പട്ടം എന്റെ പട്ടം കുഞ്ഞി പ്പട്ടം പാറി പ്പറക്കും കുഞ്ഞി പ്പട്ടം മഴ വില്ലിൻ നിറങ്ങളാൽ പറി പ്പറക്കും പട്ടം കുട്ടുകാർ ഒന്നിച്ചു പാറി പ്പറത്തും പട്ടം LABEEB MUHAMMED 2G 47
(യാത്രാവിവരണം ) വയനാ ട് ട്രിപ്പ് ഞങ്ങൾ ഒരു തിവസം വയനാട്ടിൽ പോയി. രാവിലെ 11 മണിക്കാണ് ഇറങ്ങിയത്. സന്ധ്യയ്ക്ക് അവിടെ എത്തി.അവിടെ നിറയെ പൂക്കൾ ഉണ്ടായിരുന്നു. മഞ്ഞ, വെള്ള,ചുവപ്പ് എന്നിങ്ങനെ പലതരം നിറമുള്ള പൂക്കൾ ! രാത്രിയായപ്പോൾ നല്ല തണുപ്പ്. ഞങ്ങൾ ഒരു . അത് ഒരു നല്ല റൂമെടുത്ത് ഉറങ്ങി. . രാവിലെ കാട് കാണാൻ ഇറങ്ങി. കാട്ടിൽ പോയപ്പോൾ അവിടെ നിറയെ മാൻ, ആന, മയിൽ തുടങ്ങിയ മൃഗങ്ങൾ! കുറേ കാഴ്ചകൾ കണ്ട ശേഷം ഭക്ഷണം കഴിച്ചു. വീട്ടിലേക്ക് തിരിച്ചപ്പോൾ നല്ല ഒരു യാത്രയുടെ സുഖം മനസ്സിനെ കുളിർപ്പിച്ചു കൊണ്ടേയിരുന്നു. MUHAMMED NAJIL 5E 48
പൂന്തോട്ടത്തിലെ കൂട്ടുകാർ --------\"-അ---മ-്-മ-ൂ--മ--ോ--ള- -െ--അ---മ-്-മ-ൂ-.-..-..-.-.\"-------- ഉമ്മറത്തു നിന്നും മുറുക്കാൻ ന ീട്ടിത്തുപ്പികൊണ്ട് മുത്തശ്ശൻ വിളിച്ചപ്പോൾ പട്ടുപാവാടയും കുട്ടികുപ്പായവും ഇട്ട ആറു വായസ്സുകാരി പെൺകുട്ടി ഉമ്മറത്തേക്ക് ഓടി വന്നു.മുത്തശ്ശി ചായയുമായി ഉമ്മറത്തേക്ക് വന്ന് മുത്തശ്ശനു ചായ കൊടുക്കുകയാണ്. അപ്പോഴാണ് തൊടിയിൽ വീണുകിടക്കുന്ന മുല്ലപ്പൂക്കൾ അമ്മുവിന്റെ കണ്ണിൽ പെട്ടത്. അവൾ ഓടിപ്പോയി മുല്ലപ്പൂക്കൾ പെറുക്കിയെടുത്ത് മുത്തശ്ശിയുടെ അടുത്തുവന്നു.മുത്തശ്ശി മുല്ല കോർത്ത്അമ്മുവിന് ചൂടിക്കൊടുത്തു.അമ്മുവിന്റെ ചങ്ങാതി അപ്പുക്കുട്ടൻ അതാ രണ്ടു മിഠായുമായി വരുന്നു !അവർ മിഠായിയും നുണഞ്ഞുകൊണ്ട് അവരുടെ ഇഷ്ടസ്ഥലമായ പൂന്തോട്ടത്തിൽ എത്തി.അവിടെ റോസാപ്പൂക്കളും,ജമന്തിയും,മല്ലിയും അങ്ങനെ പലതരം പൂക്കൾ ഉണ്ടായിരുന്നു.അവിടെയാകമാനം പൂക്കളുടെ സുഗന്ധം പരന്നു. അവർക്ക് ചുറ്റും ചിത്രശലഭങ്ങൾ നൃത്തം വെച്ചു.അപ്പുവും അമ്മുവും തുള്ളിച്ചാടി.ആ പൂന്തോട്ടം സ്വർഗതുല്യമായിരുന്നു. \"അയ്യോ രക്ഷിക്കണേ\" അപ്പൂ ഒരു കരച്ചിൽ കേട്ടു. \"നീ കേട്ടോ?\" അമ്മൂ പറഞ്ഞു; ഞാനും കേട്ടു. വാ നമുക്കു നോക്കാം. ശബ്ദം കേട്ട ഭാഗത്തേക്ക് അവർ പോയി.അവിടെ ചിലന്തി വലയിൽ ഒരു പൂമ്പാറ്റ കുടുങ്ങിക്കിടക്കുന്നു. അതി മനോഹരിയായ പൂമ്പാറ്റയായിരുന്നു അത്.അവർ അതിനെ മെല്ലെ പിടിച്ചുയർത്തി. എന്നിട്ട് അതിനെ കൈവെള്ളയിൽ എടുത്ത് പറത്തിവിട്ടു. സന്തോഷത്തോടെ തിരിഞ്ഞു നടക്കുമ്പോൾ \"കൂട്ടുകാരേ\" എന്ന ഒരു പിൻവിളി .അവർ തിരിഞ്ഞു നോക്കുമ്പോൾ പൂമ്പാറ്റ! അവർ അത്ഭുതപ്പെട്ടു പോയി.പൂമ്പാറ്റ അവരോട് നന്ദി പറഞ്ഞു .എന്നിട്ട് തന്റെ കൂട്ടുകാർക്ക് അവരെ പരിചയപ്പെടുത്തിക്കൊടുത്തു. അന്നുമുതൽ അമ്മുവും അപ്പുവും ആ പൂന്തോട്ടത്തിൽ പൂമ്പാറ്റകളോടൊപ്പം സന്തോഷത്തോടെ കളിച്ചുല്ലസിച്ചു. SHIFA SHERIN 5E 49
വിശ്വസിക്കുന്നവ നെ ചതിക്കരുത് അന്നും നേതാവിന്റെ കൂടെ രണ്ട് പേരും ഉണ്ടായിരുന്നു., രണ്ട് വിശ്വസ്തർ. ആ നേതാവ് സൽസ്വഭാവിയും ധാർമിഷ്ഠനുമായിരുന്നു. പക്ഷെ നേതാവിന്റെ വിശ്വസ്തരിൽ ഒരാൾ നീചനും ചതിയനുമായിരുന്നു. കുമാരൻ എന്നാണ് ഈ ആളുടെ പേര്. രണ്ടാമത്തെ കൃഷ്ണൻ എന്ന വിശ്വസ്തൻ വളരെ നല്ലവനുമായിരുന്നു. പക്ഷെ നല്ലവനായ ഈ കൃഷ്ണൻ എന്ത് പറഞ്ഞാലും, കുമാരൻ നേതാവിനെ തെറ്റിദ്ധരിപ്പിക്കുമായിരുന്നു. ആ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാനും അവർക്ക് വേണ്ടതെല്ലാം കൊടുക്കാനും നേതാവ് കുമാരനോടായിരുന്നു പറയാറ്. എന്നാൽ നേതാവ് കൊടുത്തു വിട്ടതെല്ലാം ജനങ്ങൾക്കല്ല അയാൾ തന്നെ കൈവശം വെക്കുകയാണെന്ന് കൃഷ്ണന് അറിയാമായിരുന്നു. ഇതുകാരണം ജനങ്ങളെല്ലാം വളരെ വിഷമത്തിലായി. . കൃഷ്ണന് എങ്ങെനെയെങ്കിലും ഇത് നേതാവ് അറിയണമന്ന് കൃഷ്ണന് തോന്നി. പക്ഷേ താൻ പറഞ്ഞാൽ നേതാവ് അത് വിശ്വസിക്കുകയില്ല . ജനങ്ങൾ തന്നെ ഈ കാര്യം നേതാവിനോട് നേരിട്ട് പറയണം.എന്നാൽ നേതാവ് വിശ്വസിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം നേതാവ് ജോലി സംബന്തമായ കാര്യത്തിന് ദൂരെ എവിടെയോ പോകുന്നു എന്ന വിവരം കൃഷ്ണൻ അറിഞ്ഞു. അപ്പോൾ കൃഷ്ണന് ഒരു ബുദ്ധി തോന്നി.ഇതാണ് പറ്റിയ സമയം. കുമാരൻ ആയിരുന്നു നേതാവിനോടൊപ്പം പോകേണ്ടത്. അത് കണ്ട് കൃഷ്ണൻ കുമാരനോട് പറഞ്ഞു: \"നേതാവ് രണ്ടു ദിവസത്തേക്ക് പോവുകയാണെല്ലോ ..... അപ്പോൾ താങ്കൾ ഇവിടെ ഇല്ലെങ്കിൽ നേതാവ് ഏല്പിച്ച കാര്യങ്ങളൊന്നും നടക്കില്ല. \" ആ പറഞ്ഞത് ശരിയാണെന്ന് തോന്നിയപ്പോൾ കുമാരൻ കൃഷ്ണനോട് പറഞ്ഞു: :എങ്കിൽ നീ പോകൂ .. രാജാവിന്റെ കൂടെ, ഞാൻ ഇവിടെ നിൽക്കാം. \" അങ്ങനെ അവർ പുറപ്പെട്ടു. അൽപസമയം കഴിഞ്ഞ് ക്ഷീണിതനായ നേതാവ് പറഞ്ഞു: \"വല്ലാത്ത ദാഹം. നമുക്ക് ഇവിടെ അടുത്തുള്ള ഏതെങ്കിലും വീട്ടിൽ കയറി വെള്ളം കുടിക്കാം \" . അങ്ങനെ അവർ ഒരു ചെറിയ വീട്ടിൽ കയറി. അവിടെ രണ്ട് വൃദ്ധദമ്പതി കളായിരുന്നു താമസിക്കുന്നത്. നേതാവിന് അവർ വെള്ളം നൽകി. എന്നിട്ട് അവരുടെ വിഷമങ്ങൾ ഒക്കെ പറഞ്ഞു. ഇത് കേട്ട നേതാവ് പറഞ്ഞു: \"ഇങ്ങനെയൊന്നും വരാൻ വഴിയില്ലല്ലോ .....ഞാൻ കുമാരനോട് ജനങ്ങൾക്ക് വേണ്ടതെല്ലാം കൊടുക്കാൻ പറഞ്ഞതാണ്. \" ഇത് കേട്ടപ്പോൾ അവർ വീണ്ടും പറഞ്ഞു: \"ഇത് ഞങ്ങളുടെ മാത്രം പ്രശ്നമല്ല ; ഈ നാട്ടിലെ എല്ലാ ജനങ്ങളുടെയും അവസ്ഥയാണ്. \" ഇത് കേട്ടപ്പോൾ നേതാവിന് ദേഷ്യം വന്നു. യാത്ര നിർത്തി വെച്ച് അദ്ദേഹം ജനങ്ങളെ നേരിട്ട് സന്ദർശിച്ചു. എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണെന്ന് കണ്ടപ്പോൾ നേതാവ് കുമാരനെ തന്റെ അടുത്തേക്ക് വിളിപ്പിച്ചു. നേതാവിനു തന്റെ കള്ളത്തരങ്ങളെല്ലാം മനസ്സിലായി എന്നറിഞ്ഞ കുമാരന് മറുപടി ഉണ്ടായിരുന്നില്ല. അപമാനം കൊണ്ട് തല താഴ്ത്തിയ കുമാരനെ അദ്ദേഹം പറഞ്ഞുവിട്ടു. ഇനി തന്നെ തേടി വരരുത് എന്നു പറയുകയും വീട്ടിലൊളിപ്പിച്ചു വെച്ച സാധനങ്ങൾ പിടിച്ചെടുത്ത് കൃഷ്ണൻ വഴി ജനങ്ങളിലെത്തിക്കുകയും ചെയ്തു. വിശ്വസിച്ചവനെ ചതിക്കാത്ത കൃഷ്ണനായിരുന്നു പിന്നീടുള്ള കാലം മുഴുവനും നേതാവിന്റെ സഹായി. Najiha Nasrin 8A 50
ഇല്ലാതാവു ന്ന പുഴകൾ എന്തുകൊണ്ടാണ് പുഴകൾ ഇല്ലാതാവുന്നത്? അതിനു കാരണങ്ങളുണ്ട്. കേരളത്തിൽ ആകെ 44 നദികളാണുള്ളത് . എന്നാൽ മഴക്കാലത്തും നിറയാത്ത പുഴകളാണ് ഇന്ന് കേരളത്തിൽ ഉള്ളത്. നീണ്ടു പരന്നു കിടക്കുന്ന നദികളിൽ ആഴമില്ലാതെ വെള്ളമൊഴുകുന്നു. പൊതു ജനങ്ങൾ നിത്യജീവിതത്തിൽ നിന്ന് പുഴകളെ മാറ്റിനിർത്താൻ ആരംഭിച്ചതോടെയണ് പുഴകൾ നാശോൻമുഖമാ യത്. മലിനീകരണവും മണൽവാരലും ഇതിലെ ഭൂരിഭാഗം നദികൾക്കും ഭീഷണിയായി മാറി. അലക്കാനും കുളിക്കാനും കക്കവാരാനും മൃഗങ്ങളെ കുളിപ്പിക്കാന്നും മറ്റും ഉപയോഗിച്ചത് പുഴകളെ ആയിരുന്നു. ജനങ്ങൾ പുഴകൾ ഉപയോഗിച്ചപ്പോൾ മാഫിയകൾ പുഴകൾ ഏറ്റടുത്തു. അത് നാശത്തിന്റെ തീവ്രത വർധിപ്പിച്ചു . നദികളെ വില്ലേജ്, പഞ്ചായത്ത്, ബ്ലോക്ക് അടിസ്ഥാനത്തിൽ പേര് നൽകി വിളിക്കാൻ ആരംഭിച്ചതോടെ പുഴകളുടെ സമഗ്ര സംരക്ഷണവും ഇല്ലാതായി. കേരളത്തിൽ സി 300 മി മഴ ലഭിച്ചിട്ടും നദികളിൽ വെള്ളവുമില്ല ഒഴുക്കുമില്ല. പുഴകൾക്ക് ആഴവും ഒഴുക്കും വേണം. മാലിന്യങ്ങൾ പുഴയിലുപേക്ഷിക്കുന്നത് തടയാൻ നമുക്കു കഴിയും. പുഴ സംരക്ഷത്തിനു വേണ്ടി നമുക്ക് ഭാവിയിൽ പ്രവർത്തിക്കാൻ സാധിക്കും. നമുക്ക് ഒത്തൊരുമിച്ച് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. - Nuha 7A 51
ഒരു കൊച്ചു യാത്രയുടെ ഓർമകൾ M M പാർക്കിലേക്ക് യാത്ര പോയി .അവിടെ എത്തിയപ്പോൾ ഞങ്ങൾ അകത്തേക്ക് കയറാനുള്ള ടിക്കെറ്റെടുത്തു. ആദ്യം മൃഗങ്ങളുള്ള ഭാഗത്തേക്കാണ് പോയത് അവിടെ പല തരം കോഴികളെയും പക്ഷികളെയും ഒട്ടകത്തെയും കുതിര യെയും കണ്ടു . പിന്നെ ഐസ്ക്രീം കഴിച്ച് കളിക്കാനുള്ള ഭാഗ ത്തേക്കു പോയി. അവിടെ ഊഞ്ഞാലും സീസോയുമുണ്ടായിരുന്നു. അവിടുന്നു കളിച്ച ശേഷം ബോട്ടിൻ്റെ ടിക്കറ്റെടുത്തു. ജേക്കറ്റിടാൻ ഉപ്പ ഓർമിപ്പിച്ചു. ഞങ്ങൾ ബോട്ടിൽ കയറി സവാരി നടത്തി. എല്ലാം വളരെ രസകരമായിരുന്നു. പിന്നെ ഞങ്ങൾ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങി. ഒരു വൈകുന്നേരം ഞാനും എൻറെ ഉപ്പയും കൂട്ടുകാരും കൂടി Muhammed Zayan 5B 52
ഉറുമ്പും ഞാനും ഒരു ദിവസം ഞാൻ എന്റെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു . അപ്പോഴാണ് ഒരു ഉറുമ്പ് എന്റെ കാലിൽ കടിച്ചത്.അതിനെന്നോട് എന്തോ പറയാനുണ്ടായിരിക്കണം അതായിരിക്കാം അതെന്നെ കടിച്ചത്.ഞാൻ അതിന്റെ പിന്നാലെ നടന്നു.അതെന്നെ ഉറുമ്പിന്റെ വീട്ടിലേക്കു നയിച്ചു.ഒരു മരത്തിന്റെ ചില്ലയിലെ ഇലയിലാണ് അവന്റെ താമസം. ആ വീട്ടിൽ കുറച്ചുകൂടി ഉറുമ്പുകൾ ഉണ്ടായിരുന്നു.അപ്പോഴാണെനിക്ക് കാര്യം മനസ്സിലായത്.ഉറുമ്പിന്റെ വീട് പൊളിഞ്ഞു വെള്ളത്തിലേക്ക് വീഴാൻ പോവുകയാണ്.ഞാൻ ഓടിച്ചെന്ന് അതെടുത്ത് സുരക്ഷിതമായ മറ്റൊരുസ്ഥലത്തു മാറ്റി വെച്ചു.ഉറുമ്പിന് എന്നോട് സംസാരിക്കാൻ കഴിയില്ലെങ്കിൽപോലും അവൻ എന്നോട് നന്ദി പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. (ഒന്നും നിസ്സാരമല്ല.ഒന്നിനെയും വിലകുറച്ചുകാണരുത്. ഓരോരുത്തർക്കും അവരുടേതായ സ്ഥാനങ്ങളുണ്ട്. ) Rayan 5B 53
വസന്തം വന്നപ്പോൾ ഒരു വലിയ പൂന്തോട്ടമാണ്. പച്ചപ്പട്ടു വിരിച്ച പോലുള്ള പുല്ല്. അവയ്ക്കിടയിൽ കൊച്ചു പൂക്കൾ നിൽക്കുന്നു .പിങ്ക് നിറത്തിലുള്ള പൂക്കൾ . പാറിക്കളിക്കുന്ന പൂമ്പാറ്റകളെയും പാട്ടു പാടുന്ന കിളികളെയും കാണാം. ഒരു ദിവസം പൂന്തോപ്പിന്റെ ഉടമ തിരിച്ചെത്തി . പൂന്തോപ്പിലെ കാഴ്ചകൾ കണ്ട് അയാൾക്ക് അതിശയം തോന്നി.കുറേ കുട്ടികൾ അവിടെ കളിക്കുന്നു . മരക്കൊമ്പുകളിൽ കയറി മറിയുന്നു !അവർ തോട്ടം ആകെ നാശമാക്കുന്നു. കോപം കൊണ്ട് അയാളുടെ കണ്ണുകൾ ചുവന്നു .കൊമ്പൻമീശ വിറച്ചു. ആരാണ് നിങ്ങൾ ? എന്താണ് നിങ്ങൾക്ക് ഇവിടെ കാര്യം? പരുക്കൻ ശബ്ദത്തിൽ അയാൾ അലറി . പേടിച്ചുപോയ കുട്ടികൾ പറപറന്നു. \"എന്റെ തോട്ടം എന്റെ മാത്രം ആണ് . ഒരാളും ഇവിടെ കയറിക്കളിക്കേണ്ട\"- അയാൾ പിറുപിറുത്തു. പൂന്തോപ്പിനു ചുറ്റും അയാൾ വലിയ മതിൽ കെട്ടി. \"അതിക്രമിച്ച് കടക്കുന്നവർ ശിക്ഷിക്കപ്പെടും\" എന്ന് അവിടെ എഴുതി വെച്ചു. അതോടെ കുട്ടികൾ പൂന്തോട്ടത്തിൽ കയറാതായി. മഞ്ഞുകാലം കഴിഞ്ഞു. വസന്തം വീണ്ടും വന്നു. നടുമുഴുവൻ പൂക്കൾ നിറഞ്ഞു. പൂമണം പരത്തുന്ന കാറ്റും , പാടുന്ന കിളികളും വീണ്ടുമെത്തി എന്നാൽ. ആ തോട്ടത്തിൽ അപ്പോഴും മഞ്ഞുകാലം തന്നെ. ചെടികളും മരങ്ങളും മഞ്ഞുമൂടിക്കിടപ്പാണ്. പൂമ്പാറ്റകളും കിളികളും അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. പല്ലുകൾക്കിടയിൽ നിന്ന് ഒരു കുഞ്ഞു പൂവ് പതുക്കെ തല നീട്ടി നോക്കി. \"ഓ... മഞ്ഞുകാലം മാറിയിട്ടില്ല. കുറച്ചുകൂടി ഉറങ്ങാം.\" അതു പതിയെ തല വലിച്ചു .മഞ്ഞിനും മൂടൽമഞ്ഞിനും സന്തോഷമായി. വസന്തം ഈ തോട്ടത്തെ ഒഴിവാക്കി. വർഷം മുഴുവൻ നമുക്കിവിടെ സുഖമായി കഴിക്കാം അവർ ഉറപ്പിച്ചു. മഞ്ഞ് , വെളുത്ത കുപ്പായം കൊണ്ട് പുല്ലെല്ലാം മുടി വെച്ചു. വെള്ളപ്പുകയിൽ മരങ്ങൾ മങ്ങിപ്പോയി. ഇടയ്ക്കിടെ മഞ്ഞു മഴ തകർത്തു പെയ്തു. തോട്ടം ഉടമയ്ക്ക് വല്ലാത്ത വിഷമം തോന്നി. ഒരു ദിവസം രാവിലെ മധുരമുള്ള പാട്ട് കേട്ടു കൊണ്ടാണ് അയാൾ ഉറക്കമുണർന്നത്. കിളികളുടെ പാട്ട്! എത്രയോ കാലമായി കേൾക്കാതിരുന്ന ശബ്ദം ! അയാൾ ചാടി എഴുന്നേറ്റു ജനവാതിൽ തുറന്നു. പൂമണം അകത്തേക്ക് വീശി. സുഖമുള്ള കാറ്റ്. അയാൾ പുറത്തേക്ക് നോക്കി. പൂന്തോട്ടത്തിൽ കുറച്ചു കുഞ്ഞുങ്ങൾ!, അവരെ വരവേറ്റു കൊണ്ട് പൂക്കളും പക്ഷികളും. മതിലിലൂടെ കയറി വന്നതാണവർ .തോട്ടമുടമയെ കണ്ടതും അവർ ഓടാനൊരുങ്ങി. കാര്യം മനസ്സിലാക്കിയ അയാൾ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു; \"ഈ തോട്ടം ഇനി നിങ്ങളുടേതു കൂടിയാണ്. \" കുട്ടികൾ ആർത്തുവിളിച്ചു. അന്ന് തന്നെ ആ വലിയ മതിൽ അയാൾ പൊളിച്ചുമാറ്റി. - Fathima Nawar 7A 54
