എന്തെല്ലാം കാര്യങ്ങളാണ് ഒരു കൃഷിത്തോട്ടം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ? 1.നല്ല വിത്ത് (high quality seed):- അത്യുത്പാദന ശേഷിയും ഉയർന്ന രോഗപ്രതിരോധ ശേഷിയുമുള്ള സസ്യങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയുന്ന വിത്തുകൾ. ഒരേ വർഗ്ഗത്തിൽ പെട്ട ജന്തുക്കളിലോ സസ്യങ്ങളിൽലോ ഉള്ള അഭിലഷണീയ ഗുണങ്ങൾ അഥവാ വ്യത്യസ്ത സ്വഭാവ ഗുണങ്ങൾ ഒരുമിച്ച് ഒരു ജന്തുവിലോ സസ്യത്തിലോ ( പൂക്കളിൽ പരപരാഗണം നടത്തി ) കൊണ്ടു വരാൻ നടത്തുന്ന ശാസ്ത്രീയ മാർഗ്ഗമാണ് വർഗ്ഗസങ്കരണം. വർഗ്ഗസങ്കരണത്തിൻറെ വിവിധഘട്ടങ്ങൾ Prepared by Augustine A S GHS koonathara
ടിഷ്യു കൾച്ചർ:- ഒരു സസ്യത്തിൻറെ ഒരു കോശത്തിൽ നിന്നോ ഒരുകൂട്ടം കോശത്തിൽ നിന്നോ പുതിയ ചെടികളെ വളർത്തി എടുക്കുന്നു. ഈ പ്രക്രിയ നടത്തുന്നതിന് മാതൃസസ്യമോ പിതൃസസ്യമോ ഏതെങ്കിലും ഒന്ന് മാത്രം മതി. ഇതുവഴി മാതൃ സസ്യമായി സ്വീകരിക്കുന്ന ചെടിയുടെ എല്ലാ ഗുണങ്ങളും പുത്ര സസ്യങ്ങളിൽ കാണപ്പെടുന്നു. 2. നല്ല മണ്ണ്:- വളക്കൂറുള്ള മണ്ണ്. അമിതമായ രാസവള പ്രയോഗം മണ്ണിൻറെ ഫലപുഷ്ടി നഷ്ടപ്പെടുത്തുന്നു. അതുവഴി മണ്ണിലെ അതിസൂക്ഷ്മ ജീവാണുക്കൾ (സൂക്ഷ്മാണുക്കൾ) നശിച്ചുപോകുന്നു. സൂക്ഷ്മാണുക്കളാണ് മണ്ണിൽ എത്തുന്ന ജൈവ വസ്തുക്കളെ വിഘടിപ്പിച്ച് മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നത്. രാസവളങ്ങളെക്കാൾ മണ്ണിനെ അനുയോജ്യം ജൈവവളങ്ങളാണ്. ചാണകം, ആട്ടിൻ കാഷ്ടം, മത്സ്യങ്ങളിൽ നിന്നുള്ള Prepared by Augustine A S GHS koonathara
അവശിഷ്ടം, കോഴി കഷ്ടം, കമ്പോസ്റ്റ് എന്നിവയെല്ലാം ജൈവ വളമായി ഉപയോഗിക്കാം. രാസവളങ്ങളുടെ ഉപയോഗം പരിമിതമായ തോതിൽ മാത്രമേ ഉപയോഗിക്കാവൂ. 3.ശരിയായ ജലസേചന മാർഗങ്ങൾ 4.ശരിയായ വളപ്രയോഗം 5.ശരിയായ കീടനിയന്ത്രണ മാർഗങ്ങൾ:- രാസകീടനാശിനികളുടെ ഉപയോഗം പരമാവധി കൊണ്ട് ജൈവ യാന്ത്രിക കീടനിയന്ത്രണ മാർഗങ്ങൾ ഉപയോഗിച്ച് കാർഷികമേഖലയെ ശക്തിപ്പെടുത്താൻ കഴിയും. പുകയില കഷായം, വേപ്പിൻ കുരു സത്ത് , വേപ്പെണ്ണ എന്നിവയെല്ലാം ജൈവ കീടനിയന്ത്രണ മാർഗങ്ങൾക്ക് ഉദാഹരണങ്ങളാണ്. 6. വിള പര്യയനം:- കൃത്യമായ ഇടവേളകളിൽ വിളകൾ മാറിമാറി കൃഷി ചെയ്യുക. മണ്ണിൻറെ ഫലപുഷ്ടി ഇതുവഴി വർദ്ധിക്കുന്നു. 7. ഇടവിളകൃഷി:- 8. സംയോജിത കൃഷി:- പലതരം കൃഷികൾ ഒരുമിച്ചു സംയോജിതകൃഷി വഴി ചെയ്യുന്ന രീതി. നെൽ കൃഷി ചെയ്യുന്നവർ വളർത്തൽ നടത്തുന്നു. താറാവിൻ കൂട് മത്സ്യം വളർത്തുന്ന കുളത്തിനു മുകളിൽ സ്ഥാപിക്കുന്നു. താറാവിന് നൽകുന്ന ഭക്ഷണത്തിൻറെ അവശിഷ്ടങ്ങൾ മത്സ്യത്തിന് തീറ്റയായി മാറുന്നു. ഒപ്പം മത്സ്യ കുളത്തിൽ വളരുന്ന പായലുകളും ചെറുപ്രാണികളും ജലജീവികളും താറാവുകൾക്ക് ആഹാരം ആയി മാറുന്നു. കാർഷികമേഖലയിലെ പണച്ചിലവ് കുറയ്ക്കാൻ കഴിയും. For watching online video class of this note CLICK HERE Prepared by Augustine A S GHS koonathara
മുന്നറിവ് പ്രകൃതിയിലെ ജീവികൾ തമ്മിലുള്ള പരസ്പരബന്ധം ജീവികളുടെ ആഹാര രീതികൾ വ്യത്യസ്തമാണ്. പല ജീവികൾക്കും അവിടെ ആഹാര രീതിയും ആഹാരസമ്പാദന രീതിയും വ്യത്യസ്തമാണ്. പ്രകൃതിയിൽ ജീവികൾ തമ്മിൽ പരസ്പര ബന്ധമുണ്ട്. ചില ജീവികൾ ആഹാരത്തിന് വേണ്ടി മറ്റു ജീവികളെ ആശ്രയിക്കുന്നു. ഉദാഹരണമായി മൂടില്ലാത്താളി, ഇത്തിൾ, പേൻ, ചെള്ള് തുടങ്ങിയവ. ഒരു ആതിഥേയ ജീവിയെ ആശ്രയിച്ചാണ് മേൽസൂചിപ്പിച്ച സസ്യങ്ങളും ജന്തുക്കളും ആഹാരസമ്പാദനം നടത്തുന്നത്. ഇതുമൂലം ആതിഥേയ ജീവിക്ക് ദോഷം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരം ജീവികളാണ് പരാദജീവികൾ. ഇതിനെയാണ് പരാദജീവനം എന്നു പറയുന്നത്.
രണ്ട് തരത്തിലുള്ള പരാദജീവനമുണ്ട്. ആതിഥേയ ജീവിയെ പൂർണ്ണമായി ആശ്രയിച്ചു ജീവിക്കുന്ന പൂർണപരാദനം. ആഹാര നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ മാത്രം ശേഖരിച്ച് ആതിഥേയ ജീവിയെ ആശ്രയിക്കുന്ന അർദ്ധപരാദനം. ജീർണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്നും ആഹാരപദാർത്ഥങ്ങൾ ശേഖരിക്കുന്ന ജീവിവർഗ്ഗമുണ്ട്. ഇവയെ ശവോപജീവികൾ എന്നു വിളിക്കുന്നു. കുമിളുകൾ അഥവാ കൂണുകൾ ഇവയ്ക്ക് ഉദാഹരണമാണ്. മോണോട്രോപ മറ്റൊരു ശവോപജീവിയാണ്. മറ്റൊരു വിഭാഗം സസ്യങ്ങൾ ജന്തുക്കളെപ്പോലെ ഇരപിടിയൻമാരായി കാണപ്പെടുന്നു. സാധാരണ സസ്യങ്ങളെ പോലെ ഇവയും പ്രകാശസംശ്ലേഷണം നടത്തി ആഹാരങ്ങൾ നിർമ്മിക്കും എങ്കിലും നൈട്രജൻ്റെ ആഭാവം നികത്തുന്നതിനു വേണ്ടിയാണ് സസ്യ ഭാഗങ്ങളിൽ ചില കെണികൾ ഒരുക്കി ഇവ പ്രാണികളെ ആകർഷിച്ച കീഴ്പ്പെടുത്തുന്നത്. ഇത്തരം ജീവികളെ ഷഡ്പദഭോജികൾ എന്ന് വിളിക്കുന്നു. ഡ്രോസീറ, നെപന്തസ് എന്നിവ ഷഡ്പദഭോജികൾക്ക് ഉദാഹരണങ്ങളാണ്.
ഒരു ആവാസവ്യവസ്ഥയിൽ ജീവികൾ പരസ്പരം ബന്ധപ്പെടുന്നതോടൊപ്പം അവിടെയുള്ള അജീവിയ ഘടകങ്ങളുമായി ജീവികൾ ബന്ധപ്പെടുന്നു. ഇതുതന്നെയാണ് ഒരു ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് അടിസ്ഥാനം. അതുകൊണ്ട് ഒരു ആവാസവ്യവസ്ഥയിലെ ഏതെങ്കിലുമൊരു ജീവിവർഗത്തിനോ അജീവിയ ഘടകത്തിനോ ഉണ്ടാകുന്ന നാശം ആ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്നു. അതുപോലെ പ്രകൃതിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും പ്രകൃതിദുരന്തങ്ങൾ ആയി, മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയായി, ഇന്ന് മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡിൻറെ അളവ് കൂടുന്നത് ആഗോളതാപനത്തിനും അതുവഴി കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്നു. ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും ശരിയായ സന്തുലിതാവസ്ഥയിൽ നിലനിന്നാൽ മാത്രമേ പ്രകൃതിക്ക് നിലനിൽപ്പുള്ളൂ. ഈ സാഹചര്യത്തിൽ മാത്രമേ ജൈവവൈവിധ്യം നിലനിൽക്കുകയുള്ളൂ. നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളുടെ വൈവിധ്യമാണ് ജൈവവൈവിധ്യം. ജീവികൾ തമ്മിൽ ആഹാരത്തിനു വേണ്ടിയുള്ള ബന്ധത്തെ ആഹാര ബന്ധം (ecological interaction) എന്നു പറയുന്നു. ഇത് പല തരത്തിലുണ്ട്, മാനും സിംഹവും തമ്മിൽ ഉള്ള ബന്ധത്തിൽ സിംഹത്തിന് ഗുണവും മാനിന് ദോഷവും ആണ്, പൂവും പൂമ്പാറ്റയും തമ്മിലുള്ള ബന്ധത്തിൽ പൂമ്പാറ്റയ്ക്ക് ആഹാരം ലഭിക്കുന്നതുപോലെ പൂക്കളിൽ പരാഗണം നടക്കാൻ പൂമ്പാറ്റ സഹായിക്കുകയും ചെയ്യുന്നു. ഈ ബന്ധത്തിലൂടെ രണ്ടു ജീവികൾക്കും ഗുണം ലഭിക്കുന്നു. മാവും ഇത്തിൾകണ്ണിയും തമ്മിലുള്ള ബന്ധത്തിൽ ഇത്തിള്ളിന് ഗുണവും മാവിന് ദോഷവും സംഭവിക്കുന്നു. ചില ബന്ധങ്ങളിൽ ഒരാൾക്ക് ഗുണവും മറ്റൊരാൾക്ക് ഗുണമോ ദോഷമോ ഇല്ലാത്ത അവസ്ഥയുമുണ്ട്. ഇത്തരം ജീവി ബന്ധങ്ങളെക്കുറിച്ച് എട്ടാം ക്ലാസ്സിൽ വിശദമായി നിങ്ങൾ പഠിക്കും. ജീവികൾ ആഹാരം സ്വീകരിക്കുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിനെയാണ് പോഷണം (nutrition) എന്നു പറയുന്നത്.
സങ്കീർണ്ണ ഘടനയോട് കൂടിയ ആഹാരപദാർത്ഥങ്ങൾ ശരീരത്തിനുള്ളിൽ വെച്ച് ലഘു ഘടകങ്ങളായി മാറി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പ്രക്രിയയാണ് ദഹനം (digestion). മനുഷ്യനിൽ ദഹനം നടക്കുന്നതിന് ദഹനവ്യവസ്ഥ ഉണ്ട്. വളരെ ലഘു ഘടനയോട് കൂടിയ അമീബ പോലെയുള്ള ഏകകോശ ജീവികളിൽ ഇത്തരത്തിലുള്ള ദഹനവ്യവസ്ഥ ഇല്ല. അതായത് ജീവികളുടെ ഘടനാ തലം മാറുന്നതനുസരിച്ച് അവയവ വ്യവസ്ഥകളുടെ ഘടനാതലത്തിലും സങ്കീർണത ഉണ്ടാകുന്നു. ഉയർന്ന തലത്തിലുള്ള ജീവികളിൽ കോശങ്ങൾ ചേർന്ന് കലകളും, കലകൾ ചേർന്ന് അവയവും, വിവിധ അവയവങ്ങൾ ചേർന്ന് അവയവ വ്യവസ്ഥയും, വിവിധ അവയവ വ്യവസ്ഥകൾ ചേർന്ന് ഒരു ജീവിയും രൂപപ്പെടുന്നു. മനുഷ്യന് പലതരത്തിലുള്ള അവയവ വ്യവസ്ഥകളുണ്ട്. ദഹന വ്യവസ്ഥ, വിസർജ്ജന വ്യവസ്ഥ, ശ്വസന വ്യവസ്ഥ, രക്തപര്യയനവ്യവസ്ഥ എന്നിവയാണവ. ദഹന വ്യവസ്ഥ ധാരാളം അവയവങ്ങൾ ഒരുമിച്ച് ചേർന്നുണ്ടാകുന്ന ഒരു അവയവ വ്യവസ്ഥയാണ്. വായ, അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ, മലാശയം, മലദ്വാരം എന്നിങ്ങനെ വിവിധ അവയവങ്ങൾ ദഹനവ്യവസ്ഥയുടെ ഭാഗങ്ങളാണ്. ആഹാരകാര്യത്തിൽ നാം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ലഭ്യമാകുന്നതെല്ലാം കഴിക്കുന്നതല്ല ആഹാരം. ആഹാരകാര്യത്തിൽ ആരോഗ്യകരമായ ശീലങ്ങൾ നാം പിന്തുടരണം. വീട്ടിൽ തയ്യാറാക്കുന്ന ആഹാരപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിൽ പരമാവധി ശ്രദ്ധിക്കുക. ഫാസ്റ്റ് ഫുഡ് പരമാവധി ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് പോലെയുള്ള ആഹാരത്തിൽ അവയുടെ രുചിയും, മണവും, നിറവും വർദ്ധിപ്പിക്കുന്നതിനായി
ആരോഗ്യത്തിന് ഹാനികരമാകുന്ന ധാരാളം രാസവസ്തുക്കൾ ചേർക്കുന്നു. ബേക്കറി പലഹാരങ്ങളുടെ ഉപയോഗവും പരമാവധി കുറയ്ക്കാൻ ശീലിക്കുക. കൗമാരപ്രായത്തിൽ ശരിയായ ആരോഗ്യ ശീലങ്ങൾ പാലിക്കേണ്ടതുണ്ട്. വളർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് കൗമാരപ്രായം. ശരിയായ ആരോഗ്യശീലങ്ങളും, ഭക്ഷണക്രമവും, ശുചിത്വശീലങ്ങളും പിന്തുടർന്നാൽ മാത്രമേ ആരോഗ്യകരമായ ഒരു ജീവിതം പ്രാപ്തമാവുകയുള്ളൂ. ഇന്ന് കാണുന്ന ജീവിതശൈലി രോഗങ്ങൾ അധികവും ഉണ്ടാവുന്നത് തെറ്റായ ആഹാരരീതികൾ കൊണ്ടാണ്. ശരിയായ ആഹാരരീതിയോടൊപ്പം, നാം ശീലിക്കേണ്ട മറ്റൊന്നാണ് ചില ദുശ്ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക എന്നുള്ളത്. പുകവലി, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം, മദ്യപാനം, മയക്കുമരുന്ന് എന്നിവ ഒരിക്കലും ഉപയോഗിക്കരുത്. പുകയില ഉൽപ്പന്നങ്ങൾ ക്യാൻസറിന് കാരണമാകുന്നു. മദ്യപാനം കരൾ രോഗങ്ങൾക്ക് കാരണമാകുന്നു. മയക്കുമരുന്നുകളുടെ ഉപയോഗം പല ദൂഷ്യഫലങ്ങളും ഉണ്ടാക്കുന്നു. For watching online video class of this note CLICK HERE
കണ്ണുകൊണ്ട് കാണാൻ കഴിയാത്ത അതിസൂക്ഷ്മമായ ഒരു രോഗാണുവിൻറെ പിടിയിലാണ് ഇന്ന് ലോകം മുഴുവനും, കൊറോണവൈറസ്. ഈ അതിസൂക്ഷ്മ ജീവിയെ നിരീക്ഷിക്കാൻ നമ്മെ സഹായിക്കുന്നത് മൈക്രോസ്കോപ്പ് എന്ന് സങ്കീർണ്ണമായ ഒരു ഉപകരണമാണ്. എന്നാൽ വൈറസുകൾ പോലെയുള്ള അതിസൂക്ഷ്മജീവികളെ നിരീക്ഷിക്കാൻ സാധാരണ മൈക്രോസ്കോപ്പ് കൾ കൊണ്ട് ലഭ്യമല്ല. സാധാരണ സൂക്ഷ്മജീവികളെയും, വസ്തുക്കളെയും നിരീക്ഷിക്കാനായി ഹാൻഡ് ലെൻസുകൾ ഉപയോഗിക്കുന്നു. എന്നാൽ മെഡിക്കൽ ലബോറട്ടറികളിലും, ശാസ്ത്ര പരീക്ഷണശാലകളിലും അതിസങ്കീർണമായ മൈക്രോസ്കോപ്പ് കളാണ് നിരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നത്. History of Microscope മൈക്രോസ്കോപ്പിൻറെ ചരിത്രം. Prepared by Augustine A S GHS koonathara
മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസുകളുടെ എണ്ണത്തിനനുസരിച്ച് ഇവയെ പ്രധാനമായി രണ്ടായി തരം തിരിക്കാം. They can be divided into two main categories according to the number of lenses used in the microscope. Microscopes in which more than one lens is used are called compound microscopes. ഒന്നിൽ കൂടുതൽ ലെൻസ് ഉപയോഗിക്കുന്ന മൈക്രോസ്കോപ്പുകളെ കോമ്പൗണ്ട് മൈക്രോസ്കോപ്പുകൾ എന്ന് വിളിക്കുന്നു. A microscope that uses only one lens is called a dissection microscope. ലെൻസ് മാത്രം ഉപയോഗിക്കുന്ന മൈക്രോസ്കോപ്പ് ഡിസെക്ഷൻ മൈക്രോസ്കോപ്പ് എന്ന് പറയുന്നു. Prepared by Augustine A S GHS koonathara
In the microscope, the part fixed below the stage is to reflect light on the material to be observed. This arrangement which is fixed in a metal ring has two planes, a plane mirror to reflect sunlight and a concave mirror to reflect artificial light. മൈക്രോസ്കോപ്പിലെ സ്റ്റേജിന് താഴെയായി ഉറപ്പിച്ചിരിക്കുന്ന ഭാഗം വസ്തുവിലേക്ക് പ്രകാശം പ്രതിപതിപ്പിക്കാനുള്ളതാണ്. ഒരു ലോഹ വളയത്തിൽ പിടിപ്പിച്ചിരിക്കുന്ന ഈ ക്രമീകരണത്തിൽ രണ്ട് ദർപ്പണങ്ങളാണുള്ളത്. സൂര്യപ്രകാശം പ്രതിപതിപ്പിക്കാനുള്ള സമതലദർപ്പണവും കൃത്രിമപ്രകാശം പ്രതിപതിപ്പിക്കാനുള്ള കോൺകേവ് ദർപ്പണവും. The lens in the condenser that is fixed on the lower side of the stage focuses light on the material to be observed. Diaphragm, a part of the condenser, helps to regulate the intensity of light. സ്റ്റേജിൻ്റെ താഴത്തെ ഭാഗത്ത് ഉറപ്പിച്ചിരിക്കുന്ന കണ്ടൻസറിലെ ലെൻസ് പ്രകാശത്തെ നിരീക്ഷിക്കേണ്ട വസ്തുവിൽ കേന്ദ്രീകരിക്കുന്നു. കണ്ടൻസറിന്റെ ഭാഗമായ ഡയഫ്രം പ്രകാശത്തിന്റെ തീവ്രത നിയന്ത്രിക്കാൻ സഹായിക്കുന്നു. Prepared by Augustine A S GHS koonathara
Preparation of observation material നിരീക്ഷണസാമഗ്രികൾ തയ്യാറാക്കൽ For watching online video class of this note CLICK HERE Prepared by Augustine A S GHS koonathara
Magnification power ആവർധനശേഷി A compound microscope magnifies an object only 2000 times (maximum) its size. To observe objects Electron microscopes utilize electrons instead of a light source. With the emergence of the electron microscope, which magnifies objects million times clearly we got a thorough understanding of microscopic cell organelles. സാധാരണ മൈക്രോസ്കോപ്പ്കൾക്ക് വസ്തുക്കളെ പരമാവധി 2000 മടങ്ങ് വലുതാക്കി കാണിക്കാൻ കഴിയുന്നു. വസ്തുക്കളെ നിരീക്ഷിക്കുന്നതിന് പ്രകാശസ്രോതസ്സിനു പകരം ഇലക്ട്രോണുകളെ ഉപയോഗപ്പെടുത്തുന്നവയാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ്കൾ. വസ്തുക്കളെ വ്യക്തതയോടെ അനേക ലക്ഷം മടങ്ങ് വലുതാക്കി കാണിക്കാൻ കഴിയുന്ന ഇലക്ട്രോൺ മൈക്രോസ്കോപ്പ്കളുടെ ആവിർഭാവത്തോടെയാണ് കോശത്തിനുള്ളിലെ സൂക്ഷ്മ ഘടകങ്ങളായ കോശാംഗങ്ങളെ കുറിച്ച് വ്യക്തത ലഭിച്ചത്. Milestones in the history of Cell Biology കോശവിജ്ഞാനീയ ചരിത്രത്തിലെ നാഴികക്കല്ലുകൾ Study of the cell is an extensive branch of science which is rapidly developing nowadays. It is known as Cell Biology. ഇപ്പോൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രത്തിന്റെ വിപുലമായ ഒരു ശാഖയാണ് കോശ പഠനം. അത് കോശവിജ്ഞനീയം (സെൽ ബയോളജി) എന്നാണ് അറിയപ്പെടുന്നത്. Prepared by Augustine A S GHS koonathara
The structure of a cell is complex enough to perform all these functions. There are specific parts to perform each physiological function inside the cell. കോശത്തിലെ ജീവധർമ്മങ്ങൾ നിറവേറ്റാൻ തക്കവണ്ണം സങ്കീർണമാണ് കോശത്തിൻ്റെ ഘടന. ഓരോ ജീവധർമ്മവും നിറവേറ്റുന്നതിനായി കോശത്തിനുള്ളിൽ പ്രത്യേക ഭാഗങ്ങൾ ഉണ്ട്. For watching online video class of this note CLICK HERE Prepared by Augustine A S GHS koonathara
Nucleus – the regulatory centre of the cell മർമ്മം (ന്യൂക്ലിയസ്) - കോശത്തിന്റെ നിയന്ത്രണ കേന്ദ്രം The various proteins produced in the cell play a major role in regulating various activities in the cell. The synthesis of proteins is under the control of genes in the chromatin reticulum in the nucleus. Hence the nucleus is considered as the regulatory centre of the cell. കോശത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വിവിധ പ്രോട്ടീനുകൾ (മാംസ്യം) കോശത്തിലെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. പ്രോട്ടീനുകളുടെ നിർമാണം നടക്കുന്നത് മർമ്മത്തിലെ ക്രോമാറ്റിൻ ജാലികയിലെ ജീനുകളുടെ നിയന്ത്രണത്തിലാണ്. അതിനാൽ, മർമ്മം (ന്യൂക്ലിയസ്) കോശത്തിന്റെ നിയന്ത്രണ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. Prokaryotes and Eukaryotes പ്രോകാരിയോട്ടുകളും യൂകാരിയോട്ടുകളും Organisms having cells without a well defined nucleus are called Prokaryotes. In the cells of bacteria, cyanobacteria and mycoplasma, no nucleus is seen. വ്യക്തമായ മർമ്മം (ന്യൂക്ലിയസ്) ഇല്ലാത്ത കോശങ്ങളുള്ള ജീവികളെ പ്രോകാരിയോട്ടുകൾ എന്ന് വിളിക്കുന്നു. ബാക്ടീരിയ, സയനോബാക്ടീരിയ, മൈകോപ്ലാസ്മ എന്നിവയുടെ കോശങ്ങളിൽ ഒരു മർമ്മം (ന്യൂക്ലിയസ്) കാണുന്നില്ല. In the cells of amoeba, animals and plants, a well defined nucleus covered by membrane is seen. These organisms are called eukaryotes. അമീബ, ജന്തുക്കൾ, സസ്യങ്ങൾ എന്നിവയുടെ കോശങ്ങളിൽ, സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ ഒരു മർമ്മം കാണപ്പെടുന്നു. ഈ ജീവികളെ യൂക്കറിയോട്ടുകൾ എന്ന് വിളിക്കുന്നു. Prepared by Augustine A S GHS koonathara
The colour and taste of fruits change when they ripen. What may be the reason for this? പഴങ്ങൾ പാകമാകുമ്പോൾ അവയുടെ നിറവും രുചിയും മാറുന്നു. എന്തായിരിക്കാം ഇതിന് കാരണം? Plastids are the cell organelles that are exclusively found in plant cells. They are of three kinds namely chromoplast, chloroplast and leucoplast. Photosynthesis is performed by chloroplast. Chromoplasts impart colour to flowers and fruits. Xanthophyll (yellow), carotene (yellowish orange), anthocyanin (red, purple) etc., are certain pigments in the chromoplasts. Various ranges of these pigments impart different colours to various parts of the plant. Leucoplasts are plastids having no specific colour. Leucoplasts are seen in plenty in the cells where food materials are stored. As fruits ripen, chloroplasts change to chromoplasts. Starch is converted to sugar. This is the secret behind the change in the colour and taste of fruits. സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗങ്ങളാണ് ജൈവകണങ്ങൾ (പ്ലാസ്റ്റിഡുകൾ). അവ വർണകണം (ക്രോമോപ്ലാസ്റ്റ്), ഹരിതകണം (ക്ലോറോപ്ലാസ്റ്റ്), ശ്വേതകണം (ല്യൂക്കോപ്ലാസ്റ്റ്) എന്നിങ്ങനെ മൂന്ന് തരത്തിലാണ്. പ്രകാശസംശ്ലേഷണം (ഫോട്ടോസിന്തസിസ്) നടത്തുന്നത് ഹരിതകണം (ക്ലോറോപ്ലാസ്റ്റ്) ആണ്. വർണകണങ്ങൾ (ക്രോമോപ്ലാസ്റ്റുകൾ) പൂക്കൾ, ഫലങ്ങൾ, ഇലകൾ എന്നിവയ്ക്ക്നിറം നൽകുന്നു. സാന്തോഫിൽ (മഞ്ഞ), കരോട്ടിൻ (മഞ്ഞകലർന്ന ഓറഞ്ച്), ആന്തോസയാനിൻ (ചുവപ്പ്, പർപ്പിൾ) മുതലായവ ക്രോമോപ്ലാസ്റ്റുകളിലെ ചില നിറങ്ങളാണ്. ഈ നിറങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ചെടിയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിറങ്ങൾ നൽകുന്നു. പ്രത്യേക നിറമില്ലാത്ത ജൈവകണങ്ങളാണ് ശ്വേതകണം (ലൂക്കോപ്ലാസ്റ്റുകൾ). ആഹാരവസ്തുക്കൾ സംഭരിച്ചിരിക്കുന്ന കോശങ്ങളിൽ ശ്വേതകണം (ല്യൂക്കോപ്ലാസ്റ്റുകൾ) ധാരാളമായി കാണപ്പെടുന്നു. പഴങ്ങൾ പാകമാകുമ്പോൾ ഹരിതകണം (ക്ലോറോപ്ലാസ്റ്റുകൾ) വർണകണമായി (ക്രോമോപ്ലാസ്റ്റുകളായി) മാറുന്നു. അന്നജം പഞ്ചസാരയായി മാറുന്നു. പഴങ്ങളുടെ നിറത്തിലും രുചിയിലുമുള്ള മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്. Prepared by Augustine A S GHS koonathara
For watching online video class of this note CLICK HERE For online evaluation tool of Chapter_01 CLICK HERE Prepared by Augustine A S GHS koonathara
Each part of the human body is made up of millions of different kinds of cells. There are about 200 different kinds of cells like nerve cells, muscle cells, blood cells, bone cells etc., in the human body. The well-being of the human body depends on the systematic and regulated action of the cells. Similar cells function together in groups, not separately. Such clusters of cells are called Tissues. മനുഷ്യശരീരത്തിന്റെ ഓരോ ഭാഗവും ദശലക്ഷക്കണക്കിന് വ്യത്യസ്ത കോശങ്ങളാൽ നിർമ്മിതമാണ്. മനുഷ്യശരീരത്തിൽ നാഡീകോശങ്ങൾ, പേശി കോശങ്ങൾ, രക്തകോശങ്ങൾ, അസ്ഥി കോശങ്ങൾ തുടങ്ങി ഏകദേശം 200 വ്യത്യസ്ത കോശങ്ങളുണ്ട്. മനുഷ്യശരീരത്തിന്റെ സുസ്ഥിതിക്കാധാരം കോശങ്ങളുടെ വ്യവസ്ഥാപിതവും നിയന്ത്രിതവുമായ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. കോശങ്ങൾ ഒറ്റയ്ക്കൊറ്റുയ്ക്ക് പ്രവർത്തിക്കാതെ സമാന കോശങ്ങൾ ഗ്രൂപ്പുകളായി ഒരുമിച്ച് പ്രവർത്തിക്കുന്നു. കോശങ്ങളുടെ അത്തരം കൂട്ടങ്ങളെ കലകൾ (ടിഷ്യുകൾ) എന്ന് വിളിക്കുന്നു. Tissues കലകൾ (ടിഷ്യുകൾ) Tissues are groups of similar cells that have a common origin and perform specific functions. There are different kinds of tissues in multicellular organisms like plants and animals. The co-ordinated action of these tissues helps in performing different physiological functions effectively. ഒരേ കോശത്തിൽ നിന്ന് രൂപപ്പെട്ടതും ഒരു പ്രത്യേക ധർമ്മം നിർവ്വഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടകളാണ് കലകൾ (ടിഷ്യുകൾ). Prepared by Augustine A S GHS koonathara
ബഹുകോശ ജീവികളായ സസ്യങ്ങളിലും ജന്തുക്കളിലും വ്യത്യസ്ത തരം കലകൾ (ടിഷ്യുകൾ) ഉണ്ട്. വൈവിധ്യമാർന്ന ശാരീരിക പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവ്വഹിക്കുന്നതിന് കലകളുടെ ഒന്നിച്ചുള്ള പ്രവർത്തനം സഹായിക്കുന്നു. Cell differentiation കോശവൈവിധ്യവൽക്കരണം Our body is developed from a single cell called zygote. The zygote undergoes continuous divisions and forms the foetus consisting cells of different shape, size and content. Foetal cells gradually attain change in structure and function. This process is known as Cell differentiation. സിക്താണ്ഡം (സൈഗോട്ട്) എന്ന ഒരൊറ്റ കോശത്തിൽ നിന്നാണ് നമ്മുടെ ശരീരം വികസിക്കുന്നത്. സിക്താണ്ഡം തുടർച്ചയായ വിഭജനങ്ങൾക്ക് വിധേയമാവുകയും വ്യത്യസ്ത ആകൃതി, വലുപ്പം, ഉള്ളടക്കം എന്നിവ ഉൾക്കൊള്ളുന്ന ഭ്രൂണം രൂപപ്പെടുകയും ചെയ്യുന്നു. ഭ്രൂണകോശങ്ങൾ ക്രമേണ ഘടനയിലും പ്രവർത്തനത്തിലും വൈവിധ്യം കൈവരിക്കുന്നു. ഈ പ്രക്രിയ കോശവൈവിധ്യവൽക്കരണം (സെൽ ഡിഫറൻഷ്യേഷൻ) എന്നറിയപ്പെടുന്നു. Stem cells വിത്ത് കോശങ്ങൾ What are the peculiarities of stem cells when compared to other cells? മറ്റ് കോശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിത്ത്കോശങ്ങളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്? Stem cells are specialized cells that can transform into any kind of cells. Stem cells undergo constant differentiation and get transformed into other kinds of cells. ഏതൊരു കോശമായും മാറാൻ കഴിയുന്ന പ്രത്യേക കോശങ്ങളാണ് വിത്തു കോശങ്ങൾ (സ്റ്റെം സെല്ലുകൾ). ഇവ മൂലകോശങ്ങൾ എന്നും അറിയപ്പെടുന്നു. മൂലകോശങ്ങൾ ദീർഘമായ വൈവിധ്യവൽക്കരണ പ്രക്രിയയിലൂടെ മറ്റ് കോശങ്ങളായി രൂപാന്തരപ്പെടുന്നു. Prepared by Augustine A S GHS koonathara
How is the destruction of cells in tissues compensated? കലകളിലെ കോശങ്ങളുടെ നാശം എങ്ങനെ പരിഹരിക്കപ്പെടുന്നു? When the cells in the tissues get destroyed, new cells develop from the stem cells. കലകളിലെ കോശങ്ങൾ നശിക്കുമ്പോൾ അവയ്ക്ക് പകരം വിത്ത് കോശങ്ങളിൽ (മൂലകോശങ്ങളിൽ) നിന്ന് പുതിയ കോശങ്ങൾ വികസിക്കുന്നു. Where are the stem cells found? വിത്ത് കോശങ്ങൾ എവിടെയെല്ലാം കാണപ്പെടുന്നു? Stem cells are found in the bone marrow, skin, digestive tract etc. വിത്ത് കോശങ്ങൾ അസ്ഥി മജ്ജ, ത്വക്ക്, അന്നപഥം മുതലായവയിൽ കാണപ്പെടുന്നു. Why is stem cell research gaining importance? എന്തുകൊണ്ടാണ് വിത്ത്കോശ ഗവേഷണം പ്രാധാന്യം നേടുന്നത്? It is expected that the research of stem cells can bring about miraculous changes in the treatment of Blood cancer, Diabetes, Parkinson disease etc., and also in the manufacture of artificial organs. മൂലകോശങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ രക്താർബുദം, പ്രമേഹം, പാർക്കിൻസൺ രോഗം മുതലായവയുടെ ചികിത്സയിൽ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കൃത്രിമ അവയവങ്ങളുടെ നിർമ്മാണത്തിലും വിത്തുകോശഗവേഷണം വൻ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. For watching online video class of this note CLICK HERE For online evaluation tool of Chapter_01 CLICK HERE Prepared by Augustine A S GHS koonathara
Different types of animal tissues വ്യത്യസ്ത തരം ജന്തുകലകൾ Covers and protects the body. Lines the inner wall of the digestive tract. Performs functions such as protection, absorption and production of secretions. ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു. അന്നപഥത്തിന്റെ ഉൾഭിത്തിയെ ആവരണം ചെയ്തിരിക്കുന്നു. സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉത്പാദനം തുടങ്ങിയ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നു. Controls and coordinates physiological functions. Enables to respond identifying the changes inside and outside the body. ശാരീരികപ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിന് അകത്തും പുറത്തുമുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ പ്രാപ്തമാക്കുന്നു. Prepared by Augustine A S GHS koonathara
Consists of cells that can contract and regain the original state. Enables the movement of the body. സങ്കോചിക്കാനും പൂർവ്വസ്ഥിതി വീണ്ടെടുക്കാനും കഴിയുന്ന കോശങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ചലനം സാധ്യമാക്കുന്നു. Either connects different tissues or acts as a support to them. Bone, cartilage, fibrous tissue, blood etc., are various connective tissues. Bone and cartilage provide support, protection and a definite shape to the body. Fibrous tissue connects other tissues. Blood carries out the conduction of materials and makes the body resistant to diseases. മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്നു. അസ്ഥി, തരുണാസ്ഥി, നാരുകലകൾ, രക്തം മുതലായവ വിവിധ യോജകകലകളാണ്. അസ്ഥിയും, തരുണാസ്ഥിയും ശരീരത്തിന് താങ്ങും സംരക്ഷണവും ശരീരത്തിന് ഒരു നിശ്ചിത രൂപവും നൽകുന്നു, നാരുകലകൾ ( Fibrous tissue ) മറ്റ് കലകളെ ബന്ധിപ്പിക്കുന്നു. പദാർത്ഥ സംവഹനം, രോഗപ്രതിരോധം മുതലായ ധർമ്മങ്ങൾ രക്തം നിർവഹിക്കുന്നു. For watching online video class of this note CLICK HERE For online evaluation tool of Chapter_01 CLICK HERE Prepared by Augustine A S GHS koonathara
Growth in plants is mainly centered at the tip of stems and roots. But, in animals, growth is not confined to any specific area. സസ്യകളുടെ വളർച്ച പ്രധാനമായും കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രഭാഗത്താണ്. ജന്തുക്കളിൽ, വളർച്ച ഒരു പ്രത്യേക മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. Meristematic tissues മെരിസ്റ്റമിക് കലകൾ Meristematic cells are specific cells seen at the tip of the stem and the root in plants. They undergo rapid division and this results in the growth of plants. മെരിസ്റ്റമിക് കോശങ്ങൾ സസ്യങ്ങളുടെ കാണ്ഡത്തിന്റെ അഗ്രത്തിലും വേരിലും കാണുന്ന പ്രത്യേക കോശങ്ങളാണ്. അവ ദ്രുതഗതിയിലുള്ള വിഭജനത്തിന് വിധേയമാകുന്നു, ഇത് സസ്യങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്നു. Prepared by Augustine A S GHS koonathara
Different types of plant tissues are formed from meristematic cells. Parenchyma, collenchyma, sclerenchyma, xylem, phloem etc., are different types of plant tissues. മെരിസ്റ്റമിക് കലകളിൽ നിന്ന് വ്യത്യസ്ത തരം സസ്യ കലകൾ രൂപം കൊള്ളുന്നു. പാരൻകൈമ, കോളൻ കൈമ, സ്ക്ലീറൻ കൈമ, സൈലെം, ഫ്ളോയം മുതലായവ വ്യത്യസ്ത തരം സസ്യ കലകളാണ്. Parenchyma പാരൻകൈമ Composed of cells with the simplest structure. Seen in the soft parts of the plant. Helps in photosynthesis and the storage of food. ഏറ്റവും ലളിതമായ ഘടനയുള്ള കോശങ്ങൾ ചേർന്നത്. സസ്യത്തിന്റെ മൃദുവായ ഭാഗങ്ങളിൽ കാണപ്പെടുന്നു. പ്രകാശസംശ്ലേഷണത്തിനും ഭക്ഷണം സംഭരിക്കുന്നതിനും സഹായിക്കുന്നു. Prepared by Augustine A S GHS koonathara
Collenchyma കോളൻകൈമ Composed of cells that are thick only at the corners of the cell wall. Provides flexibility and support to plant parts. കോശഭിത്തിയുടെ കോണുകളിൽ മാത്രം കട്ടിയുള്ള കോശങ്ങൾ ചേർന്നത്. സസ്യ ഭാഗങ്ങൾക്ക് വഴക്കവും ബലവും നൽകുന്നു. Sclerenchyma സ്ക്ലീറൻകൈമ Composed of cells that are uniformly thick all over the cell wall. Provides strength and support to plant parts. കോശഭിത്തിയിലുടനീളം ഒരേപോലെ കട്ടിയുള്ള കോശങ്ങൾ ചേർന്നത്. സസ്യഭാഗങ്ങൾക്ക് താങ്ങും ബലവും നൽകുന്നു. Vascular tissues സംവഹന കലകൾ The water and minerals absorbed by roots need to be transported to leaves and the food prepared in leaves need to be transported to different parts. The specialized tissues formed from peculiar cells to do this are called vascular tissues. They are called complex tissues because they are formed from different kinds of cells. The two types of complex tissues found in plants are xylem and phloem. വേരുകൾ ആഗിരണം ചെയ്യുന്ന ജലവും ധാതുക്കളും ഇലകളിലേക്കും ഇലകളിൽ തയ്യാറാക്കിയ ആഹാരം വിവിധ ഭാഗങ്ങളിലേക്കും സംവഹനം ചെയ്യേണ്ടതുണ്ട്. ഇത് ചെയ്യുന്നതിന് പ്രത്യേക കോശങ്ങളിൽ നിന്ന് രൂപംകൊണ്ട പ്രത്യേക തരം കലകളാണ് സംവഹന കലകൾ. പലതരം കോശങ്ങളിൽ നിന്ന് രൂപം കൊണ്ടതിനാൽ അവയെ സങ്കീർണ്ണ കലകൾ എന്ന് വിളിക്കുന്നു. സസ്യങ്ങളിൽ കാണപ്പെടുന്ന രണ്ട് തരം സങ്കീർണ്ണ കലകളാണ് സൈലവും, ഫ്ളോയവും. Xylem സൈലം Tubes formed from elongated cells. Transports water and minerals absorbed by the roots to the leaves. Has thick cell walls and therefore provide support and strength to the plant. Prepared by Augustine A S GHS koonathara
നീണ്ട കോശങ്ങൾ ചേർന്ന് കഴലുകളായി രൂപപ്പെടുന്നു. വേരുകൾ ആഗിരണം ചെയ്യുന്ന ജലവും ധാതുക്കളും ഇലകളിലേക്ക് കൊണ്ടുപോകുന്നു. ദൃഢമായ കോശഭിത്തിയുള്ള കോശങ്ങളായതിനാൽ സസ്യങ്ങൾക്ക് താങ്ങും ബലവും നൽകുന്നു. Phloem ഫ്ളോയം Composed of tubular inter- connected cells. Transports food synthesized in the leaves to various parts of the plant body. കുഴലുകമായി രൂപപ്പെട്ട പരസ്പ രബന്ധിത കോശങ്ങൾ ചേർന്നത്. ഇലകളിൽ തയ്യാറാക്കിയ ആഹാരം വിവിധ സസ്യത്തിന്റെ ഭാഗങ്ങളിലെത്തിക്കുന്നു. For watching online video class of this note CLICK HERE For online evaluation tool of Chapter_01 CLICK HERE Prepared by Augustine A S GHS koonathara
Cells combine to form tissues. What happens tissues combine...? കോശങ്ങൾ കൂടിച്ചേർന്ന് കലകൾ ഉണ്ടാക്കുന്നു. കലകൾ കൂടിച്ചേർന്ന് എന്ത് സംഭവിക്കുന്നു ...? Tissues combine to form organs. കലകൾ (ടിഷ്യുകൾ) സംയോജിപ്പിച്ച് അവയവങ്ങൾ ഉണ്ടാക്കുന്നു. Physiological functions are smoothly carried out by the combined action of many organs. Digestion is the process of the combined action of organs of the digestive system such as stomach, liver and intestine. Different organs combined together perform for a common function form organ system. Body have different organ system. നിരവധി അവയവങ്ങളുടെ പ്രവർത്തനം സുഗമമായി നടക്കുന്നതു കൊണ്ടാണ് ശരീരധർമ്മങ്ങൾ അനുസ്യൂതം നടക്കുന്നത്. ഹനവ്യവസ്ഥയുടെ അവയവങ്ങളായ ആമാശയം, കരൾ, കുടൽ തുടങ്ങിയവയുടെ കൂട്ടായ പ്രവർത്തന ഫലമാണ് ദഹനം. വിവിധ അവയവങ്ങൾ കൂടിച്ചേർന്ന് ഒരു പൊതു ധർമ്മം നിർവ്വഹിക്കുന്നതാണ് അവയവ വ്യവസ്ഥ. ശരീരത്തിന് വ്യത്യസ്ത അവയവ വ്യവസ്ഥകളുണ്ട്. Prepared by Augustine A S GHS koonathara
Search
Read the Text Version
- 1 - 29
Pages: