Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore Korattymuthy poems

Korattymuthy poems

Published by adithyan ms, 2022-11-13 09:03:11

Description: Korattymuthy poems

Search

Read the Text Version

കൊരട്ടിമുത്തി ടി. ആർ. നായർ.


ഗ്രന്ഥകത്താ: ടി. ആർ. നായർ. തൃശ്ശിവപേരൂർ മംഗളോദയം പ്രസ്സിൽ അച്ചടിച്ചതു് 1958/1133


ഒന്നാംപതിപ്പ് 1968 മേയ് കോപ്പി 1000 പകർപ്പ് അവകാശം ഗ്രന്ഥകാരനു വില: 60 ന. പ.


ആമുഖം സാഹിത്യനിപുണൻ, കവിമണി ശ്രീ. ടി. ആർ. നായർ ഈയിടെ നിമ്മിച്ച കൊരട്ടിമുത്തി' എന്ന കാവ ഗ്രന്ഥം ഞാൻ സന്തോഷത്തോടുംകൂടി വായിച്ചു. ഇതിലെ രചനാഭംഗിയും ഭാവനാദീപ്തിയും അന ന്യസാധാരണമായ വിധത്തിൽ ഹൃദയാവജ്ജകങ്ങളായി രിക്കുന്നു. ഈ ഗ്രന്ഥകർത്താവിന്റെ കവിതാഗുണങ്ങൾ ഒന്നിനൊന്നു മേലൂമേൽ ഉയന്നുയന്നു കാണുന്നതിൽ എ നിക്കും അനിവ്വാച്യമായ ആഹ്ലാദമുണ്ടു്. എല്ലാ സഹായമാക്കും.ഈ കവിത ആനന്ദപ്രദമായിരിക്കുമെന്നു വിശ്വാസവുമുണ്ടു്. ശ്രീതിലകം പണ്ഡിതരാജകവിരണം - തൃശ്ശൂർ ആറ്റൂർ


കൊരട്ടിമുത്തി (നതോ ന്നത) I ഭാവുകക്കാനന്ദത്തിന്നായ് പൂവ്വവൃത്തവിഹായസ്സിൽ ഭാവനേ! നീ പറന്നാലും ചിറകു വീശി ക്രിസ്തുവിനു പിമ്പോരായിരത്തിമുന്നൂറെറൺപതോട ടുത്തുള്ളാരു കാലം നാടുവാഴി പ്രഭുക്കൾ കോടശ്ശേരിക്കത്താക്കന്മാർ കൊരട്ടിയിൽത്തമ്പാക്കന്മാർ കൂടക്കൂടെക്കലഹിച്ചുകഴിഞ്ഞിരുന്നു! കാടുകളും മേടുകളും വീടുകളും കുടികളും കൂടുമോരോ നാടടക്കിക്കയത്തിരുന്നു! അടരാടുമരിശം മൂത്തവരുടെ പിടയുന്നോ രുടവാളു കണ്ടു ലോകം വിറച്ചിരുന്നു! മരുവിടാനരുതാതായറുതിതൻ കളമായി മരുഭൂമിയായി മന്നു കരിഞ്ഞിരുന്നു! കൊടിയുടെ മോടി മങ്ങുംപടിയടർമത്തിൽനിന്നു പൊടി പൊങ്ങിപ്പകലോനെ മറച്ചിരുന്നു. ചീത്ത കോപത്തോടു വന്നതിൽ ഭടർ മദിയ . യാത്തനാദമെവിടേയുമലച്ചിരുന്നു. പടവളക്കണ്ട”മതു പണ്ടു ഭയങ്കരമായ പടക്കളംതന്നെയായിക്കിടന്നിരുന്നു കുരുതിതൻ കുളംപോലെ, 'കുരുക്ഷേത്രതലംപോലെ, കരുതിടുമാരുമതിൻ കരാളരൂപം!


കൊരട്ടിമുത്തി II അരികൾതന്നരിശത്തിലെരിഞ്ഞുപോയ് നരർവിള ക്കെരിയുമ്പോൾ പൂമ്പാഠറകൾ പൊരിയുംപോലെ സമധികരാജ്യലോഭസമം സൈന്യസമേതരായ് സമരസന്നദ്ധരായി സമസ്തമത്ത്യർ! ഉടലററുവീഴുവതുമുടവാളു പിടവതു മുടനുടൻ കണ്ടുമാരും മടങ്ങിയില്ല. തരുവൊത്ത തടിപൂണ്ടു തെരുതെരെക്കോപംകൊണ്ടു തുരുതുരെയടുക്കുന്നു തരുണയോധർ. അടിമാറിയില്ലൊരാളുമടിയ ടി ചൊടിയുറേറാ രടിമയായീടാനാരും മടിച്ചിടുന്നു! പരിചൊടു പട രണ്ടു പരിസരത്തിങ്കലെത്തി രിയ പാരാവാരോമ്മിപ്പരിഷപോലെ. III കോടശ്ശേരിക്കത്താവിനു കൂടെയുണ്ടു ഗോപാലനാം കേടറെറാരു പടയാളി പാടവംപൂണ്ടാൻ. മാററലർതന്നുടവാളിന്നുറേറാരുരകല്ലാണെന്നേ കൂറ്റനവനെഴും മാറു കാണുകിൽത്താന്നു. കൊരട്ടിമുത്തി പടരുന്ന കോപാലുടൽ പിടയുന്ന കോടശ്ശേരി പ്പടയുടെ നായകനാബൂടാഗ്രിമനാം. പെരുമ്പറ മുഴക്കുന്ന പെരുംപടയതു കണ്ടാ ലിരമ്പിടുമംബുധിയെന്നുരയ്ക്കുമാരും!


കൊരട്ടിമുത്തി കൊരട്ടിത്തമ്പാട്ടിയെക്കാളിരട്ടിയാം കോടശ്ശേരി ക്കരക്കാക്കു പടക്കോപം കരളിനൂക്കും! കൈതരിച്ചം പിൽകടിച്ചും കൺതുറിച്ചമവരന്നു കാതലായിഥോപാലനെക്കരുതിയാത്തു! IV വെൺപുകളാന്നൻപുറേറാരു തമ്പുരാട്ടി നാടുവാണു വിൺപുരംപോൽക്കൊരട്ടിയും സമ്പത്തു പൂണ്ടു! നേരകന്നാ നാരിയുടെ നേരായുള്ള പാലനത്താൽ നീരാഴിമാതന്നാട്ടിൽത്താൻ നടനമാടി! പാക്കാട്ടില്ലക്കാ വൈരിവനം പരിഹസിക്ക പൊൽക്കൊടികൾ വാനിലേററം പൊക്കത്തിൽ പാറി അവരുടെയെശയ്യങ്ങള വനം ചെയ്തിടാനൊരാ ളവനിയിൽപ്പക ഴ വനവിടെ വെൽവൂ! (കവലക്കാടാ വീട്ടിൽ ക്രൈസ്തവമുടിമണിയായുൾപ ക്കവരുന്ന കാമാംഗനാപടനായകൻ! വറിയതു പയററിങ്കലറിവുനേറാൻ നെറികെട്ട വെറിയരെ വീരനവൻ വെറുതെ വിടാ! നിക ന്നുള്ള കളേബരം നുകമൊത്ത നീണ്ട ക മികച്ച തീയ്യമവ തികച്ചുമോതും! പടവാളിൻ പുഞ്ചിരിയിൽപ്പെടുവാകുമവനുടെ പടരുന്ന പുകളൊളി സുടമായ്ക്കാണും! കുവലയത്തിങ്കൽപ്പേരുള്ളവനുടെ കുടുംബക്കാർ കവലക്കാട്ടില്ലക്കാരാമന്തണത്രേ! കടുകുററിയാം കൊരട്ടിക്കടുത്ത ദേശത്തിലിന്നീ ക്കുടുംബക്കാർ തൃശ്ശൂരിലും കുടികൊള്ളുന്നു! സമ്മോദത്താലഞ്ചില്ലക്കാർ നമ്പൂതിരിമാരാമവർ മാമ്മോദീസ മുങ്ങി ക്രിസ്തുമതക്കാരായി!


കൊരട്ടിമുത്തി V കവലക്കാടാവീട്ടിലെ യുവാക്കന്മാർ ധീരതയാൽ കുവലയരണവീരകേസരികളാം! അരികളെ മടക്കാനുമടക്കാനും വറിയതു പരിചോടു പടുവായിപ്പരിലസിച്ചു! അഭിമുഖമടരാടാനഭിനവൻ വീരമണി യഭിമന്യവായിട്ടവൻ പിടഞ്ഞിരുന്നു! കൊടും പടവാളു കയ്യിൽപ്പെടുമവൻ കൊമ്പുകോലും കടന്നലായടരിങ്കൽക്കടന്നിരുന്നു! പരംരാജമാനഭക്തി നിരന്തരം തിളയ്ക്കുന്ന ഞരമ്പുകളവന്നേറ്റം തുടിച്ചിരുന്നു! കൊരട്ടിമുത്തി അടിമയിൽനിന്നുടനെ വെടിഞ്ഞിടാനകതാരി ലടിക്കടിയഭിലാഷമുദിച്ചിരുന്നു! ശക്തിയോടെയേവം സ്വാമിഭക്തി പൂണ്ട, ഭീമയുദ്ധ സക്തിയുള്ള പോരാളിയെക്കാണുവാനാമോ? മാതൃഭൂവിലതിമാത്രമാദരവു കാണിച്ചവൻ മാതൃകാപുരുഷനായി മന്നിങ്കൽ മിന്നീ! നാടുവാഴും തമ്പുരാട്ടി നേടും കായും വറിയതി നോടു ചിന്തിച്ചതിൽപ്പരം പടുത്വമോടെ. കാളിടുന്ന വിജയശ്രീലാളിതയാമദ്ദേവിതൻ കേളി, പാരിലന്നപ്പടയാളിയാൽപ്പൊങ്ങീ! ദണ്ണിക്കുന്ന നാട്ടാരുടെ കണ്ണീർ തുടച്ചീടുമവൻ കണ്ണിലുണ്ണിയായിത്തന്നെ കാലം കഴിച്ചു! കൃത്യ ബോധം ഭൂതദയ സത്യഗുണസമ്പത്തിവ നിത്യവുമാ രണവീരന്നത്യന്തമാൻ.


കൊരട്ടിമുത്തി VI കൂട്ടുകാരൊത്തക്കവലക്കാട്ടവീരൻ പോക്ക ഉത്തിൽ കാട്ടുതിച്ചുപോലെ പടവെട്ടുവാൻ കേറി! തലയററു യുദ്ധവീരർ തുലയററു വീഴവേ, ഭൂ തലത്തിങ്കൽത്തുടുനിണമൊലിച്ചീടവേ, അരിശത്തിൽച്ചരിച്ചാലുമരിയാകും കരിമുകി ലരിയൊരു മിന്നൽവാളാൽച്ചിരിച്ചീടവേ, കൊരട്ടിമുത്തി ഉലകിനു ചെവിപൊട്ടും വിലപിതമലയ്ക്കു വേ. യലഘുവാം പട രണ്ടുമിളകീടവേ, കള രാവം കിളികളും കളവെന്യേ നിത്തവേ,വിൺ കളംപോലുമിരമ്പലാൽപ്പിളന്നീടവേ, . . ! ! മയിലാടാതിരിക്കവേ കുയിൽ പാടാതിരിക്കവേ യുയിരററും വീണ്ടും പട കയത്തീടവേ, അതാ, നോക്കുകരാതിവൻപുതനാവീരനെക്കൊല്ലാം. നതാന്തനായൊരാളങ്ങോട്ടടുത്തിടുന്നു! കൊടിമരം മുറിച്ചിട്ടു ചൊടിയുററ വൈരിക്കൊടുപ മുടിയേയുമുടനവനറുത്തുമിട്ടു! കവലക്കാടൻ വറിയതവനാളിക്കത്തിയുള്ള കവരുന്ന വിളക്കാഘോരവനിയിങ്കൽ! VII പകലിൻറെ കഴുത്തററു പക വാച്ച് കയററു പകലവനോടു കാലം പകരംവീട്ടാൻ! തുടുമുകിൽ, ചിതകൂട്ടിയൊടുവന്തിവിൻപറമ്പി ലൊടുങ്ങിയോരുടലൊന്നു ചുടുന്നതിന്നായ്!


കൊരട്ടിമുത്തി പെരുംപറയൊലിപോലെയിരമ്പുന്നു പാരാവാരം പരം പറവക്കൂട്ടവും കരഞ്ഞീടുന്നു! പിളക്കുന്നു ഭീമമാം പോക്ക് ഇംപോലും കടുംകുററി ച്ചപ്പാൻ കാലാഴും കൊമ്പു വിളിച്ചിടുന്നു! സമത്ഥരാം യുദ്ധവീരർ സമരമക്കാലമേററം തുമുലമായപ്പോളത്തിൽത്തിമത്തീടവേ, കടുംകോപം കൈനിലയിൽക്കെടുതികൾ പലതുമേ കടന്നുകൂടുന്നവണ്ണം പടകൊൾകേ, അരാതിതന്നനീകിനീനിരയിൽനിന്നൊരുവൻറ കരവാളിൻവെട്ടു ഭയങ്കരമായേ കൊരട്ടിക്കാർ തന്റെ വലംകരമാകും ധീരപട്ട കരണനാം രണവീരൻ മരിച്ചുവീണു! ഉടലഴകുടമയുമടരിങ്കൽപ്പടുതയു മുടയവൻ വിളിക്കുകിലൊടുങ്ങുമെല്ലാം! പടവാളിന്നൊളിവീശിപ്പൊടുന്നനെപ്പൊലിഞ്ഞു പടരുന്ന വിളക്കുകൾ പടയാളികൾ! VIII പടിമപൂണ്ടവൻ പോരിൽ മുടിയവെ മണിമയ മുടിചൂടും തമ്പുരാട്ടിക്കിടിഞ്ഞു ചിത്തം. കരിഞ്ഞിടും കരളോടും ചൊരിഞ്ഞുപോലവൾ കണ്ണീർ കിരീടത്തിൽ മുത്തുമണി തെറിച്ചപോലെ. പടിമപൂണ്ടമ്മടവാർമുടിമണി വാളുലച്ച കുടിലരെ മുടിക്കുവാൻ ചൊടിച്ചചെന്നു. ക്ഷാത്രതേജസ്സോടെയതിമാത്രമവളടരാടി ശത്രസമൂഹത്തെ വേഗാലത്രയും വെന്നു!


കൊരട്ടിമുത്തി കോടശ്ശേരിപ്പടയാകും കാടാകേയുമദ്ദേവിതൻ : ചൂടാളുന്ന കോപാഗ്നിയിൽച്ചാമ്പലുമായി! വെമ്പുമതിധീരയാകും തമ്പുരാട്ടി സമരത്തിൻ പിമ്പുതാനേ ഭടമൃതിയോമ്മിച്ചതു ള്ള കവലക്കാടായിടുന്നോരവനുടെ ശവദേഹം ജവാൽ സംസ്കരിക്കുവാനായവരുറച്ച! - കൊരട്ടിയിലദ്ദേഹസംസ്കരണത്തിന്നായിട്ടുന്നു പരമൊരു പള്ളിയില്ല തരത്തിലെങ്ങും. അമ്പരന്നാശ്ശവമഞ്ചമമ്പോടെടുത്തിട്ടാക്കൂട്ട രമ്പഴക്കാട്ടേയ്ക്കു ചെന്നു തമ്പാട്ടി ചൊൽകെ കേൾവിയുറേറാരവിടുത്തെ ക്കോവിലിങ്കലതു ചെയ്യാൻ ഹാ! വിശുദ്ധവൈദികന്മാർ കൂട്ടാക്കിയില്ല. മടങ്ങിപ്പോന്ന ക്രൈസ്തവരുടൻ കൊരട്ടിയിൽ കരൾ ത്തടമിടിഞ്ഞക്കാട്ടിലൊരിടത്തു നിന്നു. അടരിങ്കൽ മരിച്ചുപോയ പടയാളിവീരനായ ന്നുടൽവെയ്ക്കാനിടമില്ലന്നവർ കുഴങ്ങി! മറക്കാതൽമേവിടും മന്ദിരത്തിന്റെയരികിൽത്താൻ മറവുചെയ്യണം ശവം മുറയതല്ലി? IX അവിടത്തിലലതല്ലിയവിദിതമായും പര മവികലമായുമൊരു ദൈവികശക്തി അടവിയിലല്ലോ കാൺമൂ വിടരും പൂവല്ലികളും . വിടപിള്ളട്ടങ്ങളും വാരുടജങ്ങളും! മരിച്ചൊരാൾതൻറ മഞ്ചം പരിചൊടു വെച്ചദിക്കിൽ


കൊരട്ടിമുത്തി മരിയയുമഴകന്നു ചൊരിഞ്ഞു വേഗാൽ. അതുമല്ല ശവമഞ്ചമതു പൊക്കിയെടുക്കുവാ നതുലദൈവികശക്ത്യാ കഴിഞ്ഞതില്ല! അമിതസഭക്തിഭാവസ്തിമിതന്മാർ നസ്രാണിമാ രമലയാം തമ്പാട്ടിതൻ സമക്ഷമെത്തി ഉണർത്തിച്ച കായമെല്ലാമുണർവോടു ജഗത്തുതൽ ക്ഷണംതന്നെദ്ദിവ്യകാന്തി പുണന്നുപോലും! കരിയുന്ന മനുജക്കു കുരിശൊന്നു കാണുവാനും പെരിയൊരു യോഗമന്നു പരിചിൽ വന്നു! പരം കദനത്തിനുടെ ഭരം ചുമക്കുന്നവക്കാ യൊരത്താണിയിനി കാണാം കൊരട്ടിയിങ്കൽ! കരയുന്ന കുഞ്ഞുങ്ങൾക്കു കരൾക്കനിവേകുന്നൊരു കൊരട്ടിമുത്തിതൻകോവിലവിടെക്കാണും! X തൊഴുകയ്യാം തണ്ടാർമൊട്ടു മുഴുമുത്തണിക്കണ്ണീരിൽ കഴുകിയാക്കൂട്ടർ മാലിൽ മുഴുകിച്ചെന്നു അരുളിനാർ തമ്പുരാട്ടിക്കരികിൽനിന്നീവണ്ണ:\"മെൻ , കരുണയാളുന്ന ദേവി! ധരിച്ചുകൊൾക! കവലക്കാടിന്നെഴുന്നാശ്ശവമഞ്ചം പൊക്കുവാനായ് , ലവംപോലും കഴിഞ്ഞീലിന്നിവക്കു നാഥ!


കൊരട്ടിമുത്തി പരിതാപംപൂണ്ടു ഞങ്ങൾ പരിഭ്രമിച്ചിങ്ങ പോത്ത പരിചിനോടെന്തു വേണമരുളിയാലും!?? അവരുടെയാവലാതിയവനിതൻ ഭർത്തികേട്ടാ ളവഗതതത്വയായിജ്ജവാലുരച്ചാൾ: പടയാളിവീരൻതൻറയുടലുറച്ചുള്ള ദിക്കി_ ലുടനതു സംസ്മരിക്ക (ടമായ് നിങ്ങൾ! ഒരുവനുമറിയുവാനരുതാത്ത ദിവ്യശക്തി മരുവുന്ന ദിക്കാണതു കരുതിടേണം! കണികണ്ട വിണ്ണ നിങ്ങൾ ക്ഷണിച്ചുപോലി, പ പണിയുവാൻ സഹായിക്കാം പണിയെടുപ്പിൻ! പരിണതപുണ്യവാനാപുരുഷൻറയോമ്മയായി. പരിചൊടു നാട്ടിടേണം കുരിശു വേഗാൽ.?? കൃതസുകൃതന്മാരവർ കൃതകൃത്യരായിപ്പോന്നു കൃതകേതരാനുകമ്പമനു കേൾക്കേ!


കൊരട്ടിമുത്തി മഞ്ജരി I കാടാൽ പ്രകൃതിതൻ കുന്നണിപ്പീലിപ്പൊൻ കൂടാരംകോലും കൊരട്ടിയിങ്കൽ, ആററിൻകസവോലും പച്ചപ്പാവാടയെ ച്ചററിയോരോമനയായ നാട്ടിൽ, അന്തിപലരികൾ കാന്തിയാൽ വില്ലാശു ചിന്തിയ ചാരുവാം ഭൂമിയിങ്കൽ, ആനന്ദമാകും നറുംപാലലതല്ലി കാനനചന്ദ്രികയെന്നപോലെ. മംഗലം കൈവന്നാ ഗ്രാമം മനോഹര മംഗലാദേവിതൻ രംഗമായി! കാത്താൾ പ്രജകളെയത്തമ്പുരാട്ടിയാ കത്താവിന്റെ മാതാവാം മേരിപോലെ ചാരുശ്രീ പൂണ്ടു ജനങ്ങളവൾക്കെഴും കാരുണ്യപൂരത്തിൽ നിർവ്വതരായ്! കന്യകാമാതാവിൻ കോവിൽ നിമ്മിക്കുവാൻ ധന്യയാ രാജ്ഞിയാളാജ്ഞ നൽകി! സന്തതമദ്ദേവി ലാലസിച്ചീടിനാ ഹൈന്ദവക്രൈസ്തവഭേദമെന്യേ ഒററത്തറവാട്ടുകാരെക്കണക്കവ ളുററ ജനങ്ങളെക്കണ്ടിരുന്നു. ആ രാജ്യം വാരാണ്ടു കാറകള്ളാരു ശാരദസുന്ദരാകാശംപോലെ തങ്കപലരിയെക്കണ്ടു വൌരാവലി തങ്കനോരാനന്ദം പൂണ്ടു മിന്നി!


കൊരട്ടിമുത്തി പൂംഗളനാളം കുഴഞ്ഞു കുതുകത്താൽ പൈങ്കിളി മംഗളഗീതം പാടി ഉന്മിഷത്തുക്കളാം കൊച്ചുപനീർപ്പൂക്കൾ കൺമിഴിച്ചങ്ങോട്ടു നോക്കി നിന്ന്! പള്ളി പണിയുവാൻ മംഗളവേളയിൽ കല്ലിട്ടു നാട്ടുകാരുല്ലാസത്താൽ സനകത്താവിൻ കനിവാൽ നമുക്കിനി സീറ്റരാജ്യത്തെ യടുത്തു കാണാം! II ദൈവമാതാവു വിണ്ണേറുന്ന നാളിൽത്താൻ ദിവ്യമാമക്കമ്മം നിർവ്വഹിച്ചു. പട്ടക്കാരായ ' പട്ടക്കാരായ 'പുരോഹിതവയ്യന്മാർ കൂട്ടമായാത്തതിഭക്തിപൂർവ്വം! ആയിരത്തെൺപത്തൊന്നാഗസ്തമാസത്തി ലായിരുന്നു പതിനഞ്ചാംനാളിൽ, അപരിപാവനകമ്മം നടത്തിയ തിപ്പൊഴുതെതിഥ്യമോതിടുന്നു കൈവന്നിതുൾപ്പവിലാനന്ദഭക്തിക ളേവക്കുമപ്പുണ്യവേളയിങ്കൽ! വാരാളും ദൈവികസ്നേഹസരസ്സിങ്കപ ലാറാടി മാനുഷരാകമാനം. അംബികാപ്രേരണകൊണ്ടെന്നപോലവേ വെമ്പിനാർ വേലയിൽപൌരവന്മാർ. കൈവിട്ട യത്നിച്ചൊരാണ്ടിനാൽ ക്രൈസ്തവർ കോവിലിൻ നിമ്മാണം പൂർത്തിയാക്കി!


കൊരട്ടിമുത്തി അംബതൻപള്ളി വിളങ്ങുന്നു മേലൂംമേൽ തമ്പാട്ടിതൻപുകൾ സ്തംഭംപോലെ! ഹാ! ദീപ്തിവീശീടുമാ ദിവ്യമന്ദിരം മേദിനീനാകമാണെന്നു തോന്നും! ആയതിലല്ലോ പണ്ടീശനെത്താങ്ങിയ തായയാളെന്നുമമന്നീടുന്നു? ആ മഞ്ജുമന്ദിരമല്ലയോ മാനുഷ ക്കാമയം മാററുന്ന മോക്ഷഹമ്മം? മുമ്പതിന്നപ്പടനായകസ്മാരക സ്തംഭമുണ്ടാന്നു വിളങ്ങിടുന്നു! അഗ്രേ വിലങ്ങനെത്തന്നൂള്ളാരാ ക്ര്യശു ദുഃഖം തിരുത്തിയപോലെ നില്ല! ഒറ്റക്കരിങ്കല്ലിൽ കൊത്തിയുണ്ടാക്കിയ കൂററനാമക്കുരിശൊന്നു കണ്ടാൽ കോമളഭക്തിയാചൊൽക്കൊണ്ടൊരാവീരകേ സരിതന്നുടെ. യുൾക്കരുത്തുഫിക്കുമേതൊരാളും! ദൈവത്തിൻരക്തം കുടിച്ച കുരിശതു ജീവരക്തം പരിശുദ്ധമാക്കുംൽ കാൺമോരെയക്ര ശു കോൾമയിർക്കൊള്ളിച്ച നിന്നീടുന്നു! ആ മണിമാളിക മിന്നുന്നു വിണ്ണ മാമ ഞ്ജ സോപാനമെന്നപോലെ. ആ സുധാശുഭ്രമതുല്ലസിച്ചീടുന്നു ഭാസുരസാഗ്ഗീയസൌധംപോലെ. ശാന്തിയും കാന്തിയും കൈകോർത്തു തത്തുന്ന വൊന്തിയോരിപ്പുരം വിൺപുരംതാൻ! - കന്യകാമാതാവു മിന്നുന്ന കല്പണി ക്കന്ദരമൊന്നതാ, കാണാകുന്നു!


കൊരട്ടിമുത്തി മാറ്റത്തിൽനിന്നൊന്നു നോക്കുന്നവക്കൊരു സ്വജത്തിൻ ഗോപുരദ്വാരംപോലെ പൂപ്പന്തലിട്ടപോൽപ്പച്ചച്ചെടികളാ ലപ്പാറക്കെട്ടു മറഞ്ഞിരിപ്പു വാരോലുമായതിനുള്ളിൽ വിളങ്ങീടു മാരോമലിന്നൊളിമാറ്റുകൂട്ടാൻ! കാൽ മുത്തും മക്കളെക്കാത്തിടും കന്യയാ മീമുശായല്ല! കൊരട്ടിമുത്തി? കൊരട്ടിമുത്തി. മാമറക്കാതലാം മൂലോകനായകം നാമങ്കതന്നുദരത്തിൽ മേവി! III വാർമാരിവില്ലൊളി വെല്ലുന്ന മേനിയാൾ വാമമാർമൌലിയാം മോഹിനിയാൾ തിങ്കൾത്തുവെൺമുഖഭംഗികലനവൾ തങ്കത്താരൊത്ത തൃക്കൺകളാന്നോൾ താരകമാലയെടുമ്പോൾ താമര ത്താരണിപ്പാത്തുമപൂണ്ടാൾ ഏഴുവാളേററാലുമേതുവിപത്തിലും മേഴകൾക്കേകാവലംബമായോൾ അൻപാം മധുരനറുംപാൽ ചുരത്തുവോ ളംബരത്തിങ്കലുമംബയായോൾ കോടിരത്നാഭകലന്നീടും സനീയ കോടീരംകൂടിയും ചൂടിടുന്നോൾ ആദിമമാനുഷനത്യന്തമക്കാല മാദിമാതാവൊത്തു ചെയ്ത പാപം ചോരയിൽപ്പത്രൻ കഴുകിക്കളവതു ധീരതയോടെത്താൻ കണ്ടുനിന്നോൾ. ആലോകനീയയാമാമേരീമാതാവു മൂലോകസുന്ദരിയായിരുന്നു..


കൊരട്ടിമുത്തി ആ ജഗന്നായികയായിടുമാറാണി യാജന്മപാവനിയായിരുന്നു. കാലിത്തൊഴുത്തിലും കോവിൽത്തളത്തിലും കാനായിൽ കല്യാണപ്പന്തലിലും കോടതിമുമ്പിലും കാൽവരിക്കുന്നിലും കൂടേ മകനൊത്തുണ്ടായിരുന്നു. സീമോൻറെ വാക്കിനാലത്തലിന്നാഴമാ സീമന്തിനീമണി കണ്ടിരുന്നു. തോട്ടത്തിൽ ചോരപൊടിഞ്ഞ മെയ് കണ്ടവൾ പെട്ടെന്നു ഗൽഗദം പൂണ്ടിരുന്നു. ആശാരിക്കുഞ്ഞിനെക്കൊല്ലാൻ കൂസാതൊ രാശാരി നിമ്മിയ്ക്കും ക്രതു കാൺകെ, തിങ്ങിയ കണ്ണുനീർത്തുള്ളി തുടച്ചവൾ തേങ്ങിക്കരഞ്ഞതോ നിന്നിരുന്നു. വില്ലീസ്സിൽ വെയ്ക്കുണ്ടും തൃപ്പദത്താർകളെ ക്കല്ലിലും മുള്ളിലും വേച്ചുവെച്ചും കൂററൻ കുരിശു ചുമന്നു നടുവള ഞഞ്ഞുററ കുമാരനുഴറിപ്പോകെ, അഞ്ചിതപേലവപാണി തലയിലും നെഞ്ചിലും വെച്ചവൾ നിന്നിരുന്നു. ആരോമലുണ്ണിതൻ പൂമെയ്യിലാണിപ ച്ചോരോ തുളകളിൽനിന്നമന്ദം, കിത്തുടുനിണമൊട്ടൊട്ടൊഴുക ചുട്ട വീപ്പിട്ടവർ കേണിരുന്നു. അംഗനാരത്നമേ! നിൻകദനങ്ങളീ ഞങ്ങൾക്കു മാതൃകയായിടുന്നു!


കൊരട്ടിമുത്തി IV അദ്ധ്വാനിയ്ക്കുന്നവക്കാശ്വാസമേകുന്ന പുത്രനെപ്പെററു നീ പാവനാംഗി! അമ്മതാൻ_ജന്മവിശുദ്ധയാമമ്മതാൻ മുമ്മന്നു കാക്കുന്ന തമ്പുരാട്ടി, ചേണിണങ്ങീടുമീ ബ്രഹ്മാണ്ഡമേടയിൽ മാണിക്യക്കൽവിളക്കായി മിന്നീ വിൺപുരത്തിങ്കലും വൻപുകളാകുന്ന വെൺപടം നെയ്ത നീ ദിവ്യനാഥേ! ചിത്രവണ്ണാഞ്ചിതമായി വിളങ്ങുമാ ക്ഷേത്രത്തിൻ പൂമണിമച്ചിനുള്ളിൽ, കണ്ണിനാനന്ദദനാകുന്ന ക്രിസ്തുവാ മുണ്ണിയെയൊക്കത്തെടുത്തു നില്ക്കും, ആനക്കൊമ്പാൽപ്പണിതീർത്തതാം മാതാവിൻ മാനസാകഷകം രൂപം വെൽവൂ. തന്മണിമക്കളെയുൾക്കനിയാകുന്ന വെൺമുലപ്പാലൂട്ടിയമ്മ പോറ്റി! മാഞ്ഞുപോം താന്താങ്ങൾതൻ മതമാനം കൺ മഞ്ഞളിപ്പിയ്ക്കുമാക്കോലം കണ്ടാൽ സുന്ദരനേശുവെപ്പണ്ടവൾ മിന്നിനാൾ സ്പന്ദനെപ്പുൽകുമുമയെപ്പോലെ. ആ റാണിയാ മേരി പുഞ്ചിരിതൂകവെ യാറാടീ ഞാനന്നമൃതലയിൽ! അന്തമററുള്ള മതസ്പൽ മായ്ക്കുവി നന്തരംഗത്തിൽനിന്നന്ധരേ! നാം


കൊരട്ടിമുത്തി കൃസ്തവും കൃഷ്ണനുമൊന്നാണെന്നുള്ളത്തി ലോത്തു വസിയ്ക്കുവിൻ! നിഷ്കളങ്കം. കാലിത്തൊഴുത്തിലൊരുത്തൻ ജനിച്ചപോൽ കാലിമേച്ചന്യൻ കളിച്ചുപോലും! ക്രിസ്തുവെ ഹിംസിക്കാൻ വെമ്പി ഫെറോദേസ്സ കൃഷ്ണനെക്കൊല്ലാൻ കൊതിച്ചു കംസൻ! എന്തിന്നു നമ്മൾ മതത്തിൻറെ കായ്യത്തെ ചിന്തിച്ച ചെഞ്ചോര ചിന്തിടുന്നു? മററത്തറവാട്ടുകാർ നാമുടയോൻ യുററകിടാങ്ങളാം ഭ്രാതാക്കളേ ! മുട്ടുകുത്തീടുവിൻ കയ്യുകൾ താമര മൊട്ടുകളാക്കുവിൻ മിത്രങ്ങളേ! മുട്ടിവിളിക്ക നമ്മളെ വന്മാലിൽ മട്ടിയലയവെയമ്മ താങ്ങും. മേരിയാമമുത്തിയമ്മതാനാവോള മാരിലും കാരുണ്യമാരി വെയ്യം! V ഒക്ടോബർ പത്തിനുശേഷം വന്നീടുന്ന തിട്ടോലുമാ ഞായറാഴ്ച യിങ്കൽ, കൊണ്ടാടിടുന്നു കൊരട്ടിമുത്തിയെഴു മാണ്ടുതോറും വരുമത്തിരുനാൾ. കാഴ്ചകൾ കാണാനും നേച്ചകൾ നേരാനും പാച്ചൊരു ഭക്തിയാൽക്കൂട്ടമായി ആഹ്ലാദമോളംതുളുമ്പുന്നൊരാളുക ളങ്ങോട്ടൊഴുകാറുണ്ടെന്നസംഖ്യം.


കൊരട്ടിമുത്തി പുപ്പന്തലിട്ടുമരങ്ങുകൾ കെട്ടിയു മപ്പള്ളിയ്ക്കു ള്ളും പരിസരവും നന്നായലങ്കരിയ്ക്കുന്നതു മാതാവി ലുന്നതഭക്തിയെക്കാണിയ്ക്കുന്നു! പാവനിയമ്മതന്നാവഴിപാടു പൊൽ പവൻപഴക്കുലയാണു മുഖ്യം! ചേണാളു മായതു ഭകതജനം ചെറു നാണയം നീട്ടു വാങ്ങീടുന്നു കാണിയ്ക്കു വെയ്ക്കുന്നു മാതാവിന്റെ മുമ്പിലായ് മാണിക്യപൊൻവിളക്കെന്നപോലെ. മം അമ്മയ്ക്കു കാഴ്ചയ്ക്കു കൊണ്ടുപോകും പഴം തിന്മാനൊരുത്തൻ മുതിനുപോലും! അമ്മനുഷ്യന്നുദരത്തിങ്കൽ വേദന വന്മാലണച്ചു ബാധിച്ചുപോലും! വെള്ളന്നൂർ നായരയാളതു മാറുവാ നുള്ളത്തിൽ ഭക്തിതഴച്ചശേഷം, തള്ളിച്ച കൈവിട്ടു തൻവിളഭൂമിയും പള്ളിയൊഴിഞ്ഞുകൊടുത്തുപോലും! VI മേരി! നിന്നോളം മുപ്പാരിലും മാതൃകാ നാരിയുമില്ലതിനിമ്മലയും! ചാരിത്രദീപ്തിയുമീശ്വരഭക്തിയു മാരിതയുള്ള വരാംഗി, പാരിൽ? വജനീയാകൃതേ! നീ പലപ്പോഴുമാ ബണ്ണർദീത്തയ്ക്കു പ്രത്യക്ഷമായി!


കൊരട്ടിമുത്തി കാട്ടിൽപ്പനീർച്ചെടി പൂണും കരിമ്പാറ ക്കെട്ടിലാക്കോമളകന്ദരത്തിൽ, ഹാ! ദി മംഗളവിഗ്രഹയായ നി.. ന്നാ ദീപ്തി കണ്ടവളമ്പരന്നു! ആ മുഖഭാവയായ് മോഹനവിണ്ണണി. വാർമുടി മൌലിയിൽച്ചൂടി,ചൂടി, പൂവൽക്കാൽ,പൊന്നിൻകസവേലും കോമള ദാവണിത്തുമ്പിനാൽ മൂടി, മൂടി, നെഞ്ചിലാനന്ദം വഴിഞ്ഞലം വെൺമുല്ല-- പ്പുഞ്ചിരിപ്പുവുകൾ തൂവി,തൂവി, തൃക്കടാക്ഷത്തിനാലക്കിടാവിൻ കരൾ. ക്കുലൂടശാന്തിയണച്ചണച്ചു, “ഞാനമലോത്ഭവയാകുന്നു'വെന്നോതി യാനന്ദമക്കുഞ്ഞിനേകിയേകി, പത്തൊമ്പതാമതും ലൂട്ടിലാപ്പെതല്ല പ്രത്യക്ഷപ്പെട്ട നീ പാവനാംഗി! ദിവ്യമാതാവേ! കരുണരസാദമാം കാവം തേ ജീവിതം ഭൂവിതിങ്കൽ പൊട്ടിക്കരഞ്ഞുപോമാരുമതിന്നെഴു_, മേട്ടിലെ അത്രയും കാലം നിൻ ജീവിതാകാശത്തിച ലത്തലിൻ കാർനിര കൂടിയില്ല! കാലത്തിൻകൂടയിൽനിന്നും കദനമാം കാളാഹി പെട്ടെന്നു ചീററി വന്നു പത്തിയുയത്തി നിൻപേലവഹൃത്താരു കൊത്തിയിരുന്നു ഹാ! കൂടക്കൂടെ. കുട്ടനെക്കൊൽവാൻ കൊതിച്ച രാജാവതു കേട്ട മാതാവിൻറെ കായമെന്താം?


കൊരട്ടിമുത്തി പേടിച്ചു പാതിരാവിങ്കലും കാന്തനൊപ ത്തോടിപ്പോയുണ്ണിയെത്താങ്ങിയമ്മ! തുണിന്മേൽ കെട്ടിയും താഡിച്ചം മുൾമുടി ചേണിലണിയിച്ചും ചില്ലുപാകും. തിണ്ണയിൽദുഷ്ടരിരുത്തിയും കുട്ടനെ ദുണ്ണിപ്പിക്കുന്നതു തായ കണ്ടു! മാതാവേ! നിന്നോളം മാലു സഹിച്ചവൾ . മന്നിങ്കലേതമ്മ ജാതയായി? അക്കുരിശിൻചുവട്ടിങ്കലൊരന്തിയി ലുൾക്കളമൊട്ടൊട്ടുരുകിവീണു കണ്ണീരും കയ്യമായ് കേഴും മാതാവിനെ വണ്ണിച്ചീടും കവി കക്കശനാം! എന്നാലുമെന്നാളും പാടാവൂ പിന്നേയും നിന്നപദാനം കൊരട്ടിമുത്തി!


കൊരട്ടിമുത്തി പാന I അംബ വാ ഴ ിനാൾ നീ ദീനദീനയാ യംബരത്തിലെത്തമ്പുരാനെത്തുലോം. \"ബാവയായി വിലസുന്ന ദൈവമേ! പാവനാത്മൻ! കരുണാനിലയമേ! വെൺപുകളൊളി വീശുമവിടുത്തെ പ്പൊൻപദങ്ങളെക്കുമ്പിട്ടു കൂടുന്നേൻ! നെഞ്ചലിഞ്ഞു നിതാന്തവന്ദ്യൻ ഭവാൻ പഞ്ചഭൂതങ്ങൾ നിമ്മിച്ചു തമ്പുരാൻ! ദൈവമങ്ങുന്നു സൃഷ്ടിച്ചു പിന്നെയാ ദൈവദൂതരാം സേവകന്മാരെയും! -- തൽക്ഷണം പിഴചെയ്തുള്ള കൂട്ടക്കു ശിക്ഷനൽകാനുമങ്ങു മുതിന്നുപോൽ ആദിമാനുഷനായിടുമാദവു മാദിമാതാവായുള്ളാരു ഹവ്വയും സന്തതം കൃപവഷിക്കുമങ്ങതൻ സന്താനങ്ങളാകുന്നു സവേശ്വര! സാത്താനാൽപ്പിഴയ്ക്കപ്പെട്ട മത്സ്യരെ ക്കാത്ത കാരുണ്യതുന്ദില, കത്താവേ! പാത്തലത്തിലവതീ നാം മമ പുത്ര! ദൈവമേ! നിന്നെത്തൊഴുന്നു ഞാൻ. II ബേതലഹംപുരിയിൽത്തൊഴുത്തിലെ പ്പുതമാം വെറും പുല്ലണിത്തൊട്ടിയിൽ, കുഞ്ഞിക്കെകാൽ കുടഞ്ഞു കിടന്ന പൂ ങ്കുഞ്ഞിനെ കണികാണാവു ഞാനിന്നും!


കൊരട്ടിമുത്തി മാലാഖാജനം മററജപാലരും മാലകന്നു വണങ്ങിയ പൈതലേ! ബാലരൂപിയാമാഗമക്കാതലേ! കാലലക്കിതാ, കുമ്പിട്ടു കൂറ്റന്നേൻ! 'ഈശോവെന്ന തിരുനാമം പൂണ്ട സ വേശ! കത്താവേ! നിന്നെത്തൊഴുന്നു ഞാൻ. പൊന്നുകുന്തുരുക്കംമുരളും മുമ്പിൽ ചെന്നു കാഴ്ച യിച്ച ഭൂപാലരാൽ, അന്നു സംസ്തതനായുള്ള ദൈവമേ! നിന്നുടെ പദം പിന്നെയും കൂപന്നേൻ. III - അന്തേവാസികൾക്കാഗമതത്വങ്ങ കൂന്തമറ്റുപദേശിച്ച ദേശിക! അന്തരായതിമിരമകററിയെ_ ന്നന്തരംഗം തിളക്കുമെന്നോമനേ! അപ്പമഞ്ചുകൊണ്ടയ്യായിരം ജന മപ്പൊഴുട്ടിയോരത്ഭുതവിഗ്രഹ! വീക്ഷണത്തിലമൃതംപകനൊരു രക്ഷകനായിറന്നു നീ ഭൂമിയിൽ! സങ്കടക്കടലിങ്കലാണ്ടാരെ നീ വങ്കടലിൻ മീതേ നടന്നവൻ, തീരത്തോവിക്കടാക്ഷമാം തോണിയാൽ പാരമാശ്വസിപ്പിച്ചു ദയാകുലൻ! കോമളാശയശിഷ്യക്കു കൌതുകാൽ മാമലമുകളേറി ദയാദ്രനായ്, തത്വമാകുമമൃതം വിളമ്പിയ ത്രിത മൂത്തേ! ഭവാനെത്താഴുന്നു ഞാൻ.


കൊരട്ടിമുത്തി ആത്തന്മാക്കെഴുമത്തൽ കെടുത്തൊരു കത്താവേ! തവ തൃപ്പദം കൈതൊഴാം. കണ്ണിനന്ധക്കു കാഴ്ച്, കൊടുത്തൊരെ_ ന്നുണ്ണി! നിൻപദം കുമ്പിടാമമ്പിൽ ഞാൻ. എന്തിനേറെപ്പറയുന്നു വെള്ളവും നിന്തിരുവടി മുന്തിരിച്ചാറാക്കി! - അമ്മയോടും മരണവൃത്താന്തവു മുൺമയോടറിയിച്ചതിശാന്തനായ്, അന്ത്യമത്താഴമുണ്ടതിധീരനാം നിന്തിരുവടിതന്നെത്തൊഴുന്നു ഞാൻ. വാനവക്കഭിവന്ദ്യനാമാ രാജ.. മാനനാരോമലുണ്ണി! നീ യാത്രയായ്! ദീനരായുള്ള ശിഷ്യ വിജ്ഞാന ത്തറരുളിയ ദൈവമേ! കൈതൊഴാം. IV ദുഷ്ടദൂതർ പിടിച്ചുകെട്ടിപ്പല കഷ്ടതകളനുഭവിപ്പിക്കവേ അത്തലേകുമവക്കായുമീശ്വര പ്രാത്ഥനചെയ്ത പുത്രനെക്കൂട്ടുന്നേൻ. തൻകുളിരുടൽത്തണ്ടാടിയുംപടി , വൻകുരിശും ചുമന്നു നടക്കവേ, മാഗ്ഗപാശത്തിലമ്മയെക്കണ്ടാരു സനകത്താവേ! നിന്നെത്തൊഴുന്നു ഞാൻ. ഹാ! മരിച്ചും കുരിശിൽ മൂന്നാംദിന മോമനത്തിരുമേനി കൈക്കൊണ്ടുടൻ മുമ്പിലമ്മയ്ക്കും ശിഷ്യക്കും ദശനം മുമ്പിലേകിയ ദൈവമേ കൈതൊഴാം.


കൊരട്ടിമുത്തി എന്നുമതുന്നതൻറെ സിംഹാസനം തന്നിൽ മേവുന്ന കത്താവേ! വന്ദനം! സത്യഭാസുര! സവ്വാംഗസുന്ദര! നിത്യസച്ചിദാകാര! ശോഭാകര! ക്രിസ്തുനാഥ! കനിഞ്ഞു ജഗത്രയം കാത്തുകൊള്ളുന്ന കത്താവേ! കൈതൊഴാം. സവ്വസൗന്ദമാധുയ്യധാമമായ് സവ്വസൌരഭസാരനിധാനമായ സവ്വമാഹാത്മ്യമാർന്ന നിൻപദം സവ്വശക്ത! ഞാൻ സദാ കുപ്പുന്നോൻ. V എന്നുടയവനായുള്ള ദൈവമേ! നിന്നുടയ പദം നമിക്കുന്നു ഞാൻ. തിങ്കളെ വെന്നകളങ്കമാകുമാ തങ്കമാററും ഭവാൻ വദനവും, നിതനാകുമവിടുത്തെസ്സന്ദര സത്യഭാസുരമാകുന്ന ദേഹവും, സീമയില്ലാത്ത നന്മ തുളുമ്പിടും കോമളാംബുജതുല്യമാം പാദവും ഞങ്ങൾക്കാനന്ദതുന്തമേകിടും മംഗളമയമഞ്ജസ്വരൂപവും, ചേതസി ചേത്തു നിത്യവും ദിവ്യമാം ചൈതന്യം ഞാനണയാവു ദൈവമേ! - രാജരാജനായ് മണ്ണിലും വിണ്ണിലും രാജമാനനായീടും ജഗന്മയ ! നീ ജനിപ്പിച്ച മക്കളിലൊക്കെ നി വ്യാജകാരുണ്യമുള്ളവനല്ലയോ?


കൊരട്ടിമുത്തി ദീഘദശികൾക്കൊക്കെയുമുൾക്കാമ്പിൽ ദീഘവിജ്ഞാനമേകിയോനല്ലയോ? ദീനദീനരാം ഞങ്ങളെത്താങ്ങുവാൻ ദീനബന്ധാ, ഭവാനാണു നിജയം! ' വന്ദാരുവൃന്ദസന്താനദാരുവായ് വൃന്ദാരകക്കു വന്ദ്യനായ് വെന്നിടും, നന്ദനീയഗുണാലയനാകുമാ നന്ദകന്ദമേ! നിന്നെത്താഴുന്നു ഞാൻ! കനകാംബയാമെന്നെയീ മന്നിങ്കൽ ധന്യയാക്കിയ നിന്നെത്താഴുന്നു ഞാൻ! പുണ്യവാള മുകുടമണിയായ പുണ്യപൂരുഷ! നിന്നെത്താഴുന്നു ഞാൻ ഉൾക്കനിവാൻ ഞങ്ങൾതൻകീത്തനം കൈക്കൊൾവാനായി നിന്നെത്താഴുന്നു ഞാൻ! മുട്ടുകുത്തുന്നു നിൻപള്ളിവാതിലിൽ മുട്ടി മുട്ടി വിളിച്ച മാതാവു ഹാ! അമ്മിഞ്ഞ നൽകി നിന്നെ വളത്തിയോ, രമ്മയല്ലി! വിളിക്കുവതേശുവേ! ഉണ്ണി! പാപികൾക്കുൾക്കനിവാൻ നീ പ വിണ്ണിലേയ്ക്കു വഴികാട്ടിടേണമേ!


Like this book? You can publish your book online for free in a few minutes!
Create your own flipbook