കായംകുളം സെന്റ് മേരീസ് LPS ലെ വിദ്യാര്‍ത്ഥികള്‍ കൊറോണ കാലഘട്ടത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഇന്ത്യയുടെ ചരിത്രപരവും, ശാസ്ത്ര,സാങ്കേതിക,സാംസ്കാരികപരവുമായ വിഷയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് തയ്യാറാക്കിയ ‘ഡിജിറ്റല്‍ മാഗസിന്’ ആണിത്. വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ക്ക് ചരിത്രപരമായ അറിവുണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമായത്കൊണ്ടുതന്നെ ഈ വിഷയങ്ങളെക്കുറിച്ച് നല്ല അറിവുകള്‍ പകരുന്ന ‘ഭൂമിക’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ മാഗസിന് എല്ലാവര്‍ക്കുമായി പരിശുദ്ധമാതാവിന്റെ നാമധേയത്തില്‍ സമര്‍പ്പിച്ചുകൊള്ളുന്നു.