Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore അക്ഷരക്കൂട്ടം

അക്ഷരക്കൂട്ടം

Published by Ormmacheppu Society, 2022-03-06 13:04:53

Description: അക്ഷരക്കൂട്ടം

Search

Read the Text Version

EDITORIAL അക്ഷരക്കൂട്ടംനമ്മളോരോരുത്തരും കോവിഡ് മഹാമാരി മൂലം വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഈ കാലത്ത്..... പരസ്പരം കാണാതെ വായനപ്പുര എന്ന ഒരു വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ആശയവിനിമയം നടത്തി രണ്ടാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലാണ് ഇ - മാഗസിൻ എന്ന ആശയം മനസ്സിൽ ഉടലെടുത്തത് .... അതിനുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ തരുവാൻ നമുക്കേവർക്കും പ്രിയ്യപ്പെട്ട അംബിക ടീച്ചർ മുന്നിലുണ്ടായിരുന്നു. സർഗ്ഗശേഷിയുള്ള നിരവധിപേർ സ്വതസിദ്ധമായ ശൈലിയിൽ രചനകൾ നിർവഹിച്ചിട്ടുണ്ട്. എല്ലാവരുടെയും കുറച്ച് രചനകൾ മാഗസിനിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും പലതും വിട്ടുപോയിട്ടുണ്ടാവാം. ഈ കോവിഡ് കാലഘട്ടത്തിൽ സ്വായത്വമാക്കിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന ഒരു ഇ - മാഗസിൻ ആണ്. അതിനാൽ തെറ്റുകൾ സദയം ക്ഷമിക്കുക. ചരിത്രത്താളുകളിൽ ഒരിക്കലും മറക്കാനാവാത്ത ഈ നാളുകളിൽ തങ്ങളുടെ ഹൃദയ തുടിപ്പുകളെ സർഗ്ഗാത്മകമാക്കി ഈ ഡിജിറ്റൽ മാഗസിനെ അർത്ഥപൂർണമാക്കിയ വായനപ്പുര കുടുംബാംഗങ്ങൾ, ആശംസകൾ ഏകിയവർ, .... എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ട് .... അതുപോലെതന്നെ ഈ കോവിഡ് കാലത്ത്‌ നമുക്ക് സുരക്ഷാകവചം തീർത്ത ആരോഗ്യപ്രവർത്തകർ, സുരക്ഷാ ഉദ്ദ്യോഗസ്ഥർ, സന്നദ്ധസേവകർ, ...... നമ്മളെ വിട്ടു പോയ നമുക്ക് പ്രിയപ്പെട്ടവർ .... ഏവരെയും ഹൃദയത്തിൽ ഓർത്തുകൊണ്ട്, വാക്കുകളിൽ ഒതുങ്ങാത്ത ഹാർദ്ദമായ കൃതജ്ഞതയോടെ ... \"അക്ഷരക്കൂട്ടം \" ഇ-മാഗസിൻ നിങ്ങൾക്കായ് സമർപ്പിക്കുകയാണ്. 1 സുശീൽ കെ സി അക്ഷരക്കൂട്ടം മാഗസിൻ എഡിറ്റർ

സന്ദേശം അനൗപചാരികതയും എളിമയുമാണ് വായനപ്പുരയുടെ മുഖമുദ്ര..മാനവികതയാണ് അതിന്റെ അടയാളം.. വിവേചനരഹിതമായ അന്തരീക്ഷത്തിൽ സ്വതന്ത്രമായി ഇടപെടാൻ അന്തർമുഖരായി നിന്നവരും ആത്മധൈര്യം കാണിച്ചിട്ടുണ്ട്.. അതിന്റെ തെളിവാണ് ആനുകാലികങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ഈ പേജിൽ തന്നെയും പ്രത്യക്ഷപ്പെട്ട സർഗ്ഗാത്മകരചനകൾ.. സ്നേഹം ഉള്ളിടത്ത് വാക്കുകൾ വാചാലമാകേണ്ട ആവശ്യമില്ലല്ലോ.. ഒരു മൗനം മതി കാര്യങ്ങൾ വിനിമയം ചെയ്യാനും ഗ്രഹിക്കാനും....മനസ്സുകൊണ്ട് മനനം ചെയ്താൽ ഘനീഭവിച്ചുറച്ചു പോയ മൗനത്തിന്റെ തണുപ്പും, കനിവ് കൊണ്ട് തൊട്ടാൽ, ലാവയായി പുറത്തേക്ക് ഒഴുകുന്ന അതിന്റെ ചൂടും അറിയാം. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് ഇതുവരെ ഓരോരുത്തരും സഹകരിച്ചിട്ടുള്ളത്.. കൊറോണ കാലഘട്ടത്തിലെ മൂന്ന് തരംഗങ്ങൾ നമ്മളെ കുറച്ചൊന്നുമല്ലല്ലോ തളർത്തിയത്. അതിനിടയിൽ നമ്മുടെ പ്രവർത്തനം ഒരൽപ്പം മന്ദീഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രം. എല്ലാവരുടേയും സ്നേഹത്തിന് സ്നേഹം മാത്രം തിരിച്ചു നൽകുന്നു..... അംബിക ടീച്ചർ 2 അക്ഷരക്കൂട്ടം

ആശംസകൾ മലയാളം മിഷൻ അദ്ധ്യാപകരുടെ സർഗ്ഗ സൃഷ്ടികൾ വായനക്കാർക്ക് പ്രത്യേകിച്ച് സഹപ്രവർത്തകർക്കു വളരെയധികം പ്രോത്സാഹനവും പ്രേരണയും നൽകുന്നതാണ്. വായനപ്പുരയെ പറ്റി മനസ്സിലാക്കുമ്പോൾ ഇത് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതും മറ്റുള്ളവർക്ക് മാതൃകയാക്കേണ്ടതും ആയ ഒരു വായനപ്പുരയാണ്. ഈ വാർഷികവേളയിൽ കൂടുതൽ കൂടുതൽ സർഗ്ഗസൃഷ്ടികൾക്ക്‌പ്രേരണയാകട്ടെ ഈ വായനപ്പുര എന്ന് ആശംസിച്ചുകൊണ്ട് ഓംചേരി എൻ എൻ പിള്ള വായന അനുപേക്ഷണീയമാണ്. വായനയിൽ കൂടിയാണ് ഭാഷ വളരുക. ഭാഷ വളരുമ്പോഴാണ് നമ്മുടെ വ്യക്തിത്വം വളരുന്നത്. ഭാഷയിലാണ് നമ്മുടെ സാംസ്‌കാരിക തനിമ, പാരമ്പര്യം, കരുത്ത്‌ എന്നിവ നിലനിൽക്കുന്നത് ഭാഷയിലാണ്.ഭാഷ പരിജ്ഞാനം നമ്മുടെ വ്യക്തിത്വവികാസത്തിന് ആവശ്യമാണ്. ഒരു ജനത കരുത്താർജിക്കുന്നത്‌ അവരുടെ മാതൃഭാഷ കരുത്താർജിക്കുമ്പോഴാണ്. അതിനുവേണ്ടിയുള്ള വായനപ്പുരയുടെ പ്രശംസനീയമായ പ്രവർത്തനങ്ങൾക്ക്‌ എല്ലാവിധത്തിലുള്ള പിന്തുണയും 3 ആശംസകളും അറിയിക്കുന്നു. എം മുകുന്ദൻ അക്ഷരക്കൂട്ടം

ആശംസകൾ സംവാദങ്ങളും ചർച്ചകളും ആരോഗ്യകരമായ ഒരു അന്തരീക്ഷം സംജാതമാകാൻ സഹായിക്കും.മലയാള സാഹിത്യത്തിന്റെ വൈപുല്യം മനസ്സിലാക്കുവാൻ വായനപ്പുര കൂട്ടായ്മ‌ ശ്രമിക്കുന്നത് അഭിനന്ധനാർഹമാണ്. അനുഭവങ്ങൾ ഒരു കുറിപ്പിലൂടെ പങ്കുവെക്കുമ്പോൾ അല്ലെങ്കിൽ ചർച്ച ചെയ്യുമ്പോൾ ഒരു എഴുത്തുകാരൻ പതുക്കെ ജനിക്കുകയാണ്. അതിനുവേണ്ടി പരിശ്രമിക്കുന്ന വായനപ്പുരയ്ക്കു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു Dr. രതി മേനോൻ ഒരു ഗ്രന്ഥാലയം തുറക്കുമ്പോൾ അറിവാകുന്ന ഒരു മഹാ സാഗരത്തിന്റെ വാതായനമാണ് നമുക്ക് മുന്നിൽ തുറക്കപ്പെടുന്നത്. നമുക്കറിയാത്ത പല കാര്യങ്ങളും വായിച്ചറിയാനും ആ അറിവെന്ന നന്മയുടെ വെളിച്ചം കയ്യിലേന്തിക്കൊണ്ടു സാധാരണക്കാരായ ജനസമൂഹത്തിനു പകർന്നു നല്കാൻ തയ്യാറാകും വിധമുള്ള വായനപ്പുരയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ആശംസകളും അറിയിക്കുന്നു. 4 ദാമോദരൻ മാഷ് അക്ഷരക്കൂട്ടം

ആശംസകൾ എഴുത്തിനേക്കാൾ ശക്തി എന്തുകൊണ്ടും വായനക്കാണ്. വായനകൊണ്ടാണ് മനുഷ്യമനസ്സിന്റെ സങ്കുചിത ചിന്തകൾ മാറുന്നത്. ഏതു കാലത്തും വായന മനുഷ്യനെ നന്മയിലേക്ക് കൊണ്ടുപോകുന്ന ഒന്നാണ്. ആഴവും പരപ്പുമാർന്ന വായന തീർച്ചയായും മനുഷ്യ മനസ്സിന്റെ അടഞ്ഞ വാതിലുകളെ തുറക്കും. അതുപോലെ തന്നെ മനുഷ്യനെ ക്രിയാത്മതയിലേക്ക് നയിക്കുന്നതിനും വായനക്ക് കഴിയുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് രണ്ടാം വാർഷികം ആഘോഷിക്കുന്ന വായനപ്പുരക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ഇന്ദിരാ ബാലൻ ഒരേ മണ്ണിന്നൊരേ ഭാഷയായ് ആത്മബന്ധിതരാമൊരു കൂട്ടം സർഗ്ഗസാക്ഷാത്കാരമാർജ്ജിക്കുമീ അക്ഷരക്കൂട്ടായ്മയുടെ ലോകം ഒരേതൂവൽപ്പറവകളാവാം ഭാവനാനന്തനീല നഭസ്സിൽ ശ്രേഷ്ഠമലയാണ്മ മാതാവായ നന്മമരമാം വായനപ്പുര പിറവിയെടുത്തൊരു സുദിനം ഒന്നായാഘോഷിക്കാമീ വാർഷികം സഹസ്രാശംസകളർപ്പിക്കുന്നു സന്തോഷവേളയിൽ മിത്രങ്ങളേ നാനാജാതിമതസ്ഥരാം നമ്മൾ ഐക്യമായി വർത്തിക്കുമീ ഗൃഹം നീണാൾ വാഴുവാനീശ്വരൻ സദാ അനുഗ്രഹിച്ചീടാൻ പ്രാർത്ഥിക്കുന്നു ~ 5 മുക്ത വാര്യർ അക്ഷരക്കൂട്ടം

ആശംസകൾ പ്രിയപ്പെട്ട വായനപ്പുര സ്നേഹിതരേ, നിങ്ങൾ കേരളത്തിൽ നിന്നും കുറേ ദൂരം വിട്ട് മറ്റൊരു നഗരത്തിൽ ചേക്കേറി ജീവിക്കുന്നവരാണ്. ജീവിതത്തിന്റെതായ എല്ലാ തിരക്കുകളും ഉള്ളവരുമാണ്. അങ്ങനെ ഉള്ളവരെ ഒരുമിച്ചു ചേർക്കുക എന്നതാണ് വായനപ്പുര കൊണ്ട് ഉദ്ദേശിക്കുന്നത്. നമുക്ക് വായന വളരെ കുറഞ്ഞു വരുന്നു എന്നത് ഒരു യാഥാർഥ്യം മാത്രമാണ്. ജീവിതത്തിന്റെ തിരക്ക് കൊണ്ടാണ് അത് എന്ന് നമ്മൾ വെറുതെ പറയുന്നതാണ്ണെന്നാണ് എനിക്ക് തോന്നാറുള്ളത്. കാരണം ഇതിന്റെ പത്തിലൊന്നു ജീവിത സൗകര്യം ഇല്ലാത്തിരുന്ന സമയത്തു നമ്മുടെ മുൻതലമുറ വളരെ കർശനമായി ശക്തമായി വായിച്ചിരുന്നവരാണ്. ഇപ്പോഴുള്ള പ്രശ്നം എന്തെന്ന് പറഞ്ഞാൽ നമ്മൾ മൊബൈൽ എന്ന ചെറിയ പെട്ടിക്കുള്ളിൽ കുടുങ്ങി പോയിരിക്കുന്നു എന്നതാണ്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ അഭിരമിച്ചു നമ്മുടെ സമയം ഇല്ലാതാക്കുകയാണ്. പക്ഷെ ഞാൻ അഭ്യർത്ഥിക്കുന്നത്, മലയാള സാഹിത്യത്തിൽ ഇപ്പോൾ വളരെ ശക്തമായ എഴുത്തുകൾ ഉണ്ട് എന്തുകൊണ്ടോ അതൊന്നും കണ്ടെടുക്കാനും വായിക്കാനും മലയാളികളിൽ വളരെ ചെറിയൊരു ശതമാനം പേരൊഴികെയുള്ളവർ ശ്രമിക്കുന്നില്ല അവിടെയാണ് വായനപ്പുര പോലുള്ള ഒരു സംരംഭം മുന്നോട്ടു പോകേണ്ടത്. നമ്മൾക്ക് പരസ്പരം പറയാൻ ഉള്ള കാര്യങ്ങൾ പറയേണ്ടതുണ്ട്. നിങ്ങളുടെ എഴുത്തുകൾ, പുതിയ രചനകൾ എന്നിവ വച്ചുള്ള തുറന്ന സംവാദങ്ങൾ നടക്കണം. പ്രശസ്ഥരുടെ ഓർമ ദിനങ്ങൾ അവരുടെ കൃതികൾ ചർച്ചചെയ്തുകൊണ്ട് ആചരിക്കേണ്ടതുണ്ട്. കേരളത്തിന്റെ പുറത്ത് മലയാളികളുടെ കൂട്ടയ്മകൾ തന്നെ ആണ് മലയാളികളെ ഇത്തരത്തിൽ ചേർത്ത് നിർത്തിയിരുന്നത്. വായപ്പുരയ്ക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് നിർത്തുന്നു. 6 Dr. മിനി പ്രസാദ് അക്ഷരക്കൂട്ടം

കവിത അരികിൽ കരളിലുണ്ടോമലേയന്നു നീ അരികിലായി ഉള്ള മീട്ടിയ നിമിഷത്തിൽ എൻ വരവീണാതന്തിതൻ കമ്പനങ്ങൾ മനതാരിൽ അരികിൽ നീയില്ലാത്ത സാന്ത്വനമായിരുന്നു , നേരമവയെന്റെ സിരസാരം ആനന്ദഭൈരവിയായ് അനന്തമായ് (കരളിലുണ്ടോമനേ..) എവിടേയ്ക്ക് പോയി , അതുമാത്രമാണെന്റെ അദൃശ്യ മായ് എവിടയോ ഹൃദയതാളങ്ങളി– ലനുദിനമുല്ലാസമേറ്റിടുന്നു പോയി , അമ്മതൻ വിരിയുവാൻ വെമ്പുന്ന കരസ്പർശമില്ല, കോരകമെന്നപോൽ ഒരുവേള ചലനങ്ങളില്ലാത്ത വീട് . കാണാൻകൊതിച്ചിരിപ്പൂ...ഞാൻ നിശബ്ദത, നിശബ്ദത .... ഒരുവേള കാണാൻകൊതിച്ചിരിപ്പൂ.. (കരളിലുണ്ടോമനേ...) പിരിയുന്ന നേരമെൻ സുഷമ വേണു കൺകളിൽ ചുംബനമലരുകൾ മന്ദം കുടഞ്ഞതെല്ലാം മഴയതിൻ പലകുറി സ്വപ്നത്തിടമ്പേറി പുതുവഴികൾതേടി വന്നതും യൊഴുകിയ... പനിമതിരാവിൽ നിനച്ചിരിപ്പൂ... നടവഴി ചേരുമൊരു ഈ പനിമതിരാവിൽ ചെറുതുരുത്തിൽ നിനച്ചിരിപ്പൂ... കടപുഴകിവീണൊരു (കരളിലുണ്ടോമനേ...) ചെറു മരത്തിന്നരികിലായി റീന വാക്കയിൽ നേർത്ത കിളിക്കൂടൊന്നടർന്നു കിടന്നിരുന്നു.... ആശ ഗിരീഷ് 7 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കവിത അരികിൽ അരികിലുള്ളപ്പോൾ- നീയുണ്ടായിരുന്നപ്പോൾ അറിയില്ല വിലയെന്നാൽ എത്രമേൽ സുഖമായിരു- അകന്നു പോയീടുമ്പോൾ- ന്നന്നെനിക്ക് വിലയിടുന്നു ചിലർ ഒരു വാക്ക് ചൊല്ലാതെ- കൂട്ടിക്കുറച്ചും ഹരിച്ചും- പിരിയുമെന്നന്നു നാം ഗുണിച്ചും- ഒരു വേള പോലും നിനച്ചതല്ല സമ്പാദ്യമെല്ലാമെ പങ്ക് വച്ചിടുന്നു ഒരു കൊച്ചു പ്രണയം - യൗവ്വനകാലത്ത് വിരിഞ്ഞൊരു പൂവായി - ശയ്യയിലായപ്പോൾ സുഗന്ധം പരത്തി തൻ മനോമോഹങ്ങൾ എല്ലാം നിൽക്കുമ്പോൾ ഉപേക്ഷിച്ച് എവിടെയോ നിന്നൊരു താങ്ങായ് തണലായി പുഴു വന്നതിനെ കാർന്നു - അരികിലുണ്ടന്നും നീ തിന്നാനായി വന്നു ആശ്വാസമേകുവാൻ അരികിൽ നീയില്ലെന്ന - ആത്മധൈര്യം തരാൻ ചിന്തയിലിന്നു ഞാൻ - ഒരുവാക്ക് ചൊല്ലാതെ പിരിയുന്ന അനുദിനം നീറി കഴിപ്പൂ നേരമെൻ കണ്ണീർ തുടക്കാനായ് നീ കെ പി അജിതൻ കരംനീട്ടു- മെന്നാശിച്ച് നിശ്ചലനായി കിടക്കിലും അരികിൽ നിൻ സ്പർശനം ഞാനറിയുന്നല്ലോ ഒരു വാക്ക് ചൊല്ലുവാൻ തഴുകി തലോടുവാൻ ഒരുനേരമെങ്കിലും നീ തിരിച്ചെത്തു- മെന്നുൾത്താരിലാരോ പുലമ്പുന്നു സൗമ്യമായ് സ്വപ്നങ്ങളിൽ നീ നിറയുന്നു നിത്യവും. ഗീത കൃഷ്ണൻ 8 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കകവവിിതത പ്രണയകാലം അന്തിമേഘശ്യാമ ഘനഭംഗിപോലെ നീ - മഴപെയ്തരാത്രിയിൽ, മാറത്തു തൂവലായ് പറ്റികിടക്കുമ്പോൾ, മാറത്തു തൂവലായ് അറിയുന്നു ഞാൻ നിന്നെ, പറ്റികിടക്കുമ്പോൾ- നിന്റെ പ്രണയത്തെ, അറിയുന്നുവോ പ്രീയേ- അറിയപ്പെടാതന്ന് നമ്മൾ മറന്നതാം- നാം കണ്ട സ്വപ്‌നങ്ങൾ വീണ്ടും നഷ്ട പ്രണയത്തെ,നഷ്ട്ട മോഹങ്ങളെ... കിളിർത്തതും, യൗവ്വനതീഷ്ണയിൽ കത്തിജ്വലിച്ചതും, വഴിപിരിയാതെ നാം വീണ്ടുമൊന്നായാതും... അരുവിയായ് ആരുകിലേക്കൊഴുകി മഴപെയ്തരാത്രിൽ മയിലായ് അണഞ്ഞതും, കുളിച്ചതിൽ പനിനീർദളം പോലെ പൂത്തു വിടർന്നതും, മൗനനുരാഗങ്ങൾ മൗനമായ് നാമന്നു കഥകൾ പറഞ്ഞതും, പൂത്തുവിടർന്നതും... അന്തിമേഘശ്യാമ കൺകളിൽ ആയിരം കഥനം നിറച്ചതും ഘനഭംഗിപോലെ നീ - മാറത്തു തൂവലായ് മഴയായ് പെയ്തതിൽ മയിലായ് പറ്റികിടക്കുമ്പോൾ- കുളിച്ചതും, അറിയുന്നു ഞാൻ നിന്നെ, സ്വപനങ്ങൾ നെയ്തതും, നിന്റെ പ്രണയത്തെ, നട്ട് നനച്ചിട്ട് മൃഷ്ട്ടാനമുണ്ടതും, എൻപാതിയായൊരു ശ്യാമള മക്കളെപെറ്റു പരമ്പര തീർത്തതും, സന്ധ്യയെ... എൻപാതിയായൊരു ശ്യാമള സ്വർഗ്ഗകാവടത്തിൽ പൂക്കളായ് സന്ധ്യയെ.. പെറ്റത്തും, അവസാനമന്നാളിൽ- സ്വപ്നത്തിനക്കരേ... ജീവിതപച്ചയിൽ.. പ്രണയമൊരുകൊച്ചു പൂപോലറത്തതും, പൂവായ്ക്കരിഞ്ഞതും, പിന്നീട് ചാരമായ് കാറ്റിൽ പറന്നതും.... കണ്ണു നനഞ്ഞതും കണ്ണീരു വാർന്നതും, ഓർമയുടെ വിങ്ങലായ്.. പ്രണയം മരിച്ചതും.. പിന്നീടൊരുന്നാളിൽ- സ്വപ്നത്തിൽ വന്നു നീ പൊട്ടികരഞ്ഞതും, സ്ഫടികം കണക്കനെ പൊട്ടിതകർന്നതും, കണ്ണുനനച്ചെന്റെ കരളലിയിച്ചതും... പിന്നീട് പിൽക്കാലം.. രതീഷ് കോച്ചേരി 9 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കവിത ഒറ്റപ്പെട്ട വൃക്ഷം പ്രണയം പ്രണയമാണേറെയെനിക്കിന്ന് പക്ഷേ പൂക്കളും കായ്കളും ഏറെ ചോദ്യമില്ല, അത് ആരോടെന്ന് നൽകി, കാറ്റും തണലും മാറി കളകളം മുഴക്കുന്ന കിളികളോടാവാം മാറിയേകി, തണൽ നൽകും വൃക്ഷലതാദിയോടാവാം ധർമ്മം നിറവേറ്റലിൻ, തേനുണ്ട് പാറി പറന്ന് നടക്കുന്ന കർമ്മം താനനുഷ്ടിക്കവേ ! വർണ്ണച്ചിറകുള്ള ശലഭത്തോടാവാം ഒരില പോലും തന്നിൽ ചൂടേറ്റ് വാടി തളർന്നങ്ങിരിക്കുമ്പോൾ നിന്നടരുന്നത്, ചാഞ്ചാടി എത്തുന്ന കാറ്റിനോടാവാം ഒരു പാട് വേദന നെഞ്ചിൽ നിറക്കവേ, ശൈത്യത്തിൻ കാഠിന്യമേറുമ്പോൾ കിട്ടുന്ന വീക്ഷിച്ചു കടപുഴകി ഒഴുകും സൂര്യൻ്റെ ചൂടുള്ള രശ്മിയോടാവാം മരങ്ങൾ പ്രളയത്തിൽ, പിന്നെ കാട്ടുതീയിൽ വാർദ്ധക്യ കാലത്ത് മാതാപിതാക്കൾക്ക് വെന്തെരിയുമെൻ കൂട്ടരെ! തണലായി നിൽക്കുന്ന മക്കളോടാവാം പിന്നെ ശൂന്യമാം പാരിടം മക്കൾതൻ ദുഃഖത്തിൽ സാന്ത്വനമേകുന്ന കാണുന്ന നേരം, രക്ഷിതാവിൻ്റെ വാത്സല്യത്തോടുമാവാം ചുറ്റിലും മ്ലാനത പരത്തിയ തീഷ്ണമാം വേദന, എല്ലാത്തിനോടും പ്രണയമാണെനിക്ക് ഒരു മൂകസാക്ഷിയാമെൻ എങ്ങനെ എഴുതണം അറിയില്ലെനിക്ക് ഹൃദയ നൊമ്പരം, ഒരു വേള എന്നെ എങ്കിലും പൊള്ളയാക്കുന്നുവോ? കാലൊന്നിടറിയാൽ കരംപിടിക്കാനെത്തും വിധിയുടെ ക്രൂരത എന്നു എൻ പ്രാണനാഥനോടേറെ പ്രണയം... വിളിക്കണോ, വിധാതാവിൻ വികൃതികൾ ഗീത കൃഷ്ണൻ എന്നു ചൊല്ലണോ? പ്രപഞ്ചശില്പി തൻ കേളികൾ ഓരോന്നും, അജ്ഞാതമേ അതിൻ വിലാസങ്ങൾ! 10 തങ്കമണി അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കവിത അകം പുറം... പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ പതിവുകൾ എങ്ങോ പോയ് മറയും ചുവരിൽ തൂങ്ങും ഘടികാരത്തിൻ സൂചികൾ കൃത്യം തെറ്റിക്കും . പഠിച്ച പാട്ടുകൾ പാടെ മറന്ന് തലക്കു തല്ലും നല്ലമ്മ തല്ലാനൊരു വക കിട്ടാതുഴലും പ്രാകി പറയും നല്ലച്ഛൻ. പതിവായ് മുതുകിൽ കയറിപ്പറ്റും പുസ്തകസഞ്ചിക്കൊരു തട്ട് വെയിലും മഴയും കൊള്ളിക്കാത്തൊരു പുള്ളിക്കുടയിൽ ഒരു ഞൊട്ട്. ചോറും കറികളുമൂട്ടിയ പാത്രം മൂലയിൽ ചേർന്നു കിടന്നോട്ടെ എന്നും ദേഹത്തൊട്ടി മടുത്തൊരു വസ്ത്രം പോയി തുലയട്ടെ. അരിശം മൂത്തൊരു വേളയിലച്ഛൻ ഒളിച്ച പമ്പരമെങ്ങാണോ കിട്ടിയിരുന്നേൽ ചുറ്റിയെടുത്തു വീശിയെറിഞ്ഞു നടക്കാല്ലോ. അയലത്തുള്ളോരൊത്തു കളിക്കാൻ അരുതുകൾ വേലികൾ തീർക്കുമ്പോൾ അതിരുകൾ മായും കാലം വരെയും അകം പുറത്തും പുറം അകത്തുമിരുന്നോട്ടെ. പി.ടി.മണികണ്ഠൻ പന്തലൂർ 11 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കവിത പ്രണയം പ്രണയമില്ലെന്ന് ഞാൻ പ്രകൃതിയോടോതിയാൽ പ്രാണൻ വെടിഞ്ഞുമിരിപ്പിടം നല്കുമീ വൃദ്ധമരമെന്നെപ്പഴിക്കുമല്ലൊ! തലയുയർത്തി തണൽവിരിച്ച് കുളിർ നൽകി നിന്നൊരാ പഴയ കാലം സുഗന്ധം നിറച്ചു നിന്നരികിലേക്കെത്തിയ കാറ്റും തഴുകി പുണർന്ന കാലം ചുറ്റിലും ഹൃദ്യമാം കാഴ്ച്ചകൾ കണ്ടുനിൻ മനസ്സു നിറഞ്ഞൊരാ നല്ലകാലം. ജാതിമത വർഗ്ഗമൊ രാഷ്ട്രീയമോ നോക്കാതെയേവർക്കുമാശ്വാസമേകിയന്നുനീ കാലം പതുക്കെ കടന്നങ്ങുപോകവെ നിന്റെ ചുവട്ടിലെ പുൽക്കൊടികൾ പിന്നെ കലപില പറഞ്ഞെത്തിയ കിളികളുമൊക്കെയും ഒന്നുമുരിയാടാതൊഴിഞ്ഞു പോയി നീ ചെയ്ത നന്മകൾ നിന്നിലുണ്ടിന്നും നിന്നോർമ്മതൻ ചില്ലയിലെ നോവിന്റെ തുള്ളി പോൽ എന്നിലും നിറയുന്നു നോവിൻ കണങ്ങൾ പ്രണയമല്ലേ പ്രണയദിനമല്ലേ.... പ്രകൃതിയോടായ് മൊഴിയുന്നു ഞാൻ മൃതമായ് കിടക്കുമീ നീയെന്ന വൃദ്ധൻ മരത്തിനോടാണെന്റെ പ്രണയം!! 12 രാധ അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

വായനപ്പുരയെ കുറിച്ച് .... വായന പുര തന്നിൽ വിരിയും കുസുമങ്ങൾ വാടിക്കൊഴിയാത്ത വാസന പൂക്കളല്ലോ വാനിൽ വിരിയുന്ന വാർമഴവില്ലു പോലെ വർണ്ണങ്ങൾ വാരി വിതറും വാതായനങ്ങളല്ലോ വായനയും എഴുത്തുമായ് വായനപ്പുരയിൽ നാം വളരെക്കാലം വസിച്ചിടേണം നമ്മൾ . സുഷമ വേണു പുരയും സൃഷ്ടിയും പിന്നെ നമ്മളും അക്ഷരമാഴിത്തിരമാലകളായ് വന്നീ പുരതന്നിൽ അക്ഷമർ നമ്മൾ നോക്കിയിരിപ്പൂ നവനവ സൃഷ്ടികളെ അക്ഷതമോടെ ഹൃദയം തമ്മിലടുത്ത നിവാസികൾ നാം ശിക്ഷകളില്ല,യെഴുത്തിൻ കളരിയൊരുക്കും ഗേഹമിത് ഭിക്ഷകളായിട്ടറിവുകൾ പങ്കിട്ടാനന്ദിച്ചീടാം ദക്ഷിണഭാരതഭാഷാമകുടം നമ്മുടെ മലയാളം. പല്ല് റീന വാക്കയിൽ പല്ലുണ്ടായിരുന്നപ്പോൾ പല്ലിനെക്കുറിച്ചോർത്തിരുന്നില്ല ഞാൻ മുല്ലമൊട്ടുപോലുള്ള പല്ലുകാട്ടി നീ പുഞ്ചിരിക്കുമ്പോൾ വീണ്ടും ഞാനെൻ പല്ലിനെക്കുറിച്ചോർത്തുപോയി പല്ലുവേദന വന്ന നാളാദ്യമായി പല്ലുമൊരു ഭാരമായി വരുമെന്നറിഞ്ഞു ഞാൻ എല്ലുമുറിയെ പണിഞ്ഞൊരാക്കാലം പല്ലുമുറിയെ തിന്നതോർത്തു ഞാൻ പിഞ്ചു കുട്ടികളെപ്പോലെ പല്ലില്ലാതെയിന്നു ഞാൻ നൊണ്ണ് കാട്ടി ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്നു കാലവും 13 കെ പി അജിതൻ അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

വായനപ്പുരയെ കുറിച്ച് .... നാനാസ്വരങ്ങൾ ഏകമാക്കി. . ആദ്യസ്വരങ്ങളാൽ അടിസ്ഥാനമേകി വ്യഞ്ജനാക്ഷരങ്ങളാൽ ഭിത്തികെട്ടി ചില്ലക്ഷരങ്ങളാൽ മേനിയേകി കൂട്ടക്ഷരങ്ങൾ കെട്ടി മേഞ്ഞെടുത്തു അക്ഷര മുത്തുകൾ കോർത്തിണക്കി മണിമുത്തു സൗഹൃദം ചേർത്തിണക്കി ഞങ്ങൾ കൂട്ടമായ് ചേർന്നു മെനഞ്ഞതാണീപ്പുര സ്നേഹം തുളുമ്പുമീ അക്ഷരപ്പുര!! അക്ഷര കൂട്ടത്തിൻ വായനപ്പുര!! രാധ അക്ഷരങ്ങളറിയുക.... അക്ഷയങ്ങളറിയുക അക്ഷരങ്ങളുള്ളിലേറ്റി അഗ്നിയായ് പടർത്തുക നമ്മെ മാറ്റുമക്ഷരങ്ങൾ മാനവന്റെ രക്ഷകൻ മാനവത്വമേകുമീ അക്ഷരം പഠിക്കുക ..... സാക്ഷരതാ യജ്ഞ്ഞത്തിന്റെ കാലത്ത് നാട്ടിൽ ഒരു പാട് ചൊല്ലി നടന്നിട്ടുള്ളതാണ് എന്തോ ഇന്ന് അതോർമ വന്നു .... പങ്കു വെച്ചു എന്ന് മാത്രം അക്ഷരങ്ങൾ അറിയുന്നതിനപ്പുറത്തുള്ള ഒരു ലോകമാണ് നാം വിഭാവനം ചെയ്യുന്നത് അക്ഷരം അറിവിന്റെ രക്ഷാ കവാടമാണ് ..... ഇഷ്ടികകളാണ് 14 നാരായണൻ അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

വായനപ്പുരയെ കുറിച്ച് .... വായനപ്പുരയൊരു സ്നേഹപ്പുരയായ് മാറ്റാൻ അംബിക ടീച്ചറെന്ന ഗൃഹനായികയുണ്ട് ടീച്ചർക്ക് കൂട്ടിനായി റീന ടീച്ചറുമുണ്ട് കഥകൾ ചൊല്ലിത്തരാൻ നാണുസാറുണ്ട് കൂടെ പുഷ്പ ടീച്ചറിൻ കൈയ്യിൽ വാക്ക് വിശേഷണവും കടങ്കഥകളുമായ് ജോസഫ് സാറെത്തിടുന്നു ഗണേശിൻ കൈയ്യിലാണ് കവിയും കവിതയും മധുരാലാപനമായ് മുക്ത ടീച്ചറെത്തുന്നു റീന ടീച്ചർ നൽകുന്ന വാക്യപദശുദ്ധിക്കായ് ഉത്തരം തിരയാനുള്ളുൽസാഹമാണ് പിന്നെ എൻ്റെ ഗുരുനാഥനും എൻ്റെ കലാലയവും വിഷയം നൽകീടുമ്പോൾ ഉത്സാഹമേറീടുന്നു ഓർമ്മകൾപേറി നാട്ടിൽ എത്തീട്ടും ജോണിസാറും സജീവമായിട്ടുണ്ട് വായനപ്പുരക്കുള്ളിൽ ബിൻസാറ് നൽകിടുന്ന തർജമ പംക്തി കണ്ട് കണ്ണ് മിഴിച്ചിടുന്നു എന്നെപ്പോലുള്ള ചിലർ സാഹിത്യം കുറയ്ക്കാതെ കവിത രചിക്കുന്നു പ്രദീപ് സർ,അജിതൻ സർ വായനപ്പുര തന്നിൽ ഗാനങ്ങൾ ഈണമായി ചൊല്ലുന്നു സിന്ധുടീച്ചർ ഷാലിയും സുഷമയും ഹിത ടീച്ചറുമെല്ലാം കാരണവരെപ്പോലെ അഭിപ്രായം ചൊല്ലുന്ന നാരായണൻ സാറിൻ്റെ വാക്കുകൾ മനോഹരം തങ്ങളാലാവും വിധം ചൊല്ലാനും എഴുതാനും വായനപ്പുരയൊരു തുറന്ന പുരയാണ് മറ്റുള്ള അദ്ധ്യാപകർ നൽകുന്ന പ്രോത്സാഹനം പിന്നെയും എഴുതുവാൻ ഉത്സാഹം നൽകീടുന്നു ഈ പുര ഏകിത്തന്ന ഉർജ്ജവും ഉത്സാഹവും ഇത്രയും എഴുതുവാൻ എന്നെയും പ്രപ്തയാക്കി. ഗീത കൃഷ്ണൻ 15 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

വായനപ്പുര - അവലോകനം 2020 ഒക്ടോബർ 31നാണു ഞാൻ വായനപ്പുരയിലെ അംഗമായത്. കവിതകൾ കൊണ്ടു നിറഞ്ഞു തുളുമ്പിയിരുന്നു വായനപ്പുര. റീന ടീച്ചറിൻ്റെ സമസ്യാപൂരണവും പുഷ്പ ടീച്ചറിൻ്റെ വാക്കു വിശേഷണവും. കവിതയിൽ വലിയ അറിവില്ലാത്തതു കൊണ്ട് ആസ്വാദനം മാത്രമായിരുന്നു ആദ്യം. അത്ഭുതവും ആരാധനയും . അംബിക ടീച്ചറിൻ്റെ ചരിത്രത്താളുകളിലൂടെ പുസ്തകങ്ങളിൽ വായിക്കാത്ത നാടിൻ്റെ ചരിത്രമറിയാൻ സാധിച്ചു. ബിൻസ് സാറിൻ്റെ മലയാള മനോരമയിലേതും നിഷ ടീച്ചറിൻ്റെ മാതൃഭൂമിയിലേതും മുഖപ്രസംഗം വായന മികവേറിയതാണ്. സുഷമ ടീച്ചർ കഥയും കഥാകൃത്തുമായി വരും. വായിക്കാത്ത കഥകളിലേക്ക് ഒരെത്തിനോട്ടം. ജോസഫ് സാറിൻ്റെ കടങ്കഥ പംക്തി രസകരമാണ്. മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അജിതൻ സാറും, പ്രദീപ് സാറും ജോൺ സാറും നടത്തുന്ന ചർച്ചയിൽ കാലികപ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. ബിൻസ് സാറിൻ്റെ വിവർത്തനം പംക്തിയിൽ ഇംഗ്ലീഷിലെ മികച്ച സാഹിത്യ സൃഷ്ടികളിലെ ഏതാനും വരികൾ വിവർത്തനത്തിനായി വരുന്നു. സാന്ദ്ര ടീച്ചറിൻ്റെ കാവ്യദളങ്ങളിലൂടെ കവിയും കവിതയും മികച്ച അവലോകനവും. രാധ ടീച്ചറിൻ്റെ ഗാനാധ്യാനത്തിലൂടെ ചലച്ചിത്ര ഗാനങ്ങളുടെയും രചയിതാവിൻ്റെയും വിവരണങ്ങൾ. വിനീത് സാറിൻ്റെ അടിക്കുറിപ്പു മത്സരം ചിരിയരങ്ങാകുന്നു. അംബിക ടീച്ചർ ചെയ്യുന്ന വാക്കു വന്ന വഴിയും വളരെ രസകരവും അറിവേകുന്നതുമാണ്. പുഷ്പ ടീച്ചറിൻ്റെ പുസ്തകാവലോകനവും മികവേറിയതാണ്. നാരായണൻ സാറിൻ്റെ അഭിപ്രായപ്രകടനങ്ങൾ എപ്പോഴും നമുക്കു പ്രചോദനം തന്നെ.ഞാൻ നടത്തുന്ന 16 കഥയെഴുത്തുമുണ്ട്. അക്ഷരക്കൂട്ടം ....... .. വായനപ്പുര ഇ-മാഗസിൻ 2022

വായനപ്പുര - അവലോകനം മഹാമാരി നികത്താനാകാത്ത നഷ്ടങ്ങളുണ്ടാക്കിത്തന്നിട്ടുണ്ട്. ചോദ്യോത്തര പംക്തി ചെയ്യാറുണ്ടായിരുന്ന രേഖ ടീച്ചർ. മലയാളം മിഷൻ്റെ എല്ലാമെല്ലാമായിരുന്ന സതീദേവി ചേച്ചി. പ്രത്യേകം പ്രണാമമർപ്പിക്കാം... ഒരു സംഘത്തിനെ കൃത്യമായി നയിച്ചു കൊണ്ടു പോകുക എന്ന ശ്രമകരമായ ജോലി വളരെ ഭംഗിയായി അംബിക ടീച്ചർ നിർവ്വഹിക്കുന്നു. കർശനമായ നിയമങ്ങളിലൂടെ വായനപ്പുര ഒരു ദേവാലയം പോലെ പരിശുദ്ധമാക്കി വയ്ക്കുന്നുണ്ട് ടീച്ചർ.ഓരോ അംഗവും നൽകുന്ന പൂർണ്ണ പിന്തുണയും. . ഇന്ന് വായനപ്പുരയുടെ രണ്ടാം പിറന്നാൾ. ഒരു പിറന്നാൾ സമ്മാനം പോലെ ഡോ. മിനി പ്രസാദ് അംഗമായി ചേർന്നിരിക്കുന്നു. മിനി ടീച്ചർ പറയുന്നു സമയക്കുറവല്ല വായനക്കുറവിൻ്റെ കാരണമെന്ന്. യന്ത്രങ്ങളുടെ പിടിയിലകപ്പെട്ടതാണെന്ന്. ദർശനം വായനാമുറി പരിചയപ്പെടുത്തിത്തന്നതിന് ടീച്ചർക്ക് നന്ദി. ശ്രീമതി ഇന്ദിരാ ബാലൻ . ഇന്ദിര ടീച്ചർ പറയുന്നു, മനുഷ്യൻ്റെ സങ്കുചിത മനോഭാവം വായനയിലൂടെ മാറ്റാമെന്ന്. ക്രിയാത്മതയിലേക്ക് നയിക്കാൻ വായനയ്ക്ക് കഴിയും. ബാംഗ്ലൂർ മലയാളം മിഷൻ പ്രസിഡൻ്റ് ശ്രീ ദാമോദരൻ സാർ ആശംസകളറിച്ചു കൊണ്ടു പറഞ്ഞതിങ്ങനെ- വായനപ്പുരയിലൂടെ അറിവുകൾ സമൂഹത്തിലേക്ക് പകരുക, കുഞ്ഞുങ്ങൾക്കു പകരുക, മനസ്സു ശുദ്ധമാക്കി, എല്ലാവർക്കും നന്മ മാത്രം ചെയ്യുക. സാർ ഒരു നാടൻ പാട്ടും സമ്മാനിച്ചു. 17 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

വായനപ്പുര - അവലോകനം ശ്രീമതി രതി മേനോൻ. രതി ടീച്ചർ പറയുന്നു, ഭാഷ സദാ വികസ്വരമാകുന്ന ഒരു പ്രതിഭാസമാണ്. പ്രയോഗത്തിലില്ലെങ്കിൽ അതു മൃതഭാഷയാകും. മലയാള സാഹിത്യത്തിൻ്റെ വൈപുല്യം മനസ്സിലാക്കാൻ വായപ്പുരക്കൂട്ടായ്മ ശ്രമിക്കുന്നത് അഭിനന്ദനാർഹമാണെന്നും ടീച്ചർ പറഞ്ഞു. രതി ടീച്ചർ അയച്ചു തന്ന കവിതകൾ ആലപിച്ചത് ലക്ഷ്മി ദാസ്, കരമന എൻ.എസ്.എസ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ (മാമ്പഴം സീസൺ - 1 ൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.) കവിതകൾ അയച്ചു തന്ന രതി ടീച്ചർക്കു പ്രത്യേകം നന്ദി. മലയാളം മുൻ സെക്രട്ടറി ശ്രീ അരവിന്ദൻ സാർ — മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് കെട്ടുറപ്പും മൂല്യബോധവും അടിത്തറയും പ്രദാനം ചെയ്യുന്നതിൽ വായനപ്പുര വലിയ പങ്കു വഹിക്കുന്നു. എല്ലാവരും അംബിക ടീച്ചറെ അകമഴിഞ്ഞു പ്രശംസിച്ചു.. കവിതകളാലും കഥകളാലും നിറഞ്ഞു കവിഞ്ഞു ഇന്ന് വായനപ്പുര . അടിക്കുറിപ്പു മത്സരത്തിൽ എല്ലാവരും മത്സരിച്ചു പങ്കെടുത്തു. വരും തലമുറകളിലേക്ക് ആർജ്ജിച്ചിരിക്കുന്ന അറിവു മുഴുവനും പകർന്നു കൊടുക്കാനും ശരിയായ അവബോധം അവരിലേക്ക് പകർന്നു കൊടുക്കാനും അതു വഴി ഒരു മികച്ച സമൂഹത്തെ വാർത്തെടുക്കാനും സ്വപ്നം കാണുകയാണ് നമ്മൾ. പ്രപഞ്ചശക്തി അതു നടപ്പിലാക്കാൻ പ്രാർഥിക്കാം. ഹിത സുനിൽ 18 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

വായനപ്പുര - അവലോകനം നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു വായനപ്പുരയോടോ എനിക്ക് തോന്നുന്നത് 2010 ആയപ്പോൾ നമ്മൾ പ്രവാസികളുടെ ഏറ്റവും അടുത്ത സുഹൃത്തായ കത്തുകളുടെ കാലം കഴിഞ്ഞുവെന്ന് പറയാം. കത്തുകൾ കേവലം വിശേഷങ്ങൾ കൈ മാറലായിരുന്നില്ല. നമ്മുടെ ജീവിതം മുഴുവൻ അക്ഷരങ്ങളിലേക്ക് ആവാഹിക്കലായിരുന്നു.  അതോടൊപ്പം മറ്റൊന്ന് കൂടി സംഭവിച്ചു അത് ഭാഷയുടെ അന്യവൽക്കരണമായിരുന്നു എനിക്ക്. മറ്റുള്ളവർക്ക് ഇതെത്ര മാത്രം ബാധകമാണെന്നറിയില്ല എന്നെ ബാധിച്ചു എന്ന സത്യം മനസ്സിലാക്കുന്നത്  ഞാൻ മലയാളം പഠിപ്പിക്കാൻ തുടങ്ങിയപ്പോഴാണ്. പല അക്ഷരങ്ങളും എഴുതുമ്പോൾ സംശയം അതു തന്നെയാണോയെന്ന്.അധ്യാപകരെന്ന നിലയിൽ നമ്മുക്ക് തെറ്റ് പഠിപ്പിക്കാനും പറ്റില്ല അതു കൊണ്ട് പലപ്പോഴും മൊബൈലിൽ നോക്കി അക്ഷരങ്ങൾ ശരിയെന്നുറപ്പു വരുത്തിയ ശേഷമാണ് ബോർഡിൽ എഴുതുന്നത്. ഉപയോഗിക്കാത്ത സാധനങ്ങൾ കേടാകും എന്ന് പറഞ്ഞതു പോലെ ആയിരിക്കും അതെന്ന് ഞാൻ വിശ്വസിക്കുന്നു. വായനപ്പുരയുടെ തുടക്കത്തിൽ ഞാൻ പങ്കാളി ആയിരുന്നില്ല. എന്റെ നല്ല പാതിയാണ് എന്നെ നിർബന്ധിച്ചു ജോയിൻ ചെയ്യിച്ചത്. ക്രമേണ ഞാൻ ചെറിയ തോതിലൊക്കെ പങ്കെടുക്കാൻ തുടങ്ങി. കഥ, പ്രബന്ധ രചന ഒഴികെയുള്ള 19 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

വായനപ്പുര - അവലോകനം കാര്യങ്ങളിൽ എനിക്കത്ര താല്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ജീവിതത്തിൽ ഞാൻ കണ്ട കാര്യങ്ങൾ/ കേട്ട കാര്യങ്ങൾ /അനുഭവിച്ച കാര്യങ്ങൾ മറ്റുള്ളവർ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒക്കെ അക്ഷരങ്ങളിലാക്കി. അതു വഴി എന്റെ ഓർമ്മയിൽ നിന്ന് മാറി നിന്ന അക്ഷരങ്ങൾ ഒക്കെ വീണ്ടും തിരിച്ചു വരാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ അക്ഷരപിശാചിനെ കടുത്ത പ്രയോഗങ്ങൾ വഴി  വായനപ്പുരയിൽ ബന്ധിച്ചിരിക്കുകയാണ്. ഇനി ആരും തുറന്നു വിടില്ലെന്ന് വിചാരിക്കുന്നു. 1986 ലാണ് കഥ എഴുതുക എന്ന സാഹസത്തിനു ഞാൻ മുതിരുന്നത്. 1995 ജൂലായിൽ ഡൽഹിയിൽ എത്തിയതോടെ എഴുത്തെന്ന പ്രക്രിയയുടെ മരണമാണ് സംഭവിച്ചത് കൂട്ടത്തിൽ വായനയുടേയും. പിന്നീട് 2020 മാർച്ചിൽ കൊറോണ ദേവൻ തന്ന ലോക്ക്ഡൗൺ വരത്തിലൂടെയാണ് ശാപമോക്ഷം കിട്ടിയത്.  യാതൊരു ലക്ഷ്യവുമില്ലാതെ എഴുതി. ആദ്യത്തെ അവസരം വന്നത്    ജനസംസ്കൃതിയുടെ ചെറുകഥാ മത്സരത്തിലൂടെയാണ്. കൂടാതെ മലയാളം മിഷൻ അധ്യാപകനായതോടെ സ്വയം നവീകരിക്കാനുള്ള ശ്രമങ്ങളും വേണ്ടി വന്നു.    വായനപ്പുരയിൽ ചേർന്നതോടെ എനിക്കെന്നും ഏറ്റവും ഇഷ്ടപെട്ട കഥയെഴുത്തു തുടരാനുള്ള  അവസരമായി. 20 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

വായനപ്പുര - അവലോകനം പലപ്പോഴും ഹിത ടീച്ചർ കാണിച്ചു തന്ന  വളയത്തിനു മുന്നിൽ  മടിയനായ ഒരു കുട്ടിയെപ്പോലെ നിന്നു.  നിവൃത്തിയില്ലാതെ എനിക്ക് ചാടേണ്ടി വന്നു. ചാടിക്കഴിഞ്ഞപ്പോൾ വിയത്നാം കോളനിയിലെ ഇന്നസെന്റിന്റെ കഥാ പാത്രം പറയുന്ന പോലെ ഇതിലും \"വലിയത് ചാടിയവനാണീ കെ കെ ജോസഫ്\" എന്ന തോന്നലാണുണ്ടായത്. കൂട്ടത്തിൽ പറയട്ടെ അംബിക ടീച്ചർ ഓരോ സമയത്തും ഓരോ വഴികൾ കാണിച്ചു തരാനുണ്ടായിരുന്നു. അതു കൊണ്ട് ഭൂമി മലയാളം, പൂക്കാലം, മുംബയ് ജാലകം എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ എൻറെ കഥകൾ വെളിച്ചം കണ്ടു. ഏറ്റവും ഒടുവിലായി അമേരിക്കയിലെ  മലയാളി മനസ്സ് എന്ന പോർട്ടലിലും.    പിന്നെ കട്ടയ്ക്ക് കൂടെ നില്ക്കാൻ നാരായണൻ മാഷ്, മുരളി ഏ എസ്, പങ്കജാക്ഷൻ എന്നിവരും പിന്നിൽ നിന്ന് പ്രോത്സാഹിപ്പിക്കാൻ അജിതൻ മാഷ്, തങ്കമണി ടീച്ചർ,സുഷമ  ടീച്ചർ, ബിൻസ് മാഷ്, ജേക്കബ് മാഷ് വിസ്താര ഭയത്താൽ കൂടുതൽ പേരുകൾ എഴുതാൻ പറ്റാത്തതിൽ ഖേദിക്കുന്നു. ശരിക്കും എനിക്ക് പഠിക്കാനുള്ള ഒരവസരമായിരുന്നു വായനപ്പുര. എല്ലാവർക്കും നന്ദി. വായനപ്പുരക്ക് ഹൃദയം നിറഞ്ഞ രണ്ടാം പിറന്നാൾ ആശംസകൾ. നാണു.ടി 21 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കഥ വിചാരങ്ങൾ.. “ആ സാരിയുടെ ഞൊറി ശരിയായില്ല സരളേച്ചി. \" '’നേരെ നിക്കെടി. നിൻ്റെ കളി ഇന്നത്തോടെ തീരും. ഈ പെണ്ണുകാണലൊക്കെ ഒരുപേരിനാ. അവരുറപ്പിച്ചിട്ടു വരികയാ. നിൻ്റെ അച്ഛനും തീരുമാനിച്ച മട്ടാ” മകളുടെ കല്ല്യാണമാകുമ്പോഴേക്ക് തന്നിൽ. നിന്നും കുറച്ചകലട്ടെ എന്നു വിചാരിച്ചാണോ അമ്മയുടെ ഈ ആക്രോശം? പക്ഷേ ഇവിടെ ആരുമറിയുന്നില്ലല്ലോ... “ രമണീ, ചായയുടേത് നോക്കിയോ?” \" ഒക്കെ നോക്കി സരളേച്ചി. നിങ്ങളവളെ നോക്കി നോക്കി അവൻ്റെ മുൻപിലെത്തിച്ചാ മാത്രം മതിയിനി. അല്ലെങ്കിൽ അവളു പിന്നേം കൊടിപിടിക്കാൻ പോകും” രാഷ്ട്രീയവുമായി എനിക്കൊരു ബന്ധവുമില്ല. എങ്കിലും പേര് കൊടിപിടിക്കുന്നവളെന്നാണ്. വേറെയുമുണ്ട്. പ്രതികരിക്കുന്ന പെണ്ണ്. പ്രതികരിക്കാതിരിക്കാനെനിക്കാവില്ല. പതിവു ചടങ്ങുകൾ. ചായ സൽക്കാരം കഴിഞ്ഞാൽ ചെറുക്കനും പെണ്ണും കൂടിയുള്ള അഭിമുഖ നാടകം.എന്തു കരുതിയാണ് ഈ ദേഹം അഭിമുഖത്തിനു വന്നിരിക്കുന്നത്? ചോദിച്ചതിനൊക്കെ പകുതി മുഖമുയർത്തി പെണ്ണുത്തരം പറയും. അവസാനം എന്നെ ഇഷ്ടമായോ എന്ന ചോദ്യത്തിന് നാണിച്ചു കൊണ്ടു ചിരിച്ചു കൊണ്ട് അകത്തേക്കോടും. കഷ്ടം! “എവിടെയാ പഠിച്ചതൊക്കെ?” നായകൻ അമ്പരന്നു. അങ്ങോട്ടു തുടങ്ങാമെന്നു വച്ചത്, തിരിച്ചു തൻ്റെ നേരെ.പെട്ടെന്നു സമനില വീണ്ടെടുത്തു, മൂപ്പര് ഉദ്യോഗാർഥിയെപ്പോലെ കെട്ടഴിച്ചു. ചിരി പൊട്ടിപ്പോകാതിരിക്കാൻ വല്ലാതെ പ്രയാസപ്പെട്ടു ഞാൻ. 22 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കഥ കുറച്ചു അവസരങ്ങൾ എതിർഭാഗത്തിനും വിട്ടുകൊടുത്തു. ഞാനങ്ങനെയാണ്, എന്തിനും ഏതിനും ന്യായമുണ്ടാകണം. ആവനാഴിയിലെ ബ്രഹ്മാസ്ത്രമെടുക്കാൻ സമയമായി. “കാര്യങ്ങളൊക്കെ വീട്ടുകാർ പറഞ്ഞറിഞ്ഞിട്ടുണ്ടാകുമല്ലോ. പുറത്തു പോയി ജോലി ചെയ്യുന്നില്ല. എന്നാൽ അതിൽ കൂടുതൽ അകത്തിരുന്നു സമ്പാദിക്കുന്നുണ്ട്. \" “ അറിയാം. പിന്നെ പെണ്ണുങ്ങൾക്കതാണല്ലോ നല്ലത്. \" “എന്തു നല്ലത് ?\" എതിർ ഭാഗം പുഞ്ചിരിച്ചു. \" വിപ്ലവകാരിയാണെന്നും പറഞ്ഞിട്ടുണ്ട് വീട്ടുകാർ. എന്താണു മനസ്സിലുള്ളതെന്നു വച്ചാൽ പറഞ്ഞോളൂ… \" “ എന്തൊക്കെ വിപ്ലവം പ്രസംഗിച്ചാലും, ചില ജൈവ സത്യങ്ങളുണ്ട്. ഗർഭം ധരിക്കുക , പ്രസവിക്കുക, പാലൂട്ടുക ഈ കാര്യങ്ങൾ സ്ത്രീ അതായത് നമ്മൾ രണ്ടു പേരിൽ എനിക്കു മാത്രമേ കഴിയൂ. എനിക്കെൻ്റെ കുഞ്ഞിനാവശ്യമായ പാൽ കൊടുക്കണം, അവൾക്ക് അല്ലെങ്കിൽ അവന് എന്നെ ആവശ്യമുള്ളപ്പോ ഴൊക്കെ അടുത്തുണ്ടാകണം”. “ വളരെ നല്ലത്. ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടിയും ഇങ്ങനെയൊന്നും ചിന്തിക്കില്ല. താനൊരു പൊള്ളയായ വിപ്ലവകാരിയല്ല.” വിപ്ലവം വരുന്നതല്ലേയുള്ളു സഖാവേ…. “വീടുമായി ബന്ധപ്പെട്ടു കിടക്കുന്നതു സ്ത്രീയാകുമ്പോൾ അവൾക്കിണങ്ങുന്ന വീടല്ലേ വേണ്ടത് \" ചിരിയോടെ \" വളരെ ആധുനിക രീതിയിലുള്ളതാണ് എൻ്റെ വീട്.ജോലിക്കാരുമുണ്ട്.കുട്ടിക്കവിടെ ഒരു സൗകര്യക്കേടുമുണ്ടാകില്ല. എനിക്കുറപ്പു തരാൻ പറ്റും\" 23 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കഥ “പക്ഷേ അതിൻ്റെ ആവശ്യമെന്താണ്? ഇവിടെ ഈ വീട്ടിൽ താമസിച്ചു കൂടെ? ഇതല്ലേ എനിക്കു പരിചയമുള്ള വീട്. താങ്കൾ രാവിലെ ഓഫീസിൽ പോയാൽ വൈകീട്ടൊ രാത്രിയിലൊ അല്ലെ വരിക. വിശ്രമിക്കാൻ മാത്രം. അപ്പോൾ വീട്ടിൽ ജീവിക്കുന്നതു ഞാനാണ്.അപ്പോൾ എൻ്റെ സൗകര്യത്തിനുള്ള വീടല്ലേ വേണ്ടത്. \" “അതു പിന്നെ നാട്ടുനടപ്പനുസരിച്ച്… \" നാട്ടുനടപ്പിലുണ്ടായ സ്ത്രീധനം താങ്കൾ വേണ്ടെന്നു വച്ചു എന്നാണല്ലോ കേട്ടത് ?” \"അതു തെറ്റായ കാര്യമല്ലേ, അതു കൊണ്ട്… \" \"ഞാൻ പറഞ്ഞതിലെന്താണു ശരികേട് ?\" \"കല്ല്യാണം കഴിഞ്ഞാൽ ഭർത്താവല്ലേ ഭാര്യയെ സംരക്ഷിക്കുന്നത്. അപ്പോൾ ഭർത്താവിൻ്റെ വീട്ടിലല്ലേ… \" \"സംരക്ഷണമോ? അതെന്താണ്? സാമ്പത്തികമായി സംരക്ഷിക്കേണ്ട കാര്യമില്ല, കുറച്ചു കാലമായി ജോലി ചെയ്യുന്നുണ്ട്‌, ഇപ്പോൾ തന്നെ കൈയ്യിൽ വേണ്ടത്ര ഉണ്ട്. പിന്നെ ശാരീരികമായതോ? ഞാൻ ബ്ലാക് ബെൽറ്റ് ആണ്. പിന്നെ അഞ്ചു പേരൊരുമിച്ചു വന്നാൽ സിനിമയിലെ നായകനെ പോലെ ഒന്നുമാകില്ലല്ലോ. അതു കൊണ്ട് അതിൽ കാര്യമില്ല. ചുരുക്കി പറഞ്ഞാൽ കല്ല്യാണം കഴിക്കുന്നതു പെണ്ണിനെ സംരക്ഷിക്കാനാണെന്നു പറയുന്നതു ശുദ്ധ വിഡ്ഢിത്തമാണ്, പച്ചക്കള്ളമാണ്! ഞാൻ ഇനിയും വളച്ചുകെട്ടുന്നില്ല. കല്ല്യാണത്തിനു ശേഷം ഈ വീട്ടിൽ ജീവിക്കാമെങ്കിൽ നമുക്കിതു മുന്നോട്ടു കൊണ്ടു പോകാം. നടക്കാത്ത കാര്യമൊന്നുമല്ലല്ലോ. വേറെ സമുദായങ്ങളിലുണ്ടല്ലോ, ഈ രീതി. നല്ല രീതികളെ സ്വായത്തമാക്കാമല്ലോ.. \" “എനിക്കൊരു പെങ്ങളാണുള്ളത്. കല്ല്യാണം കഴിഞ്ഞു ഭർത്താവിൻ്റെ കൂടെയാണ്. അപ്പോൾ അച്ഛനുമമ്മയ്ക്കും ഇനി ഞാനേ ഉള്ളു. അവരെ നോക്കേണ്ടേ. “ \" ഞാനെൻ്റെ അച്ഛൻ്റെയുമമ്മയുടെയും ഒറ്റ മകളാണെന്നറിഞ്ഞു കാണുമല്ലോ. അങ്ങനെയാണെങ്കിൽ അവരുടെ കാര്യം എനിക്കും നോക്കേണ്ടേ?” 24 \"അതു പിന്നെ… \" അക്ഷരക്കൂട്ടം വായനപ്പുര ഇ-മാഗസിൻ 2022 .........

കഥ \"ഉം, പറയണം. പെൺമക്കളെന്തു കൊണ്ട് അച്ഛനമ്മമാരെ നോക്കിക്കൂടാ?. എന്തുകൊണ്ടാണ് പെൺമക്കളുടെ അച്ഛനമ്മമാരുടെ ആരോഗ്യ പരിപാലനത്തിന് തുല്യ പ്രാധാന്യമില്ലാത്തത്?” “ഇവിടുത്തെ അച്ഛനെയും അമ്മയെയും നമുക്കു നോക്കാമല്ലോ, ആഴ്ചയിൽ രണ്ടു ദിവസം ഇവിടെ വന്നു നിൽക്കാം . അതു പോരെ? “ \"അതു തിരിച്ചായിക്കൂടെ? ആഴ്ചയിൽ രണ്ടു ദിവസം അവിടെ പോയി നിൽക്കാം, എങ്ങനെ?” മൗനം. “പറ്റില്ല അല്ലേ.താങ്കൾ പോയി വേറെ കുട്ടിയെ കല്ല്യാണം കഴിച്ചോളു എന്നു ഞാൻ പറയില്ല.എല്ലാ പെൺകുട്ടികളും ഞാൻ പറഞ്ഞ രീതി അവലംബിക്കണമെന്നാണെൻ്റെ അഭിപ്രായം.” “ പറ്റില്ല എന്നു ഞാൻ പറഞ്ഞില്ലല്ലോ… പക്ഷേ നമ്മൾക്കിതു മുൻ തലമുറയെ ബോധ്യപ്പെടുത്താൻ കുറച്ചു സമയം വേണ്ടെ? “ എന്താണു സംഭവിക്കുന്നത്? പ്രതീക്ഷിക്കാത്ത ഒരു തിരിവ്. “വേണം. അതിനെന്നെ മനസ്സിലാക്കുന്ന ഒരാളു വേണം.\" വീണ്ടും ചിരി.”അപ്പോ അതിനാണോ കല്ല്യാണം കഴിക്കുന്നത്?” \"തീർച്ചയായും. ജീവിതം പകുത്തു നൽകുമ്പോഴുണ്ടാകുന്ന സുഖമനുഭവിക്കാൻ. അല്ലാതെ ഈ സമൂഹം പറയുന്നതു പോലെ സംരക്ഷണം കിട്ടാൻ വേണ്ടിയല്ല.” ----------- വർഷങ്ങൾക്കു ശേഷം….. “മോളുടെ പ്രസവമെപ്പോഴാ?” “അടുത്ത മാസം\" \" നല്ലൊരു പെൺകുഞ്ഞിനെത്തന്നെ കിട്ടട്ടെ \" “ഓ.. പെണ്ണായാലും ആണായാലും നല്ലതു തന്നെ. \" ഹിത സുനിൽ 25 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കഥ മനസ്സ് എന്നത്തേയും പോലെ ഞാൻ പഠിക്കാനിരുന്നു. പക്ഷെ ഒന്നിലും മനസ്സ് പതിപ്പിക്കാൻ കഴിയുന്നില്ല. ഞാൻ സ്വസ്ഥമായിരിക്കുകയാണ്. എങ്കിലും എന്റെ മനസ്സ് അതിവേഗം ഓടുകയാണ്. അപ്പോഴാണ് അമ്മയുടെ വിളി അനന്യേ, ഞാൻ പുറത്തേക്ക് നോക്കി. സുധിയേട്ടൻ വന്നിരിക്കുന്നു. അമ്മാവന്റെ മകനായതുകൊണ്ടു എപ്പോൾ വേണമെങ്കിലും വരാമല്ലോ. വീട്ടിൽ പൂർണ്ണ സ്വാതന്ത്ര്യം. കൂടാതെ ഭാവി മരുമകൻ ആയാണ് അമ്മ സുധിയേട്ടനെ കാണുന്നത്. അത് എന്റെ ഭാവി വരനായാണോ അതോ ചേച്ചിയുടെതായാണോ എന്നതാണ് പ്രശ്നം. ചേച്ചിയും സുധിയേട്ടനും ഒരേ പ്രായം. അപ്പോൾ എന്നെയായിരിക്കും എന്നു മനസ്സ് തീരുമാനിച്ചു. പക്ഷെ സുധിയേട്ടൻ വന്നാൽ ചേച്ചിയുടെ മുഖത്തെ സന്തോഷം, സ്വീകരണം, അവരുടെ വാതോരാതെയുള്ള സംഭാഷണം എല്ലാം എന്റെ മനസ്സിനെ അലട്ടി. എന്നാൽ സുധിയേട്ടൻ എന്നെ വീക്ഷിക്കുന്നു പോലുമില്ല എന്നു ചിലപ്പോൾ തോന്നിപ്പോകും. ഞാൻ അധികം സംസാരിക്കാത്തതാണോ കാരണം..... എന്നാൽ എന്നിലെ ഗുണങ്ങളെ കാണുന്നില്ലേ.... ഞാൻ പഠിക്കാനും മറ്റു കലാപരമായ കഴിവുകളിലും എല്ലാം മുന്നിട്ടു നിൽക്കുന്നില്ലേ. ഒരു അംഗീകാരവും ഇവിടെ എനിക്കില്ല. വീട്ടിൽ അമ്മയ്ക്കും ധാരാളം സംസാരിക്കാനും അഭിപ്രായം ആരായുവാനും ചേച്ചി മതി. ഞാൻ അങ്ങനെ ഒരു പാഴ് ചെടിപോലെ അങ്ങനെ വളരുന്നു..... എനിക്കറിയാം ഈ ചിന്തകൾ എന്നെ എവിടെയും എത്തിക്കില്ല.... സുധിയേട്ടൻ ആരെ വേണമെങ്കിലും കല്യാണം കഴിക്കട്ടെ. എനിക്ക് അതൊന്നും പ്രശ്നമല്ല. എനിക്ക് പഠിക്കണം. ഡിഗ്രി നേടണം. കലാവാസന വളർത്തി ഒരു നല്ല കലാകാരിയാവണം. സംഗീതത്തിൽ കഴിവുള്ളതു കൊണ്ടു ഒരു നല്ല ഗായികയാവണം. ഞാൻ എന്റെ ആഗ്രഹം ഒരു പേജ് നിറയെ 26 ഇമ്പോസിഷൻ പോലെ എഴുതി. അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കഥ \"എനിക്ക് ഒരു നല്ല ഗായിക ആവണം\" പിന്നെ അതിനെ തിരുത്തി. \"എനിക്ക് ഒരു നല്ല ഗായിക ആവേണ്ട\".... മനസ്സിൽ നിറയെ പല വിധ പ്രശ്നങ്ങൾ ആയിരുന്നു. എല്ലാവരുടെയും സ്നേഹം സമ്പാദിക്കണം. ചേച്ചി മൂത്ത പുത്രി ആയതുകൊണ്ടാണോ ചേച്ചിക്ക് ഇതെല്ലാം അനായാസേന ലഭിക്കുന്നത്? എങ്കിൽ ഞാനിത് അധ്വാനിച്ചു ഉണ്ടാക്കും. ഒടുവിൽ സുധിയേട്ടനെ സ്വന്തമാക്കും. മനസ്സിനെ കാട് കയറിയ ചിന്തകൾ അലട്ടുകയായിരുന്നു. അപ്പോഴാണ് അച്ഛനും അമ്മയും കാര്യമായി ചേച്ചിയുടെ കല്യാണക്കാര്യം ഉറപ്പിക്കുന്ന സംഭാഷണം കേട്ടത്. ഒടുവിൽ അവർ പറഞ്ഞവസാനിപ്പിച്ചത്....... \"അത് കഴിഞ്ഞു നമുക്ക് അനന്യയുടെതും സുധിയുടെയും കല്യാണം നടത്തണം.\" ഇത്‌എനിക്ക് ഏറെയേറെ സന്തോഷം തന്നു. ഞാൻ എന്റെ മനസ്സിന്റെ കെട്ടഴിഞ്ഞ പ്രയാണത്തെ ഓർത്തു ചിരിച്ചു പോയി..... ശരീരത്തിന് നല്ല ഭക്ഷണം ആവശ്യം എന്നത് പോലെ നാം മനസ്സിലും നല്ല വിചാരങ്ങൾ എന്നും നിറയ്ക്കണമെന്ന സത്യം മനസ്സിലാക്കി. മനസ്സ് കൊണ്ടുപോകും പോലെ ഞാൻ പോകയല്ല, മനസ്സിനെ ഞാൻ എന്റെ ക്രിയാത്മകമായ ചിന്തകളിലൂടെ കൊണ്ടുപോകണം. എന്ന ചിന്ത ഞാൻ ഉറപ്പിച്ചു. തങ്കമണി 27 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കഥ പുനഃസമാഗമം 25വർഷങ്ങൾക്ക് ശേഷം വിറയർന്ന കാൽവെയ്പ്പുകളോടെ നിത്യ തന്റെ പത്താം ക്ലാസ്സ്‌മുറിയിലേക്ക് പ്രവേശിച്ചു. ക്ലാസ്സ്‌മുറിയുടെ നടുവിൽ ആയി തന്നെ അനൂപിന്റെ പൂമാല ഇട്ട ചിത്രവും കത്തിനിൽക്കുന്ന നിലവിളക്കും, അവളുടെ കണ്ണുകളെ പെട്ടന്ന് ഈറനണിയിച്ചു. 10വർഷം കഴിഞ്ഞു അനൂപിന്റെ വേർപാട് ഇപ്പോഴും അത് ഉൾക്കൊള്ളാൻ അവളുടെ മനസ്‌തയ്യാറല്ല. അനൂപിന്റെ ഓർമ്മ ദിവസം തന്നെ ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച കൂട്ടുകാർ പ്ലാൻ ചെയ്യുമെന്ന് അവൾ ഒരിക്കലും കരുതിയില്ല. എട്ടാം ക്ലാസ്സിൽ ആണ് ആദ്യം ആയി അനൂപ് അവളുടെ കൂടെ പഠിക്കാൻ തുടങ്ങിയത്. കണ്ടാൽ ഒരു പാവം പയ്യൻ, നല്ല അച്ചടക്കവും വിനയവും അവനെ പെട്ടെന്ന് തന്നെ എല്ലാവരുടെയും കണ്ണിലുണ്ണി ആക്കി. പഠിത്തകാര്യത്തിൽ നിത്യയും അനൂപും ഒപ്പത്തിനൊപ്പം നിന്നു. 10ക്ലാസ്സിൽ എത്തിയപ്പോൾ ആണ് കൂട്ടുകാർ നിത്യയോടെ പറഞ്ഞത് അനൂപിന് തന്നെ ഇഷ്ടം ആണ്. തനിക്കു ഇഷ്ടം അല്ലെങ്കിൽ വേണ്ട പക്ഷെ ടീച്ചേർസ് ഒന്നും അറിയരുത്. ഇഷ്ടം ആണെന്നോ അല്ലന്നോ അവൾ ഒരു മറുപടി കൊടുത്തില്ല. പഠിത്തം മാത്രം ആയിരുന്നു അവളുടെ മനസ്സിൽ. പാവപ്പെട്ട വീട്ടിലെ കുട്ടി, അച്ഛനും അമ്മയും കൂലി വേല ചെയ്താണ് അവളെയും മൂത്തവരെയും വളർത്തുന്നത്, അനൂപ് ആവട്ടെ പേര് കേട്ട വീട്ടിലെ ഒറ്റ മകൻ, അച്ഛൻ വർഷങ്ങൾ ആയി വിദേശത്ത് ജോലി, ഇഷ്ടം പോലെ ക്യാഷ്, അങ്ങനെ ഉള്ള അനൂപ് എന്തിനാണ് തന്നെ ഇഷ്ടപ്പെടുന്നത്, വെറും നേരമ്പോക്ക് ആയിരിക്കും, അവളുടെ ചിന്തകൾ കുറെ പുറകോട്ട് പാഞ്ഞു കെട്ടു പൊട്ടിയ കുതിര കണക്ക്. ഡിഗ്രി കഴിഞ്ഞ സമയം ഓർക്കപ്പുറത്ത് ആണ് അനൂപിന്റെ അച്ഛനും അമ്മയും വീട്ടിലേക്ക് വന്നത്, അമ്മയോടൊപ്പം ഓല മേടഞ്ഞു കൊണ്ടിരുന്ന ഞാൻ ബഹുമാന പൂർവ്വം അവരെ തൊഴുതു ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു. വന്നവർക്ക് ഇരിക്കാൻ പോലും നല്ലൊരു കസേര പോലും വീട്ടിൽ ഉണ്ടായിരുന്നില്ല. അവരെ കണ്ടു അമ്മയും അമ്പരന്നു നിൽക്കുന്നു. അപ്പോൾ ആണ് അനൂപിന്റെ അമ്മ എന്നെ അടുത്തേക്ക് വിളിച്ചത്, പഠിത്തം എന്തായി എന്നും ഇനി എന്താണ് ആഗ്രഹം എന്നും ഒക്കെ ആയി സാധാരണ പോലെ, അനൂപിന്റെ കൂടെ പഠിച്ചത് ആണ് അല്ലെ എന്ന അമ്മയുടെ ചോദ്യം, പെട്ടെന്ന് ഒരു ഉൾ ഭയം ഉള്ളിൽ തലപൊക്കി, അനൂപിന്റെ അച്ഛൻ ആവട്ടെ നിശബ്ദം ആയി ചുറ്റുപടുകൾ വീക്ഷിക്കുന്നു. അച്ഛൻ പെട്ടന്ന് നിത്യ എന്നു വിളിച്ചപ്പോൾ പേടിയുടെ ആഴം കൂടി, 28 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കഥ അച്ഛൻ പതുക്കെ തന്റെ അമ്മയോട് ചോദിച്ചു ഈ മകളെ ഞങ്ങൾക്ക് തന്നു കൂടെ എന്ന്. കേട്ടത് വിശ്വാസം ആവാതെ അമ്മയും ഞാനും, അമ്മ പറഞ്ഞു തുടങ്ങി ഞങ്ങളുടെ അവസ്ഥ കാണുന്നുണ്ടല്ലോ, എന്റെ മോൾക്ക് അങ്ങനെ ഒരു ഭാഗ്യം ഉണ്ടാകുമോ? എന്റെ അനൂപും മോളും കൂടി ഒന്നിച്ചു പഠിച്ചത് ആണെന്നും അവനു അവളെ അന്നു മുതൽ ഇഷ്ടം ആയിരുന്നു എന്നും ഒക്കെ അച്ഛൻ പറഞ്ഞപ്പോൾ കള്ളച്ചിരിയോടെ അനൂപിന്റെ അമ്മയും നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് തന്നെ നാണം ആയി. അയ്യേ എത്ര വർഷം മുൻപ് ഉള്ള കാര്യങ്ങൾ ആണ് ഇവർ പറയുന്നത്. ഈ ചെക്കൻ ഇതൊക്കെ എന്തിനാ ഇവരോടെ പറഞ്ഞത് ചിന്തകൾ അങ്ങനെ കാടു കയറുമ്പോൾ ആണ് എന്റെ അമ്മയുടെ സ്വരം കാതിൽ വീണത്, ഞങ്ങൾക്ക് തരാൻ ഒന്നും ഇല്ല വലിയ വീട്ടിലേക്ക് മോളെ അയക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത് പോലും തെറ്റ്, അനൂപിന്റെ അച്ഛൻ ഇടയിൽ സംസാരിക്കാൻ തുടങ്ങി ഞങ്ങൾക്ക് നിങ്ങളുടെ ഒരു ചില്ലി കാശും വേണ്ട ഈ മോളെ മാത്രം മതി. എന്റെ മോന്റെ ഇഷ്ടം ആണ് ഞങ്ങളുടെ ഇഷ്ടം. പിന്നെ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു ദുബായിൽ നിന്നും അനൂപ് അവധിക്ക് വന്നതും ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നതും ഒരാഴ്ച കൊണ്ട് കല്യാണം നടന്നതും എല്ലാം സ്വപ്നം പോലെ... ഞങ്ങളുടെ ജീവിതം കണ്ടു നാട്ടുകാരും അസൂയ പെട്ടു.5വർഷം നീണ്ട ദാമ്പത്യം, മറ്റൊരു അവധിക്ക് നാട്ടിലെത്തിയ അനൂപ് കൂട്ടുകാരെ കാണാൻ ബൈക്ക് എടുത്തു പുറത്തു പോയത് ആണ്. തിരിച്ചു വീട്ടിൽ എത്തിയത് നിശ്ചലം ആയ അവന്റെ ശരീരം. ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത ഒരു വാർത്ത.. ആർക്ക് ആരെ സമാധാനിപ്പിക്കാൻ അച്ഛനും അമ്മയും ഞാനും. തോളിൽ ആരുടെയോ കൈ പതിച്ചപ്പോൾ ആണ് നിത്യ ഞെട്ടി ഉണർന്നത്, പ്രീയക്കൂട്ടുകാരി ആശ , അവളെ കെട്ടിപിടിച്ചു എത്ര നേരം കരഞ്ഞു എന്ന് അറിയില്ല. കൂട്ടുകാരെ ഓരോരുത്തരെ ആയി ഓർത്തെടുക്കുമ്പോഴും അവനോടൊപ്പം അവരുടെ ഓർമ്മകൾ പുതുക്കി ഓരോരുത്തർ ആയി സ്റ്റേജിൽ നിന്നും ഇറങ്ങുമ്പോഴും നിത്യ മറ്റ് ഏതോ മായിക ലോകത്തിൽ ആയിരുന്നു പ്രീയപ്പെട്ട അനൂപിന്റെ ഓർമ്മയുടെ മായിക വലയത്തിൽ..... അടുത്ത സംഗമത്തിൽ കാണാം എന്നു പറഞ്ഞു ഓരോരുത്തരായി പടി ഇറങ്ങുമ്പോൾ താനും അനൂപിന്റെ ഓർമ്മകളും മാത്രം നിത്യയിൽ ബാക്കി ആയി...... സിന്ധു അമ്മു 29 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

ബാല്യ കാല സുഹൃത്തിന് ഒരു കത്ത് പ്രീയപ്പെട്ട ധന്യക്ക്, ഒരുപാട് നാളുകൾ ആയി നിനക്ക് ഒരു കത്ത് എഴുതാൻ ശ്രമിക്കുന്നു. നമ്മുടെ പഴയ കാല ഓർമ്മകൾ മനസിലേക്ക് ഓടി എത്തുമ്പോൾ വീണ്ടും ആ കുസൃതി കുട്ടികൾ ആവാൻ കൊതിച്ചു പോകുന്നു. നീ (അയ്യോ ഇന്നു കോളേജ് അധ്യാപിക ആണെല്ലോ )ബഹുമാനം ഇല്ലാഞ്ഞിട്ട് അല്ല കേട്ടോ നമ്മുടെ പഴയ വിളികൾ അതു മതി നമ്മുക്ക്. ഓർക്കുന്നുണ്ടോ നമ്മുടെ സ്കൂൾ ജീവിതം.നാലാം ക്ലാസ്സ്‌വരെ ഒന്നിച്ചു പഠിച്ചിരുന്നുള്ളു നമ്മൾ എങ്കിലും ഇന്നും എന്റെ പ്രീയപ്പെട്ട കൂട്ടുകാരി നീ തന്നെ. നിന്നിൽ നിന്നും അകന്നു മറ്റൊരു സ്കൂളിൽ പോയിട്ടും നിന്റെ കത്തുകൾ ആയിരുന്നു എന്റെ കൂട്ട്. സങ്കടം, സന്തോഷം എല്ലാം നമ്മൾ അതിലൂടെ പങ്കു വെച്ചു. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ചിരിയാണ്. എന്തൊക്കെ ആയിരുന്നു നമ്മുടെ കുസൃതികൾ. കണക്ക് ഇഷ്ടം ഇല്ലാത്ത എനിക്ക് ഗ്രഹപാഠം നീ ചെയ്തു തന്നിരുന്നു. വീട്ടിൽ നിന്ന് വെറും 5മിനിറ്റ് ദൂരം മാത്രം സ്കൂളിലേക്ക് ഉണ്ടായിരുന്നുള്ളു എനിക്ക് എന്നിട്ടും പൊതിച്ചോറും ആയി 15മിനിറ്റ് ദൂരം ഉള്ള നിന്റെ വീട്ടിൽ നിന്നോടൊപ്പം ഇരുന്നു ആഹാരം കഴിക്കാനും (നിന്റെ വീട്ടിൽ വരുമ്പോൾ മാത്രം ആയിരുന്നെല്ലോ കുത്തരി ചോറ് കഴിച്ചിരുന്നത് ) നിന്റെ വീട്ടിലെ നെല്ലിമരത്തിലും ചാമ്പ മരത്തിലും കയറി സമയം പോകുന്നതും അവസാന ബെൽ കേൾക്കുമ്പോൾ ഓടിപ്പാഞ്ഞു സ്കൂളിൽ പോകുന്നതും, ശനിയും ഞായറും എന്നെ കാണാൻ എന്തെങ്കിലും കാരണം ഉണ്ടാക്കി പാവം അമ്മുമ്മയെ കൂട്ടി വീട്ടിൽ വരുന്നതും, എല്ലാം ഇന്നലെത്തെ പോലെ മനസ്സിൽ തങ്ങി നിൽക്കുന്നു. അവസാനം നമ്മൾ കണ്ടത് നിന്റെ കല്യാണ ദിവസം ആയിരുന്നു. എവിടെ ആയിരുന്നാലും കല്യാണത്തിന് വരണം എന്ന നിന്റെ വാശി. പിന്നെ നമ്മുടെ സൗഹൃദം ഫോൺ വിളികളിൽ മാത്രം ഒതുങ്ങി, രണ്ടാൾക്കും കുടുംബം ആയപ്പോൾ അവിടെയും നമ്മുടെ സൗഹൃദം ഒരുപാട് തണൽ ആയി. നമ്മുടെ ക്ലാസ്സിൽ നീയായിരുന്നല്ലോ ലീഡർ, അതുപോലെ ആണോ കുട്ടികളെ പഠിപ്പിക്കാൻ ചെല്ലുന്നതും, പിന്നെ നിന്നെ ഒരുപാട് സന്തോഷിപ്പിക്കുന്ന ഒരു കാര്യം അറിയിക്കട്ടെ, ഇന്ന് ഞാനും ഒരു കൊച്ചു ടീച്ചർ ആണേട്ടോ നമ്മുടെ പ്രവാസി കുട്ടികൾക്ക് മലയാളം പറഞ്ഞു കൊടുക്കുന്നു. ഇപ്പോൾ നീ ചിരിച്ചു അല്ലെ. നീ കോളേജ് ടീച്ചർ ആയപ്പോൾ ഞാനും ഒരു കൊച്ചു ടീച്ചർ...... 30 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

ഇവിടെ നമ്മുടെ മലയാളികൾ എല്ലാവരും കൂടി ചെറിയ പാഠശാലകൾ തുടങ്ങിട്ട് ഉണ്ട് അവിടെ ഒരുപാട് ടീച്ചേർസ് ഉണ്ട്. ആർക്കും വലിപ്പചെറുപ്പംഇല്ല. പിന്നെ ഞങ്ങൾക്ക് ഒരു ഗ്രൂപ്പ്‌ഉണ്ട് നമ്മുടെ കൊച്ചു കൊച്ചു കഴിവുകൾ അവിടെ നമ്മുക്ക് പ്രദർശിപ്പിക്കാം വായന പ്പുര എന്നാണ് ഗ്രൂപ്പ്‌ പേരെ. എന്റെ ചില പൊട്ടത്തരം ഒക്കെ ഞാനും അവിടെ കാട്ടാറുണ്ട് കേട്ടോ പാവം എല്ലാരും നിന്നെ പോലെ അതൊക്കെ സഹിക്കുന്നു.. എഴുതാൻ ഒരുപാട് വിശേഷം ഉണ്ട്. Backi ഒക്കെ അടുത്ത കത്തിൽ. എല്ലാവരെയും തിരക്കിയതായി പറയണേ അമ്മയെ കാണാൻ ഒരുപാട് കൊതി ആവുന്നു. ഇനി വരുമ്പോൾ തീർച്ചയായും വരുന്നുണ്ട് വീട്ടിൽ. നിനക്ക് സുഖം എന്നു വിശ്വസിച്ചു കൊണ്ട് നിർത്തട്ടെ നിന്റെ പ്രീയപ്പെട്ട വാവ. സിന്ധു അമ്മു ഉള്ളിലൊരുനാൾ പൂത്ത പ്രണയമലരിനെ തെല്ലുനാളുകൾ പോകെ അടർത്തി മാറ്റിയാലും എന്തിനായ് കോപാഗ്നിയിലെരിച്ചു കളയുന്നു എള്ളോളം കാരുണ്യമില്ലവർതൻ ഹൃദയത്തിൽ പ്രദീപ് കെ എസ് ലഹരിക്കടിമയാം പുത്തൻതലമുറയും അശാന്തി നിറയുന്നു മാതാപിതാക്കൾക്കുള്ളിൽ ചോരകൊണ്ടെഴുതുന്നു ചുവർ ചിത്രങ്ങളെങ്ങും എള്ളോളം കാരുണ്യമില്ലവർതൻ ഹൃദയത്തിൽ പുഷ്പ 31 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കഥ നിമിത്തം അങ്ങിനെ പതിവ് പോലെ online ഡ്യൂട്ടി കഴിഞ്ഞു... നല്ല കടുപ്പമുള്ള ചായ ഇട്ടു. ചായ കുടിച്ചുകൊണ്ട് WhatsApp തുറന്നു. അത്യാവശ്യം എന്ന് തോന്നുന്ന ഗ്രൂപ്പിലെ മെസ്സേജിലൂടെ ഒരു ഓട്ട പ്രദക്ഷിണം. \"ഓ ഇന്നും ഉണ്ട് ഒരു മിസ്സിംഗ്‌കേസ്. ഈ കുടുംബത്തിലുള്ളവർക്ക് ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചുകൂടെ...\" ചായകുടി കഴിഞ്ഞാൽ പിന്നെ നടത്തം.. അങ്ങിനെ പതിവ് നടത്തം തുടങ്ങി. \" ഇന്നും തിരക്കിന് ഒരു കുറവുമില്ല.. കൂടിയോ എന്നാണ് സംശയം.. ഓ ദീപാവലി അല്ലെ..\" \"മഴ പെയ്തത് കൊണ്ട് മൊത്തം ചളിപുളി തന്നെ. ആഞ്ഞൊന്നു നടക്കാനാകുന്നില്ല..\" 'മഴ' എന്ന് കേൾക്കുമ്പോൾ കണ്ണിനും കാതിനും മനസ്സിനും സുഖം നൽകുന്ന ഓർമ്മകളിലേക്ക് അറിയാതെ ഒരു നടത്തം... മനസ്സിന്റെ നടത്തം... പലപ്പോഴും സ്കൂൾ തുറക്കുന്ന അന്ന് തന്നെ മഴ പെയ്യും. ചിലപ്പോൾ തോന്നും നമ്മൾ കുട്ടികളുടെ പ്രാർത്ഥന ഫലിച്ചെന്ന്.. ശരിയാ , മഴയത്തു , കുട പിടിച്ചും അല്ലാതെയും കൂട്ടുകാരൊപ്പം പോകാൻ നല്ല രസമായിരുന്നു.. വരമ്പത്തുള്ള കുഞ്ഞു വെള്ളക്കെട്ടിൽ പരൽമീനുകൾ നീന്തി കളിക്കുന്നത് കാണാനും, ഒരു തോർത്തെടുത്തു അതിനെ പിടിച്ചു സ്വന്തം കുപ്പിവെള്ളത്തിൽ ഇടാനും എന്തു ഉത്സാഹമായിരുന്നു!!! അതുപോലെ താളിന്റെ ഇലയിൽ മഴത്തുള്ളി അതു താഴെ വീഴാതെ നടക്കാനുള്ള മത്സരം... ആ ഇലയിലുള്ള മഴത്തുള്ളികൾ കാണാൻ ശരിക്കും തിളങ്ങുന്ന മുത്തുകൾ പോലെയല്ലേ.. .പലപ്പോഴും ആ മുത്തുകൾ കാണുമ്പോൾ അതിശയം തോന്നുമായിരുന്നു. \"എന്തുകൊണ്ടായിരിക്കും ഈ ഇലയിൽ മഴത്തുള്ളികൾ മുത്തുകൾ പോലെ നിക്കണത്..അമ്മ പറയുന്നതുപോലെ എല്ലാം പടച്ചോന്റെ ഇന്ദ്രജാലമായിരിക്കുമോ?\" അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022 32

കഥ പിന്നീട് മനസ്സിലാക്കി ആ ഇന്ദ്രജാലത്തിനു പിന്നിലുള്ള സയൻസ്... \"ഓ ഭാഗ്യത്തിന് ആ കറുത്ത വെള്ളം ദേഹത്തേക്ക് തെറിച്ചില്ല. അവന്റെ ചീറി പാഞ്ഞ വരവ് കാണുമ്പോഴേ മാറി നിന്നത് നന്നായി.. ഈ ഡൽഹിയിൽ പെയ്യുന്നത് കറുത്ത മഴയാ..\" മനസ്സിലെ ഓർമ്മകളുടെ നടത്തതിന്റെ സ്പീഡ് എന്റെ നടത്തത്തിനേക്കാൾ കൂടുതലാ!!! ഇങ്ങനെ നടന്നാൽ പണി കിട്ടും... നടത്തത്തിന്റെ വേഗത കൂട്ടാം .. ഇന്ന് ബസ് സ്റ്റോപ്പിൽ അത്ര തിരക്കില്ല.. അപ്പോഴാണ് ഒരാളെ ശ്രദ്ധിച്ചത്. ഏകദേശം ഒരു 65-70 വയസ്സിനുള്ളിൽ പ്രായം തോന്നും. കള്ളിമുണ്ടാണ് വേഷം. മലയാളിയാണെന്ന് തോന്നുന്നു. പക്ഷെ എവിടെയോ കണ്ട പോലെ.. എന്തോ ഒരു പന്തികേട് പോലെ.. അടുത്ത് പോയി ചോദിച്ചാലോ?... അയാളുടെ അടുത്ത് പോയി.. അയ്യോ.. ഇത്.. ആ WhatsApp ഇൽ കണ്ട ആളല്ലേ.. ഇദ്ദേഹത്തെയല്ലേ missing ആണ് എന്ന് പറഞ്ഞെ.. പിന്നെ ഒട്ടും താമസിച്ചില്ല.. അടുത്ത് പോയി.. ' മലയാളിയാണോ?. അദ്ദേഹം എന്നെ ഒന്ന് നോക്കി. അല്ല എന്ന് തലയാട്ടി..മലയാളിയല്ല എന്ന് മനസ്സിലായി..പക്ഷെ മലയാളം മനസ്സിലാകുന്നുണ്ട്. \" എങ്ങോട്ടാ പോകേണ്ടത്?. ഉത്തരമില്ല.. പേരെന്താ?? മറുപടി ഇല്ല.. പിന്നീട് ഞാൻ തിടുക്കത്തിൽ whatsapp ഗ്രൂപ്പിൽ കണ്ട ആ നമ്പറിലേക്കു വിളിച്ചു. ഒരു സ്ത്രീ ആണ് എടുത്തത്. അവർ മലയാളത്തിലാണ് സംസാരിച്ചത്. അവർ ഇടറിയ ശബ്ദത്തോടെ യാണ് സംസാരിച്ചത്. Missing ആയ ആൾ തീർച്ചയായും ഇവരുടെ അടുത്ത ബന്ധത്തിൽ 33 പെട്ടവരായിരിക്കും... അക്ഷരക്കൂട്ടം ....... .. വായനപ്പുര ഇ-മാഗസിൻ 2022

കഥ 'ആളെ കിട്ടിയോ? ' ഒരു നെടുവീർപ്പോടെ അവർ പറഞ്ഞു. 'ഇല്ല, കുറെ അന്വേഷിച്ചു. അദ്ദേഹത്തിന് ഓർമ്മക്കുറവുണ്ട്.. ഒരു നേരിയ അശ്രദ്ധ.. മുൻവശത്തെ വാതിൽ അടയ്ക്കാൻ മറന്നു പോയി.. ഞാൻ അടുക്കളയിൽ തിരക്കിലായിരുന്നു.. പെട്ടെന്ന് ഇറങ്ങിപ്പോയി.. എവിടെപ്പോയി അന്വേഷിക്കണം എന്ന് ഒരു പിടിയുമില്ല.. ഇനി പോലീസിൽ അറിയിക്കാം ന്നു തോന്നുന്നു. എല്ലാം എന്റെ തെറ്റാ ഞാൻ ശ്രദ്ധിച്ചില്ല... പോലീസിൽ അറിയിക്കാൻ വരട്ടെ. അദ്ദേഹം ഒരു കള്ളിമുണ്ടാണോ ധരിച്ചിരിക്കുന്നെ.? അതെ!!! ശബ്ദത്തിൽ ഒരു പ്രതീക്ഷയുടെ കിരണം..!! എന്റെ കൂടെ ഒരാളുണ്ട് എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ ശബ്ദം കേൾപ്പിച്ചു കൊടുത്തു.. \" ആ ഇതന്നെ.. ഇതാണ് ആള്, നിങ്ങൾ.. നിങ്ങൾ എവിടെയാ ഉള്ളത്.. ഞങ്ങൾ ഇപ്പോൾ തന്നെ അങ്ങോട്ട്‌വരാം. നന്ദി... ഒരുപാടു നന്ദി..\" അവരുടെ ശബ്ദത്തിൽ സന്തോഷം തിര തല്ലുന്നുണ്ടായിരുന്നു.. അതു കേട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിർമ.. നല്ല കനത്ത മഴ പെയ്തു തോർന്ന പോലെ യുള്ള കുളിർമ..... അയാളെയും കൂട്ടി തൊട്ടടുത്ത കടയിൽ ചായ കുടിക്കാൻ പോയി. അപ്പോഴേക്കും ആ സ്ത്രീ എത്തി. കൂടെ രണ്ടു പേരുണ്ടായിരുന്നു. അവർ അയാളുടെ ഭാര്യ ആയിരുന്നു.. സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.. എന്നെ നോക്കി കൈ കൂപ്പി നന്ദി പറഞ്ഞു.. എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി.... എല്ലാം ഒരു നിമിത്തം പോലെ.. ഞാൻ പതിവിലും ഉത്സാഹത്തോടെ എന്റെ നടത്തം തുടർന്നു....... ജെസ്ന 34 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

ആസ്വാദനക്കുറിപ്പ് പൂക്കളം റീന വാക്കയിൽ ഡോ ജോയ് വാഴയിൽ കാവ്യഗുണം കൊണ്ടും ലാളിത്യം കൊണ്ടും ആധുനിക മലയാളകവിതാസാഹിത്യത്തിൽ ഇടം പിടിച്ച രചനകളാണ് പ്രശസ്ത കവിയും കേരള ചീഫ് സെക്രട്ടറിയുമായ ഡോ ജോയ് വാഴയിലിന്റെ കവിതകൾ. പദവിന്യാസങ്ങൾ , പ്രാസപ്രയോഗങ്ങൾ ,വൃത്തം ,താളം തുടങ്ങിയ കാവ്യഗുണങ്ങൾ കവിതയെ മനോഹരമാക്കുന്നതെങ്ങനെയെന്ന് അദ്ദേഹത്തിന്റെ ഓരോ കവിതയും വായിക്കുമ്പോൾ നമുക്കു തിരിച്ചറിയാനാകും. ചിന്തോദ്ദീപകങ്ങളായ സന്ദേശങ്ങൾ നല്കുന്ന ഇതിവൃത്തങ്ങൾ ആസ്വാദക മനസ്സിൽ ബോധവത്കരണമെന്നപോലെ ഊർജം പകരുന്ന രചനകളാണവ.വൈറസ് , രാമാനുതാപം ,മാതൃവിലാപം , ഊഞ്ഞാൽ ,കാണാമറ തുടങ്ങിയ ഒട്ടേറെ കവിതകൾ വായിക്കുമ്പോൾ ബോധ്യമാകുന്ന സത്യമാണത്. അദ്ദേഹത്തിന്റെ മറ്റു കവിതകളിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു ബാലകവിതയാണ് പൂക്കളം . ഈ കവിത മലയാളിയെ ഓണ നന്മയ്ക്കൊപ്പം ചേർത്തുനിർത്തുന്നതാണ്. മണ്ണിലെന്ന പോലെ വിണ്ണിലും ഓണാഘോഷങ്ങളും പൂക്കളങ്ങളും ഒരുങ്ങുന്നുണ്ടെന്ന് ആകാശക്കാഴ്ചയ്ക്കിടയിൽ സാങ്കല്പികാശരീരി കേൾക്കുന്ന ഒരു കുഞ്ഞിന്റെ ചിന്തയിലൂടെയാണ് കവിത വളരുന്നത്. ആകാശത്തേയ്ക്ക് പൂക്കളമൊരുക്കാൻ കുഞ്ഞിനെ ക്ഷണിക്കുന്ന ചന്ദ്രനെ ഈ കവിതയിൽ അമ്പിളിമാമൻ എന്നതിനു പകരം അമ്പിളിച്ചേച്ചി എന്ന അപൂർവ്വവിശേഷണമാണ് കവി പ്രയോഗിച്ചിരിക്കുന്നത്.അത് കവിതയുടെ ലാളിത്യത്തോട് ഏറെ ഇഴുകിച്ചേരുന്ന ഒരു വാക്കായി പരിണമിക്കുന്നുണ്ട്.ചിരിതൂകിക്കൊണ്ട് ഓണവില്ലും താരകപ്പൂക്കളും സ്നേഹവാക്കുകളാൽ ചൂണ്ടിക്കാട്ടി കുഞ്ഞിനെ ആകർഷിപ്പിക്കുന്ന അമ്പിളിച്ചേച്ചി സ്നേഹത്തിന്റെയും നന്മയുടെയും പ്രതീകമാണ്.പൂപൊലി പാടി വിളിച്ചാൽ മാനത്തേയ്ക്കായാൽ പോലും മാവേലിയെത്തുമെന്നും അതിനായി താരകപ്പൂക്കൾ ഒരുമിച്ചു പറിച്ച് ഓണമാഘോഷിക്കാനും 35 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

ആസ്വാദനക്കുറിപ്പ് പൂക്കളമൊരുക്കാനും കുഞ്ഞിനെ ക്ഷണിക്കുകയും ചെയ്യുമ്പോൾ നല്കുന്ന മഹത്തായ സന്ദേശം തുടർ വരികൾ വായനക്കാരന്റെ ബോധമണ്ഡലത്തെ തട്ടിയുണർത്തുന്നുണ്ട്.ഒത്തൊരുമയും സ്നേഹവുമുള്ളയിടങ്ങളിൽ നന്മയും വെളിച്ചവും വിളങ്ങിക്കൊണ്ടിരിക്കും. മാവേലി പാതാളത്തിലേക്കെത്തപ്പെട്ടതോടെ ,അവിടം സ്വർഗമാകുകയും സ്വർഗമായിരുന്ന മാവേലിനാട് പാതാളമായിപ്പോകുകയും ചെയ്തു എന്ന് പറയുമ്പോൾ കവിമനസ്സിലെ വികാരം പരിഹാസരൂപേണ നിർഗ്ഗളിക്കുന്ന വരികളാണ് , \"വാമനനന്നു പിഴച്ചുപോയ് കാലുമാ കാൽച്ചുവട്ടിന്റെ കണക്കും\" എന്ന ഈരടികൾ. ആകാശപ്പൂക്കളവും ആവോളം പാഠങ്ങളും ഗ്രഹിച്ച കുഞ്ഞിന് , മാനത്ത് അമ്പിളിച്ചേച്ചിയൊരുക്കുന്ന പൂക്കളത്തിന് തുല്യമായി നിത്യവും മണ്ണിലും പൂക്കളമൊരുക്കാനുള്ള ആവേശമുണരുകയും അമ്മ സന്തോഷപൂർവ്വം പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ നന്മയുടെ , ഉണ്മയുടെ പൂക്കളങ്ങൾ എല്ലാവരുടെയും ഉള്ളിൽ ഒരുങ്ങട്ടെ എന്ന് കവി ആശിക്കുന്നു. മലയാളകവിതയുടെ പാരമ്പര്യ ഭംഗി നിലനിർത്തുന്ന ഈ കവിത നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടുന്ന ഒരു രചനയാണെന്ന് നിസ്സംശയം പറയാം. റീന വാക്കയിൽ 36 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കവിത പുസ്തകസഞ്ചി പേറുന്നുയെന്നും ഞാനീ അപാരതകളുടെ പുസ്തക സഞ്ചി! ആദ്യമായെൻ ചുമലിലേറിയൊരു സഞ്ചി ജീവിതത്തിന്നാദ്യാക്ഷരം പഠിപ്പിച്ചൊരു സഞ്ചി പെറുക്കിയെടുക്കുന്നു ഞാനലയും വഴിയിൽ നിന്നെല്ലാം - നിറയ്ക്കുന്നു ഞാനെൻ സഞ്ചിയിൽ അക്ഷരകൂട്ടുകളന്നുമിന്നും... കാലമിയുമുണ്ടേറെ നടക്കുവാൻ നിറയ്ക്കണമീയക്ഷരങ്ങ ളത്രയുമെൻ സഞ്ചിയിൽ അവസാന നാളുകളിലെന്നാത്മകഥ പകർത്തുവാൻ! പേറുന്നുയിന്നും ഞാനീ അപാരതകളുടെ പുസ്തക സഞ്ചി! രാധ കുരുന്നു കൈകൾ തൻ തലോടൽ ഏറ്റു വാങ്ങുവാൻ ഏറെ കൊതിയോടെ കാത്തിരിപ്പു... ഒരുപാട് മോഹമായി കുഞ്ഞു തോളിലേറാൻ ഏറെ കൊതിയായി ആയി പാഠശാല കാണാൻ വ്യാധികൾ മാറി പുറം ലോകം കാണുവാൻ ഏറെ മോഹിച്ചിടുന്നു ഞാനും രണ്ടാണ്ടായി മൂലക്കിരുപ്പതെല്ലോ മൂകമായി കേഴുന്നു പുസ്തകസഞ്ചികൾ... സിന്ധു അമ്മു നാളേറെയായല്ലോ വിശ്രമത്തിൽ നാനാതരത്തിലുള്ള വ്യാധികളാൽ നമ്മൾ പൂട്ടിക്കെട്ടി ഇരുപ്പതല്ലോ പുസ്തക സഞ്ചിയും തോളിലേന്തി കുട്ടികൾ നീങ്ങുന്ന കാഴ്ചകൾ കാണാൻ കൗതുകം തോന്നുന്നു ഇന്നെനിക്ക് , 37 സുഷമ വേണു അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കവിത പുസ്തകസഞ്ചി നേരിന്റെയക്ഷരങ്ങളോലയിൽ കോറിയിട്ടു നാരായ മുനയാലെന്നാദ്യത്തെ ഗുരുനാഥൻ പിന്നെയും കാലം പോകെ പൂക്കളും തൊടികളും പത്രികൾ വിരിച്ചെത്തും പക്ഷിയുമിളങ്കാറ്റും ആറ്റുവഞ്ചികൾ പൂക്കും മാലിനീ തിരങ്ങളും ചുറ്റിലും പരക്കുന്ന വെയിലും വെണ്ണിലാവും അറിവും വാത്സല്യവുമൊരു പോൽ ചൊരിയുന്ന ആചാര്യൻമാരും സ്നേഹം വിളമ്പും സതീർത്ഥ്യരും ആയിരം താളുകളിലെഴുതി നിറച്ചെന്റെ പുസ്തക സഞ്ചിയുള്ളിൽ ആയുസ്സു തീരുവോളം പ്രദീപ് കെ എസ് പളളിക്കൂടത്തിലേയ്ക്കാദ്യമായ് ഞാൻ കുട്ടിക്കുറുമ്പരോടൊത്തു പോയി കീശയിൽ കുട്ടിസ്ലേറ്റുമായിട്ടന്നു കുട്ടികൾക്കൊപ്പമിരുന്നു ഞാനും ആട്ടവുംപാട്ടും കഥകളുമായന്നു കൂട്ടരോടൊത്തു കളിച്ചു ഞാനും പാദസ്വരത്തിൻ താളമോടവരെന്നെ തോളത്തു തൂക്കി നടന്നിരുന്നു മധുരം കിനിയുമൊരോർമ്മയുമായ് പുത്തനുണർവിനായ് കാത്തിരിപ്പൂ പുഷ്പ 38 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കവിത ശലഭം ഏഴഴകുള്ളൊരു ചിത്രപതംഗമേ എങ്ങുന്നു വന്നു നീ ചൊല്ലിടാമോ? പ്രകൃതിക്കു വർണ്ണം പകരുവാനെത്തവേ പൂക്കൾക്കു ചിറകു മുളച്ചതാണോ ! ഇത്രയും സൗഭഗ കാവ്യം തുളുമ്പുന്ന നാമഥേയം നിനക്കാരു നല്കി ? പൂമ്പൊടിയും കൊണ്ടു പാറിപ്പറന്നെങ്ങു ദൂരേക്കു പോകുന്നു ? തെല്ലു നില്ല് . എങ്ങാനും തട്ടിയുടുപ്പിലെ വർണ്ണങ്ങൾ തൂകാതിരിക്കുവാൻ നോക്കിടണേ. കണ്ണും കരളും കുളിർപ്പിക്കും പൂന്തോപ്പിൽ ഇത്തിരി നേരം പറന്നിടുവാൻ , ചിത്രങ്ങൾ തുന്നിയ പട്ടുപാവാടയൊ- ന്നിത്തിരി നേരം കടം തരുമോ? നയനാഭിരാമിയാം ചിത്രശലഭമേ എന്നെയും നിന്നുടെ തോഴിയാക്കൂ. പാരാകെ നമ്മുടെ സൗഹൃദവർണ്ണങ്ങൾ എന്നെന്നും പാറിപ്പറന്നിടട്ടെ ! അംബിക പി മേനോൻ 39 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

ദേശത്തിന്റെ മൂന്നു തലകളുള്ള മരണം മരണം മൂന്നു തലകളാൽ ദേശത്തെ നോക്കുന്നു. ഒരു തലയിലെ കണ്ണുകൾ രൗദ്രം രൂക്ഷം ഭീകര ഭയാനകം ബാൽക്കണിയിൽ പാട്ട കൊട്ടിയ എന്റെ നേരെ ബാൽക്കണിക്കും, അതുക്കും മേൽ കരേറിയോരെ, പട്ടുമെത്ത, പട്ടുസോഫ, പട്ടു കക്കൂസ് എന്നിവകളിലേക്ക് ചൂളിപ്പിടിച്ചടുപ്പിച്ചിരിക്കുന്നു. ദീപ്തം, മോചനം നിറച്ച മറുതലക്കണ്ണുകൾ കുനിഞ്ഞിരിക്കുന്നു. അരിച്ചും വെടിച്ചും നീങ്ങുന്ന പാട്ട കൊട്ടേണ്ടാത്തോരുടെ തേഞ്ഞ കാലടികളിലേക്ക് തൊട്ടു തൊടി കാലിപ്പാത്രങ്ങൾ നാഴിയുരി ആട്ട ചുമക്കുന്ന, ഊർന്നു പോകുന്ന സോദരനെ ഒക്കത്തുറപ്പിച്ച്,‌ തേങ്ങിപ്പോകുന്ന കാലടികളിലേക്ക് പണിത മാളികകളുടെയെല്ലാം ഓരം പറ്റി മണ്ടുന്ന പുറം കൂനുകളിലേക്ക് വീട്ടിലെ പട്ടികളെ കൂസാതെ കടന്നു വന്നടിച്ചു തുടച്ചു പോകുന്നോരുടെ നെഞ്ചുകളിലേക്ക് ഇരുതലകൾ ചായുന്നു. അതിൽ പാട്ടകൊട്ടിത്തലയെ അവർ തൊഴിച്ചു മാറ്റുന്നു. തൃക്കണ്ണുള്ള മൂന്നാംതലയെ, ഒട്ടിയ വയറാൽ തുറു കണ്ണാലുഴിഞ്ഞു, ആദിയിൽ നിന്നു അനന്തതയിലേക്ക് പ്രയാണം. നിലയ്ക്കുമെന്നുറപ്പില്ലാത്ത, ഇന്നിന്റെ പ്രയാണം. സതീദേവി അറയ്ക്കൽ 40 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

ആദരാഞ്ജലികളോടെ രേഖ രതീശൻ സതീദേവി അറയ്ക്കൽ ഈ കോവിഡ് കാലത്ത്‌ നമ്മെ വിട്ട് പോയ രേഖ ടീച്ചേർക്കും സതീദേവി ടീച്ചർക്കും വായനപ്പുരയുടെ ആദരാഞ്ജലികർ 41 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കവിത ഉദയം പൗർണമി തിങ്കൾ വിട പറഞ്ഞീടവേ ,സാഗര നീലിമയിൽ നിന്നുയർന്നു ഉദയരവി കിരണങ്ങൾ..... മയക്കം മാറാ മിഴികളുമായി പുലരി കൺതുറക്കവേ, കിഴക്കേ കൊട്ടാരത്തിൻ പടിവാതിലിൽ കുങ്കുമ ചെപ്പ് വീണുടഞ്ഞുവോ..... ഉദയത്താൽ വാസരം പ്രകാശപൂരിതമാകവേ, പൊൻപ്രഭ വിടർത്തി പുലരിക്ക് ചൂടുപകർന്നുവോ ഭാനുമൻ..... പൂക്കൾ ചിരിക്കുന്നു,ചാപങ്ങളിൽ നീന്നിറ്റിവീഴുന്നു മഞ്ഞിൻകണങ്ങൾ..... ആരാമഗന്ധത്തിൻ വശ്യതയുമായി തെന്നൽ തഴുകുന്നു വയലേലകളെ..... ഉദയത്താൽ പ്രാസാദമാകട്ടെ അഖിലാണ്ടം, മാനോഹരമാകട്ടെ ഈ കാവ്യപ്രപഞ്ചം.. സായി ഗീത വെട്ടം ഹരിതമനോഹരിയായ ധരിത്രി മാരണരോഗക്കെടുതിയിലിന്നും ഒരുശാർദ്ദൂലം നഖമുനചിന്തിയ ചോരയിൽ മുങ്ങിക്കേണുവിളിക്കെ മഴമുകിൽജാലമൊരുക്കുന്നില്ല മഴവിൽശോഭകൾ മാനത്തെങ്ങും എങ്കിലുമകലെ ഘോരതമസ്സിൻ തുഞ്ചത്തൊരുതരി വെട്ടം കാൺമൂ പൊങ്ങിയുയർന്നോരദ്രിക്കപ്പുറ- മർക്കനുദിച്ചു വരുന്നതു കാണാം പ്രദീപ് കെ എസ് പ്രദീപ് കെ എസ് 42 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

വായനപ്പുരയിലെ ചോദ്യോത്തരപരിപാടിയിൽ നിന്ന് 1. കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്ക് നമ്മൾ\" ഈ വരികൾ 1948 ൽ എഴുതിയ പണിമുടക്ക് എന്ന കവിതയിൽ നിന്നാണ്. ആരാണ് ഇതിന്റെ രചയിതാവ്. ഇടശ്ശേരി ഗോവിന്ദൻ നായർ 2. അമ്മ മലയാളം എന്ന കവിതയുടെ രചയിതാവ് ? കുരീപ്പുഴ ശ്രീകുമാർ 3. 1973 ൽ എം.ടി വാസുദേവൻ നായർക്ക് ദേശിയ തലത്തിൽ മികച്ച ചലച്ചിത്രത്തിന്നുള്ള അവാർഡ് ലഭിച്ച സിനിമ . നിർമ്മാല്യം 4. കാച്ചികുറുക്കിയ കവിതകൾ എന്ന് ഏത് കവിയുടെ കവിതകളാണ് അറിയപ്പെടുന്നത് ? വയലാർ രാമവർമ്മ 5. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ മഹാകവി വള്ളത്തോൾ 6. ജീവിതസമരം ആരുടെ ആത്മകഥയാണ്? സി. കേശവൻ 7. പി.സി കുട്ടികൃഷണൻ എന്ന സാഹിത്യകാരന്റെ തൂലികാനാമം ഉറൂബ് 8. \"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ \" ഏത് കവിതയിലെ വരികളാണ് ആരാണ്? ഇതിന്റെ രചയിതാവ്? വാഴക്കുല, ചങ്ങമ്പുഴ 10. ഭൂമിയുടെ അവകാശികൾ എന്ന കൃതി ആരുടേതാണ്? വൈക്കം മുഹമ്മദ്‌ബഷീർ പ്രസാദ് എ. കെ 43 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കവിത കാഴ്ച കാഴ്ചയുണ്ടായിട്ടും കാണേണ്ടതൊന്നും കാണാത്തവർ കാഴ്ചയില്ലാഞ്ഞിട്ടും എല്ലാം കാണുന്നവർ കാഴ്ച ചിലപ്പോൾ വേദനയാണ് ചിലപ്പോൾ ആനന്ദമാണ് ചിലപ്പോൾ ലഹരിയാണ് ചിലപ്പോൾ അസഹ്യമായ ഒരു നീറ്റലാണ് കാഴ്ച അറിവാണ് അറിവിന്റെ ഉറവാണ് ചിലപ്പോൾ അത് അന്ധവും അനന്തവുമാണ്. വെറുതെ കാണുന്നതിലല്ല അറിയുന്നതിലാണ് കാര്യം എന്ന് കാഴ്ച നമ്മോട് പറയാതെ പറയുന്നു. കെ പി അജിതൻ കെ പി അജിതൻ എനിക്കുമുണ്ടൊരു മുത്തശ്ശി അപ്പം നൽകും മുത്തശ്ശി കഥകൾ ചൊല്ലും മുത്തശ്ശി മുത്തം നൽകും മുത്തശ്ശി ഷൈനി രവീന്ദ്രൻ മണമുതിരുന്നൊരു പൂങ്കാറ്റേ മനം കുളിർക്കുന്നൊരു പൂങ്കാറ്റേ ഊരും പേരും കേട്ടെന്നാൽ കലപില ചൊല്ലും പൂങ്കാറ്റേ ഷിംന രത്ന പ്രകാശ്‌ 44 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കവിത ഒരു പൂവിൻ്റെ കിനാവ് - മുക്ത വാര്യർ വിടരുന്ന പൂവിലും കൊഴിയും ദലത്തിലും പൊലിയാതെയുണ്ടാം കിനാവുകൾ ഒരു കുഞ്ഞു കാറ്റ് വന്നുവെങ്കിൽ തൻ പേലവ ദലങ്ങൾ തഴുകിയെങ്കിൽ അടരുന്ന പൂവിലും നനയും മിഴിയിലും ഇടറും മൊഴികൾ വാചാലമായ് കാറ്റത്ത്‌കേട്ടില്ല കിളിയത് കണ്ടില്ല ഉരുകുന്ന നെഞ്ചിൽ കിനിയും നിണം വാർന്നുയിർ പോകവേ ഞെട്ടറ്റു വീഴുന്ന പൂവിന്നിതളുകൾ തൊടിയിലാകെ നിറയവേ വന്നുവോ എൻ ഭീമസേനൻ പ്രാണസഖിക്ക് സൗഗന്ധികമേകാൻ കണ്ടതേയില്ല എന്നെ, എൻ്റെയീ മാനസം കൊടുത്തുക്കൊൾക പ്രണയിനിക്കായ് കല്യാണസൗഗന്ധികം... എടുത്തുകൊൾക എന്നെയും തവ പൂജയ്ക്കായ്‌ പൊഴിയുമെങ്കിലത് തവ പാദത്തിങ്കൽ അർപ്പിതമാകട്ടെ തവ സ്പർശത്താൽ ധന്യമാവട്ടെ ഈ പൂവിൻ ജന്മം... 45 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

കവിത മൗനം വ്യഥയിൽ എരിയും കിനാക്കൾ ഉരുകിയൊഴുകി മങ്ങിയ മനസ്സിൽ ഘനീഭവിക്കുന്നു മൗനമായ്. സല്ലപിച്ചു പിരിയുമ്പോൾ ഏകാന്തതയുടെ മരവിപ്പിൽ, വിരഹത്തിൻ കാതര ഭാവമായ് നീ തളിർക്കുന്നു. ഓർമ്മകൾ വന്യമായി അലയടിക്കും സങ്കടക്കടലിൻ പ്രതിഫലനമായും, പ്രതീക്ഷകൾ തൂവെള്ള പ്രാവുപോൽ പറന്നകലുമ്പോൾ, കാത്തിരുപ്പിൻ മുഷിപ്പായും നീ വിടരുന്നു. വിദ്വേഷത്താൽ സ്വയം ജീർണ്ണിപ്പിനായ് നീ പിറക്കുന്നു. ശബ്ദിക്കാൻ ഭയപ്പെട്ടുന്നവരുടെ പ്രതിഷേധമായ്, നീ ഉള്ളിൽ സ്വയം എരിയുന്നു. അരൂപനായ് ഭാവഭേദങ്ങളാടുന്ന മൗനമേ...... ബുദ്ധന്റെ ധ്യാനത്തിൻ മൗനത്തെയാണെനിക്കിഷ്ടം! രേഖ രതീശൻ അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022 46

കടംകഥ 1. നിത്യം കുളിക്കും ഞാൻ, മഞ്ഞ നീരാടും ഞാൻ പിന്നെ ഇരിക്കും ഞാൻ കാക്കയെപ്പോലെ അമ്മിക്കല്ല് 2. ഇന്നാൾ കുത്തിയ എന്റെ പുത്തൻ കിണറ്റിൽ നോക്കിയപ്പോൾ നിറയെ വെള്ളപ്പരൽ അരി തിളയ്ക്കുന്നത് 3. ഇലയില്ലാത്ത വള്ളിയിൽ പൂവില്ലാത്ത കായ് ബൾബ് 4. നിവർത്തിയിട്ടൊരു പന്തി പ്പായി എടുത്തു മാറ്റാനൊക്കില്ല ആകാശം 5. ഇലയില്ല പൂവില്ല കായില്ല കരിവള്ളി തലമുടി 6. കുഞ്ഞി സഞ്ചിയിൽ നിറയെ ചില്ലറ വറ്റൽ മുളക് 7. കുഷ്ഠം പിടിച്ചതും കുമ്മായം തേച്ചതും ചന്തയ്ക്ക് പോയി പാവയ്ക്ക 8. കുലു കുലു കൊമ്പത്തായിരം രസകുടുക്ക നെല്ലിക്ക 9. ചെപ്പു നിറച്ചും പച്ചയിറച്ചി കക്ക 10. ചത്ത പോത്ത് കോലെടുത്തലോടും തോണി സമ്പാദക: സിന്ധു അമ്മു 47 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

പാത്തുമ്മയുടെ ആട് ആസ്വാദനക്കുറിപ്പ്.... തീഷ്ണമായ അനുഭവങ്ങളുടെ തീവ്രതകൊണ്ട് അനശ്വരമാക്കിയ കൃതികൾക്കുടമയാണ് വൈക്കം മുഹമ്മദ് ബഷീർ. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, പത്മശ്രീ പുരസ്ക്കാരം തുടങ്ങി അനേകം പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ബഷീറിന്റെ ഏറ്റവും പ്രസിദ്ധമായ ഒരു നോവലാണ് \"പാത്തുമ്മയുടെ ആട്\". 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് \"പെണ്ണുങ്ങളുടെ ബുദ്ധി\" എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു.ബഷീറിന്റെ ഉമ്മ,സഹോദരങ്ങൾ, അവരുടെ ഭാര്യമാർ,കുട്ടികൾ തുടങ്ങി സഹോദരിയുടെ ആടു വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. ഒരു കൂട്ടുകുടുംബത്തിലെ ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിലുടെ അവതരിപ്പിക്കുകയാണ് അദ്ദേഹം. നിരവധി പ്രത്യേകതകൾ നിറഞ്ഞ ഈ നോവൽ, പ്രണയമോ,വില്ലന്മാരോ ഒന്നുമില്ലാതെ ദൃക്സാക്ഷി വിവരണം പോലെയാണ് കഥ പറയുന്നത്. സ്വന്തം കുടുംബാംഗങ്ങളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് നോവലെഴുതിയപ്പോൾ ബഷീർ തന്റെ കേന്ദ്ര കഥാപാത്രമാക്കിയത് സഹോദരിയുടെ ആടിനെയാണ്. മുറ്റത്തു നിൽക്കുന്ന ചാമ്പമരം, ഇലിമ്പൻപുളി മരം, പ്ലാവ്, കാക്കകൾ,കോഴികൾ, പരുന്ത്,എറിയാൻ, എലി,പൂച്ച ഇവരൊക്കെ ഇതിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന വിഷയം ദാരിദ്ര്യമാണ്. സ്കൂൾ കുട്ടികൾക്ക് ചാമ്പയ്ക്ക പറിച്ചു കൊടുത്തു കാശുണ്ടാക്കുന്ന ഉമ്മയെയും, 48 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022

ചാമ്പയ്ക്ക നിറച്ച കൂടയുമായി ചന്തയിലിരുന്ന് ചാമ്പയ്ക്ക വിൽക്കുന്ന അനുജന്മാരുടെ കുട്ടികളെയും കണ്ട് അദ്ദേഹം രോഷം കൊള്ളുന്നു. കുട്ടികളെ വളർത്തേണ്ടത് എങ്ങനെയെന്ന് അദ്ദേഹം തന്റെ സഹോദരങ്ങളെ ഉപദേശിക്കുന്നുമുണ്ട്. പക്ഷേ മാതൃകാപരമായ ജീവിതത്തെക്കുറിച്ച് ബഷീറിനുള്ള ധാരണകളോട് ഒത്തുപോകാൻ കുടുംബാംഗങ്ങൾക്കു കഴിയുന്നില്ല. സഹോദരിയായ പാത്തുമ്മയുടെ വീടിന്റെ അവസ്ഥ വിവരിക്കുമ്പോൾ അവരുടെ ദയനീയതയും നമ്മളറിയുന്നു. ആട് പ്രസവിച്ചു കഴിഞ്ഞപ്പോൾ പാത്തുമ്മ പാല് വിൽക്കുന്നതും,കൊച്ചുണ്ണിക്കും, ഖദീജയ്ക്കും പാല് കൊടുക്കാത്തതും അവളുടെ ഗതികേട് കൊണ്ടാണ്. പകലന്തിയോളം വീട്ടിലെ പണിയെടുക്കുന്ന പെണ്ണുങ്ങൾ കപ്പപുട്ടും,തേയിലയിട്ട പഞ്ചസാരയും,പാലും ചേർക്കാത്ത ചായയും കുടിച്ച് വിശപ്പടക്കുന്നു.അതിൽ നിന്നൊരു മോചനം എന്നപോലെ അവർ പാത്തുമ്മയുടെ ആടിനെ കട്ടുകറക്കുന്നു. ഇത് ബഷീറിനെ ചൊടിപ്പിക്കുന്നു. വിശ്രമം തേടി നാട്ടിലെത്തിയ ബഷീർ ഏറ്റവും പ്രതികൂല സാഹചര്യത്തിലാണ് ചെന്നെത്തുന്നത്. എങ്കിലും അദ്ദേഹത്തിന് ആരോടും ദേഷ്യമോ, വെറുപ്പോ ഇല്ല. വൃത്തിബോധമധികമുള്ള ബഷീർ ചെന്നെത്തുന്നത് പലതരം ജന്തുക്കളും, മനുഷ്യരും ഒന്നിച്ചു താമസിക്കുന്ന വീട്ടിലാണ്. കുടുംബാംഗങ്ങളെല്ലാവരും പണത്തിനുവേണ്ടി അദ്ദേഹത്തെ ചൂഷണം ചെയ്യുന്നു.പക്ഷേ ആരോടും അദ്ദേഹത്തിന് വെറുപ്പ് തോന്നുന്നില്ല. എല്ലാവരിലും നന്മ മാത്രം കാണുന്ന ബഷീറിന്റെ ജീവിത വീക്ഷണം ഇവിടെയും പ്രകടമാകുന്നു. കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളും, വേദനകളും,സ്വാർത്ഥതകളുമൊക്കെ ഈ നോവലിലൂടെ ബഷീർ മധുരമായി വരച്ചുകാട്ടുന്നു പുഷ്പ‌ 49 അക്ഷരക്കൂട്ടം ......... വായനപ്പുര ഇ-മാഗസിൻ 2022


Like this book? You can publish your book online for free in a few minutes!
Create your own flipbook