കരുണയാവണം കരുതലേകണം ഹൃദയവാടിയിൽ ചേർത്തുനിർത്തണം തണലുതേടുമീ കുഞ്ഞു പൂവുകൾ - ക്കഭയമാകണം അലിവുപകരണം.... മിഴിനീരൊപ്പണം നീളും കൈയുകൾ തീർത്ഥമാകണം വാടും വനികയിൽ മുനിഞ്ഞു കത്തുമാ തിരിതെളിക്കണം അമ്യതമേകണം മനസ്സിലാകവേ പാട്ട് പാടണം കൂട്ട് കൂടണം ആശയുള്ള വാശിയുള്ള സ്നേഹമാവണം നോവ് നീക്കണം നേര് തീർക്കണം നമ്മൾ നെയ്ത നന്മയൊക്കെ പെയ്തു തീർക്കണം
തമസ്സകറ്റണം വെളിച്ചമാകണം നന്മ നിറയ്ക്കണം ഹൃദയവാരിധിയിൽ കൂടണയുമീ ക്കുഞ്ഞി ക്കുരുവികൾ ക്കോജസ്സേകണംചേർത്തണയ്ക്കണം ഉറവ വറ്റാത്ത സ്നേഹം പകരണം കുഞ്ഞുങ്ങളവരെ ഉയിരോട് ചേർക്കണം തെളിനീർപ്പുഴ പോലൊഴുകിയെത്തുന്ന ആത്മബന്ധത്തിൻ കരുത്തു നൽകീടണം. വഴികാട്ടിടേണം ജീവിത പാതയിൽ നന്മതൻ താളമായി എന്നുമെന്നും നാളെ നമുക്കു താങ്ങാകുമീ കുഞ്ഞു പൈതങ്ങൾക്കിന്നു തുണയേകിടേണം അമ്മതൻ വാത്സല്യ കൂടായി മാറണം ഇരുളിൽ വെളിച്ചമേകും നിലാവായിടേണം
കൈകൾ കോർക്കണം കരുത്തുപകരണം, പറന്നുയരുവാൻ ചിറകുമേകണം, അനുഭവങ്ങളിൽ സുഗന്ധമാകണം, അരുമയോടെ ന്നും അറിവു പകരണം . മടിയകറ്റണം മനംനിറയ്ക്കണം മനുജനായ് വളരാൻ തുണയേകണം സ്നേഹവാത്സല്യങ്ങൾ പകുത്തുനൽകണം ഹൃദയ കവാടം വിശാലമാക്കണം തണലേകി നാം കരുത്തുപകരണം നന്മചിത്തരായി വളർന്നീടുവാൻ വിശ്വനന്മക്കായി വെളിച്ചമാകുവാൻ പ്രാപ്തരാക്കണം കുഞ്ഞുമക്കളെ
മിഴിയിലാവണം സ്നേഹം മൊഴിയിലേകണം ഹൃദയ ഭിത്തയിൽ ചിത്രമായീടണം അറിവു തേടുമീ കുഞ്ഞു മക്കൾക്ക മ്മയാകണം മൂല്യം പകർന്നിടണം. ആശ്രയിക്കുവാൻ അനുനയിക്കുവാൻ ആത്മമിത്രമായ് കൂടെചേർക്കണം വാടിടാതെന്നും പൂത്തുലയുവാൻ കർമനിരതരായ് ഒത്തുചേർന്നിടാം പ്രിയ N S സത്യംകാട്ടണംമൂല്യമേകണം ധാർമ്മികതയ്ക്ക്കാവലാകണം അക്ഷരങ്ങൾതേടുമീ- കുഞ്ഞു മക്കൾക്ക് അക്ഷയഖനിയായി- മാറിടണം
കൂടെ നിൽക്കണം തലോടലേകണം മൃദുലഭാഷകൾ ഹൃത്തിലേകണം മാനസങ്ങളിൽ പറന്നിറങ്ങണം മാൻകിടാവുപോൽ വിനീതരാക്കണം ജ്ഞാനമേകണം ജ്ഞാനിയാക്കണം തന്റെ ജീവിതം അമൂല്യമാകണം സുന്ദരസ്മിതം തൂകി നിൽക്കുമാ- വദനം സദാ തെളിഞ്ഞു നിൽക്കണം കനിവുള്ള മനതാരിൽ നിറപ്പൂക്കാലം വിരിയിക്കണം ഹൃത്തടത്തിലെ കനവിന്നൊരുറവ യായീടണം സർഗ്ഗസ്വപ്നങ്ങളെ മനോമിഴികളിൽ ചൂടിയ് ക്കണം ചിത്തത്തിലാകെ പ്രകാശം പരത്തീടണമീ വിശ്വം ജയിക്കണം
വഴിവിളക്കായ് കരം പിടിച്ച് വഴികാട്ടിടേണം നന്മയുടെ നറു വിത്ത് വിതറുന്ന നന്മ മരമായിടേണം നല്ല വാക്കോതി സത് ചിന്തയോടെ മുന്നിൽനിന്ന് നയിച്ചിടേണം മാതൃത്വമറിയുന്ന മാതൃകയാവണം പിന്നെ മരണം വരെ ജീവിതം പുണ്യമാവണം അധ്യാപകസംഗമം 2023 മലയാളം
Search
Read the Text Version
- 1 - 6
Pages: