Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore അഞ്ചാംക്ലാസില്‍ പരിചയപ്പെട്ട സാഹിത്യകാര്‍

അഞ്ചാംക്ലാസില്‍ പരിചയപ്പെട്ട സാഹിത്യകാര്‍

Published by sheejujoy15, 2022-03-16 10:34:28

Description: അഞ്ചാംക്ലാസില്‍ പരിചയപ്പെട്ട സാഹിത്യകാര്‍

Search

Read the Text Version

അഞ്ചാംക്ലാസുകാര്‍ നമ്മള്‍ മനസിലാക്കിയ നമ്മുടെ എഴുത്തുകാര്‍‍ കേരളപാഠാവലിയില്‍ നിന്ന് കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

താളുകള്‍ മറിയുമ്പോള്‍ കുഞ്ഞുണ്ണിമാഷ്. ചങ്ങമ്പുഴ കുമാരനാശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ മുഹമ്മദ് ബഷീര്‍ ഉറൂബ് സിജി ശാന്തകുമാര്‍ വയലാര്‍രാമവര്‍മ്മ കൊട്ടാരത്തില്‍ ശങ്കുണ്ണി ഇന്നസെന്റ് അഷിത വൈലോപ്പള്ളി ജവഹര്‍ലാല്‍നെഹറ് ു ഡോ. എം.വി.വിഷ്ണുനമ്പൂതിരി കുരീപ്പുഴ ശ്രീകുമാര്‍ മാധവിക്കുട്ടി എഴുത്തച്ഛന്‍ കുഞ്ചന്‍ നമ്പ്യാര്‍ ഉള്ളൂര്‍ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

കുഞ്ഞുണ്ണിമാഷ് (1927 മേയ് 10 -2006 മാര്‍ച്ച് 26) മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് എന്നറിയപ്പെടുന്ന അതിയാരത്ത് കുഞ്ഞുണ്ണിനായർ. ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യമേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരംനേടിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടിക്കവിതകളാണ‍ ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷതയെന്ന ധാരണ വേരുറച്ചുപോയിട്ടുണ്ട്. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി, തന്റെ ഔദ്യോഗികജീവിതമാരംഭിച്ച കുഞ്ഞുണ്ണിമാഷ്, ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോടാണു ചെലവഴിച്ചത്. 1953 ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാമിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായിച്ചേർന്നു. 1982 ൽ അദ്ധ്യാപനരംഗത്തുനിന്നു വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്കു തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹിക- സാംസ്കാരികപ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു. കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ്, കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്തു വായിച്ചതേറെയും കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകൃതികളായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തുള്ളൽക്കഥകളെഴുതി സ്വയമവതരിപ്പിച്ചിരുന്നു. പത്താംതരംകഴിഞ്ഞപ്പോൾ, \"യുഗപ്രപഞ്ചം\" എന്ന തുള്ളലെഴുതിയതോടെ കവിയായറിയപ്പെട്ടുതുടങ്ങി. അദ്ദേഹം കുന്നുവാരം യു പി എസ് , ആറ്റിങ്ങല്‍

അവിവാഹിതനായിരുന്നു. മലയാളകവിതയിൽ വ്യതിരിക്തമായൊരു ശൈലിയവതരിപ്പിച്ച കവിയാണു കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ്, ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽനിന്നുമാറി, ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹമവതരിപ്പിച്ചത്. ദാർശനികമായ ചായ്‌വു പ്രകടമാക്കുന്നവയാണ്, ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവുംചേർന്ന കവിതകൾ, മുതിർന്നവരെയും കുട്ടികളെയും ഒന്നുപോലെയാകർഷിച്ചു. കുഞ്ഞുണ്ണിമാഷിൻ്റെ 'കാൽശതംകുഞ്ഞുണ്ണി' എന്നപേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ചു കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽനിന്നു ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു. കുഞ്ഞുണ്ണിയുടെ ആദ്യകാല കവിതാസമാഹാരമായ കാൽശതംകുഞ്ഞുണ്ണി ആധുനികമലയാളകവിതയുടെ വളർച്ചയുടെ ദൃഷ്ടാന്തമാണ്. ഈരടികൾമുതൽ നാലുവരികൾവരെയുള്ളവയാണ്, കുഞ്ഞുണ്ണിക്കവിതകളിലേറെയും. ആദ്യകാലകവിതകൾ ഇവയെയപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോടു പിണങ്ങിനില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു. രൂപപരമായ ഹ്രസ്വതയെ മുൻനിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അദ്ദേഹത്തിൻറ് െ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്നപേരിലെഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്കു വഴികാട്ടിയായി അദ്ദേഹംനല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കുട്ടികൾ കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ചു വളർത്തിക്കൊണ്ടുവന്നതു കുഞ്ഞുണ്ണിമാഷാണ്. ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിലെഴുതാമെന്നു വ്യക്തമാക്കുന്ന, മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാളശൈലിയോടു ചേർത്തുവയ്ക്കാവുന്നതാണ്. പഴഞ്ചൊല്ല്, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കുന്നുവാരം യു പി എസ് , ആറ്റിങ്ങല്‍

കാവ്യഭാവനയും അദ്ദേഹമെടുത്തുകാട്ടി. മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്, നമ്പൂതിരിഭാഷയും ഫലിതവും. കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പു നേർത്തതാണ്. അതിനാൽ അദ്ദേഹം പലപ്പോഴും ബാലസാഹിത്യകാരനായാണു പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെത്തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്കു മറുപടിനല്കുകയുംചെയ്യുന്ന ഒരപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യസൃഷ്ടികൾക്കു തിരുത്തലുകളും പോസ്റ്റുകാർഡുകളിൽ അദ്ദേഹമയച്ചു. വലപ്പാടുള്ള, തൻ്റെ തറവാട്ടിൽവച്ച് 2006 മാർച്ച് 26-ന് കുഞ്ഞുണ്ണിമാഷ് അന്തരിച്ചു. തന്റെ പൊക്കമില്ലായ്മയെക്കുറിച്ച് അദ്ദേഹമിങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം. കേരള സാഹിത്യ അക്കാദമി അവാർഡ് (1974, 1987)സംസ്ഥാന ബാലസാഹിത്യ അവാർഡ് (1982)വാഴക്കുന്നം അവാർഡ്(2002)വി.എ.കേശവൻ നായർ അവാർഡ് (2003)കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ആജീവനാന്ത സംഭാവനകളെ മുൻന‌ ിർത്തി 1988-ലും 2002 -ലും പുരസ്കാരങ്ങൾ സമ്മാനിച്ചു. കുഞ്ഞുണ്ണി മാഷിന്റെ ചില ഫലിത പ്രയോഗങ്ങൾ • പൊക്കമില്ലായ്മയാണ് എന്റെ പൊക്കം • മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി • മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി • ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ • പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ മുന്നോട്ടു പായുന്നിതാളുകൾ • കട്ടിലുകണ്ട് പനിക്കുന്നോരെ പട്ടിണിയിട്ടു കിടത്തീടേണം കുന്നുവാരം യു പി എസ് , ആറ്റിങ്ങല്‍

• ഇങ്കാ്ല ബിലും സിന്ദബ് ാദിലും ഇന്ത്യേ തോട്ടിലും. • കപടലോകത്തിലെന്നുടെ കാപട്യം സകലരുംകാണുന്നതാെണെൻ പരാജയം. • ഈ ലോകം കാണുേന്നേരമോക്കാനം വന്നീടുന്നു- ണ്ടെങ്കിലും ഛർദ്ദിക്കുവാൻ വയ്യെന്റെ മുഖത്താകും. കുഞ്ഞുണ്ണിമാഷിന്റെ പുസ്തകങ്ങൾ ഊണുതൊട്ടുറക്കംവരെ, പഴമൊഴിപ്പത്തായം., കുഞ്ഞുണ്ണിയുടെ കവിതകൾ, വിത്തും മുത്തും, കുട്ടിപ്പെൻസിൽ, നമ്പൂതിരി ഫലിതങ്ങൾ, രാഷ്ട്രീയം, കുട്ടികൾ പാടുന്നു,, ഉണ്ടനും ഉണ്ടിയും, കുട്ടിക്കവിതകൾ, കളിക്കോപ്പ്,, പഴഞ്ചൊല്ലുകൾ പതിനഞ്ചും പതിനഞ്ചും. അക്ഷരത്തെറ്റ്, നോൺസെൻസ് കവിതകൾ, മുത്തുമണി, ചക്കരപ്പാവ, കുഞ്ഞുണ്ണി രാമായണം, കദളിപ്പഴം, നടത്തം,, കലികാലം, ചെറിയ കുട്ടിക്കവിതകൾ എന്നിലൂടെ (ആത്മകഥ),, ചില കുഞ്ഞുണ്ണിക്കവിതകൾ 1 കുഞ്ഞുണ്ണിക്കൊരു മോഹം ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ എന്നും കുഞ്ഞായിട്ടു രമിക്കാൻ വിരസ നിമിഷങ്ങൾ സരസമാക്കുവാ കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു നിവ ധാരാളമാണെനിക്കെന്നും. കവിയായിട്ടു മരിക്കാൻ. സത്യമേ ചൊല്ലാവൂ 3. ജീവിതം നല്ലതാണല്ലോ ധർമ്മമേ ചെയ്യാവൂ മരണം ചീത്തയാകയാൽ നല്ലതേ നൽകാവൂ വേണ്ടതേ വാങ്ങാവൂ 4. ഉടുത്ത മുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുകിൽ 2. ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ മരിച്ചങ്ങു കിടക്കുമ്പോ കുന്നുവാരം യു പി എസ് , ആറ്റിങ്ങല്‍

ഴുള്ളതാം സുഖമുണ്ടിടാം. 11 പൊക്കമില്ലാത്തതാണെന്റെ പൊക്കം 5. ഞാനെന്റെ മീശ ചുമന്നതിന്റെ കൂലിചോദിക്കാൻ 12. മന്ത്രിയായാൽ മന്ദനാകും ഞാനെന്നോടു ചെന്നപ്പോൾ മഹാ മാർക്സിസ്റ്റുമീ ഞാനെന്നെ തല്ലുവാൻ വന്നു. മഹാ ഭാരതഭൂമിയിൽ 6. പൂച്ച നല്ല പൂച്ച 13.മഴയും വേണം കുടയും വേണം വൃത്തിയുള്ള പൂച്ച കുടിയും വേണം പാലു വച്ച പാത്രം കുടിയിലൊരിത്തിരി തീയും വേണം വൃത്തിയാക്കി വച്ചു. കരളിലൊരിത്തിരി കനിവും വേണം കൈയിലൊരിത്തിരി കാശും വേണം 7. എത്രമേലകലാം ജീവിതം എന്നാൽ പരമാനന്ദം ഇനിയടുക്കാനിടമില്ലെന്നതുവരെ എത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ. 8.എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം. 9. മഴ മേലോട്ട് പെയ്താലേ വിണ്ണു മണ്ണുള്ളതായ് വരു മണ്ണുള്ള ദിക്കിലുള്ളോർക്കേ കണ്ണു കീഴോട്ടു കണ്ടിടൂ 10. കാലമില്ലാതാകുന്നു ദേശമില്ലാതാകുന്നു കവിതേ നീയെത്തുമ്പോൾ ഞാനുമില്ലാതാകുന്നു കുന്നുവാരം യു പി എസ് , ആറ്റിങ്ങല്‍

14. ആശകൊണ്ടേ മൂസ തെങ്ങുമേ \"ആറുമലയാളിക്കു നൂറുമലയാളം കേറി അരമലയാളിക്കുമൊരു മലയാളം മടലടർന്നു വീണു ഒരുമലയാളിക്കും മലയാളമില്ല\" മൂസ മലർന്നു വീണു മടലടുപ്പിലായി കുരിശേശുവിലേശുമോ? മൂസ കിടപ്പിലായി! യേശുവിലാണെൻ വിശ്വാസം കീശയിലാണെൻ ആശ്വാസം. 15. ശ്വാസം ഒന്ന് വിശ്വാസം പലത് ശ്വാസമാവശ്യം ആശ്വാസമാവശ്യം പുലിക്ക് വാലേയുള്ളൂ,പുലിവാലില്ല വിശ്വാസമത്യാവശ്യം ഉണ്ടാലുണ്ട പോലെയാകണം,ഉണ്ട കപടലോകത്തിലെന്നുടെ കാപട്യം പോലെ ആകരുത്. സകലരും കാണ്മതാണെൻ പരാജയം കുന്നുവാരം യു പി എസ് , ആറ്റിങ്ങല്‍

ചങ്ങമ്പുഴ കൃഷ്ണപിള്ള മലയാളഭാഷയിലെ ഒരു മഹാകവിയാണ് ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. ഇദ്ദേഹം 1911 ഒക്ടോബർ 10-ന്‌ ജനിച്ചു. ഇദ്ദേഹത്തിന്റെ ജന്മദേശം ഉത്തര തിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. തെക്കേടത്തു വീട്ടിൽ നാരായണ മേനോൻ പിതാവും.ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ‌ തുടർന്നു എറണാകുളം മഹാരാജാസ്‌കോളേജിലും തിരുവനന്തപുരം ആർട്ടസ് ്‌ കോളേജിലും പഠിച്ച്‌ ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. ഒരു നിർധനകുടുംബത്തിലെ അംഗമായി ജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ഇംഗ്ലീഷ്‌മീഡിയം സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ടസ് ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

അവസാനിച്ച കാലത്താണ്‌ അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തത് . ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. 'രമണൻ' എന്ന വിലാപ കാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തിൽ അതിപ്രശസ്തമായി. എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്ന് തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. സ്വന്തം വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി. പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു. ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും പിടിപെട്ടു. 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, അദ്ദേഹം അന്തരിച്ചു. 36 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ചങ്ങമ്പുഴ പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മയ്ക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു. 2017-ൽ കൊച്ചി മെട്രോ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

പ്രവർത്തനമാരംഭിച്ചപ്പോൾ ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനും നിലവിൽ വന്നിരുന്നു. കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്. തന്റെ മറ്റു കൃതികളിൽ നിന്നു വ്യത്യസ്തമായി 'വാഴക്കുല'യിൽ സാമൂഹ്യ അസമത്വങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനം കാണാനാകും. “ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ ”— വാഴക്കുല ചങ്ങമ്പുഴയുടെ കൃതികൾ പദ്യകൃതികൾ കാവ്യനർത്തകി, തിലോത്തമ, ബാഷ്പാഞ്ജലി, ദേവത,, മണിവീണ മൗനഗാനം, ആരാധകൻ, അസ്ഥിയുടെ പൂക്കൾ, ഹേമന്ത ചന്ദ്രിക, സ്വരരാഗ സുധ, രമണൻ, നിർവ്വാണ മണ്ഡലം, സുധാംഗദ, മഞ്ഞക്കിളികൾ,, ചിത്രദീപ്തി, തളിർത്തൊത്തുകൾ, ഉദ്യാനലക്ഷ്മി, പാടുന്നപിശാച്,‌ മയൂഖമാല, നീറുന്ന തീച്ചൂള, മാനസേശ്വരി, ശ്മശാനത്തിലെ തുളസി, അമൃതവീചി, വസന്തോത്സവം, കലാകേളി, മദിരോത്സവം, കാല്യകാന്തി, മോഹിനിട, സങ്കൽപകാന്തി, ലീലാങ്കണം, രക്ത‌ പുഷ്പങ്ങൾ, ശ്രീതിലകം, ചൂഡാമണി, ദേവയാനി, വത്സല, ഓണപ്പൂക്കൾ, മഗ്ദലമോഹിനി, സ്പന്ദിക്കുന്ന അസ്ഥിമാടം, അപരാധികൾ, ദേവഗീത, ദിവ്യഗീതം, നിഴലുകൾ, ആകാശഗംഗ, യവനിക, നിർവൃതി, വാഴക്കുല, കാമുകൻ വന്നാൽ,, മനസ്വിനി, ഗദ്യകൃതികൾ തുടിക്കുന്നതാളുകൾ, സാഹിത്യചിന്തകൾ, അനശ്വരഗാനം, കഥാരത്നമാലിക, കരടി(ഗ്രന്ഥം), പ്രതികാര ദുർഗ്ഗ,, ശിഥിലഹൃദയം, കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

മാനസാന്തരം,, പൂനിലാവിൽ പെല്ലീസും മെലിസാന്ദയും, വിവാഹാലോചന. മഹാകവി കുമാരനാശാന്‍ മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്‌, എൻ. കുമാരനാശാൻ . ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്. 1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌, കുമാരു (കുമാരനാശാൻ) ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി, മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാനതൊഴിൽ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

കച്ചവടമായിരുന്നെങ്കിലും നാട്ടുകാര്യങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയുംചെയ്യുമായിരുന്നു. അമ്മ കാളിയമ്മ, ഈശ്വരഭക്തയായൊരു കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്കു നല്ല അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്തകുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കിനിറുത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥപറയൽ. അച്ഛനാലപിക്കുന്ന കീർത്തനങ്ങൾകേട്ട,് കുമാരു ലയിച്ചിരിക്കുമായിരുന്നു. വലുതാകുമ്പോൾ, അച്ഛനെപ്പോലെ താനും കവിതകളെഴുതുമെന്ന്, കൊച്ചുകുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയസംഗീതത്തിലുമുള്ള താല്പര്യം, അച്ഛനിൽനിന്നു ലഭിച്ചതാണ്. ബാല്യകാലത്ത്‌, പലവിധ അസുഖങ്ങൾവന്ന് കുമാരു കിടപ്പിലാകുക പതിവായിരുന്നു. അങ്ങനെയിരിക്കേ, കുമാരന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖംബാധിച്ചു കിടപ്പിലായിരുന്ന അവസരത്തിൽ, കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു അവരുടെ വീട്ടിൽവരുകയും കുമാരുവിനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോകുകയുംചെയ്തു. ഗോവിന്ദനാശാന്റെകീഴിൽ യോഗയും താന്ത്രികവുമഭ്യസിച്ച്, വക്കത്തുള്ള ഒരു മുരുകൻക്ഷേത്രത്തിൽക്കഴിയുമ്പോൾ, കുമാരുവിൽ കവിതയെഴുത്ത് ഒരു കമ്പമായി രൂപപ്പെട്ടിരുന്നു. അന്നത്തെ പതിവനുസരിച്ച് ഏഴുവയസ്സായപ്പോൾ കുമാരനെ ഒരു കുട്ടിപ്പള്ളിക്കൂടത്തിൽ ചേർത്തു. തുണ്ടത്തിൽ പെരുമാളാശാനായിരുന്നൂ കുമാരന്റെ പ്രഥമഗുരു. സമർത്ഥനായ കുമാരു വേഗംതന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടുവയസ്സായപ്പോൾ സംസ്കൃതപഠനവുമാരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയുംമറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. (ചക്കൻവിളാകം പ്രൈമറി സ്‌കൂൾ - കോയിൽത്തോട്ടം സ്കൂളെന്നുമറിയപ്പെട്ടിരുന്നു. ഇപ്പോളത്, ആശാൻ മെമ്മോറിയൽ ഗവണ്മെൻറ് ് എൽ.പി സ്കൂൾ കായിക്കര എന്നു പുനർനാമകരണംചെയ്യപ്പെട്ടിരിക്കുന്നു.) പതിനൊന്നാമത്തെ വയസ്സിൽ, കുമാരൻ ആ സ്കൂളിൽ രണ്ടാംതരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ, പ്രശസ്തമായ രീതിയിൽത്തന്നെ സ്കൂൾപരീക്ഷയിൽ വിജയിച്ചു. പഠിച്ച സ്കൂളിൽത്തന്നെ, കുമാരൻ കുറച്ചുകാലം അദ്ധ്യാപകനായി ജോലിനോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറുപ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

സ്ഥിരപ്പെട്ടുകിട്ടിയില്ല. അദ്ധ്യാപകജോലിയവസാന‍ ിപ്പിച്ച്, ചില സ്നേഹിതന്മാരോടൊപ്പംകൂടെ സ്വയം ഇംഗ്ലീഷ് പഠിക്കാനാരംഭിച്ചു. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു വേഗം വായിച്ചുതീർക്കുമായിരുന്നു. കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛനാഗ്രഹമുണ്ടായിരുന്നെങ്കിലും വലിയതുക ചെലവാക്കിപ്പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തികചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്നു കരുതി, അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്തു ജോലി സംഘടിപ്പിച്ചുകൊടുത്തു. കണക്കെഴുത്തുജോലിയിൽ ഏർപ്പെട്ടിരുന്ന കാലത്തുതന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങി. തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ, അവനെ കൂടുതൽ പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോടു നിർബന്ധമായി പറഞ്ഞു. കണക്കെഴുത്തുജോലിയുപേക്ഷിച്ച്, കുമാരു വീട്ടിൽനിന്നുമാറി, വല്യച്ഛന്റെ വിട്ടിൽപ്പോയിത്താമസിച്ചു.മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖപണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെച്ചേർത്തു. പാട്ടുകളും ശ്ലോകങ്ങളുമെഴുതുന്നകാര്യത്തിൽ അന്നു കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെപ്പഠിച്ചിരുന്നകാലത്തു രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട് “, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്തു കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിക്കപ്പെട്ട ആദ്യത്തെ കൃതി അതാണെന്നു പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു. ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത്‌ ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ, കുമാരൻ സുഖമില്ലാതെകിടന്ന അവസരത്തിൽ, അദ്ദേഹത്തിൻ്റെ അച്ഛൻ അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വരക്ഷേത്രത്തിൽ വിശ്രമിയ്ക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ, അഞ്ചുതെങ്ങ് കായിക്കരയിലെ വീട്ടിൽ വിളിച്ചുകൊണ്ടുവന്നു. ആദ്യകാഴ്ചയിൽത്തന്നെ ആ മഹായോഗിയും കുമാരുവും കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

പരസ്പരം വ്യാഖ്യാനിക്കാൻകഴിയാത്ത ഒരാത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികമാകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെയുപദേശിച്ചു. ജീവിതകാലംമുഴുവൻനീണ്ടുനിന്ന, സുദൃഢമായൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ശ്രീനാരായണഗുരുവിന്റെ ആത്മീയചൈതന്യം കുമാരുവിനെ, ക്രമേണ യോഗിയും വേദാന്തിയുമാക്കി. കുറച്ചുകാലം അഞ്ചുതെങ്ങ് കായിക്കരയിലെ ശ്രീ സുബ്ര്യമണ്യസ്വാമിക്ഷേത്രത്തിൽ പൂജാരിയായി. ഉദ്ദ്യേശം ഇരുപതുവയസ്സു പ്രായമായപ്പോൾ, കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽച്ചെന്നുകൂടി അന്തേവാസിയായി, മതഗ്രന്ഥപാരായണത്തിലും യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത്, അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചുതുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്നു വിളിച്ചുതുടങ്ങി. അല്പകാലം അവിടെക്കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ട്, ഏകനായി കുറ്റാലത്തെത്തി. അവിടെവച്ച്, അദ്ദേഹത്തിനു മലമ്പനി ബാധിച്ചു. ഈ യാത്രയുടെയവസാനം, അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത്, ആശ്രമവാസികൾക്കുവേണ്ടി കുമാരനാശാൻരചിച്ച കീർത്തനമാണ് “ശാങ്കരശതകം”. ശ്രീനാരായണഗുരുദേവൻതന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബെംഗളൂരുവിൽ ജോലിനോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നതവിദ്യാഭ്യാസത്തിനായി, കുമാരനാശാൻ ബെംഗളൂരുവിലേക്കു പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃതകോളെജിൽച്ചേർന്നു. (ഈ കലാലയമിപ്പോളും ബെംഗളൂരുവിലുണ്ട്) ന്യായശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗ്ലൂരിലെത്തിയത്. ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബെംഗളൂരുവിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയപങ്കുവഹിച്ചു. അക്കാലത്ത്, ഡോ. പല്പു കുമാരനാശാനൊരു പേരുനല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയംകൈവരിച്ച്, കുമാരൻ സ്കോളർഷിപ്പിനർഹനായി. മൂന്നുവർഷത്തോളം അദ്ദേഹം ബെംഗളൂരുവിൽ പഠിച്ചു. തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി, 1898 ൽ ആശാന്, കൊൽക്കത്തയിലെ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

സംസ്കൃതകോളേജിൽ പ്രവേശനംലഭിച്ചു. 25 വയസ്സുമുതൽ 27 വയസ്സുവരെ കൊൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനുപുറമേ ഇംഗ്ലീഷും ഇക്കാലത്ത് അദ്ദേഹമഭ്യസിച്ചു. ഡോ. പല്പുവാണ്‌, ആശാന്റെ വിദ്യാഭ്യാസത്തിനുവേണ്ട സഹായങ്ങളെല്ലാംചെയ്തത്‌. കൊൽക്കത്തയിലെ ജീവ‍ ിതകാലത്തിൻ്റെ ഭൂരിഭാ‍ഗവും പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയുംമറ്റും കൃതികൾ പുതിയൊരോജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൊൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയചിന്താഗതികളും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും. ശ്രീനാരായണഗുരുദേവന്റെ ആജ്ഞാനുസാരം, കൊൽക്കത്തയിലെ വിദ്യാഭ്യാസമവസാനിപ്പിച്ച്, കുമാരനാശാൻ അരുവിപ്പുറത്തു മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക്, അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം”തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല”തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്നകാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽക്കഴിഞ്ഞു. അപ്പോഴേയ്ക്കും അദ്ദേഹത്തിനു മുപ്പതു വയസ്സായിരുന്നു. ഈ കാലഘട്ടത്തിലാണ്, മറ്റൊരുസംഭവംനടന്നത്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻക‌ ൈയെടുത്ത് 1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകളർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയശിഷ്യനായ കുമാരനാശാനെയായിരുന്നു. അങ്ങനെ 1903 ൽ കുമാരനാശാൻ ആദ്യയോഗം സെക്രട്ടറിയായി. ഏതാണ്ടു പതിനാറുവർഷക്കാലം അദ്ദേഹം ആ ചുമതലവഹിച്ചു. 1904 ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി, “വിവേകോദയം” മാസികയാരംഭിച്ചു. എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയെന്നനിലയ്ക്ക്, കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻവഹിച്ച പങ്കു നിസ്തുലമാണ്. അദ്ദേഹം സ്വപ്നജീവിയായ ഒരു കവിയായിരുന്നില്ല. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരമിടപഴകിക്കൊണ്ടും അവയെ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിലേർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനംചെയ്തത്, ഈ സാമൂഹികബോധമാണ്. 1909-ൽ അദ്ദേഹത്തിന്റെകൂടെ ശ്രമഫലമായി, ഈഴവർക്കു തിരുവിതാംകൂർ നിയമനിർമ്മാണസഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമസഭയിലെ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാല്പത്തിനാലാം വയസ്സിലായിരുന്നു കുമാരനാശാൻ്റെ വിവാഹം. ഭാര്യയുടെ പേര് ഭാനുമതിയമ്മ എന്നായിരുന്നു. അവർ 1976 ൽ അന്തരിച്ചു. മലയാളകവിതാലോകത്തു നിറസാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുന്നകാലത്താണ് 1924 ജനുവരി 16-ന് (1099 മകരം 3-ാം തീ യതി) വെളുപ്പിനു മൂന്നുമണിക്ക്, പല്ലനയാറ്റിൽ ട്രാവൻകൂർ ആന്റ് കൊച്ചിൻമോ ട്ടോർ സർവ്വീസ് വക റെഡീമർ എന്നുപേരുള്ള ഒരു ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ, കുമാരനാശാൻ അന്തരിച്ചത്. 51 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ദുരൂഹമായ ഈ അപകടംനടന്നത്, ബോട്ട് കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്കു പോകുമ്പോളാണ് 145 യാത്രക്കാരോളം ബോട്ടിലുണ്ടായിരുന്നു. കുമാരനാശാന്റെ മൃതശരീരം അപകടംനടന്നതിന്റെ പി റ്റേന്നാണ്ടു കണ്ടെടുത്തത്. . പല്ലനയിൽവച്ചുണ്ടായ ഈ അപകടത്തിൽ ഭൂരിഭാഗം യാത്രക്കാരും രക്ഷപ്പെട്ടിരുന്നു. അപകടത്തെക്കുറിച്ചന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം മരണസംഖ്യ 25 നും 35 നും ഇടയ്ക്കാകുമെന്ന് അനുമാനിക്കുന്നു. മകരം 3 ന് അർദ്ധരാത്രികഴിഞ്ഞ്, മൂന്നുമണിയോടെയാണ് ബോട്ടപകടമുണ്ടായതും ആശാൻ മരിച്ചതും. മൃതദേഹം സംസ്ക‌ രിക്കുന്നതി നെപ്പറ്റിയുള്ള അവകാശവാദങ്ങളെത്തുടർന്ന്, ആലപ്പുഴ, കൊല്ലം, തോന്നയ്ക്കൽ എന്നിവിടങ്ങളിലേയ്ക്കു കൊണ്ടുപോകാനുള്ള അഭിപ്രായങ്ങളുണ്ടായെങ്കിലും പ ല്ലന നിവാസികളുടെ നിർബന്ധത്തിനുവഴങ്ങി അവിടെത്തന്നെ കല്ലറകെട്ടി അടക്കുകയാണു ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ, തോന്നയ്ക്കൽ, ആശാൻ താമസിച്ചിരുന്ന വീട് ഇന്ന്, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായിസ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ ഭാഗമാണ്. ആശാന്റെ കൃതികള്‍ ഖണ്ഡകാവ്യങ്ങൾ വീണ പൂവ്, ഒരു സിംഹപ്രസവം, നളിനി,, ലീല,, ഗ്രാമവൃക്ഷത്തിലെ കുയിൽ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ കാവ്യങ്ങൾ ബാലരാമായണം, ശ്രീബുദ്ധചരിതം കവിതാസമാഹാരങ്ങൾ പുഷ്പവാടി ,വനമാല ,മണിമാല ,സ്തോത്രകൃതികൾ,, നിജാനന്ദവിലാസം, നിജാനന്ദാനുഭൂതി, ഭക്തവിലാപം, സുബ്രഹ്മണ്യശതകം,, ശിവസ്തോത്രമാല, ശാങ്കരശതകം, ശിവസുരഭി, ആനന്ദലഹരി, ദേവ്യപരാധക്ഷമാപണസ്തോത്രം അനുഗ്രഹപരമദശകം, കാമിനീഗർഹണം, വിഭൂതിപരമപഞ്ചകം, വിവർത്തനങ്ങൾ സൗന്ദര്യലഹരി (കുമാരനാശാൻ),ഭാഷാമേഘസന്ദേശം (കുമാരനാശാൻ) (അപൂർണ്ണം)രാജയോഗം (കുമാരനാശാൻ) സ്വാമി വിവേകാനന്ദവിരചിതം ജീവചരിത്രം ശ്രീ നാരായണ ഗുരു ഉള്ളൂര്‍ എസ് പരമേശ്വരഅയ്യര്‍ (1877 ജൂൺ 06 - 1949 ജൂൺ 15.) മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ചങ്ങനാശ്ശേരിക്കടുത്ത്, പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ, അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അദ്ദേഹം, പെരുന്നയിൽത്തന്നെയാണു തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്, അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീകവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനികപ്രസ്ഥാനത്തിനു തുടക്കംകുറിച്ചു ശ്രദ്ധേയരായി. കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

സാഹിത്യചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവിയെന്നതിനുപുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീനിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മയുടെ നാടായ പെരുന്നയിലാണ് പരമേശ്വരൈയ്യർ തൻ്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്, അമ്മയോടൊപ്പം അച്ഛന്റെ സ്ഥലമായ ഉള്ളൂരിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസമോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽച്ചേർന്ന അദ്ദേഹം, 1897 ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി. ബിരുദം നേടിയശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കേ നിയമത്തിൽ ബിരുദവും, മലയാളത്തിലും തമിഴിലും ബിരുദാനന്തരബിരുദവും നേടി. തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാവകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗികസ്ഥാനങ്ങൾവഹിച്ച അദ്ദേഹം, തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്. കുട്ടിക്കാലംമുതൽ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ, ആധുനിക മലയാള സാഹിത്യത്തിലെ പ്രാതഃ സ്മരണീയരായ ആധുനികകവിത്രയത്തിലൊരാളായി വിശേഷിപ്പിക്കപ്പെടുന്നു. കഠിനസംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി, അക്കാലത്തെ അനുവാചകർക്കു പഥ്യമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം \"ഉജ്ജ്വല ശബ്ദാഢ്യൻ\" എന്നപേരിലുമറിയപ്പെടുന്നു. കേരളസാഹിത്യചരിത്രത്തിന്റെ കർത്താവെന്നനിലയിലും അദ്ദേഹം പരിഗണിക്കപ്പെടുന്നു. 1937 ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവിപ്പട്ടം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചു.പൗരാണികമുഹൂർത്തങ്ങൾ കാല്പനികഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയധർമ്മനീതികൾ കവിതയിൽ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

വ്യവഹരിക്കപ്പെടുന്ന ചരിത്രമുഹൂർത്തങ്ങൾ അദ്ദേഹത്തിൻ്റെ കാവ്യഭാവനയ്ക്ക് ഉത്തേജനംനൽകി. ബഹുമതികൾ 1937 ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു. കാശി വിദ്യാപീഠം സാഹിത്യഭൂഷൺ ബഹുമതി നൽകി. വീരശൃംഖല – ശ്രീമൂലം, വീരശൃംഖല – കൊച്ചിരാജാവ്, സ്വർണ്ണഘടികാരം - റീജന്റ് റാണി, കേരളതിലകം - യോഗക്ഷേമസഭ റാബുസാഹിബ് - ബ്രിട്ടീഷ് ഗവൺമെന്റ്, സാഹിത്യഭൂഷൻ – കാശിവിദ്യാലയം, സ്വർണ്ണമോതിരം - കേരളവർമ്മ പ്രധാനകാവ്യങ്ങൾ ഉമാകേരളം, കേരളസാഹിത്യചരിത്രം, കർണ്ണഭൂഷണം, പിങഗ് ള ഭക്തിദീപിക, ഒരു മഴത്തുള്ളി (കവിത), തുമ്പപ്പൂവ്, കിരണാവലി, മണിമഞ്ജുഷ, പ്രേമസംഗീതം, ചിത്രശാല, തരംഗിണി, താരഹ കൽപശാഖി, താരാഹാരം, അമൃതധാര, അംബ, രത്നമാല, സുഖം സുഖം, ബോധനം. വള്ളത്തോള്‍ നാരായണമേനോന്‍ 1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു.[1] സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി. 1958 മാർച്ച് 13-ന് 79- ആം വയസ്സിൽ വള്ളത്തോൾ അന്തരിച്ചു. കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

കൃതി‌ അച്ഛനും മകളും ,അഭിവാദ്യം, ഇന്ത്യയുടെ കരച്ചിൽ ,ഋതുവിലാസം , എന്റെ ഗുരുനാഥൻ ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം ഓണപ്പുടവ ,ഔഷധാഹരണം ,കാവ്യാമൃതം ,കൈരളീകടാക്ഷം , കൈരളീകന്ദളം ,കൊച്ചുസീത ,കോമള ശിശുക്കൾ ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം ലക്ഷ്മീസഹായം-കോട്ടയ്ക്കൽ ,ദണ്ഡകാരണ്യം ,ദിവാസ്വപ്നം ,നാഗില ,പത്മദളം പരലോകം ,ബധിരവിലാപം ,ബന്ധനസ്ഥനായ അനിരുദ്ധൻ ,ബാപ്പുജി , ഭഗവൽസ്തോത്രമാല ,മഗ്ദലനമറിയം അഥവാ പശ്ചാത്താപം രണ്ടക്ഷരം, രാക്ഷസകൃത്യം ,വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗം വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗം , വള്ളത്തോൾ കവിതകൾ വള്ളത്തോൾ സുധ ,വിലാസലതിക ,വിഷുക്കണി ,വീരശൃംഖല ശരണമയ്യപ്പാ ,ശിഷ്യനും മകനും ,സാഹിത്യമഞ്ജരി-ഒന്നാം ഭാഗം മുതല്‍ സാഹിത്യമഞ്ജരി- പതിനൊന്നാം ഭാഗം ,സ്ത്രീ ,റഷ്യയിൽ,പ്രസംഗവേദിയിൽ, വള്ളത്തോളിന്റെഗ്രന്ഥനിരൂപണങ്ങളും,പ്രസംഗവേദിയിൽ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും വൈക്കം മുഹമ്മദ് ബഷീര്‍ മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലുമറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട)് . 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരംനൽകിയാദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷ‍ ീർ. 1908 ജനുവരി 21 ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിലുൾപ്പെട്ട തലയോലപ്പറമ്പ്ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മ‌ ാൻ, മാതാവ് കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്നു ജീവിച്ചിരിപ്പില്ല. പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായിരുന്നു. രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്(‌അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തുചെന്നു കാളവണ്ടികയറി കോഴിക്കോടെത്തിയ ബഷീർ, സ്വാതന്ത്ര്യസമരരംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെത്തൊട്ടുവെന്ന് പിൽക്കാലത്തദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോടുവച്ച്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെപേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ്മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദസംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാലകൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്നദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേവർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ, ബഷീർകെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയുംകൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും പലജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം. ഏകദേശം ഒമ്പതു വർഷത്തോളംനീണ്ട ഈ യാത്രയിൽ, അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യജീവിതത്തിന്റെ എല്ലാവശങ്ങളും - തീവ്രദാരിദ്ര്യവും, മനുഷ്യദുരയും നേരിട്ടുകണ്ടു. ബഷീറിന്റെ ജീവിതംതന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യമെന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരംനടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകംചുറ്റുന്നതിനിടയിൽക്കണ്ടെത്തിയ ഒട്ടേറെ ജീവിതസത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽക്കാണാം. സാഹിത്യശൈലി സാമാന്യമായി മലയാളഭാഷയറിയാവുന്ന ആർക്കും ബഷീർസാഹിത്യം വഴങ്ങും. വളരെക്കുറച്ചുമാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർസാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെച്ചിരിപ്പിച്ചു, കൂടെ, കരയിപ്പിക്കുകയുംചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളുംനിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനുനേരെയുള്ള വിമർശനംനിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചുവച്ചു. സമൂഹത്തിൽ ഉന്നതനിലവാരംപുലർത്തുന്നവർമാത്രം നായകന്മാരാകുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽനിന്ന് നോവലുകൾക്കു കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

മോചനംനൽകിയത് ബഷീറാണ് അവലംബം ആവശ്യമാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത, അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്ല‌ ിംസമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു. ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 50-ആം വയസ്സിൽ. ഫാത്തിമ ബീവി ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു. ബഷീറിന്റെ കൃതികൾ പ്രേമലേഖനം , സർപ്പയജ്ഞം , ബാല്യകാലസഖി , ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് , ആനവാരിയും പൊൻകുരിശും പാത്തുമ്മായുടെ ആട് , മതിലുകൾ , ഭൂമിയുടെ അവകാശികൾ ശബ്ദങ്ങൾ,, അനുരാഗത്തിൻറെ ദിനങ്ങൾ , സ്ഥലത്തെ പ്രധാന ദിവ്യൻ , വിശ്വവിഖ്യാതമായ മൂക്ക് , ഭാർഗ്ഗവീനിലയം , (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” ,) എന്ന ചെറുകഥയിൽനിന്ന്) കഥാബീജം (നാടകത്തിന്റെ തിരക്കഥ) , ജന്മദിനം, ഓർമ്മക്കുറിപ്പ് , അനർഘനിമിഷം , വിഡ്ഢികളുടെ സ്വർഗ്ഗം , മരണത്തിൻറെ നിഴൽ, മുച്ചീട്ടുകളിക്കാരൻറെ മകൾ , പാവപ്പെട്ടവരുടെ വേശ്യ , ജീവിതനിഴൽപാടുകൾ, വിശപ്പ് , ഒരു ഭഗവദഗ് ീതയും കുറെ മുലകളും , താരാ സ്പെഷ്യൽ‌സ് , മാന്ത്രികപ്പൂച്ച , നേരും നുണയും, ഓർമ്മയുടെ അറകൾ , ആനപ്പൂട , ചിരിക്കുന്ന മരപ്പാവ എം.പി. പോൾ, ശിങ്കിടിമുങ്കൻ , കഥാബീജം (നാടകം), ചെവിയോർക്കുക! അന്തിമകാഹളം! യാ ഇലാഹി! മരണശേഷം സർപ്പയജ്ഞം (ബാലസാഹിത്യം) ബഹുമതികൾ ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ , കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് , കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം, സംസ്കാരദീപം അവാർഡ് , പ്രേംനസീർ അവാർഡ് , ലളിതാംബിക അന്തർജ്ജനം അവാർഡ് , മുട്ടത്തുവർക്കി അവാർഡ് , വള്ളത്തോൾ പുരസ്കാരം‌. കൃതികളുടെ പരിഭാഷകൾ അതീവലളിതവും എന്നാൽ ശൈലികൾനിറഞ്ഞതുമായ ആ രചനകൾ മലയാളവായനക്കാർക്കു പാരായണസുഗമങ്ങളായിരുന്നെങ്കിലും പരിഭാഷകർക്കു ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജമചെയ്തുപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഡോ. റൊണാൾഡ്‌ ആഷർ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവർത്തനംചെയ്തത്‌. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനുപുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങമ് ാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു. ഉറൂബ് മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). സ്ത്രീപക്ഷവാദി, കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം. പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തിൽ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂൺ 8- നാണ് പരുത്തുള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണൻ എന്ന പി.സി. കുട്ടികൃഷ്ണൻ ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തിൽത്തന്നെ കാല്പനികകവിയായ ഇടശ്ശേരി ഗോവിന്ദൻ നായരുമായി സൗഹൃദത്തിലായി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തിൽ കവിയായി അദ്ദേഹം പേരെടുത്തു. 1934-ൽ നാടുവിട്ട അദ്ദേഹം ആറുവർഷത്തോളം കാലം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. ഈ കാലയളവിൽ തമിഴ്, കന്നഡ എന്നീ ഭാഷകൾ പഠിച്ച അദ്ദേഹം പിന്നീട് നീലഗിരിയിലെ ഒരു തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ഒരു ബനിയൻ കമ്പനിയിലും രണ്ടുവർഷം വീതം ക്ലാർക്കായി ജോലി നോക്കി. 1948-ൽ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. കോഴിക്കോട് കെ.ആർ. ബ്രദേഴ്സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക, കോഴിക്കോട് ആകാശവാണി എന്നിവയായിരുന്നു അദ്ദേഹം പിൽക്കാലത്ത് ജോലി ചെയ്ത സ്ഥലങ്ങൾ. 1975-ൽ ആകാശവാണിയിൽ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കുങ്കുമം, മലയാള മനോരമ എന്നിവയുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1976-ലാണ് അദ്ദേഹം മനോരമ പത്രാധിപത്യം ഏറ്റെടുത്തത്. ആ സ്ഥാനത്തിരിക്കേ അദ്ദേഹം 1979 ജൂലൈ 10-ന് കോട്ടയത്തു വച്ച് അന്തരിച്ചു. യൗവനം നശിക്കാത്തവൻ എന്നർത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പ്രശസ്തനായത്. 1952-ൽ ആകാശവാണിയിൽ ജോലിനോക്കവേ സഹപ്രവർത്തകനും സംഗീതസംവിധായകനുമായ കെ. രാഘവനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരിൽ എഴുതാൻ ഉദ്യോഗസ്ഥർ മുൻകൂർ അനുവാദം നേടണം എന്ന സർക്കാർ ഉത്തരവാണ് തൂലികാനാമം സ്വീകരിക്കാൻ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

അദ്ദേഹത്തിനു പ്രേരണയായത്. \"നീർച്ചാലുകൾ\" എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. പിന്നീട് 25-ലേറെ കഥാസമാഹാരങ്ങൾ രചിച്ചു. \"തീ കൊണ്ടു കളിക്കരുത്\", \"മണ്ണും പെണ്ണും\", \"മിസ് ചിന്നുവും ലേഡി ജാനുവും\" (നാടകങ്ങൾ), \"നിഴലാട്ടം\", \"മാമൂലിന്റെ മാറ്റൊലി\" (കവിതകൾ), \"ഉറൂബിന്റെ ശനിയാഴ്ചകൾ\" (ഉപന്യാസം) എന്നിവയാണ് മറ്റു പ്രധാനകൃതികൾ. ഉമ്മാച്ചു (1954), സുന്ദരികളും സുന്ദരന്മാരും (1958) എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1958, ഉമ്മാച്ചു), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും (1960, സുന്ദരികളും സുന്ദരന്മാരും) അദ്ദേഹത്തെ തേടിയെത്തി. 1920-കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ രാഷ്ടീയ-സാമൂഹിക- കുടുംബബന്ധങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ, മലബാറിലെ കേന്ദ്രമാക്കി അനേകം വ്യക്തിജീവിതങ്ങളിലൂടെ അവതരിപ്പിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. അണിയറ, മിണ്ടാപ്പെണ്ണ,് അമ്മിണി, ആമിന, തേന്മുള്ളുകൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ. അനന്തമായ മനുഷ്യജീവിത വൈചിത്ര്യമായിരുന്നു അദ്ദേഹം പ്രധാനമായും തന്റെ കൃതികളിൽ പ്രമേയമാക്കിയത്. മലയാളചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നീലക്കുയിൽ (1954) എന്ന ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉറൂബാണ്. രാരിച്ചൻ എന്ന പൗരൻ (1956), നായര് പിടിച്ച പുലിവാല് (1958), മിണ്ടാപ്പെണ്ണ് (1970), കുരുക്ഷേത്രം (1970), ഉമ്മാച്ചു (1971), അണിയറ (1978) എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിർവ്വഹിച്ചു. നോവലുകൾ ആമിന , കുഞ്ഞമ്മയും കൂട്ടുകാരും , ഉമ്മാച്ചു , മിണ്ടാപ്പെണ്ണ് സുന്ദരികളും സുന്ദരന്മാരും സ്വാതന്ത്ര്യസമരത്തിന്റെ നമസ്കാരം പശ്ചാത്തലത്തിൽ സ്വാതന്ത്ര്യത്തിനു മുൻപുള്ള കേരളീയ സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ്‌ ഈ നോവലിൽ. വിശ്വനാഥൻ, കുഞ്ഞിരാമൻ, രാധ, ഗോപാലകൃഷ്ണൻ, സുലൈമാൻ, രാമൻ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

മാസ്റ്റർ, വേലുമ്മാൻ, ശാന്ത, കാർത്തികേയൻ, ഹസ്സൻ തുടങ്ങിയവർ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്‌. ചുഴിക്കു പിൻപേ ചുഴി , അണിയറ , അമ്മിണി, കരുവേലക്കുന്ന്. ഇടനാഴികൾ ( എഴുതി പൂർത്തിയാക്കിയില്ല) ചെറുകഥകൾ നീർച്ചാലുകൾ , തേന്മുള്ളുകൾ , താമരത്തൊപ്പി മുഖംമൂടികൾ , തുറന്നിട്ട ജാലകം , നിലാവിന്റെ രഹസ്യം, തിരഞ്ഞെടുത്ത കഥകൾ രാച്ചിയമ്മ, ഗോപാലൻ നായരുട‌ െ താടി , വെളുത്ത കുട്ടി, മഞ്ഞിൻമറയിലെ സൂര്യൻ, നവോന്മേഷം , കതിർക്കറ്റ , ഉള്ളവരും ഇല്ലാത്തവരും , ലാത്തിയും പൂക്കളും , വസന്തയുട‌ െ അമ്മ, മൗലവിയും ചങ്ങാതിമാരും , റിസർവ് ചെയ്യാത്ത ബർത്ത്‌ , കൂമ്പെടുക്കുന്ന മണ്ണ് , ഉറൂബിന്റെ കുട്ടിക്കഥകൾ, നീലവെളിച്ചം മൂവായിരത്തി മുന്നൂറ്റി മുപ്പത്തിനാലിന്റെ ചരിത്രം , അങ്കവീരൻ , അപ്പുവിന്റെ ലോകം, മല്ലനും മരണവും - കവിതകൾ നിഴലാട്ടം, മാമൂലിന്റെ മാറ്റൊലി, പിറന്നാൾ (1947) ഉപന്യാസങ്ങൾ ഉറൂബിന്റെ ശനിയാഴ്ചകൾ, ഉറൂബിന്റെ കവിസമ്മേളനം (1969), ലേഖനങ്ങൾ നാടകങ്ങൾ തീ കൊണ്ടു കളിക്കരുത്, മണ്ണും പെണ്ണും (1954), മിസ് ചിന്നുവും ലേഡി ജാനുവും (1961). തിരക്കഥകൾ നീലക്കുയിൽ (1954), രാരിച്ചൻ എന്ന പൗരൻ (1956), നായര് പിടിച്ച പുലിവാല് (1958), മിണ്ടാപ്പെണ്ണ് (1970), കുരുക്ഷേത്രം (1970), ഉമ്മാച്ചു (1971), അണിയറ (1978), ത്രിസന്ധ്യ (1990) (കഥ), അവാർഡുകൾ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

മദ്രാസ് സർക്കാർ പുരസ്കാരം (1948) – കതിർക്കറ്റ മദ്രാസ് സർക്കാർ പുരസ്കാരം (1949) – തുറന്നിട്ട ജാലകം മദ്രാസ് സർക്കാർ പുരസ്കാരം (1951) – കൂമ്പെടുക്കുന്ന മണ്ണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം (1958) – ഉമ്മാച്ചു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1960) – സുന്ദരികളും സുന്ദരന്മാരും എം.പി. പോൾ പുരസ്കാരം (1960) – ഗോപാലൻ നായരുടെ താടി മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം (1971) – ഉമ്മാച്ചു ആശാൻ ശതവാർഷിക പുരസ്കാരം (1973) – സുന്ദരികളും സുന്ദരന്മാരും കേന്ദ്ര കലാസമിതി അവാർഡ് – തീ കൊണ്ടു കളിക്കരുത് സി ജി ശാന്തകുമാര്‍ മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരിൽ ശാന്തകുമാർ. കേരള ഒരാളായിരുന്നു സി. ജി. കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം കേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട‌്ടുണ്ട്. യുറീക്ക, ശാസ്ത്രകേരളം എന്നീ ആനുകാലികങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ജനനം 1938 ജനുവരി 16 ന് തൃശൂർ ജില്ലയിലെ അന്തിക്കാടിൽ. ഇരുപത്തഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി, കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്റ‌്റ്‌ എന്നിവർ നൽകുന്ന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2006 മെയ് 26 ന് 68-ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾക്കുള്ള പുരസ്കാരം അദ്ദേഹത്തിന്റെ പേരിലാണ്. അന്തിക്കാട് കെ .ജി.എം.എൽ.പി.സ്ക‌്കൂൾ, അന്തിക്കാട് ഹൈസ്ക‌്കൂൾ, തൃശ്ശൂർ കേരളവർമ്മ കോളേജ്, മൂത്തകുന്നം എസ്.എൻ.എം.ട്രെയിനിങ്ങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നളന്ദ ഹൈസ്കൂളിൽ അധ്യാപകനായും, കേരള സമ്പൂർണ്ണ സാക്ഷരതാപദ്ധതിയുടെ ഡയറക്‌ടർ, എറണാകുളം സാക്ഷരതാ പ്രോജക്ട‌ ‌് ഓഫീസർ, കേന്ദ്ര മാനവവിഭവവികസനശേഷി മന്ത്രാലയത്തിന്റെ കിഴിലുളള ശ്രമിക്‌ വിദ്യാപീഠം ഡയറക്ട‌ ർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006 മെയ് 26 ന് അന്തരിച്ചു. രചിച്ച പുസ്തകങ്ങളിൽ ചിലത് നീയൊരു സ്വാർത്ഥിയാവുക, അപ്പുവിന്റെ സയൻസ്‌കോർണർ, ഗ്രീൻ ക്വിസ്സ‌് വീട്ടുമുറ്റത്തെ ശാസ്‌ത്രം, ശാസ്‌ത്രലോകത്തിലെ വനിതാപ്രതിഭകൾ,, തിരിച്ചറിവെന്ന കുട്ടി, ഭൂമിയുടെ രക്ഷകർ, ഏങ്ങു നിന്നോ ഒരു വെളിച്ചം, നഴ്സ‌ റിയിലെ വികൃതിക്കുരുന്നുകൾ, ഏഴുസൂര്യന്മാർ, വിദ്യാഭ്യാസം 5 വയസ്സിനുമുമ്പ്,,ശാസ്ത്രാന്വേഷണ പ്രോജക്ടുകൾ, യൂറിഗഗാറിൻ. പുരസ്കാരങ്ങൾ കേരളസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാർഡ് കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ ബാലസാഹിത്യ അവാർഡ് ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തകനുള്ള സഹൃദയവേദിയുടെ ജി. കെ. കുറുപ്പാൾ അവാർഡ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച ബാലസാഹിത്യകാരനുള്ള അവാർഡ് വയലാര്‍ രാമവര്‍മ്മ കേരളത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (ജീവിതകാലം: കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

മാർച്ച് 25 1928 - ഒക്ടോബർ 27 1975). കേരളത്തിലെ ജനകീയ വിപ്ലവകവിയായ വയലാർ തൻ്റെ ഗാനങ്ങളിലൂടെ സാധാരണക്കാരന്റെ താത്വികാചാര്യനായി മാറി. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് - 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം 'ആത്മാവിൽ ഒരു ചിത' എന്ന കവിതയെഴുതിയത്. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസവും അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. പാദമുദ്ര (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1974-ൽ \"നെല്ല്\", \"അതിഥി\" എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച \" ബലികുടീരങ്ങളേ...\" എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാർ-ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് 'ആയിഷ'. ചെങ്ങണ്ട പുത്തൻ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു ആദ്യ ഭാര്യ. 1949-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏഴുവർഷം സന്താനഭാഗ്യമില്ലാതെ കഴിയുകയായിരുന്നതിനാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിന്നീട് ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരതച് ന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്. പിൽക്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് \"ഇന്ദ്രധനുസ്സിൻ തീരത്ത്\" എന്ന വിവാദാസ്പദമായ കൃതി രചിക്കുയും ചെയ്തു. 1975 ഒക്ടോബർ 27-നു പുലർച്ചെ നാലുമണിയ്ക്ക് തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു. തന്റെ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം. ഗുരുതരമായ കരൾ രോഗം ബാധിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മൃതദേഹം വിലാപയാത്രയായി വയലാറിന്റെ ജന്മഗൃഹത്തിലേയ്ക്ക് കൊണ്ടുവരികയും അവിടെ വച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിയ്ക്കുകയും ചെയ്തു. മകൻ ശരതച് ന്ദ്രവർമ്മയാണ് ചിതയ്ക്ക് തീകൊളുത്തിയത്. രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14-ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു. കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

കൃതികൾ കവിതകൾ: പാദമുദ്രകൾ (1948), കൊന്തയും പൂണൂലും, എനിക്കു മരണമില്ല(1955), മുളങ്കാട് (1955), ഒരു യൂദാസ് ജനിക്കുന്നു (1955), എന്റെ മാറ്റൊലിക്കവിതകൾ (1957), സർഗസംഗീതം (1961), \"രാവണപുത്രി\",, \"അശ്വമേധം\", \"സത്യത്തിനെത്ര വയ്യസ്സായി\", താടക, ഖണ്ഡ കാവ്യം:, ആയിഷ തിരഞ്ഞെടുത്ത ഗാനങ്ങൾ: ഏന്റെ ചലചിത്രഗാനങ്ങൾ ആറു ഭാഗങ്ങളിൽ കഥകൾ: രക്തം കലർന്ന മണ്ണ്, വെട്ടും തിരുത്തും,, ഉപന്യാസങ്ങൾ പുരുഷാന്തരങ്ങളിലൂടെ, \"റോസാദലങ്ങളും കുപ്പിച്ചില്ലുകളും\" മറ്റ് കൃതികൾ: വയലാർ കൃതികൾ, വയലാർ കവിതകൾ 1956-ൽ “കൂടപ്പിറപ്പു് ” എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി തന്റെ സിനിമാജീവിതം തുടങ്ങിയ വയലാർ 250 ലേറെ ചിത്രങ്ങൾക്കു വേണ്ടി 1300 ഓളം ഗാനങ്ങൾ എഴുതി. കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടകഗാനങ്ങളും അദ്ദേഹം എഴുതി ജി. ദേവരാജൻ മാസ്റ്ററുമായി അദ്ദേഹം സൃഷ്ടിച്ച കൂട്ടുകെട്ട് ഒരു വലിയ റെക്കോർഡാണ് മലയാളസിനിമാഗാനലോകത്ത് സൃഷ്ടിച്ചത്. 1959-ൽ പുറത്തിറങ്ങിയ ചതുരംഗം എന്ന ചലച്ചിത്രത്തിൽ തുടങ്ങിയ ഈ കൂട്ടുകെട്ട് 1975-ൽ വയലാർ മരിയ്ക്കുമ്പോഴേയ്ക്കും 135 ചിത്രങ്ങളിൽ നിന്നായി 755 ഗാനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. വയലാർ രചിച്ച ചലച്ചിത്രഗാനങ്ങളിൽ അറുപതുശതമാനവും ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ പുറത്തുവന്നവയാണ്. ആയിരം പാദസരങ്ങൾ കിലുങ്ങി, പെരിയാറേ പെരിയാറേ, കണ്ണുനീർമുത്തുമായ്, കാറ്റിൽ ഇളംകാറ്റിൽ, ചക്രവർത്തിനീ, കള്ളിപ്പാലകൾ പൂത്തു, യവനസുന്ദരീ തുടങ്ങി ഇരുവരും ഒന്നിച്ചുള്ള കൂട്ടുകെട്ടിൽ പിറന്ന ഭൂരിപക്ഷം ഗാനങ്ങളും കാലാതിവർത്തിയായി. എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പവും അദ്ദേഹം ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ 1961 – സർഗസംഗീതം (കവിതാ സമാഹാരം) ദേശീയ ചലച്ചിത്രപുരസ്കാരം 1972 – മികച്ച ഗാനരചയിതാവ് (\"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു\" - അച്ഛനും ബാപ്പയും) കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969 – മികച്ച ഗാനരചയിതാവ് കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

1972 – മികച്ച ഗാനരചയിതാവ് 1974 – മികച്ച ഗാനരചയിതാവ് 1975 – മികച്ച ഗാനരചയിതാവ് (ചുവന്ന സന്ധ്യകൾ -സ്വാമി അയ്യപ്പൻ – മരണാനന്തരം) കൊട്ടാരത്തില്‍ശങ്കുണ്ണി ഐതിഹ്യമാല എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണി(1855 മാർച്ച് 23-1937 ജൂലൈ 22). അറുപതിലേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ക്രി.വ.1855 മാർച്ച് 23)കോട്ടയത്ത് കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി. പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളിൽ ചെന്നു പഠിച്ചു. (സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല.) പതിനേഴാമത്തെ വയസ്സിൽ മണർകാട്ട് ശങ്കരവാര്യരിൽ നിന്നും ‘സിദ്ധരൂപം’പഠിച്ചു.പിന്നീട് വയസ്കര ആര്യൻ നാരായണൻ മൂസ്സതിൽനിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യവൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 1881-ൽ ഗൃഹഭരണം ഏറ്റെടുക്കേണ്ടി വന്നതോടെ ഗുരുവിനെ വിട്ട് പഠനം സ്വയം തുടർന്നു. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങിയാണ് 36-മത്തെ വയസ്സിൽ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാന്റെ നിർബന്ധത്താലായിരുന്നു.1881 മുതൽ പന്ത്രണ്ടു വർഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാൻ തുടങ്ങി. 1893 ൽ മാർ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിലെ ആദ്യ മലയാളം മുൻഷിയായി ജോലിയിൽ പ്രവേശിക്കുന്നതുവരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗ്ഗം. അതിനിടെ അദ്ദേഹം തന്റെ വിവിധങ്ങളായ സാഹിതീസപര്യയ്ക്കു തുടക്കം കുറിച്ചു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തിൽ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിവെച്ച മലയാള മനോരമയിലും(1888) ഭാഷാപോഷിണിസഭയിലും(1892) സഹകരിച്ചു. കൊ.വ.1073 (1898) മുതൽ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടർന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി.1904-ൽ കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനമുൾപ്പടെ തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ എന്നീ രാജസദസ്സുകളിൽ നിന്നും ധാരാളം സ്ഥാനങ്ങളും സമ്മാ‍നങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.1937 ജൂലൈ 22-ന് (1112 കർക്കടകം 7-ന്) 82- ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. കൃതികൾ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

മണിപ്രവാള കൃതികൾ, നാടകങ്ങൾ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളല്പ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട് മണിപ്രവാള കൃതികൾ സുഭദ്രാഹരണം, രാജാകേശവദാസ ചരിത്രം, കേരളവർമ്മശതകം, ലക്ഷ്മീബായി ശതകം, ആസന്നമരണചിന്താശതകം,, മാടമഹീശശതകം, യാത്രാചരിതം, അത്തച്ചമയസപ്തതി,, മുറജപചരിതം, കപോതസന്ദേശം ഗൌളീശസ്ത്രം (തർജ്ജമ), അദ്ധ്യാത്മരാമായണം (തർജ്ജമ), ശ്രീസേതുലക്ഷ്മീഭായി മഹാരാജ്ഞിചരിതം കിളിപ്പാട്ട് - വിനായക മാഹാത്മ്യം ഭാഷാ നാടകങ്ങൾ തർജ്ജമ- മാലതീമാധവം, വിക്രമോർവ്വശീയം, രവിവർമ്മ പുരാണകഥകൾ -കുചേലഗോപാലം,,സീമന്തിനീചരിതം, പാഞ്ചാലധനഞ്ജയം, ഗംഗാവതരണം, കല്പിതകഥകൾ - ദേവീവിലാസം, ജാനകീപരിണയം ആട്ടക്കഥകൾ - ശ്രീരാമപട്ടാഭിഷേകം,, ശ്രീരാമവതാരം, സീതാവിവാഹം ഭൂസുരഗോഗ്രഹണം, കിരാതസൂനുചരിതം കൈകൊട്ടിക്കളിപ്പാട്ടുകൾ- നിവാതകവചകാലകേയവധം, ശ്രീമൂലരാജവിലാസം വിക്റ്റോറിയാചരിതം, ധ്രുവചരിതം, ശോണദ്രീശ്വരീമഹാത്മ്യം, ആർദ്രാചരിത്രം, ഭദ്രോൽപ്പത്തി, ഓണപ്പാന തുള്ളൽപ്പാട്ട് - ശ്രീഭൂതനാതോത്ഭവം, ശ്രീമൂലമഹരാജ ഷഷ്ടി പൂർത്തി മഹോത്സവം, കല്യാണമഹോത്സവം, ശ്രീശങ്കരവിലാസം, തിരുമാടമ്പുമഹോത്സവം സ്ഥാനാരോഹണമഹോത്സവം വഞ്ചിപ്പാട്ടുകൾ- കല്യാണമഹോത്സവം, സീതാസ്വയംവരം ഗദ്യപ്രബന്ധങ്ങൾ- നൈഷധം, വിക്രമോർവ്വശീയനാടകകഥാസംഗ്രഹം, വിശ്വാമിത്രചരിത്രം, അർജുനൻ, ശ്രീകൃഷ്ണൻ, കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

ഐതിഹ്യമാല (8 ഭാഗങ്ങളായി ആദ്യത്തെ പ്രകാശനം) ക്ഷേത്രമഹാത്മ്യം(2 ഭാഗങ്ങൾ. ഇതിലെ ലേഖനങ്ങൾ ഐതിഹ്യമാലയിൽ നിന്നും എടുത്തവയാണ്. സ്മാരകങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി, കോട്ടയം 1968-ലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി കോട്ടയത്ത് രൂപംകൊള്ളുന്നത്. അന്ന് മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.എം.ചെറിയാനായിരുന്നു സമിതിയുടെ ആദ്യ പ്രസിഡന്റ.് സ്മാരകമന്ദിരം നിർമ്മിക്കുന്നതിനുള്ള സ്ഥലം സംഭാവനയായി നല്കിയത് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അനന്തരാവകാശി വാസുദേവനുണ്ണിയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ 1969-ൽ സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1972-ൽ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കംകുറിച്ചു. പുസ്തകപ്രസാധകരായിരുന്ന തൃശൂരിലെ മംഗളോദയം കമ്പനിയുടെ കൈവശമിരുന്ന 'ഐതിഹ്യമാല'യുടെ പകർപ്പവകാശം പതിനായിരം രൂപകൊടുത്ത് സമിതി വിലയ്ക്കു വാങ്ങി. സാഹിത്യപ്രവർത്തക സഹകരണസംഘം സെക്രട്ടറിയും സമിതി വൈസ് പ്രസിഡന്റായിരുന്ന ഡി സി കിഴക്കെമുറിയുടെ പ്രത്യേക താതപ് ര്യമനുസരിച്ച് പുസ്തകത്തിന്റെ പുതിയ പതിപ്പ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 120-ആം ജന്മദിനത്തിൽ സംഘത്തിലൂടെ പുറത്തുവന്നു. ആ പതിപ്പിൽനിന്നു ലഭിച്ച ആദായംകൊണ്ട് സ്മാരകമന്ദിരത്തിന്റെ പണി തുടർന്നു നടത്തുകയുണ്ടായി. മെയ് 14-ന് ആയിരുന്നു മന്ദിരത്തിന്റെ ഉദഘ് ാടനം.1978 മുതൽ എല്ലാ വർഷവും ഏപ്രിൽ നാലിന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിനം സമിതി ആഘോഷിച്ചുവരുന്നു. 1981 മുതൽ സ്മാരകപ്രഭാഷണപരമ്പര ആരംഭിച്ചു. 1980-ൽ സ്കൂൾ ഓഫ് ആർടസ് ് തുടങ്ങി. 85-ൽ സംഗീതവിദ്യാലയവും. 2001-ൽ നഴ്സറി സ്കൂളും ആരംഭിച്ചു. 1991-ൽ സമിതി ഒരു ട്രസ്റ്റാക്കി രജിസ്റ്റർചെയ്ത് പ്രവർത്തിച്ചുവരുന്നു. 1997-ൽ 'കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സമ്പൂർണ്ണകൃതികൾ' സമിതി പ്രസിദ്ധപ്പെടുത്തി. ഇന്നസെന്റ് കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

മലയാള ചലച്ചിത്ര ലോകത്തെ അഭിനേതാക്കളിൽ ഒരാളാണ്‌ ഇന്നസെന്റ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് ആയിരുന്നു ഇന്നസെന്റ്. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്.ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്‌ തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. 1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്ക‌ ോ എസ്.എൻ.എച്ച്.സ്ക‌ ൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972 ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപെ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷബ് ാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. പുരസ്കാരങ്ങൾ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, 1989 - മികച്ച രണ്ടാമത്തെ നടൻ - Mazhavil Kavadi,കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം, 2009 - മികച്ച നടൻ - പത്താം നിലയിലെ തീവണ്ടി,ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം, 2001 - മികച്ച സഹനടൻ – രാവണപ്രഭു, 2004 - മികച്ച സഹനടൻ – വേഷം, 2006 - മികച്ച ഹാസ്യനടൻ - രസതന്ത്രം, യെസ് യുവർ ഓണർ, 2008 - മികച്ച സഹനടൻ - ഇന്നത്തെ ചിന്താവിഷയം മറ്റ് പുരസ്കാരങ്ങൾ 2007 - സത്യൻ പുരസ്കാരം 2008 - മികച്ച പ്രകടനത്തിനുള്ള വാർഷിക മലയാള ചലച്ചിത്ര പുരസ്കാരം (ദുബായ്) അഷിത കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു അഷിത ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ ഇവരുടെ 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു. അതുപോലെതന്നെ ഇടശ്ശേരി അവർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം പുരസ്കാരം എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. 'പദവിന്യാസങ്ങൾ' എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. അനവധി ബാലസാഹിത്യകൃതികളും അഷിതയുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി ഐതിഹ്യമാല, രാമായണം എന്നിവ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത ശ്രദ്ധിച്ചിരുന്നു. റഷ്യൻ കവി അലക്സാണ്ടർ പുഷ്കിന്റെ കവിതകളും മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ കെ.ബി. നായരുടേയും (കഴങ്ങോട്ടു ബാലചന്ദ്രൻനായർ) തങ്കമണിയമ്മയുടേയും മകളായി ജനച്ചു. ഡെൽഹിയിലും ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. കേരളസർവ്വകലാശാലയിൽ ഉദ്യോഗസ്ഥനായിരുന്ന കെ.വി. രാമൻകുട്ടിയെ വിവാഹം കഴിച്ചു. മകൾ ഉമ പ്രസീദ 1956 ഏപ്രിൽ 5-ന് തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ ജനിച്ച അഷിത,.2019 മാർച്ച് 27-ന് അർബുദരോഗത്താൽ തൃശൂരിലെ അശ്വിനി ആശുപത്രിയിൽവച്ച് അന്തരിച്ചു.വായനാലോകത്തെ പിടിച്ചുലച്ച ജീവിതാനുഭവങ്ങൾ ഉൾക്കൊള്ളുന്ന 'അത്‌ ഞാനായിരുന്നു' എന്ന ദീർഘസംഭാഷണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച്‌ഏതാനും മാസങ്ങൾക്കകം അഷിത അന്തരിച്ചു. രചനകൾ- വിസ്മയചിഹ്നങ്ങൾ,, അപൂർണ്ണ വിരാമങ്ങൾ, അഷിതയുടെ കഥകൾ മഴമേഘങ്ങൾ,, കല്ലുവച്ച നുണകൾ, തഥാഗത, ഒരു സ്ത്രീയും പറയാത്തത്, മയിൽപ്പീലിസ്പർശം, അലക്സാണ്ടർ പുഷ്കിന്റെ കവിതകളുടെ മലയാളതർജ്ജമ മീര പാടുന്നു (കവിതകൾ), വിഷ്ണു സഹസ്രനാമം - ലളിത വ്യാഖ്യാനം (ആത്മീയം) ശിവേന സഹനർത്തനം - വചനം കവിതകൾ, രാമായണം കുട്ടികൾക്ക് (ആത്മീയം) കുട്ടികളുടെ ഐതിഹ്യമാല, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത് പുരസ്കാരങ്ങൾ 2015 ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം (അഷിതയുടെ കഥകൾ), ഇടശ്ശേരി പുരസ്കാരം (1986) – വിസ്മയചിഹ്നങ്ങൾ, അങ്കണം അവാർഡ് തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ അവാർഡ് (1994), പത്മരാജൻ പുരസ്കാരം (2000) - തഥാഗത കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

വൈലോപ്പള്ളി ശ്രീധരമേനോന്‍ ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (ജീവിതകാലം: 1911 മെയ്‌ 11 - 1985 ഡിസംബർ 22 ).എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931- ൽ അദ്ധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാധ്യാപകനായാണ്‌ വിരമിച്ചത്‌. മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക‌് സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്.‌ വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക‌് തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു. ഈ മഹാകവി തുടർന്ന് രക്തസ്രാവം കാരണം 1985 ഡിസംബർ 22-ന‌് അന്തരിച്ചു. \"ശ്രീ\" എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിതകൾ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. രണ്ട്‌ ലോകമഹായുദ്ധങ്ങൾ കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ്‌ കവി തന്റെ യൌവനം കഴിച്ചു കൂട്ടിയത്‌. കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളിക്കവിതയുടെ ആധാരശില.വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളിൽ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവൻപിള്ളയുടെയും കാൽപ്പനിക പ്രസ്ഥാനങ്ങൾ മലയാള കവിതാ രംഗത്തിൽ വെന്നിക്കൊടി പാറിച്ച്‌ നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർത്ഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

ഇടശ്ശേരി ഗോവിന്ദൻ നായർ, എൻ.വി. കൃഷ്ണവാര്യർ മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാരും സമശൈലീയരും ആയിരുന്ന ചിലർ. തികച്ചും വ്യത്യസ്തമായ ഒരു ജീവിത ബോധം ആണ്‌ കവിയുടെ കവിതകളിൽ വായിച്ചെടുക്കാവുന്നത്. ജീവിതം പരാജയത്തെ അഭിമുഖീകരിക്കുന്നതും ആ കവിതകളിൽ കാണാം, പക്ഷേ ഒരു പിന്തിരിയലോ കീഴടങ്ങലോ കവിതകളിൽ കാണാൻ കഴിയില്ല. യാഥാർത്ഥ്യബോധത്തിൽ അടിയുറച്ചിരുന്നതുകൊണ്ട്‌ അക്കവിതകളിൽ അസാമാന്യ ദൃഢത ഉണ്ടായി, \"എല്ലുറപ്പുള്ള കവിത\" എന്നാണ്‌ കടൽ കാക്കകൾ എന്ന സമാഹാരത്തിന്റെ അവതാരികയിൽ പി. എ. വാര്യർ എഴുതിയത്‌. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ്‌ വൈലോപ്പിള്ളിയുടെ രീതി \"എന്തോ വ്യത്യാസമുണ്ടാ കൃതിക്ക‌്, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത\" എന്ന് എം.എൻ. വിജയൻ ആ ശൈലിയെ വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ലഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക‌് പകർന്നു കൊണ്ടു പോകുന്ന ഒരു നിരന്തരതയാണ്‌ കവിക്ക‌് ജീവിതം. ഇന്നു വിതക്കുന്ന വിത്ത്‌ ലോകത്ത്‌ ആദ്യം നട്ട വിത്തിന്റെ നൈരന്തര്യം ആണ്.‌ ഇവിടുത്തെ നാളത്തെ പാട്ട്‌ഇന്നിന്റെ പാട്ടിന്റെ തുടർച്ച തന്നെ ആണ്‌. വൈലോപ്പിള്ളിയുടെ കവിതകൾ മാമ്പഴം (1947) ആൽബിനും മച്ചാന്മാരും, സഹ്യന്റെ മകൻ (1944),, ശ്രീരേഖ (1950), കുടിയൊഴിക്കൽ (1952),, ഓണപ്പാട്ടുകാർ (1952), വിത്തും കൈക്കോട്ടും (1956), കടൽക്കാക്കകൾ (1958), കയ്പവല്ലരി (കവിത) (1963),, വിട (1970), മകരക്കൊയ്ത്ത് (1980), പച്ചക്കുതിര (1981), കുന്നിമണികൾ(1954), കുരുവികൾ(1961), മിന്നാമിന്നി (1981), വൈലോപ്പിള്ളിക്കവിതകൾ(1984), മുകുളമാല(1984), കൃഷ്ണമൃഗങ്ങൾ(1985), അന്തി ചായുന്നു(1995), ആസാംപണിക്കാർ, മറ്റു കൃതികൾ ഋശ്യശൃംഖനും അലക്സാണ്ടറും(നാടകം-1956), കാവ്യലോകസ്മരണകൾ (സ്മരണകൾ-1978), അസമാഹൃത രചനകൾ(സമ്പൂണ്ണകൃതികളിൽ), വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ - വാല്യം 1,2 (2001) വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

പുരസ്കാരങ്ങളും ബഹുമതികളും സംഘടനാ പ്രവർത്തനങ്ങളും സാഹിത്യനിപുണൻ ബഹുമതി കന്നിക്കൊയ്ത്ത് എന്ന ആദ്യ കവിതാ സമാഹാരത്തിന് 1947 ൽ മദ്രാസ് ഗവണ്മെന്റ് അവാർഡ് ലഭിച്ചു, ആശാൻ പ്രൈസ് കുടിയൊഴിക്കൽ എന്ന കൃതിക്ക് 1969 ലെ സോവിയറ്റ്‌ ലാൻഡ്‌ നെഹ്രു പുരസ്കാരം ലഭിച്ചു,, വിട എന്ന കൃതിക്ക് 1971 ലെ ഓടക്കുഴൽ പുരസ്കാരം, 1972 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, 1977 ലെ എസ്.പി.സി.എസ് അവാർഡ് എന്നിവ ലഭിച്ചു കയ്പവല്ലരിക്ക് 1965 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച, മകരക്കൊയ്ത്ത് എന്ന കൃതിക്ക് 1981 ലെ വയലാർ പുരസ്കാരം ലഭിച്ചു വിത്തും കൈക്കോട്ടും എന്ന കവിതാ സമാഹാരത്തിന് 1956 ലെ എം.പി. പോൾ പുരസ്കാരം ലഭിച്ചു 1958 ൽ പുറത്തിറങ്ങിയ കടൽ കാക്കകൾ എന്ന കവിതാ സമാഹാരത്തിന് കല്യാണി കൃഷ്ണമേനോൻ പുരസ്കാരം ലഭിച്ചു 1931 മുതൽ പത്തു വർഷത്തോളം സമസ്ത കേരള സാഹിത്യപരിഷത്തിൻ്റെ‌ പ്രവർത്തകനായിരുന്നു. പു.ക.സ.(പുരോഗമന കലാ സാഹിത്യ സംഘം)യുടെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്നു. 1968-71 കാലയളവിൽ കേരള സാഹിത്യ അക്കാദമി അംഗം ആയിരുന്നു. കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

ജവഹര്‍ലാല്‍നെഹ്റു ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. [1][2] ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964 ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. . സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ഗാന്ധിയും പിന്നീട്‌ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌. ലണ്ടനിലെ പ്രശസ്തമായ കേംബ്രിഡജ് ് സർവ്വകലാശാലയിൽ നിന്നുമാണ് നെഹ്രു ബിരുദം കരസ്ഥമാക്കിയത്.സർവ്വകലാശാലയിലെ ഇന്നർ ടെംപിളിൽ നിന്നും വക്കീൽ ആകുവാനുള്ള പരിശീലനവും നെഹ്രു പൂർത്തിയാക്കി. വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിലേക്കു തിരിച്ചു വന്ന നെഹ്രു അലഹബാദ് കോടതിയിൽ അഭിഭാഷകനായി ഉദ്യോഗം ആരംഭിച്ചു. ഇക്കാലയളവിൽ അദ്ദേഹത്തിന് രാഷ്ട്രീയത്തോടും താൽപര്യമുണ്ടായിരുന്നു. പതുക്കെ അഭിഭാഷകജോലി വിട്ട് നെഹ്രു മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ചേക്കേറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിൽക്കാനാണ് നെഹ്രു താൽപര്യപ്പെട്ടത്. തന്റെ മാർഗ്ഗദർശി കൂടിയായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹത്തോടേയും, മൗനസമ്മതത്തോടേയും നെഹ്രു കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറി. ബ്രിട്ടനിൽ നിന്നും ഇന്ത്യക്കു പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ജവഹർലാൽ ഉറക്കെ പ്രഖ്യാപിച്ചു.ഇടതുപക്ഷ പരമായ കോൺഗ്രസ്സിന്റെ നയങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി നെഹ്രുവിനെ കോൺഗ്രസ് തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. ഗാന്ധി തൻറെ രാഷ്ട്രീയ പിൻഗാമിയായി നെഹ്രുവിനെ കണ്ടുതുടങ്ങിയ 1941 ലേ തന്നെ നേതൃത്വത്തിന്റെ വിഷയത്തിൽ തീരുമാനമായിരുന്നു.പ്രധാനമന്ത്രി എന്ന നിലയിൽ ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി തീർക്കാനുള്ള ഒരു പദ്ധതി നെഹ്രു ആവിഷ്കരിച്ചു. സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് നവീകരണപദ്ധതികൾ നെഹ്രു നടപ്പിലാക്കുകയുണ്ടായിനെഹ്രുവിന്റെ നേതൃത്വകാലത്ത് കോൺഗ്രസ്സ് ഒരു വൻ രാഷ്ട്രീയപാർട്ടിയായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് വിജയം കൈവരിച്ചു. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ പ്രചാരം എന്നിവയിലെല്ലാം നെഹ്രുവിന്റെ ദീർഘവീക്ഷണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും കാണാവുന്നതാണ്.കോളനി വാഴ്ചയിൽ നിന്നും ഇന്ത്യക്കൊപ്പം മോചിതമായ മറ്റു പല രാജ്യങ്ങളും സ്വേഛാധിപത്യത്തിന്റെ പിടിയലമർന്നപ്പോഴും ഇന്ത്യയിൽ ജനാധിപത്യം കരുത്തോടെ തഴച്ചുവളർന്നത് ജവഹർലാൽ നെഹ്രുവിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാവുന്നതാണ്. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു.. രചനകൾ നെഹ്രു ഒരു മികച്ച ഗ്രന്ഥകാരൻ കൂടിയായിരുന്നു. ഇന്ത്യയെ കണ്ടെത്തൽ, ലോകചരിത്രാവലോകനം എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്‌. 1955- ലാണ‌് ജവഹർലാൽ നെഹ്രുവിന്‌ഭാരതരത്നം ബഹുമതി സമ്മാനിച്ചത്. ദ ഡിസ്കവറി ഓഫ് ഇന്ത്യ, ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി, ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ‍ഡോട്ടർ,,, എ ബഞ്ച് ഓഫ് ഓൾഡ് ലെറ്റേഴ്സ്, മഹാത്മാ ഗാന്ധി,, ദ എസ്സൻഷ്യൽ റൈറ്റിംഗസ് ്,, ആൻ ആന്തോളജി, ലെറ്റേഴ്സ് ടു ചീഫ് മിനിസ്റ്റേഴ്സ് ബഹുമതികൾ ഒരു കുടുബത്തിലെ മൂന്ന് പേർക്ക് ഭാരതരത്നം ലഭിച്ചിട്ടുള്ളത് നെഹ്രുകുടുംബത്തിനാണ്‌. പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‌ 1955-ലും,മകൾ ഇന്ദിരാഗാന്ധിക്ക് 1971-ലും നെഹ്രുവിന്റ ചെറുമകൻ രാജീവ്ഗാന്ധിക്ക് 1991-ലും ഭാരതരത്നം സമ്മാനിക്കപ്പെട്ടു.മൂന്നുപേരും ഇന്ത്യൻപ്രധാനമന്ത്രിമാരായിരുന്നു. നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും പ്രധാനമന്ത്രിമാരായിരിക്കുമ്പോഴാണ്‌ ഭാരതരത്നം ലഭിച്ചത്.രാജീവഗ് ാന്ധിക്ക് മരണാനന്തര ബഹുമതിയായാണ്‌ ഈ പുരസ്കാരം സമ്മാനിച്ചത്. കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

ഡോ.എം.വി.വിഷ്ണുനമ്പൂതിരി കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനായിരുന്നു മീത്തലെ വട്ടപ്പറമ്പത്ത് വിഷ്ണു നമ്പൂതിരി എന്ന ഡോ. എം.വി. വിഷ്ണുനമ്പൂതിരി (25 ഒക്ടോബർ 1939 - 9 മാർച്ച് 2019). അരനൂറ്റാണ്ട് കാലമായി ഫോക്ലോർ രംഗത്ത് ശേഖരണം, പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നു. നാടൻപാട്ടുകളും, തോറ്റം പാട്ടുകളും ശേഖരിക്കുകയുംതെയ്യത്തെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമി 2001 മുതൽ ചെയർമാനായിരുന്നു .2019 മാർച്ച് 9 ശനിയാഴ്ച 79-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. കണ്ണൂർ ജില്ലയിലെ ഏഴിമലയുടെ സമീപ ഗ്രാമമായ കുന്നരു ഓണപ്പറമ്പിൽ മീത്തലെ വട്ടപ്പറമ്പത്തില്ലം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും കുളപ്പുറം ഇല്ലത്തെ ദ്രൗപതി അന്തർജ്ജനത്തിന്റെയും മകനായി 1939 ഒക്ടോബർ 25 -നു ജനിച്ചു. കുന്നരു എലിമെന്ററി സ്കൂൾ, കുഞ്ഞിമംഗലം ഗോപാൽ ഹയർ എലിമെന്ററി സ്കൂൾ, പയ്യന്നൂർ ബോർഡ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം .1958 ൽ ഫസ്റ്റ് ക്ലാസൊടെ ഇ. എസ്. എൽ. സി. പാസായി. കണ്ണൂർ ട്രൈനിങ് സ്കൂളിൽ അധ്യാപകപരിശീലനം കഴിഞ്ഞു. പ്രൈമറി സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് പഠിച്ച് ഉദ്ദ്യോഗകയറ്റങ്ങൾ നേടി. ഹൈസ്കൂൾ, ഹയർ സെക്കണ്ടറിസ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. 1995 -ൽ മണത്തണ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ചു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദവും കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. സർവകലാശാലകളിൽ ഗവേഷണ ഗൈഡ്. 1995 മുതൽ കാലടി സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാളം വകുപ്പ് തലവനായി. 2002 ൽ കണ്ണൂർ സർവകലാശാല കാഞ്ഞങ്ങാട് പി.സ്മാരക കാമ്പസിലും മലയാളം അദ്ധ്യാപകനായി. കോഴിക്കോട് സർവകലാശാല ഫോക്ല‌ ോർ വിഭാഗം തലവനായി വിരമിച്ചു. നാടോടിവിജ്ഞാനീയവുമായി ബന്ധപ്പെട്ട അൻപത്തിമൂന്നു കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. പുറച്ചേരി മരങ്ങാട്ടില്ലത്ത് സുവർണ്ണിനി ആണ് ഭാര്യ. കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

കൃതികൾ മുഖദർശനം (1975 ), കേരളത്തിലെ നാടോടിവിജ്ഞാനീയത്തിന് ഒരു മുഖവുര ഫോക് ലോർ നിഘണ്ടു, പുള്ളുവപ്പാട്ടും നാഗാരാധനയും, നാടോടിവിജ്ഞാനീയം, നമ്മുടെ പണ്ടത്തെ പാട്ടുകൾ, മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും ഉപന്യാസസാഹിത്യം, പൊട്ടനാട്ടം,, വടക്കൻപാട്ടുകഥകൾ-ഒരു പഠനം തീയാട്ടും അയ്യപ്പൻ കൂത്തും, പൂരക്കളി, വണ്ണാനും കെന്ത്രോൻപാട്ടും നമ്പൂതിരിഭാഷാ ശബ്ദകോശം,, പുലയരുടെ പാട്ടുകൾ, തോറ്റമ്പാട്ടുകൾ-ഒരു പഠനം കടങ്കഥകൾ-ഒരു പഠനം, കാക്കവിളക്കിന്റെ വെളിച്ചത്തിൽ നാടൻ കളികളും വിനോദങ്ങളും,, മുരിക്കഞ്ചേരി കേളുവിന്റെ പാട്ടുകഥ നാട്ടറിവും നാമ പഠനവും, മണലേരി കേളപ്പന്റെ പാട്ടുകഥ, മാന്ത്രിക വിജ്ഞാനം, നാടൻ പാട്ടുകൾ, ഉത്തരകേരളത്തിലെ തോറ്റം പാട്ടുകൾ തോറ്റം പാട്ടുകൾ,, കോതാമൂരി, പഴയപാട്ടുകൾ, തിരുവർക്കാട്ടു ഭഗവതി തോറ്റം, ഏറുമ്പാത്ത് കുഞ്ഞുപ്പാട്ടി, പറങ്ങോടൻ ചന്തു, തെയ്യവും തിറയും മണലേരി കേളപ്പന്റെ പാട്ടുകഥ, നാടോടി വിജ്ഞാനീയം കതിവന്നൂർ വീരൻ തോറ്റം-ഒരു വീര പുരാവൃത്തം, തെയ്യം,, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കുറത്തിതോറ്റം, തീയാട്ടും അയ്യപ്പൻ കൂത്തും, ഗവേഷണ പ്രവേശിക, പഴഞ്ചൊൽ സാഹിത്യം, വിവരണാത്മക ഫോക്ലോർ ഗ്രന്ഥസൂചി അഞ്ചു വടക്കൻ പാട്ടുകൾ, കേരളത്തിലെ നാടൻ സംഗീതം, തെയ്യം തിറകളുടെ തോറ്റം പാട്ടുകൾ, ഫോക്ലോർ ചിന്തകൾ, നമ്മുടെ പണ്ടത്തെ പാട്ടുകൾ, വടക്കൻപാട്ടു കഥകൾ വാള്യം 1, തെയ്യവും തിറയും, നാടൻകലകൾ നാടൻ പാട്ടുകൾ, നാടൻ പാട്ടുമഞ്ജരി, ഫോക്ലോറും ജന സംസ്കാര പഠനവും, നാടൻപാട്ടുകൾ മലയാളത്തിൽ, മലയാളത്തിലെ നാടൻപാട്ടുകൾ 2, വടക്കൻ പാട്ടുകഥകൾ വാള്യം 2, കീർത്തന സാഹിത്യം, നാട്ടറിവു പഠനങ്ങൾ വാള്യം1 പുരാവൃത്ത പഠനം, ഫോക്ലോർ ഉപന്യാസങ്ങൾ, പുരസ്കാരങ്ങൾ 1992 കേരള സാഹിത്യ അക്കാഡമി (ഐ.സി.ചാക്കോ എൻഡോവമ് െന്റ് അവാർഡ്) -ഫോക്ലോർ നിഘണ്ടു എന്ന ഗ്രന്ഥത്തിന് 1998 പട്ടത്താനം അവാർഡ് (ഫോക്ലോർ രംഗത്ത് നൽകിയ സംഭാവനകൾ അടിസ്ഥാനപ്പെടുത്തി) 1999 ഗ്രന്ഥ രചന-സമഗ്രസംഭാവനയ്ക്കുള്ള ഫോക്ലോർ അക്കാദമി അവാർഡ് 2008 കേരള സംഗീത നാടക അക്കാഡമി അവാർഡ് (നാടൻ കലാഗവേഷണം കേരള സർക്കാറിന്റെ പി കെ കാളൻ അവാർഡ് (2009) (നാടൻ ഗവേഷകൻ) പി കെ പരമേശ്വരൻനായർ ട്രസ്റ്റ് നൽകുന്ന എസ്.ഗുപ്തൻ നായർ സ്മാരക പുരസ്കാരം (2011) കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സീനിയർഫെല്ലോഷിപ്പ് 3 തവണ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

സർവ്വ വിജ്ഞാനകോശത്തിന്റെ ഉപദേശകസമിതി അംഗത് കുരീപ്പുഴ ശ്രീകുമാര്‍ ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവിയാണ് കുരീപ്പുഴ ശ്രീകുമാർ. കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന്‌ പി.എൻ.ശാസ്ത്രിയുടേയുംകെ.കമലമ്മയുടേ യും മകനായി ജനിച്ചു. ജാതി-മത വിശ്വാസിയല്ല ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും, ദേശീയ കവിസമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് . കൂട്ടുകാരി- കെ.സുഷമകുമാരി, മകൻ-നെസിൻ. ഒരു ഹൈന്ദവദേവന്റെ പേരിലുള്ളതായതിനാൽ ശ്രീപദ്മനാഭസ്വാമി പുരസ്കാരം അദ്ദേഹം നിരസിക്കുകയുണ്ടായി.കുരീപ്പുഴ ശ്രീകുമാർ നവമാധ്യമമായ ഫേസബ് ുക്കിലൂടെ - ഇന്ന് വായിച്ച കവിത- എന്ന പംക്തിയിലൂടെ ദിവസേന ഓരോ കവികളുടെ, കവിത വായനക്കാർക്കായി പങ്കുവെയ്ക്കുന്നു. ഞായറാഴ്ചകളിൽ മൺമറഞ്ഞ മലയാള കവികളുടെ കവിതകളാണ് പങ്കുവെയ്ക്കുക - ഇന്നും വായിച്ച കവിത- എന്നാണ് ഞായറാഴ്ച പംക്തിക്ക് പേര്. കൂടാതെ തിങ്കളാഴ്ച മറ്റ് ഭാഷയിലെ കവിതകളുടെ മലയാള പരിഭാഷയും പങ്കുവെയ്ക്കുന്നു. സുരേഷ് കുറുമുള്ളൂർ, വിനോദ് വെള്ളായണി, മിനി ഫ്രാൻസിസ്, ടി.കെ ഉണ്ണി, തുടങ്ങി നിരവധി കവികൾ കുരീപ്പുഴയുടെ പാത പിന്തുടർന്ന് ഫേസ്ബുക്കില് നിത്യവും മറ്റു കവികളുടെ കവിതകൾ പങ്കുവെയ്ക്കുന്നവരാണ്. മലയാള കവിതാസ്വാദന രംഗത്ത് കുരീപ്പുഴ ശ്രീകുമാറിന്റെ ഈ പരീക്ഷണം വളരെ അധികം ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

പ്രധാനകൃതികള്‍ പെണങ്ങുണ്ണി, ശ്രീകുമാറിന്റെ ദുഃഖങ്ങൾ, രാഹുലൻ ഉറങ്ങുന്നില്ല, അമ്മ മലയാളം, ഹബീബിന്റെ ദിനക്കുറിപ്പുകൾ, കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ കീഴാളൻ, യക്ഷിയുടെ ചുരിദാർ(നഗ്നകവിതകൾ), നരകത്തിലേക്ക് ഒരു ടിക്കറ്റ്(നഗ്നകവിതകൾ), ഇത്തിരിസ്നേഹമുണ്ടോ സിറിഞ്ചിൽ കുരീപ്പുഴ ശ്രീകുമാറിന്റെ ലേഖനങ്ങൾ., Suicide Point (കവിതകളുടെ ഇംഗ്ലിഷ് മൊഴിമാറ്റം. (ആർ.രാമൻ നായർ) കൊൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിച്ചു.) പുരസ്കാരങ്ങൾ • കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം(1975) • വൈലോപ്പിള്ളി പുരസ്കാരം(1987) • അബുദാബി ശക്തി അവാർഡ് • സംസ്ഥാന ബാലസാഹിത്യ അവാർഡ് • ഭീമ ബാലസാഹിത്യ അവാർഡ് • മഹാകവി പി.പുരസ്കാരം. • ശ്രീപത്മനാഭ സ്വാമി സമ്മാനം.(സെക്കുലറിസം മുൻനിർത്തി നിരസിച്ചു) • കേസരി പുരസ്ക‌ ാരം. • ഡോ.എ.ടി.കോവൂർ,എം.സി.ജോസഫ്,പവനൻ പുരസ്കാരങ്ങൾ. • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011) കീഴാളൻ എന്ന കവിതാ സമാഹാരത്തിന് കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

മാധവിക്കുട്ടി ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. കമലാ സുരയ്യ (ജനനം: മാർച്ച് 31, 1934 - മരണം:മേയ് 31, 2009) [2][3] മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.മാധവിക്കുട്ടിയുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

പലതും അവരുടെ സ്വകാര്യ ജീവിതാനുഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് അവരുടെ കഥകളെ കുറിച്ച് ഗവേഷണം നടത്തിയ ഡോ എം രാജീവ് കുമാർ അഭിപ്രായപ്പെടുന്നു. 1934 മാർച്ച് 31 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഭാഗമായിരുന്ന മലബാർ ജില്ലയിൽ ഉൾപ്പെട്ട പുന്നയൂർക്കുളത്ത് (നിലവിൽ തൃശൂർ ജില്ല) നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു[6]. അമ്മ കവയിത്രിയായ ബാലാമണിയമ്മ, അച്ഛൻ മാതൃഭൂമി ദിനപത്രത്തിൻ്റെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായർ പ്രസിദ്ധ കവി നാലപ്പാട്ട് നാരായണമേനോൻ വലിയമ്മാവനായിരുന്നു. സുലോചന നാലപ്പാട്ട് സഹോദരിയാണ്. കമലയുടെ ബാല്യകാലം പുന്നയുർക്കൂളത്തും കൽക്കട്ടയിലുമായാണ് കഴിഞ്ഞത്.അച്ഛൻ വി എം നായർ കൽക്കട്ടയിലെ പ്രശസ്തമായ വെൽഫ്രഡ് ട്രാൻസ്പോർട്ട് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.പതിനഞ്ചാം വയസ്സിൽ കമലയുടെ വിവാഹം ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയർ കൺസൽടന്റായിരുന്ന മാധവദാസുമായി നടന്നു. പ്രായം കൊണ്ട് കമലയേക്കാൾ ഏറെ മുതിർന്ന ആളായിരുന്നു മാധവദാസ്.1992 ൽ മാധവദാസ് മരണപ്പെടുമ്പോൾ അവരുടെ ദാമ്പത്യത്തിന് 43 വർഷം പ്രായമായിരുന്നു.മക്കൾ: എം.ഡി. നാലപ്പാട്ട്, ചിന്നൻ ദാസ്, ജയസൂര്യ. 1999 ൽ ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ഇസ്ലാമിൽ നിന്ന് പുനർ വിവാഹിതയാകുവാൻ തീരുമാനിച്ചിരുന്നതായി പറയപ്പെടുന്നു. അവസാനകാലം മകന്റെ കൂടെ പൂനെയിലായിരുന്നു. 2009 മേയ് 31-നു് പൂനെയിൽ വെച്ച് അന്തരിച്ചു. മരിക്കുമ്പോൾ അവർക്ക് 75 വയസ്സായിരുന്നു. കേരളത്തിലേക്ക് എത്തിച്ച മൃതദേഹം തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദിലാണ് ഖബറടക്കിയിരിക്കുന്നത്. പ്രധാനകൃതികള്‍ മൂന്നു നോവലുകൾ, കടൽ മയൂരം, ഭയം എന്റെ നിശാവസ്ത്രം, എന്റെ സ്നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം,, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ, എന്റെ കഥ ബാല്യകാല സ്മരണകൾ, വർഷങ്ങൾക്കു മുൻപ്, ഡയറിക്കുറിപ്പുകൾ, നീർമാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങൾ, കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

മനോമി, വീണ്ടും ചില കഥകൾ, ഒറ്റയടിപ്പാത, എൻ്റെ കഥകൾ സുരയ്യ പാടുന്നു, അമ്മ, സസ്നേഹം, യാ അല്ലാഹ്, കവാടം, (സുലോജനയുമോത്ത്), അമാവാസി (കെ.എൻ.മോഹനവർമ്മയുമൊത്ത്), വണ്ടിക്കാളകൾ (2005 അവസാനകൃതി), മാധവിക്കുട്ടിയുടെ കൃതികൾ, സമ്പൂർണ്ണം,, ഇംഗ്ലീഷ് ഭാഷയിൽ കൽക്കട്ടയിലെ വേനൽ (Summer in kolkata......), കാമത്തിന്റെ, അക്ഷരങ്ങൾ (Alphabet of the lust), പിതൃപരമ്പര (The Descendants) പഴയ കളിവീടും മറ്റു കവിതകളും (Old Play House and Other Poems), തിരഞ്ഞെടുത്ത കവിതകൾ (Collected Poems‌), എങ്ങനെ പാടണമെന്ന് ആത്മാവിനേ അറിയൂ (Only the Soul know How to Sing), ചൂളംവിളികൾ (The Sirens), 1964: പക്ഷിയുടെ മണം (), 1966: നാരിചീറൂകൾ, പറക്കുമ്പൊൽ (short stories) 1968: തണുപ്പ് (short story) 1982: ' (autobiography) 1987: ബാല്യകാല സമരങ്ങൾ(Childhood Memories) 1989: Varshangalkku Mumbu (novel) 1990: Palayan (novel) 1991: Neypayasam (short story) 1992: Dayarikkurippukal (novel) 1994: നീർമാതളം പൂത്തക്കാലം (novel) 1996: Chekkerunna Pakshikal (short stories) 1998: Nashtapetta Neelambari (short stories) 2005: Chandana Marangal (novel) 2005: Madhavikkuttiyude Unmakkadhakal (short stories) 2005: Vandikkalakal (novel) മാധവിക്കുട്ടിയെ കുറിച്ച് The Love Queen of Malabar ; Memoir of a Friendship with Kamala Das എന്ന പേരിൽ മർളി വെയസ് ്ബോഡ് എഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്. പുരസ്കാരങ്ങൾ 1997 - വയലാർ അവാർഡ് - നീർമാതളം പൂത്ത കാലം 2002 - എഴുത്തച്ഛൻ പുരസ്കാരം കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍

സാഹിത്യ അക്കാദമി പുരസ്കാരം - തണുപ്പ് ഏഷ്യൻ വേൾഡ് പ്രൈസ് ഏഷ്യൻ പൊയട്രി പ്രൈസ് കെന്റ് അവാർഡ് കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം[17] ആശാൻ വേൾഡ് പ്രൈസ് തുഞ്ചത്തെഴുത്തച്ഛൻ ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ്, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (About this sound ഉച്ചാരണം). അദ്ദേഹം പതിനഞ്ചാംനൂറ്റാണ്ടിനും പതിനാറാംനൂറ്റാണ്ടിനുമിടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നതെന്നു വിശ്വസിച്ചുപോരുന്നു. എഴുത്തച്ഛന്റെ യഥാർത്ഥനാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്ധ‌ ർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥനാമം 'തുഞ്ചൻ'(ഏറ്റവുമിളയആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നെന്ന്, തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ.ബാലകൃഷ്ണ കുറുപ്പ്I നിരീക്ഷിക്കുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ഡിയൂർ ശിവക്ഷേത്രത്തിനടുത്തുളള, തുഞ്ചൻപറമ്പാണു കവിയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടുകിടക്കുകയാണ്.അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള കുന്നുവാരം യു പിഎസ്, ആറ്റിങ്ങല്‍


Like this book? You can publish your book online for free in a few minutes!
Create your own flipbook