ജൂലൈ 31 വിശുദ്ധ ഇഗനേഷ്യസ് ലയോളാ ദിനചാരണത്തോട് അനുബന്ധിച്ചു പാലയൂർ ഫൊറോനയിലെ CLC അംഗങ്ങളുടെ സാഹിത്യാഭിരുചികൾ കണ്ടെത്തുകയും അവ വളർത്തിയെടുക്കുന്നതിനും വേണ്ടി പാലയൂർ ഫൊറോന clc യുടെ നേതൃത്വത്തിൽ നടന്ന ഒരു ചെറിയ ഉദ്യമമാണ് അഗ്ര എന്ന ഇ മാഗസിൻ. ലോക്കഡൗൺ കാലഘട്ടത്തിലെ വിരസതകൾക്കിടയിൽ സാഹിത്യസൃഷ്ടികൾക്ക് ഒരു പ്രോത്സാഹനം കൂടെ നൽകുകയാണ് ഈ ഒരു മാഗസിൻ കൊണ്ട് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തോളം ജാർഘണ്ടിലെ ദളിത് ആദിവാസി മനുഷ്യർക്ക് വേണ്ടി ശബ്ദമുയർത്തുകയും, ഒടുവിൽ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കിരയായി മരണപെടുകയും ചെയ്ത, ഫാ. സ്റ്റാൻ സ്വാമിയുടെ ത്യാഗോജ്വലമായ ജീവിതത്തിനു മുന്നിൽ ഞങ്ങൾ ഈ മാഗസിൻ സമർപ്പിക്കുന്നു.
Like this book? You can publish your book online for free in a few
minutes!