കൊറോണയ്ക്ക്_മുൻപ്_ രാവിലെ ഉറക്കത്തിൽ നിന്ന് എണീറ്റ ഞാൻ എന്തോ ചിന്തയിലായിരുന്നു പെട്ടന്നാണ് ഞാൻ ചിന്ത വിട്ടുണർന്നത് \"അല്ലാഹ് ഓൺലൈൻ ക്ലാസ്സ്‌ഉണ്ടല്ലോ ഇപ്പോൾ \" സമയം ഒരുപാട് വൈകി ഞാൻ വേഗം ഫ്രഷ് ആയി ബുക്കും എടുത്ത് ഫോണിന്റെ മുൻപിൽ ഓൺലൈൻ ക്ലാസ്സ്‌ആണ് 8.00 മുതൽ 10.20 വരെ ഇടക്ക് ബ്രേക്ക്‌ഉണ്ട് 10 മിനുട്ട് ക്ലാസ്സ്‌കഴിഞ്ഞ് ചായ കുടിച്ച ഞാൻ ഉമ്മാക്ക് എന്തെങ്കിലും സഹായം ചെയ്യും അടിച്ചു വാരും നിലം വൃത്തിയായി തുടച്ചു കൊടുക്കും. ഞാനിങ്ങനെ ചിന്തിച്ചു ഹോ കോറോണക്ക് മുൻപ് എന്ത് സുഖമായിരുന്നു അപ്പോൾ വിചാരിക്കും ഈ സ്കൂൾ ഒന്ന് പൂട്ടിയാൽ എന്ത് സുഗായിരുന്നു ഇതിപ്പോ \"ചെകുത്താനും കടലിനും ഇടയിൽ പെട്ടന്ന് പറഞ്ഞത് പോലെ \" കൊറോണക്ക് മുൻപുള്ള കഥ ഇങ്ങനെ ആയിരുന്നു ഉമ്മ രാവിലെ ഞങ്ങൾക്ക് ഉള്ള ഫുഡ്‌തയാറാകുന്നുണ്ടാവും അതിനിടക്ക് \"എടി എണീക്ക് ബസ് ഇപ്പോൾ പോവും \" \"ആഹ് ഉമ്മാ...... ഒരു അഞ്ചു മിനുട്ട് കൂടി \" പിന്നെ ഉമ്മയുടെ അടി പാസാവുമ്പോൾ താനേ എണീറ്റ് പോവും ചായ കുടിക്കാൻ വേണം ഒരു മണിക്കൂർ പിന്നെ ബസ്സ് അവിടുന്ന് ഹോൺ അടിക്കുന്നുണ്ടാവും ഷോൾ ഒരു കോലത്തിൽ കുത്തി ഓടും \"ഉമ്മാ.... ഞാൻ പോട്ടെ അസ്സലാമു അലൈകും \"ബാഗും തൂക്കി പോകുമ്പോൾ ഉമ്മ അവിടുന്ന് \"മളെ....... ഇതും കൂടി തിന്നിട്ട് പോഡ്.......\" ഞാൻ \"എനക്ക് വേണ്ട ബസ്സ്‌ഇപ്പൊ പോവും\" പിന്നെ ഓടുന്നതിന്റെ ഇടക്ക് \"ഫാത്തിച്ചാ...... ഇങ്ങൾ പോരുന്നോ ബസ് ഇപ്പൊ പോവും.......\"ഫാത്തിച്ച എന്ന് പറയുന്നത് എന്റെ കസിൻ ആണ് പിന്നെ ബസിൽ കയറിയാലും ഓടിയതിന്റെ കിതാപ്പ് മാറില്ല കുറേ കഴിഞ്ഞാലേ മാറുകയുള്ളു സ്കൂളിൽ എത്തിയാൽ പേനയോ മറ്റോ എടുക്കാൻ മറന്നിട്ടുണ്ടാവും അത് ഒരു വിധം ഒപ്പിക്കും സ്കൂൾ വിട്ടാൽ ബസ്സിൽ സീറ്റ് പിടിക്കാനുള്ള ഓട്ടം വീട്ടിൽ എത്തിയാൽ ഉമ്മ ചോർ ഇട്ടുവെച്ചിട്ടുണ്ടാവും \"ഉമ്മാ....... ചോർ \" \"ആഹ്....... ചോർ അവിടെ ഇട്ടു വെച്ചിട്ടുണ്ട് \" ചോർ തിന്നാൽ കളിക്കാൻ പോകേണ്ട ചിന്ത മാത്രമേ ഉണ്ടാവൂ... പിന്നെ രാത്രി ആയാൽ പഠിപ്പ്.... പഠിപ്പ്...... പഠിപ്പ്....... ഇതൊക്കെയായിരുന്നു കൊറോണക്ക് മുൻപ് ഇപ്പോൾ ഓൺലൈൻ ക്ലാസ്സ്‌ഒക്കെ അല്ലെ ഞാനിങ്ങനെ ചിന്തിക്കുമ്പോൾ ഉമ്മ \"മളെ ഒന്ന് അടിച്ചു വാരി തീർക്കാൻ എത്ര നേരമായി ഞാൻ പറയുന്നു \" ഇങ്ങനെയാണ് ഓരോ നേരം പോക്ക് പിന്നെ ഫോൺ തുറന്നാൽ \"stay home stay safe\" കാണുമ്പോൾ തന്നെ ഭ്രാന്ത് പിടിക്കും ഇങ്ങനെയാണ് ഞാൻ ഓരോ നേരം ഞാൻ ചിലവായിക്കാറുള്ളത് \"എന്റെ ഈ ചെറിയ ഒരു അനുഭവ കഥയിൽ ഇത്ര മാത്രം \" എന്നാലും സ്കൂൾ ഒന്ന് തുറന്നാൽ എന്ത് സുഖമായിരുന്നു \"ഈ കഥ നിങ്ങൾക്ക് ഇഷ്ടപെട്ടു എന്ന് ഞാൻ വിചാരിക്കുന്നു \" Hana fathima VI D 55
അറിവ് നമ്മുടെ അറിവാണ് നമ്മെ വിജയത്തിലേക്ക് നയിക്കുന്നത്. ദേഷ്യം ദേഷ്യം മനുഷ്യനെ സ്നേഹത്തിൽ നിന്ന് അകറ്റുകയും ഒറ്റപ്പെടുത്തുകയും ചെയ്യും. മാതാപിതാക്കളോടുള്ള സ്നേഹം മാതാപിതാക്കളാണ് നമുക്കീ ലോകം കാണിച്ചു തന്നത്. നമ്മൾ ജനിച്ചത് മുതലേ നമ്മെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തത്. അവർക്കു നമ്മൾ നൽകേണ്ടത് സ്നേഹമാണ്. വളർന്നു വലുതാകുമ്പോൾ മാതാപിതാക്കളോട് അഹങ്കാരത്തോടെയോ ദേഷ്യത്തോടെയോ പെരുമാറരുത് . Rana sherin. K 56
കുരുവി കുരുവി കുരുവി പൂങ്കുരുവി പാറിപ്പോകും പൂങ്കുരുവി കുറു കുറുകുറുകും പൂങ്കുരുവി ചന്തമുള്ളൊരു പൂങ്കുരുവി Fahad 2H 57
ദുബായിലേക്ക് പറക്കുമ്പോൾ ഞാൻ പോകാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യമാണ് യുഎഇ. അവിടെ ഇഷ്ടമുള്ള സ്ഥലമാണ് *ദുബായ്* . എല്ലാവർക്കും ഓരോരോ കാരണം ഉണ്ടാവും സ്ഥലങ്ങൾ ഇഷ്ടപ്പെടാൻ . അതുപോലെ ഇവിടെയും ഒരു കാരണം ഉണ്ട് .എന്റെ ജന്മ നാടാണ് യുഎഇ. ഞാൻ രണ്ട് വയസ്സ് വരെ വളർന്നത് അവിടെയാണ്.ഏത് പാതിരാത്രിക്കും അവിടെ പകലുപോലെയാണ്. സ്ത്രീകൾക്കൊക്കെ എവിടെയും എപ്പോഴും ഒറ്റയ്ക്കും സഞ്ചരിക്കാം. സ്ത്രീകൾ എപ്പോഴും സുരക്ഷിതരായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ബിൽഡിങ് ആയ ബുർജ് ഖലീഫ അവിടെ യാണ് സ്ഥിതി ചെയ്യുന്നത്.ബിൽഡിങ് മൊത്തം ലൈറ്റുകൾ ഇട്ടു കൊണ്ട് ന്യൂ ഇയറിനെ സ്വാഗതം ചെയ്യുന്നതും മറ്റ് ആഘോഷങ്ങളും ഒക്കെ അവിടെ കാണാൻ നല്ല രസമായിരിക്കും .പിന്നെ ദുബായ് മാളിലെ അക്വറിയം ! മൊത്തം ഗ്ലാസ്‌വാൾ ഉപയോഗിച്ച് ചെയ്തതാണ് .അത് ഒരു തുരംഗ പാത പോലെയാണ് .നമ്മൾ കടലിന്റെ അടിയിലൂടെ സഞ്ചരിക്കുന്ന പോലെയാണ് തോന്നുക. പിന്നെ ഗ്ലാസ്‌ഫ്രെയിമിലൂടെയുള്ള നടത്തം . എനിക്ക് ഡിസംബറിൽ അവിടെ പോകാനാണ് ഇഷ്ടം. ഡിസംബറിൽ അവിടെ നല്ല തണുപ്പും ദുബായ് ഫെസ്റ്റിവലും ഉണ്ടാവും.അപ്പോൾ എല്ലാ രാജ്യത്തെയും ഉൾപ്പെടുത്തി ആ രാജ്യങ്ങളുടെ പേര് ചേർത്ത ഓരോരോ പവലിയൻ .അതിലൂടെ പ്രവേശിച്ചാൽ ആ രാജ്യത്ത് ഉണ്ടാക്കുന്ന പല തരം ഉത്പന്നങ്ങളും കാഴ്ചയ്ക്കായ് ഉണ്ടാവും. അവിടെ കുറേ സാധനങ്ങൾ വില്പനയ്ക്കും വെച്ചിട്ടുണ്ടാവും. പിന്നെ കുട്ടികൾക്കും മുതിർന്ന വർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരുപാട് തൊട്ടിലുകളൊക്കെ ഉണ്ട്.ഈ ഫെസ്റ്റിവൽ കുറച്ചു മാസങ്ങൾ നീണ്ടുനിൽക്കും. ഇപ്പോൾ അവിടെ 2020എക്സ്പോ നടക്കുന്നുണ്ട് .ഓരോ രാജ്യങ്ങളുടെയും പവലിയെൻ ഒരു ദിവസം മുഴുവൻ കണ്ടാലും തീരില്ല എന്ന് വാപ്പച്ചി പറഞ്ഞിരുന്നു .പിന്നെ ജുമേരാ ബീച്ച്. എല്ലാ വിദേശികളും അവിടെയുണ്ടാവും. കടലിൽ കുളിച്ചും കളിച്ചുമൊക്കെ ആസ്വദിക്കാൻ അവിടെയാണ് എല്ലാ രാജ്യക്കാരും വരിക . പിന്നെ ഷാർജയിലെ മ്യുസിയം ! അറബികൾ അവരുടെ പൂർവികരുടെ ഓർമയ്ക്കായ് അവരു ജീവിച്ചു വന്ന ചുറ്റുപാട്, അന്നത്തെ കാലത്തെ വീട്, കിണറ്, വാഹനം, അന്ന് അവർ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ, വീടിന് ചുറ്റുമുള്ള റാന്തൽ വിളക്ക്,അങ്ങനെ ഒരുപാട് ഓർമ്മകളുടെ കൂടാരമായിട്ടാണ് മ്യുസിയം ഒരുക്കിയത്. ഷാർജയിലെ ഗോൾഡ് സൂഖും അതിന്റെ ചാരെയുള്ള ഭംഗിയുള്ള ബീച്ചും വളരെ ഭംഗി യുള്ളതാണ്. ഞങ്ങൾ അന്ന് ഷാർജയിലായിരുന്നു താമസം. ആയതുകൊണ്ടുതന്നെ രാത്രി സമയങ്ങളിൽ എന്നെയും കൂട്ടി ഈ പാർക്കിലായിരുന്നു കളിയും ഇരുത്തവും നടത്തവുമൊക്കെ .എന്നെ ഉമ്മയും വാപ്പച്ചിയും കൈ പിടിച്ച് നടത്തം പഠിപ്പിച്ചത് അവിടെനിന്നായിരുന്നു. വളരെ ഭംഗിയുള്ള ഗോൾഡ് സൂഖ് ദുബായിലാണ് .അവിടെ ആഭരണങ്ങളുടെ ഒരു കലവറ തന്നെയാണ്. രാജകുമാരികൾ അണിയുന്നതുപോലത്തെ പൊന്നിന്റെ കിരീടങ്ങളും ശരീരം മൊത്തം അണിയുന്ന രീതിയിലുള്ള പലതരം ഭംഗിയുള്ള ആഭരണങ്ങളും കാണാൻ നല്ല രസമാണ്. എന്റെ ഒന്നാം പിറന്നാളിന് വാപ്പച്ചി ദുബായ് ഗോൾഡ് സൂഖിൽ നിന്നാണ് ആഭരണം വാങ്ങിയതെന്ന് ഉമ്മ പറഞ്ഞത് ഓർക്കുന്നു. ലോകത്തിലെ രണ്ടാമത്തെ മുസ്ലിം പള്ളി അബൂദാബിയിലാണ്. അതൊക്കെയും പോയി കാണണം .പിന്നെ ദുബായ് എയർ പോർട്ട് കാണാൻ നല്ല ഭംഗി യാണ് . അവിടെയുള്ള റോഡുകളും . ഇനിയും ഒരുപാട് നല്ല നല്ല സ്ഥലങ്ങൾ കാണാനും ആസ്വദിക്കാനും ഉണ്ട് . അതിനുള്ള അവസരങ്ങൾ ഉണ്ടാകട്ടെ എന്ന പ്രാർഥന മാത്രം. Fathimath Shehama 7A 5 8
MESMERIZING RAIN Pain…the poignant Pain haunted me badly. I was alone in my couch. Loneliness was my comrade. The thorns like words pierced into my soul. It hummed both in my ears-“She is mad.She has to consult a doctor. Her madness won’t go soon.”l being full of sounded mind and body was mocked by the other. It was unbearable. I thought of being vanished from this earth and to join with my ‘Almighty’. No tears fell down from my eyes. My heart was aching without having tears, reminded me of my fate. Fate played a crucial role upon my life. It was as if I lost everything. Numbness made me to lie in my bed and to think over my fate. It was midnight.’The silence of the night’ was quite like ‘the suppression of my pains. ‘I heard the hooting of owl from distant. But the weeping of my soul was louder than the owl’s hooting. I prayed to my ‘Almighty’ to get me out of the pall of gloom. Slowly....slowly I fell upon the thrall of my ‘Almighty ‘. Suddenly I heard something from outside. I opened the window-pane. No one was there. But the gentle wind threw the raindrops on my cheeks and made pattering sound again and again. It was raining...The view was mesmerizing. Million drops of water was falling down rhythmically. Really it was a blessing of God bestowed upon me. The scent of soil, flowery buds, Chirping sound of bush cricket etc. made me to enjoy the beauty of rain. It seemed to be told like this, “Come on my dear, Enjoy the beauty of mine. I’ll be always with you. Be cheer up.” Its enchanting beauty eased my pain a little. I experienced many other rains in my life. But it was the most memorable one. Because it came in need of hour. The ‘simple rain’ purely soothed my soul. If it didn’t come on time, I would lose my entity. The sight was entirely a simple thing in my life. But it changed me a lot...a lot forever. A thing of beauty is a joy forever . Reesha p k (teacher) 59
അലക്സാണ്ടർ കുത്തുവാക്കുകൾ കൊണ്ട് വീർപ്പു മുട്ടിയപ്പോൾ ഒടുവിൽ ആരുംകാണാതെ രാത്രിയുടെ മറവിൽവീട്ടിൽനിന്നും പടിയിറങ്ങാൻ തീരുമാനിച്ചു.ബാഗും തോളിലേക്കിട്ട്റോഡിലേക്ക് ഇറങ്ങുമ്പോൾ ചെറുതായി മഴ പെയ്യു ന്നുണ്ടായിരുന്നു .വിജനമായ റോഡിലൂടെ നടക്കുമ്പോൾ മുൻപ് ഒരിക്കലും ഇല്ലാത്ത ഒരു സുഖം ആ മഴയ്ക്ക് ഉണ്ടായിരുന്നു. ചെറുതായി വിശക്കുന്നുണ്ടായിരുന്നു. കടയിൽ കയറി ഒരു പേക്കറ്റ് ബിസ്ക്കറ്റും വെള്ളവും വാങ്ങി പോകാൻ നോക്കുമ്പോൾ എങ്ങോട്ടാണെന്ന കടക്കാരന്റെ ചോദ്യത്തിന് 10 മണിയുടെ ആനവണ്ടിക്ക് ബാംഗ്ലൂർക്ക് പോവുകയാണ് ജോലി ശരിയായെന്നും ചെറുതായൊന്ന്കള്ളം പറയേണ്ടിവന്നു ബസ്സ്റ്റോപ്പിലെ ബെഞ്ചിൽഒരു നായ കിടപ്പുണ്ടായിരുന്നു .മുൻപിൽ ഉണ്ടായിരുന്ന ഒരു ചെറിയ കല്ലെടുത്ത് നായിന്റെ നേരേ എറിയാൻ നോക്കിയ പ്പോഴേക്കുംഅവൻ എണീറ്റ് നിന്ന് തലയൊന്ന്കുലുക്കി തിളങ്ങുന്നഅവന്റെ കണ്ണുകൾപറഞ്ഞു എറിയരുത്കുറച്ച് നാളുകൾക്ക്മുന്നേഞാനൊരു രാജാവിനെപോലെകഴിഞ്ഞവനാണ്. എന്റെദേഹത്തെ ചൊറി പോലെയുള്ള പാടുകളും കാലിലെ വ്രണങ്ങളും എന്നെ ഇവിടെഎത്തിച്ചു. ശരിയാണ് അവനെ ഏതോ വലിയ വീട്ടിൽ നിന്നും ഇവിടെ കളഞ്ഞതാണ് ഒരു സിംഹത്തിന്റെ വലിപ്പവും ജഡ പിടിച്ച രോമങ്ങളും . അവന്റെ കഴുത്തിൽ അലക്സാണ്ടർ എന്ന് എഴുതി വച്ചിട്ടുണ്ട്. കൈയ്യിലെ ബിസ്ക്കറ്റ്അവനുമുന്നിൽഇട്ട് കൊടുത്തു അവനത് ആർത്തിയോടെകഴിക്കു മ്പോൾ എന്നോടുള്ള നന്ദിരേഖപ്പെടു ത്താനും മറന്നില്ല. തോളിലെ ഷോൾ വലിച്ച്കീറി അവന്റെകാലിലെ മുറിവ്കെട്ടി കൊടുക്കുമ്പോഴുംഅവന്റെ കണ്ണുകൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആന വണ്ടിയുടെ മങ്ങിയ വെളിച്ചം മുഖത്തേക്കടിച്ചു കൈയ്യിൽ ഉള്ള ഷോൾ ബെഞ്ചിൽവിരിച്ച് ആനവണ്ടിയിലേക്ക് കയറുമ്പോൾ ബെഞ്ചിലെ ഷോൾ എടുത്തുവന്ന് തലക്കു ലുക്കി എന്തൊക്കെയോ പറയുന്നുണ്ട്. വലിയ തിരക്കൊന്നും ഇല്ലെങ്കിലും സീറ്റിലൊക്കെ ഏതാണ്ട് ആളൊക്കെ യുണ്ട് ചിലർ പാതി യുറക്കത്തിൽ ഒന്ന് നോക്കി തിരിഞ്ഞ് കിടന്നുഎന്തോ പ്രതീക്ഷ യിൽ കണ്ണിന്റെ മസിലും പിടിച്ചിരുന്ന ചിലർ എന്റെ നീണ്ടു വളർന്ന താടിയും വേഷവും കണ്ട് എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട് . ഉറങ്ങാതെ ഫോണി ലേക്ക് തന്നെ നോക്കി നിൽക്കുന്ന കുട്ടികളിൽ ചിലർക്കൊക്കെ രക്ഷിതാക്കൾ കണ്ണട വാങ്ങിച്ചു കൊടുത്തതാണോ അല്ലെങ്കിൽ ഫോണിനൊപ്പം ഫ്രീ കിട്ടിയ താണോ എന്നറിയില്ല. അലക് സാണ്ടർ ഉറങ്ങി കാണു മോ എന്നറിയില്ല ഇനി ഒരിക്കലും തിരിച്ച് പോവില്ല എന്ന് ഉറപ്പിച്ച നാട്ടിൽ അഥവാ തിരിച്ചു പോകേണ്ടി വന്നാൽ അപ്പോൾ അവിടെ അലക്സാണ്ടർ ഉണ്ടെങ്കിൽ അവനെ വീട്ടിലേക്ക് കൊണ്ടു പോകണം അങ്ങനെ ഒരോന്ന് ആലോചിച്ച് ഞാനും ഒന്ന് മയങ്ങി. എന്തൊ ക്കെയോ കലപില ശബ്ദങ്ങൾ കേട്ട് കണ്ണു തുറന്ന് നോക്കുമ്പോൾ ബ്ലാഗ്ലൂര് എത്താറായെന്ന് തോന്നുന്നു. ആരുടെയും മുഖത്ത് ഒരു തെളിച്ചമോ സന്തോഷമോ കണ്ടില്ല. 60
എല്ലാരുടെയും മുഖത്ത് എന്തൊക്കെയോ വെപ്രാളം മാത്രം ബസ്സ്നിർത്തുന്നതിന് മുന്നേ ഇറങ്ങി ഓടാൻ നിൽക്കുന്ന ചിലർ എന്തൊക്കെ വെട്ടിപിടി ക്കണംഎന്ന ആഗ്രഹത്തോടെ റോഡിലേക്ക് തന്നെ നോക്കി നിൽക്കുന്ന ചിലർ ഇതിനിടയിലും കഴിയുന്നത്ര എനി മിയെ കൊല്ലാൻ ഫോണ് മുറുകെ പിടിച്ച് പല്ലും കടിച്ചിരിക്കുന്നകുട്ടികളെയും കാണാം സിറ്റിയിലേക്ക് അടുക്കും തോറും ആളുകളുടെഎണ്ണം കുറഞ്ഞ് വന്നു. അവസാനത്തെ സ്‌റ്റോപ്പ് എത്തിയപ്പോൾ കണ്ടക്ടർ ഇറങ്ങാൻ പറഞ്ഞു ഇനി എങ്ങോട്ട് എന്നറിയാതെ ബസ്സിൽ നിന്നും ഇറങ്ങി. ആദ്യം ഒന്ന് ഫ്രഷ് ആവണം ഒരു ചായ കുടിക്കണം കൈയ്യിലുള്ള പണം തീരുന്ന വരെ യാത്ര ചെയ്തും അങ്ങനെ കുളിച്ച് ചായയും കുടിച്ച് ഏതോ ബസ്സിൽ കയറി എങ്ങോട്ടെന്നില്ലാതെ യാത്ര തുടർന്നു കാലത്തിനേക്കാളും വേഗത്തിൽ പായുവാൻ വെമ്പുന്ന മനുഷ്യരെ കണ്ട് മടുപ്പു തുടങ്ങിയിരിക്കുന്നു .എന്നെങ്കിലും ജോലി ചെയ്ത് പണം സമ്പാദിച്ച് വീട്ടുകാരോടും തന്നെ ഒറ്റപ്പെടുത്തിയ സുഹൃത്തുക്കളോടും പകരം വീട്ടണമെന്ന് ചിലപ്പോഴൊക്കെ ആഗ്രഹിച്ചുവെങ്കിലും . ഒരു പണക്കാരനായാൽ ചിലപ്പോൾ അവരെക്കാളും വലിയ മൃഗമായാലോ എന്ന ചിന്ത അതിൽ നിന്നും എന്നെ പിൻതിരിപ്പിച്ചു.വണ്ടിയിൽ നിന്നും ഇറങ്ങി കുറച്ച് ദൂരം നടന്നു പെട്ടെന്ന് ആരെ യോ രക്ഷിക്കാൻ വേണ്ടി ചീറി പാഞ്ഞു വന്ന ഒരു ആംബുലൻസ് എന്നെ അടിച്ചു തെറിപ്പിച്ചുപ്പോയി എനിക്ക് ചുറ്റിലും ഒരുപാട് പേര് കൂടി നിന്നുഎല്ലാവരും ഫോണിൽ എന്റെ ഫോട്ടോയ വിഡിയോഎടുക്കുന്നുണ്ടായിരുന്നു. ചിലർ സെൽഫിയും എടുത്തു നിമിഷങ്ങൾ ക്കൊണ്ട് ഫേയ്സ് ബുക്കി ലൂടെ എന്നെ ഏതോ സുഹ്യത്ത്ക്കളൊക്കെ തിരിച്ചറിയുന്നു. അന്ന് അവന് ഒരു പാട് വ്യൂവേർസിനെ കിട്ടിയിട്ടുണ്ടാകും ആരൊക്കെ യോ ചേർന്ന് എന്നെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു .അപ്പോഴേ ക്കും റോഡി ലൊക്കെ എന്റെ ഫ്ലക്സു കൾ കൊണ്ട് നിറഞ്ഞിരുന്നു. എനിക്ക് വേണ്ടി വലിപ്പമുള്ള കുഴി തന്നെ എടുത്ത് നാട്ടുകാർ അവരുടെ കടമ നിറവേറ്റി. ഒരു പാട് സുഹ്യത്തുക്കൾ എന്റെ വരവിനായി കാത്തു നിന്നു. ഒടുവിൽ ഞാൻ എത്തി .എന്നെ ആരൊക്കെ ചേർന്ന് കുളിപ്പിച്ചു കിടത്തി . പലപ്പോഴായി അമ്മയുടെ വായിൽ നിന്ന് മകനെ എന്ന് വിളി കേൾക്കാൻ കൊതിച്ചിരുന്ന ഞാൻ ഇന്ന് ഒരു പാട് പേരുടെ മുന്നിൽ വെച്ച് കരഞ്ഞുകൊണ്ട് ആ വിളി കേൾക്കുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ അമ്മ ചെറുതായി പോകുന്നുണ്ടോ എന്ന് തോന്നുന്നമ്മേ .എന്നെ അറിയാവുന്നവരേക്കാളും പരിച്ചയമില്ലാത്ത നാട്ടുകാർ ആണെന്ന് തോന്നുന്നു മുറ്റം നിറഞ്ഞിരുന്നു. നല്ലവനായിരുന്നു പാവം സമയം വന്നാൽ ആരായാലും പോകണം എന്ന വാക്കുകൾ അന്തരീക്ഷ ത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു.കുറച്ച് പേർ ചേർന്ന് എന്നെ ആ വലിയ കുഴിയിൽ കിടത്തി മണ്ണിട്ട് മൂടുമ്പോൾ അലക്സാണ്ടർ അവിടെ നിന്നും കുരയ് ക്കുന്നുണ്ടായിരുന്നു .നിമിഷങ്ങൾക്കകം വിജനമായ എന്നെ മൂടിയ അടുത്ത് വന്ന് അലക്സാണ്ടർ മണ്ണു നീക്കാൻ തുടങ്ങി. അത് കണ്ട് ആരോ അവനെ കല്ലെടുത്ത് എറിയു ന്നുണ്ടായിരുന്നു അതൊന്നും വകവെക്കാതെ മണ്ണിനു ള്ളിൽ എന്റെ ചലനമുണ്ടോ എന്നറിയാനായിരിക്കണം കുറച്ച് നേരം കാതോർത്ത് അവിടെ കിടന്നു. ആകാശത്ത് നല്ല മഴക്കാറ് ഉള്ളത് കണ്ട് ഷോൾ പുതപ്പിക്കാൻ മറന്നില്ല പാവം അലക്സാണ്ടർ. sreeya (teacher) 61
काला पोशाक ••••••••••••••• काले रंग की पोशाक मे लड़का कक्षा के अंदर आ रहा था। वह एक कोने मे कोई दिमाग नहीं । लेकिन कोई उससे कु छ नहीं पूछता ।वह थककर बैठा है। मैं उससे पाठ मैं हमेशा कु छ न कु छ पूछूॅगा ,उससे अच्छी तरह पछे कि क्या वह अब दुख में लीन नहीं है। फिर भी उसके पास कहने के लिए कु छ नहीं है और वह के वल दयनीय दिखता है। मैं उसके मन का दर्द महसूस कर सकता था । स्वामी के समय के बाद भीतर आपको अपने काले कपड़े क्यों बदलने पड़ते हैं? तभी उसकी आंखों से आॅसू आ गए। मैं ने कहा इससे कोई फर्क नहीं पड़ता कि आप क्या कहते हैं ? हम एक रास्ता खोज सकते हैं । मैं उसके मुंह से बारिश की तरह निकल कर सुनकर मैं चोंक गया । मेरी आॅखो में अंधेरा छा गया । जैसे बादल के सामना करना पड़ रहा है। उसको पिता नहीं है , उसकी माँ वृद्धावस्था में है। मेरे लिए जल्दी धोना आसान बनानेे के लिए मैं कला पहनता हूँ । \"शिक्षक, मैं रोज सुबह पत्थर काटने के लिए जाता है। उसके बाद जल्दी स्कू ल जाता हूँ ।शिक्षक, मेरे पास सफे द कपड़े पर दाग लगाने का समय नहीं है।\" \"बेटा ,तुम ने इसके बारे में किसी को क्यों नहीं बताया ? \" किसी ने मुझ से कु छ नहीं पूछा। हर कोई बस यही बताता है कि मैं पढाई क्यों नहीं कर रहा हूँ ,जब कि हर कोई पढ नहीं रहा है। इसलिए मैं अपने कानों में बस इतना ही सुन सकता हूँ। कोई बात नही, हम अब आप से बिकें गे, सीखी हुई ऊं चाइयों तक पहुँचे । तब मैं ने उसकी आँखों में रोशनी देखी।उन्होंने अच्छी तरह से हिंदी सीखी और अच्छे अंक प्राप्त करने लगे। उसने कहा कि उसे इतने अंक नहीं मिले और ठका गया होता। उसके आखें लाल हो गई जब शिक्षक ने यह कहा कि अंक देखकर उसे बहुत कु छ सीखा गया था। उसने फिर भी परीक्षा लिखी । लेकिन दूसरी परीक्षा में पूरे अंक मिले। इसका शिक्षण अभ्यास अनुभव की कहानी है। इसलिए हमें बच्चों का जानकारी के बिना कोई भी काम नहीं करना चाहिए। षाजिरा वि के डि एच इ एम एस - नदापुरम। ( यह मेरी अनुभव की कहानी है। ) 62 (teacher)
MATTER TO CONSEAL Its not a matter to discuss Even if ,its a matter to care Caring is not a matter to disclose Disclosing something is not meant a secret Some are to be kept as secret Its not a matter of conspiracy Even if ,its a matter to care Conspiracy is only a matter of attitude Attitudes can alter with aptitudes Aptitudes are not always generating Even if,its a matter to care Oh ! listen there are lot to care Share if possible ;care if it needs This is the only truth that the world is made Even if !!!!! Its not a matter to discuss Sunitha (teacher) 63
PUZZLE MUHAMMED KM 7 D AND RANISH 6 D 64
VISION: Building a better world through education MISSION: >>To equip the learner with essential life skills for the real world and instill moral and social values in them inor- der to be the alchemist of desirable change in the world. >>To help our students become glob- al citizens broadening horizons of wisdom through imparting the best education with proper guidance and inspiration. >>To create a child-friendly, safe and positive atmosphere where children can achieve their full potential with freedom for self learning and creative expression
Search