Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore st jude voice magazine july 2022

st jude voice magazine july 2022

Published by gvhss koonathara, 2022-07-31 08:49:45

Description: st jude voice magazine july 2022

Search

Read the Text Version

A monthly magazine of Catechism unit of St. Jude Latin Church Kuttanellur Vol 2 july 2022

A monthly magazine of Catechism unit of St. Jude Latin Church Kuttanellur Vol 2 july 2022 St Thomas Day (സെന്റ് തോമസ് ദിനം) 03/07/2022 ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളുമായ വിശുദ്ധ തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാളാണ് ദുക്റാന (സെന്റ് തോമസ് ദിനം). നമ്മുടെ ദേവാലയത്തിൽ വിപുലമായ പരിപാടികളോടെ സെൻറ് തോമസ് ദിനം ആഘോഷിച്ചു. ആറാം ക്ലാസിലെ ആൻറണിയോ സെന്റ് തോമസിന്റെ പ്രഛനവേഷം ധരിച്ച് പ്രതിക്ഷണത്തിൽ പങ്കെടുത്തു. തുടർന്ന് അസംബ്ലിയിൽ വെച്ച് സെന്റ് തോമസിനെ കുറിച്ച് വിശദമായ വിവരണം കുട്ടികൾക്ക് നൽകി. യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളാണ് തോമാശ്ലീഹാ. ഇദ്ദേഹം യൂദാസ് തോമസ്, ദിദിമോസ്, മാർ തോമാ എന്നീ പേരുകളിലും അറിയപ്പെടുന്നു. യേശുവിന്റെ ഊർജ്ജസ്വലനായ ശിഷ്യൻ എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്. തോമസ് അപ്പോസ്തലനെക്കുറിച്ച് പരിമിതമായി മാത്രമേ ബൈബിളിൽ പരാമർശമുള്ളൂ. യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ് തോമാ ഒരു പ്രധാന കഥാപാത്രമായിരിക്കുന്നത്. ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ ജൂത കോളനികളുണ്ടായിരുന്നു. ഇസ്ലാം മതത്തിന്റെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന അരമായ സുറിയാനി ഭാഷ ആയിരുന്നു. തോമാശ്ലീഹാ ദക്ഷിണ ഭാരതത്തിൽ സുവിശേഷവേല നിർവഹിച്ചതിന്റെ ഫലമായി രൂപമെടുത്ത വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് പാലയൂർ (ചാവക്കാട്),മുസ്സിരിസ് (കൊടുങ്ങല്ലൂർ), കൊക്കമംഗലം, പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. ഈ പ്രദേശങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം കുത്തേറ്റ് മരിച്ചതായും വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും വിശുദ്ധന്റെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസയിലേക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു. St. Jude Voice, page No. 1 Private circulation only



തിരുശേഷിപ്പ് വണക്കത്തിന്റെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക കർമ്മലമാതാവിന്റെ തിരുന്നാൾ 16/07/2022 സെന്റ് ജൂഡ് ദേവാലയത്തിൽ വിപുലമായ പരിപാടികളോടെ കർമ്മല മാതാവിന്റെ തിരുനാൾ 17/07/2022 ന് ആഘോഷിച്ചു. സെന്റ് ജൂഡ് ഇടവകയിൽ സേവനം ചെയ്യുന്ന കർമ്മലീത്ത സഭാംഗങ്ങളായ, സെൻ ജൂഡ് കോൺവെന്റിലെ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലാണ് കർമ്മല മാതാവിന്റെ തിരുനാൾ ദേവാലയത്തിൽ വിപുലമായി ആഘോഷിച്ചത്. വിശുദ്ധ കുർബാനയ്ക്കു മുൻപ് കർമ്മല മാതാവിന്റെയും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെയും വേഷം ധരിച്ച വേദപാഠ കുട്ടികൾ അവതരിപ്പിച്ച ടാബ്ലോ എല്ലാവരെയും ആകർഷിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം മുഴുവൻ വേദപാഠ കുട്ടികൾക്കും അധ്യാപകർക്കും വികാരിയച്ചൻ വെഞ്ചരിച്ച ഉത്തരീയം സമ്മാനിച്ചു. കർമ്മലീത്ത സഭയുടെ സംരക്ഷക എന്ന നിലയിൽ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന് നൽകിയ വിശേഷ നാമമാണ് ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ അഥവാ കർമ്മല മാതാവ്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയും ക്രിസ്ത്യൻ മിഷണറിമാർ കാർമൽ പർവ്വതത്തിൽ താമസിക്കാൻ തുടങ്ങി. St. Jude Voice, page No. 3 Private circulation only





സെന്റ് ജൂഡ് ഇടവകാംഗമായ കൈതത്തറ ചീക്കുവിന്റെ ഭാര്യ അമ്മിണി (86) 27/07/2022 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 22 മത് ലോഗോസ് മത്സരം 2022 കത്തോലിക്കാ വിശ്വാസികൾക്കിടയിൽ ബൈബിൾ വായനയും പഠനവും പ്രോത്സാഹിപ്പിക്കുക എന്നത് ലക്ഷ്യമാക്കി അഖില കേരള അടിസ്ഥാനത്തിൽ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിനുശേഷം കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 22 മത് ലോഗോസ് മത്സരം, 2022 സെപ്റ്റംബർ 25-ാം തിയ്യതി ഉച്ചകഴിഞ്ഞ് 2pm മുതൽ 3.30pm വരെ ഇടവക തലത്തിൽ നടത്തപ്പെടുന്നു. 2022 ലെ ലോഗോസ് ക്വിസിന്റെ ഒരുക്കമായി സെൻറ് ജൂഡ് ഇടവകയിലും മാതൃക ചോദ്യങ്ങൾ തയ്യാറാക്കി എല്ലാ ആഴ്ചയും മത്സരങ്ങൾ നടത്തി വരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു. ലോഗോസ് ക്വിസ് മായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂക Hochmah 2022 online class ജൂലൈ 7 ന് ആരംഭിച്ച ക്ലാസ്സിൽ ഇടവകയിൽ നിന്നുള്ള ആറ് അധ്യാപകർ പങ്കെടുക്കുന്നു. സോജാ tr, വിജി tr, റൂബി tr, സ്നേഹ tr, ഷിനി tr, സിസ്റ്റർ വിനീതാ എന്നിവരാണ് ക്ലാസിൽ പങ്കെടുക്കുന്നത്. മത്സര വിജയികൾ പ്രഛന വേഷം സെന്റ് തോമസ് ഡേ -- അന്റേണിയോ കർമ്മല മാതാ ദിനം -- ക്രിസ്റ്റൽ ജോഷി, സാറ കോളിൻസ് ദൈവ വചന പ്രഘോഷണം അസാഫ്, എബി, ആൻവിയ, ഐറിൻ നോയൽ, അന്റോണിയോ, ജൂഡ് ലിയാ മറിയം, ഏഥന റോസ്, ആൻലിയ പ്രവീൺ St. Jude Voice, page No. 6 Private circulation only




Like this book? You can publish your book online for free in a few minutes!
Create your own flipbook