also banned single-use plastic, which includes packaged drinking water bottles. The state had also banned all pesticides, herbicides, synthetic fertilizers, and GMOs. Highest rail bridge in the world The country is home to the highest rail bridge in the world. The 1,315 m long Chenab bridge is located in Jammu and Kashmir, and is 35 m higher than the Eiffel Tower. The engineering marvel has been designed to withstand high speed wind, up to 266 km/hr. Cleanest village in Asia Though India can be a chaotic place, full of traffic and busy people, there are parts of it that can be absolutely breathtaking. Take Mawlynnong for example. It is located in the state of Meghalaya, and has been ranked as the cleanest village in Asia. The beautiful village is picturesque, and is certainly one of the most interesting places in northeast India. Corridor of Varanasi To development of Kashi Vishwanath temple with new architecture model and rebuilt a temple for area and connected with Ganga river to Temple. Constructed at a cost of Rs 339 crores, the project the Kashi Vishwanath Corridor will connect the various ghats to the historic Kashi Vishwanath Dham near the iconic and one of the most ancient ghats -- Dashashwamedh Ghat.
GAMAYA VOL 14 | 2022 MY FIRST SOLO TRIP AS A GIRL - IPSHITA DAS M.A MASS COMMUNICATION Hi, I am Ipshita, and here I am sharing the experience of my first solo trip. In 2021, I decided to do something out of my comfort zone and tick off from my bucket list, I went on a solo trip! First let me describe the various stages of planning that I went through before I could successfully tick this off. The planning: 1. Deciding: The first step was to choose where I wanted to go for my first solo trip. As this is my first solo trip, I want to go to a place not very far from my hometown. I also want to try something new on this trip, and as I had never done trekking before I decided it had to be somewhere in the mountains. 2. Researching: After some basic research based on my criteria I decided the place was going to be Dzukou Valley in Nagaland. 3. Saving my pocket money: I used to get about ₹3000 per month as my pocket money. I decided to save up my money for three months. It wasn’t much but could suffice for this particular trip and location. 4. Convincing my parents: My mom is an independent woman. She understood that she had to let me be independent and decide my own choices but also expressed her nervousness in letting me go for this trip. So to be sure of me and assure her, I researched all the people working in the tour company and shared their mobile numbers with her. 5. Booking a tour company for trekking: I reserved a trekking company for a hassle-free experience. After researching so many trekking companies, I ended up choosing Backpack Wire. This company was cheaper than other companies and also has good reviews. The tour package was about ₹7000 inclusive of train tickets, camping and food. 6. Buying tracking essentials: As it is a trek, I decided to buy a trekking bag, shoes, and most importantly, pepper spray. Pre-assumptions and stereotypes: 1. The Nagas were aggressive: Instead the locals were very helpful,sweet and also great fun!
GAMAYA VOL 14 | 2022 2. Doubtful about the travellers I will meet on this trip: On this trip, there were four other female travellers and two male travellers. I got an extra boost with the company of other female solo travellers. Out of these four female travellers, two were from Assam, one from Bangalore, and the other was from Kolkata. I became friends with them and am still connected on social media. They made the trip fun. 3. A fear that something will go wrong during the trip: Unfortunately, with the rising crimes against women, there is always the fear of something bad happening as a female. Fortunately, the men on the trip, including strangers, were beneficial and always made us feel comfortable and safe. 4. Dzukou valley might not be as beautiful as I have seen on social media: Dzukou, onthe contrary, was more beautiful than what I had seen on social media. The experience is breathtaking. It was a tiring 5- hour trek, but every step was worth it. As the saying goes, “The best view comes after the hardest climb.” General Tips: 1. Learn how to keep yourself safe. 2. Seek professional assistance 3. Be open to meeting new people. 4. Research well about the destination 5. Carry identification documents 6. Keep someone informed of your travel plans and whereabouts as frequently as practically possible 7. Be confident 8. Don’t overshare 9. Just Do It I ended up making lots of friends from different states and learning lots of local songs from them. I ate Naga cuisine like - Axone. My best advice to a woman travelling solo is to be fearless. It is to realise that the best approach to connect with a place, a new setting, and in a new context is not to be concerned about others. It is to be by yourself. You notice things better when you’re alone.
GAMAYA VOL 14 | 2022
GAMAYA VOL 14 | 2022 The messy traveller She gets lost in her own town With in the area she was known She packs her laugage without rush Still forgots her toothbrush She feels she can manage But struggles with her baggage She takes 3rd bus instead of first At the end she calls her dad and burst She forgots the way she travelled Even with the routes she was guided She even get lost using google map And blames that it is a stupid app This messy traveller likes to travel a lot Her dream is not to miss a single spot Navya.R 2nd year MBA
GAMAYA VOL 14 | 2022 Candle You are a true giver Of extensive light You are a polite sacrificer By removing tears You are compassion Towards the Human race By sweeping away sadness You burn to lit others life You meltdown with brightness You glow in midst of darkness You are the only hope You are the only comfort To cling on for tranquility I admire your sacrifice Mary Jeniffer.S Research Scholar Department of Tourism Studies
GAMAYA VOL 14 | 2022 Desire All of us have a dire desire, Within our hearts Some of us express it Some of us hide it From the time of our existence, We all have desires; One after the other to fulfill, It goes on without a stopover; A strange question popped, Is the desire a healthy friend? To shake my hands or turn my back; I wonder in confusion if something I lack? I sat peacefully in my cozy bed, By contemplating to know the truth, Is desire a friendly one in life? Yes, it depends upon our reaction Until we allow our desire, To become our boss to ruin, Otherwise, we tame it; With self-control to keep it on track Mary Jeniffer.S Research Scholar Department of Tourism
GAMAYA VOL 14 | 2022 I am a winner, not a Failure I am born for a purpose, I am born to win, I am not a failure; To weep over the loss But in turn, to twist The mindset is wrong To clear up the filth inside, The eyelid is dried up, From the fountain of tears Which fell on the rocky surface? To water the dryness of the Soul, To others astonishment It sprouted into cotyledon. I stood with reverence, Before the benevolence Of the benefactors To invest in this defective product, I stood in a remarkable tribute; To thank the inner trust in me Mary Jeniffer.S Research scholar Department of Tourism
GAMAYA VOL 14 | 2022 Snapshots Gopika Raju Rithik Samuel Reji
GAMAYA VOL 14 | 2022 Rayapureddy.Navya 2nd year MBA(DTS)
GAMAYA VOL 14 | 2022 Mohammad Mohasib 1st year MBA (DTS)
GAMAYA VOL 14 | 2022 Devandath.M 1st year MBA DTS
GAMAYA VOL 14 | 2022 Ananthu Krishna
GAMAYA VOL 14 | 2022 Mohammad Nuaman Nabeel.M
GAMAYA VOL 14 | 2022 Aravind Poovizhi Thendral
GAMAYA VOL 14 | 2022 Vikram Singh Suriya.R
GAMAYA VOL 14 | 2022 Ananthu Krishna Divya.K
GAMAYA VOL 14 | 2022 Ananthu Krishna
GAMAYA VOL 14 | 2022 Ananthu Krishna Nivetha sree
Search
Read the Text Version
- 1 - 48
Pages: