Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore അക്ഷരക്കൂട്ടം

അക്ഷരക്കൂട്ടം

Published by Ormmacheppu Society, 2022-03-06 13:04:53

Description: അക്ഷരക്കൂട്ടം

Search

Read the Text Version

കഥ കിനാവുകൾ അടഞ്ഞ വാതിലുകൾ ക്കിടയിലൂടെ അവൻ പുറത്തുള്ള കാഴ്ചകൾ നോക്കിക്കണ്ടു. ഇവിടെ വന്നിട്ട് മാസങ്ങൾ കഴിഞ്ഞുകാണണം ഒന്നും അറിയുന്നില്ല സമയവും ദിവസവും രാവും പകലും ഒന്നും കാളയെപ്പോലെ പണി എടുക്കുന്നു. ആരൊക്കെയോ വരുന്നു പോകുന്നു വരുന്നവരിൽ ചിലർ വലിയ പാത്രം കൊണ്ടുവരും അതിൽ നിന്നും വലിച്ചെറിഞ്ഞു തരുന്നത് ആർത്തിയോടെ തിന്നും കുടിക്കാൻ ഉള്ള വെള്ളം മാത്രം ആവശ്യത്തിന് ഉണ്ട് പൈപ്പിന്റെ ചുവട്ടിൽ നിന്നും എത്ര വേണമെങ്കിലും കുടിക്കാം. ഡൽഹിയിൽ ജോലി ചെയ്യുന്ന കുട്ടിയേട്ടനാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് കുട്ടിയേട്ടൻ അച്ഛന്റെ ഒരു അകന്ന ബന്ധുവാണ് എന്നാലും കുട്ടിയേട്ടനെ എല്ലാവർക്കും വലിയ കാര്യമാണ്. ഡൽഹിയിലെ ഏതോ ഉയർന്ന കമ്പനിയിൽ ജോലിയും.......നല്ല ശമ്പളവും...... നാട്ടിൽ വന്നാൽ ഞങ്ങളെ ഒക്കെ കാണാൻ വരും.....കാറിൽ...... കൂടെ കുട്ടിയേട്ടന്റെ മക്കളും കാണും ജീൻസും ടി ഷർട്ടും നല്ല തിളങ്ങുന്ന ഷുസും ഒക്കെ ഇട്ടു അവര് വരുന്നത് കാണാൻ തന്നെ നല്ല ചേലാണ്. അവർക്കു മുന്നിൽ പെടാതെ നോക്കാൻ ഞാനും ഏട്ടനും പരമാവധി ശ്രമിക്കും എന്നാലും അവര് ഞങ്ങളെ കണ്ടുപിടിക്കും മുന്നിൽ പെട്ടുപോവുമ്പോൾ ഉണ്ടാവുന്ന ജാള്യത മുഖത്ത് വരാതിരിക്കൻ ഞങ്ങൾ ശ്രമിക്കും. അവസാനമായി വന്നപ്പോഴാണ് കുട്ടിയേട്ടൻ അച്ഛനോട് ചോദിച്ചത് എന്നെ അവരുടെ കൂടെ വിടുന്നോ എന്ന് മാസം തോറും ഒരു സംഖ്യ അവന് അയക്കാൻ പറ്റും ആദ്യം കുറച്ച് കഷ്ട്ടം ഒക്കെ ഉണ്ടാവും എന്നാലും പിന്നീട് വല്ല്യ നിലയിലെത്താം ഞാൻ അങ്ങിനെ തുടങ്ങീതല്ലേ ഇപ്പൊ എനിക്ക് എന്താ ഇല്ലാത്തെ..... അവൻ എന്റെ കൂടെ പോന്നോട്ടെ..... അച്ഛനും അമ്മയും പകുതി സമ്മതം എന്ന നിലയിൽ തലയാട്ടി...... ഇനി അവൻ വരുമ്പോൾ നിങ്ങളോട് ഹിന്ദിയിൽ ആവും സംസാരിക്ക.... 50 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

ഇത് പറയുമ്പോൾ കുട്ടിയേട്ടന്റെ മുഖത്ത് ഉണ്ടായിരുന്ന ചിരി ഇപ്പോഴും എനിക്ക് ഓർമ ഉണ്ട്. ട്രെയിനിൽ രണ്ടു ദിവസം യാത്ര ഉണ്ടായിരുന്നു ഡൽഹിയിലെത്താൻ വന്നഅന്ന് കുട്ടിയേട്ടന്റെ വീട്ടിൽ ആണ് താമസിച്ചത് നല്ല വലിയ വീടും സൗകര്യങ്ങളും ഒക്കെ ഉണ്ടവിടെ. പിറ്റേദിവസം കുട്ടിയേട്ടൻ എന്നോട് പണിസ്ഥലത്തിലേക്കു പോകാം എന്ന് പറഞ്ഞു. ഞാൻ കുളിച്ച് അമ്മ തന്നയച്ചിട്ടുണ്ടായിരുന്ന കളപ്പൊടിയിൽ നിന്നും കുറച്ചെടുത്തു ഒരു കുറിയൊക്കെ തൊട്ട് ഇറങ്ങി, ആദ്യമായി ജോലിക്ക് പോവുക ആണ് മനസ്സിൽ അമ്മയെയും അച്ഛനെയും കാവിലേ ദേവിയെയും ഓർത്തു എല്ലാം ശരിയാവാൻ പോവുന്നു ഞാനും നാട്ടിൽ ചെന്ന് ചമഞ്ഞു നടക്കും ബന്ധുക്കളെ ഒക്കെ കാണാൻ കാറിൽ അമ്മയെയും കൂട്ടി പോവും..... ഇറങ്ങുമ്പോൾ എന്റെ ബാഗും കൂടെ എടുത്തോളാൻ കുട്ടിയേട്ടൻ പറഞ്ഞു ഞാൻ അകത്തുപോയി ബാഗ് എടുത്തു കുട്ടിയേട്ടൻ എന്ത് നല്ല മനുഷ്യനാണ് എനിക്ക് ഒരു വരുമാനം ഉണ്ടാക്കി തരാൻ കഷ്ട്ടപെടുന്നു മറക്കാൻ പാടില്ല, കുറച്ചധികനേരം യാത്ര ചെയ്തു ഉച്ചയോടു കൂടി എത്തിചേർന്നത് ഒരു വലിയ ഫാക്ടറിയിലാണ് എന്നെ അവിടെ ആർക്കൊക്കെയോ കുട്ടിയേട്ടൻ കാണിച്ചു കൊടുത്തു എന്തൊക്കെയോ സംസാരിച്ചു പിന്നെ എന്നെ അവിടെ ഉള്ള ഒരു മുറിയിൽ ഇരുത്തീട്ട് പറഞ്ഞു ഞാൻ ഇടക്ക് ഇടക്ക് വരാം ഇവിടെ നിനക്ക് ഒരു കുറവും ഉണ്ടാവില്ല ഇവര് പറഞ്ഞതൊക്കെ കേട്ടു നിക്കണം ട്ടോ ഞാൻ തലയാട്ടി എന്റെ ഉള്ളിൽ ചെറിയ പേടി തുടങ്ങിയിരുന്നു. കുട്ടിയേട്ടൻ പുറത്തു പോവുന്നതും ആരോ കൊണ്ടുപോയി കൊടുക്കുന്ന പൈസ എണ്ണുന്നതും ഞാൻ കണ്ണാടിയിലൂടെ കണ്ടു. കുറച്ച് കഴിഞ്ഞതും കറുത്തിരുണ്ടൊരു മനുഷ്യൻ എന്നെ വന്ന്‌വിളിച്ചു അയാളുടെ കൂടെ പോവാൻ എനിക്ക് പേടി തോന്നി ഞാൻ ഒന്ന് മടിച്ചുനിന്നു ആയാളെന്നെ ബലമായി എടുത്തു പുറത്തേക്കു നടന്നു എന്റെ സർവശക്തിയും എടുത്തു ഞാൻ കുടയുന്നുണ്ട് അയാൾക്ക് അത് ഏൽക്കുന്നപോലും ഇല്ല എന്നെ ഒരു അരണ്ട വെളിച്ചം ഉള്ള റൂമിലേക്കാണ് ആയാൾ കൊണ്ട് ചെന്നാക്കിയത് അവിടെ എന്നെപോലെ വേറെയും കുറേ കുട്ടികൾ ഉണ്ടായിരുന്നു. കാര്യങ്ങൾ ഏറെക്കുറെ എനിക്ക് വ്യക്തമായത് അപ്പോഴാണ് എന്നെ കുട്ടിയേട്ടൻ വിറ്റിരിക്കുന്നു ആ പണമാവും നേരത്തെ എണ്ണി വാങ്ങിയത്......... അന്ന് കുറേ കരഞ്ഞു ആര് കേൾക്കാൻ കൂടെ ഉള്ള കുട്ടികളിൽ ചിലരെ ഇടക്ക് ആരൊക്കെയോ വന്ന് കൂട്ടികൊണ്ടുപോയി ചിലരെ തിരിച്ചു മുറിയിൽ കൊണ്ടുവന്നാക്കി പിറ്റേദിവസം ഒരാൾ എന്നോടും കൂടെ വരാൻ പറഞ്ഞു അന്ന് മുതൽ തുടങ്ങിയതാണ് പണി എന്താണെന്നോ എന്തിനാണെന്നോ അറിയാത്ത പണി എത്ര കാലം ചെയ്യണം ഇനി എനിക്ക് പുറത്ത് പോവാൻ പറ്റുമോ ഒന്നും അറിയില്ല ഇപ്പൊ നാടിനെ കുറിച്ചുള്ള കിനാവുകൾ കാണാൻ തോന്നാറില്ല......... എന്നോട് ചെയ്യാൻ പറയുന്ന പണികൾ ഒക്കെ ചെയ്യുന്നു കിട്ടുന്നത് തിന്നും കുടിച്ചും കാളയെപ്പോലെ........... 4വ3ിനീത് പി സേതു 51 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

വായനപ്പുരയിലെ ചർച്ചകളിൽ നിന്ന് ചെറുപ്പകാലത്ത് ഉറ്റവരെയും ഉടയവരെയും സ്വന്തം നാടിനെയും വിട്ട് അന്യനഗരങ്ങളിൽ വന്ന് തികച്ചും അപരിചിതവും വ്യത്യസ്തവുമായ കാലാവസ്ഥയോടും ജീവിത ശൈലികളോടും ആഹാരരീതികളോടും ഭാഷാസംസ്കാരങ്ങളോടും ഏറ്റുമുട്ടുകയും ക്രമേണ അതിന്റെയെല്ലാo ഭാഗമാകുകയും ചെയ്തവരാണ് പ്രവാസികൾ. നാട്ടിലേക്ക് ഓടിയെത്താൻ മനസ്സ് വെമ്പൽ കൊള്ളുമ്പോഴും വർഷങ്ങൾക്ക് ശേഷമുള്ള ഒരു തിരിച്ചു പോക്ക് പ്രയാസകരമാണ്. പലരും അഭിപ്രായപ്പെട്ടതുപോലെ നാടും നാട്ടാരും വളരെയധികം മാറിയിരിക്കുന്നു. ഗ്രാമീണ വിശുദ്ധിയിൽ അവിശുദ്ധ ഘടകങ്ങൾ കടന്നാക്രമണം നടത്തിയിരിക്കുന്നു. മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിലുള്ള മനോഭാവത്തിലും സമീപനത്തിലും മാറ്റം വന്നിരിക്കുന്നു. വിലക്കയറ്റം, ആഢംബര ഭ്രമം, പൊങ്ങച്ച വിളംബരം എല്ലാം പൊതുസ്വഭാവങ്ങളായി മാറിയിരിക്കുന്നു. നാട്ടിൽ പോയാൽ സാമ്പത്തിക ഭ൫തയുടെ കാര്യവും ആശങ്കാജനകമാണ്. ഇതെല്ലാം നിലനിൽക്കെ തന്നെ ആരംഭകാലം മുതലുള്ള കൃത്യമായ ആസൂത്രണ പദ്ധതികളിലൂടെ തിരിച്ചു പോക്ക് ഉറപ്പാക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നു. ഉയർന്ന പൗരബോധവും നല്ല കാലാവസ്ഥയും ശുദ്ധവായുവും കുറെയൊക്കെ ബന്ധുമിത്രാദികളും സൂഹൃദ വലയങ്ങളും ഉള്ളതു കൊണ്ട് നാട്ടിലേക്ക് തിരിച്ച് പോകുന്നതാണ് ഉചിതം എന്നാണ് എൻറ നിരീക്ഷണം. ഇവിടത്തെ ജനത്തിരക്കിൽ നിന്നും മലിനവായുവിൽ നിന്നും കഠിനമായ കാലാവസ്ഥയിൽ നിന്നും മോചനം നേടി കുറേക്കൂടി സ്വസ്ഥവും സ്വച്ഛവുമായ ഒരു ശിഷ്ട കാല ജീവിതം നയിക്കാമല്ലോ. ചർച്ചയിൽ വിഷയത്തിന്റെ തീവ്രത ഉൾക്കൊണ്ട് തനതായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി സത്യസന്ധമായി പങ്കെടുക്കുന്നത് ഒരു വലിയ കാര്യമായി കാണുന്നു... ---------- വി വി ജോൺ 52 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

വായനപ്പുര ഡൽഹി, എഴുത്തിനേയും വായനയേയും ഗൗരവമായി എടുക്കുന്ന, നവാഗതർ മുതൽ ഇരുത്തം വന്നവർ വരെയുള്ളവരുടെ, കൂട്ടായ്മയാണെന്ന് മനസ്സിലായി. മലയാള ഭാഷയെ സ്നേഹിക്കുന്നവർ, സ്വന്തം വേരുകൾ അറിഞ്ഞ് കൊണ്ട് സമകാലിക ജീവിത പ്രശ്നങ്ങളിൽ നിലപാടെടുക്കാൻ ശ്രമിക്കുന്ന വിവേകികൾ, അവരെ അഭിനന്ദിക്കുന്നു. ഈ കൂട്ടായ്മ വളരെ വലുതാണ് - സംഖ്യാബലത്തിലും ആശയസമ്പുഷ്ടിയിലും. വായനപ്പുര സാഹിത്യ സംഘം ഭാഷക്ക് വലിയ സേവനങ്ങൾ നൽകാൻ പ്രാപ്തമാകട്ടെ എന്ന് ആശംസിക്കുന്നു - ഇ.മാധവൻ അക്ഷരക്കൂട്ടം E-MAGAZINE CIRCULATION : PUBLISHED & DISTRIBUTED FREE TO ALL VAYANAPPURA WHATSAPP GROUP MEMBERS. E-MAGAZINE EDITING & DESIGNING : SUSEEL KC NAME SUGGESTED BY :SASI KUMAR & SHALINI COPY RIGHT: VAYANAPPURA WHATSAPP GROUP ALL RIGHTS RESERVED AND REPRODUCTION IN ANY MANNER PROHIBITED. അക്ഷരക്കൂട്ടം ഇ-മാഗസിൻ


Like this book? You can publish your book online for free in a few minutes!
Create your own flipbook